1 ദിനവൃത്താന്തം 7 : 1 (OCVML)
യിസ്സാഖാർ യിസ്സാഖാറിന്റെ പുത്രന്മാർ: തോല, പൂവാ, യാശൂബ്, ശിമ്രോൻ—ആകെ നാലുപേർ
1 ദിനവൃത്താന്തം 7 : 2 (OCVML)
തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം ശെമൂവേൽ—ഇവർ തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു. ദാവീദിന്റെ ഭരണകാലത്ത്, തോലയുടെ പിൻഗാമികളായി തങ്ങളുടെ തലമുറയിൽ പരാക്രമശാലികളായ യോദ്ധാക്കളുടെ എണ്ണം 22,600 ആയിരുന്നു.
1 ദിനവൃത്താന്തം 7 : 3 (OCVML)
ഉസ്സിയുടെ പുത്രൻ: യിസ്രഹ്യാവ്. യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്ശീയാവ്—ഇവർ അഞ്ചുപേരും (യിസ്രഹ്യാവും പുത്രന്മാരുംകൂടി) പ്രഭുക്കന്മാർ ആയിരുന്നു.
1 ദിനവൃത്താന്തം 7 : 4 (OCVML)
അവർക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. അതിനാൽ അവരുടെ കുടുംബത്തിന്റെ വംശാവലിരേഖകൾ അനുസരിച്ച് യുദ്ധസജ്ജരായ 36,000 യോദ്ധാക്കൾ അവർക്കുമാത്രമായി ഉണ്ടായിരുന്നു.
1 ദിനവൃത്താന്തം 7 : 5 (OCVML)
അവരുമായി ഗോത്രബന്ധമുള്ളവരും യോദ്ധാക്കളുമായി യിസ്സാഖാറിന്റെ സകലകുലങ്ങളിൽനിന്നുമായി 87,000 പേരുണ്ടായിരുന്നു. അവരുടെ ഗോത്രത്തിന്റെ വംശാവലിയിൽ ഇവരുടെ പേരുവിവരപ്പട്ടിക രേഖപ്പെടുത്തിയിരിക്കുന്നു.
1 ദിനവൃത്താന്തം 7 : 6 (OCVML)
ബെന്യാമീൻ ബെന്യാമീന്റെ മൂന്നുപുത്രന്മാർ: ബേല, ബേഖെർ, യെദീയയേൽ
1 ദിനവൃത്താന്തം 7 : 7 (OCVML)
ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ ആകെ അഞ്ചു കുടുംബത്തലവന്മാർ; അവരുടെ വംശാവലിരേഖകളിൽ 22,034 യോദ്ധാക്കളുടെ പേരുവിവരം ചേർത്തിട്ടുണ്ട്.
1 ദിനവൃത്താന്തം 7 : 8 (OCVML)
ബേഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ്, അനാഥോത്ത്, അലേമെത്ത്. ഇവരെല്ലാം ബേഖെരിന്റെ പുത്രന്മാരായിരുന്നു.
1 ദിനവൃത്താന്തം 7 : 9 (OCVML)
അവരുടെ വംശാവലിരേഖകളിൽ കുടുംബത്തലവന്മാരുടെയും 20,200 യോദ്ധാക്കളുടെയും പേരുവിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
1 ദിനവൃത്താന്തം 7 : 10 (OCVML)
യെദീയയേലിന്റെ പുത്രൻ: ബിൽഹാൻ. ബിൽഹാന്റെ പുത്രന്മാർ: യെയൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയന, സേഥാൻ, തർശീശ്, അഹീശാഫർ.
1 ദിനവൃത്താന്തം 7 : 11 (OCVML)
ഈ യെദീയയേലിന്റെ പുത്രന്മാരെല്ലാം കുടുംബത്തലവന്മാരായിരുന്നു. അവരുടെ കുലത്തിൽ 17,200 യോദ്ധാക്കൾ യുദ്ധത്തിനു പുറപ്പെടാൻ എപ്പോഴും സന്നദ്ധരായി ഉണ്ടായിരുന്നു.
1 ദിനവൃത്താന്തം 7 : 12 (OCVML)
ശൂപ്പ്യരും ഹുപ്പ്യരും ഈരിന്റെ പിൻഗാമികളായിരുന്നു; ഹൂശ്യർ* ഉൽ. 46:23 ആഹേരിന്റെ പിൻഗാമികളും.
1 ദിനവൃത്താന്തം 7 : 13 (OCVML)
നഫ്താലി നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം ഉൽ. 46:24;സംഖ്യ. 26:49; ചി.കൈ.പ്ര. ശില്ലെം ഇവർ ബിൽഹായുടെ പിൻഗാമികളായിരുന്നു.
1 ദിനവൃത്താന്തം 7 : 14 (OCVML)
മനശ്ശെ മനശ്ശെയുടെ പിൻഗാമികൾ: മനശ്ശെയ്ക്ക് അരാമ്യ വെപ്പാട്ടിയിൽ ജനിച്ച അസ്രീയേൽ അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്നു. ഈ സ്ത്രീ ഗിലെയാദിന്റെ പിതാവായ മാഖീരിനു ജന്മംനൽകി.
1 ദിനവൃത്താന്തം 7 : 15 (OCVML)
മാഖീർ ഹുപ്പീമിന്റെയും ശൂപ്പീമിന്റെയും സഹോദരിയെ ഭാര്യയായി സ്വീകരിച്ചു. അവരുടെ സഹോദരിയുടെ പേര് മയഖാ എന്നായിരുന്നു. മനശ്ശെയുടെ മറ്റൊരു പിൻഗാമിയുടെ പേര് ശെലോഫെഹാദ് എന്നായിരുന്നു. അദ്ദേഹത്തിന് പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ.
1 ദിനവൃത്താന്തം 7 : 16 (OCVML)
മാഖീരിന്റെ ഭാര്യയായ മയഖാ ഒരു പുത്രനു ജന്മംനൽകി. അവന്റെ പേര് പേരെശ് എന്നായിരുന്നു. അവന്റെ സഹോദരന് ശേരെശ് എന്നു പേർ. ഊലാമും രേക്കെമും ഗേരെശിന്റെ പുത്രന്മാരായിരുന്നു.
1 ദിനവൃത്താന്തം 7 : 17 (OCVML)
ഊലാമിന്റെ പുത്രൻ: ബെദാൻ. മനശ്ശെയുടെ മകനായ മാഖീരിന്റെ മകൻ ഗിലെയാദിന്റെ പുത്രന്മാർ ഇവരായിരുന്നു.
1 ദിനവൃത്താന്തം 7 : 18 (OCVML)
ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവർക്ക് ഗിലെയാദിന്റെ സഹോദരി ഹമ്മോലേഖത്ത് ജന്മംനൽകി.
1 ദിനവൃത്താന്തം 7 : 19 (OCVML)
ശെമീദയുടെ പുത്രന്മാർ ഇവരായിരുന്നു: അഹ്യാൻ, ശേഖേം, ലിക്കെഹി, അനിയാം.
1 ദിനവൃത്താന്തം 7 : 20 (OCVML)
എഫ്രയീം എഫ്രയീമിന്റെ പിൻഗാമികൾ: എഫ്രയീമിന്റെ മകൻ ശൂഥേലഹ്, ശൂഥേലഹിന്റെ മകൻ ബേരെദ്, ബേരെദിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ എലെയാദാ, എലെയാദായുടെ മകൻ തഹത്ത്,
1 ദിനവൃത്താന്തം 7 : 21 (OCVML)
തഹത്തിന്റെ മകൻ സാബാദ്, സബാദിന്റെ മകൻ ശൂഥേലഹ്. ഏസെരും എലാദായും ഗത്തിലെ ആദിമനിവാസികളുടെ കന്നുകാലികളെ കൈവശപ്പെടുത്തുന്നതിന് ചെന്നപ്പോൾ അവരാൽ കൊല്ലപ്പെട്ടു.
1 ദിനവൃത്താന്തം 7 : 22 (OCVML)
അവരുടെ പിതാവായ എഫ്രയീം വളരെനാൾ അവരെ ഓർത്തു വിലപിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കൾ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ വന്നു.
1 ദിനവൃത്താന്തം 7 : 23 (OCVML)
എഫ്രയീം വീണ്ടും തന്റെ ഭാര്യയെ അറിഞ്ഞു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. തന്റെ കുടുംബത്തിനു നേരിട്ടിരുന്ന ദൗർഭാഗ്യംമൂലം ആ മകന് അദ്ദേഹം ബേരീയാവ് ബേരീയാവ് എന്ന പദം, അത്യാഹിതം എന്നതിനുള്ള എബ്രായപദത്തോടു സാമ്യമുണ്ട്. എന്നു പേരിട്ടു.
1 ദിനവൃത്താന്തം 7 : 24 (OCVML)
ബേരീയാവിന്റെ മകളായിരുന്നു ശെയെരാ. താഴത്തെയും മുകളിലത്തെയും ബേത്-ഹോരോനും ഊസ്സേർ-ശെയെരയും പണികഴിപ്പിച്ചതും ഈ ശെയെരാ ആയിരുന്നു.
1 ദിനവൃത്താന്തം 7 : 25 (OCVML)
ബേരീയാവിന്റെ മകൻ രേഫഹ്; രേഫഹിന്റെ മകൻ§ ചി.കൈ.പ്ര. മകൻ എന്ന വാക്കു കാണുന്നില്ല. രേശെഫ്. രേശെഫിന്റെ മകൻ തേലഹ്, തേലഹിന്റെ മകൻ തഹൻ,
1 ദിനവൃത്താന്തം 7 : 26 (OCVML)
തഹന്റെ മകൻ ലദ്ദാൻ, ലദ്ദാന്റെമകൻ അമ്മീഹൂദ്, അമ്മീഹൂദിന്റെ മകൻ എലീശാമ,
1 ദിനവൃത്താന്തം 7 : 27 (OCVML)
എലീശാമയുടെ മകൻ നൂൻ, നൂന്റെ മകൻ യോശുവ.
1 ദിനവൃത്താന്തം 7 : 28 (OCVML)
അവരുടെ അവകാശഭൂമികളും അധിനിവേശങ്ങളും താഴെപ്പറയുന്നവയെല്ലാം ഉൾപ്പെട്ടതായിരുന്നു. ബേഥേലും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും കിഴക്കോട്ടു നയരാനും പടിഞ്ഞാറോട്ട് ഗേസെരും അതിന്റെ ഗ്രാമങ്ങളും ശേഖേമും അതിന്റെ ഗ്രാമങ്ങളും അയ്യാവും അതിന്റെ ഗ്രാമങ്ങളുംവരെയും
1 ദിനവൃത്താന്തം 7 : 29 (OCVML)
മനശ്ശെയുടെ അതിരിനോടുചേർന്ന ബേത്-ശയാനും താനാക്കും മെഗിദ്ദോവും ദോരും അവയുടെ ഗ്രാമങ്ങളും ഉൾപ്പെട്ടിരുന്നു. ഇസ്രായേലിന്റെ മകനായ യോസേഫിന്റെ പിൻഗാമികൾ ഇവിടങ്ങളിൽ താമസിച്ചിരുന്നു.
1 ദിനവൃത്താന്തം 7 : 30 (OCVML)
ആശേർ ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്‌വി, ബേരീയാവ്. അവരുടെ സഹോദരി സേരഹ് ആയിരുന്നു.
1 ദിനവൃത്താന്തം 7 : 31 (OCVML)
ബേരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ പിതാവായ മൽക്കീയേൽ.
1 ദിനവൃത്താന്തം 7 : 32 (OCVML)
യഫ്ളേത്തിന്റെയും ശോമേരിന്റെയും ഹോഥാമിന്റെയും അവരുടെ സഹോദരിയായ ശൂവായുടെയും പിതാവായിരുന്നു ഹേബെർ.
1 ദിനവൃത്താന്തം 7 : 33 (OCVML)
യഫ്ളേത്തിന്റെ പുത്രന്മാർ: പാസാക്ക്, ബിംഹാൽ, അശ്വാത്ത്. ഇവർ യഫ്ളേത്തിന്റെ പുത്രന്മാരായിരുന്നു.
1 ദിനവൃത്താന്തം 7 : 34 (OCVML)
ശെമെരിന്റെ പുത്രന്മാർ: അഹി, രൊഹ്ഗാ,* അഥവാ, ശെമെരിന്റെ സഹോദരൻ രൊഹ്ഗാ. ഹൂബ്ബാ, അരാം.
1 ദിനവൃത്താന്തം 7 : 35 (OCVML)
ശേമേരിന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.
1 ദിനവൃത്താന്തം 7 : 36 (OCVML)
സോഫഹിന്റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ,
1 ദിനവൃത്താന്തം 7 : 37 (OCVML)
ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിത്രാൻ, യേഥെർ, യിത്രാൻ എന്നതിന്റെ മറ്റൊരുരൂപം ആയിരിക്കാം. ബെയേരാ.
1 ദിനവൃത്താന്തം 7 : 38 (OCVML)
യേഥെരിന്റെ പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ.
1 ദിനവൃത്താന്തം 7 : 39 (OCVML)
ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ.
1 ദിനവൃത്താന്തം 7 : 40 (OCVML)
ഇവരെല്ലാവരും ആശേരിന്റെ പിൻഗാമികളായിരുന്നു. ഇവർ കുടുംബങ്ങൾക്കു തലവന്മാരും ഏറ്റവും ശ്രേഷ്ഠന്മാരും ധീരയോദ്ധാക്കളും പ്രമുഖ നേതാക്കന്മാരും ആയിരുന്നു. അവരുടെ വംശാവലിയിൽ ചേർത്തിരിക്കുന്ന പേരുവിവരപ്പട്ടിക അനുസരിച്ച് അവരിൽ യുദ്ധസന്നദ്ധരായ പുരുഷന്മാരുടെ എണ്ണം 26,000 ആയിരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40