1 ദിനവൃത്താന്തം 9 : 1 (OCVML)
1 ദിനവൃത്താന്തം 9 : 2 (OCVML)
ഇസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിലെ വംശാവലിരേഖകളിൽ സകല ഇസ്രായേല്യരുടെയും പേരുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ ദൈവത്തോട് അവിശ്വസ്തത കാണിച്ചു; അതുമൂലം അവരെ ബാബേലിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോയി. ജെറുശലേമിലെ ജനങ്ങൾ തങ്ങളുടെ സ്വന്തം അവകാശത്തിലും സ്വന്തം പട്ടണങ്ങളിലും പ്രവാസത്തിനുശേഷം ആദ്യം വസിച്ചിരുന്നത് ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയശുശ്രൂഷകരും ആയിരുന്നു.
1 ദിനവൃത്താന്തം 9 : 3 (OCVML)
യെഹൂദ്യരിൽനിന്നും ബെന്യാമീന്യരിൽനിന്നും എഫ്രയീമ്യരിൽനിന്നും മനശ്ശെ ഗോത്രക്കാരിൽനിന്നും ചിലർ ജെറുശലേമിൽ താമസിച്ചു. അവർ താഴെപ്പറയുന്നവരാണ്:
1 ദിനവൃത്താന്തം 9 : 4 (OCVML)
ഊഥായി: ഊഥായി അമ്മീഹൂദിന്റെ മകൻ, അമ്മീഹൂദ് ഒമ്രിയുടെ മകൻ, ഒമ്രി ഇമ്രിയുടെ മകൻ, ഇമ്രി ബാനിയുടെ മകൻ—ബാനി ഫേരെസിന്റെ ഒരു പിൻഗാമി—ഫേരെസ് യെഹൂദയുടെ മകൻ.
1 ദിനവൃത്താന്തം 9 : 5 (OCVML)
ശീലോന്യരിൽനിന്ന്:* സംഖ്യ. 26:20 കാണുക. ചി.കൈ.പ്ര. ശെലാന്യർ. ആദ്യജാതനായ അസായാവും അദ്ദേഹത്തിന്റെ പുത്രന്മാരും.
1 ദിനവൃത്താന്തം 9 : 6 (OCVML)
സേരഹ്യരിൽനിന്ന്: യെയീയേൽ. യെഹൂദാഗോത്രത്തിൽനിന്ന് ഉള്ളവർ ആകെ 690 പേരായിരുന്നു.
1 ദിനവൃത്താന്തം 9 : 7 (OCVML)
ബെന്യാമീന്യരിൽനിന്ന്: ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകൻ സല്ലൂ.
1 ദിനവൃത്താന്തം 9 : 8 (OCVML)
യെരോഹാമിന്റെ മകനായ യിബ്നെയാവ്; മിക്രിയുടെ മകനായ ഉസ്സിയുടെ മകനായ ഏല; യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാം.
1 ദിനവൃത്താന്തം 9 : 9 (OCVML)
ബെന്യാമീൻഗോത്രക്കാരിൽനിന്ന് അവരുടെ വംശാവലിയിൽ പേരു ചേർക്കപ്പെട്ടിരിക്കുന്നവരുടെ എണ്ണം 956 ആയിരുന്നു. ഇവരെല്ലാം അവരവരുടെ കുടുംബങ്ങൾക്കു തലവന്മാരായിരുന്നു.
1 ദിനവൃത്താന്തം 9 : 10 (OCVML)
പുരോഹിതന്മാരിൽനിന്ന്: യെദായാവ്, യെഹോയാരീബ്, യാഖീൻ.
1 ദിനവൃത്താന്തം 9 : 11 (OCVML)
ദൈവാലയത്തിലെ മുഖ്യാധിപനായ അസര്യാവ്, ഈ അസര്യാവ് ഹിൽക്കിയാവിന്റെ മകൻ, ഹിൽക്കിയാവ് മെശുല്ലാമിന്റെ മകൻ, മെശുല്ലാം സാദോക്കിന്റെ മകൻ, സാദോക്ക് മെരായോത്തിന്റെ മകൻ, മെരായോത്ത് അഹീതൂബിന്റെ മകൻ.
1 ദിനവൃത്താന്തം 9 : 12 (OCVML)
അദായാവ് യെരോഹാമിന്റെ മകൻ. യെരോഹാം പശ്ഹൂരിന്റെ മകൻ, പശ്ഹൂർ മൽക്കീയാവിന്റെ മകൻ, മയശായി അദീയേലിന്റെ മകൻ, അദീയേൽ യഹ്സേരയുടെ മകൻ, യഹ്സേര മെശുല്ലാമിന്റെ മകൻ, മെശുല്ലാം മെശില്ലേമോത്തിന്റെ മകൻ, മെശില്ലേമീത്ത് ഇമ്മേരിന്റെ മകൻ.
1 ദിനവൃത്താന്തം 9 : 13 (OCVML)
ഈ പുരോഹിതന്മാരുടെ സംഖ്യ 1,760 ആയിരുന്നു. അവർ കുടുംബങ്ങൾക്കു തലവന്മാരും കഴിവുറ്റവരും ദൈവാലയത്തിൽ ശുശ്രൂഷകൾ ചെയ്യുന്നതിനു ചുമതലപ്പെട്ടവരും ആയിരുന്നു.
1 ദിനവൃത്താന്തം 9 : 14 (OCVML)
ലേവ്യരിൽനിന്ന്: മെരാര്യകുലത്തിൽപ്പെട്ട ശെമയ്യാവ്, ശെമയ്യാവ് ഹശ്ശൂബിന്റെ മകൻ, ഹശ്ശൂബ് അസ്രീക്കാമിന്റെ മകൻ, അസ്രീക്കാം ഹശബ്യാവിന്റെ മകൻ;
1 ദിനവൃത്താന്തം 9 : 15 (OCVML)
ബക്ബക്കർ, ഹേരെശ്, ഗാലാൽ, മത്ഥന്യാവ്. മത്ഥന്യാവ് മീഖായുടെ മകൻ, മീഖാ സിക്രിയുടെ മകൻ, സിക്രി ആസാഫിന്റെ മകൻ;
1 ദിനവൃത്താന്തം 9 : 16 (OCVML)
ഓബദ്യാവ് ശെമയ്യാവിന്റെ മകൻ, ശെമയ്യാവ് ഗാലാലിന്റെ മകൻ, ഗാലാൽ യെദൂഥൂന്റെ മകൻ; ബേരെഖ്യാവ് ആസായുടെ മകൻ, ആസ എൽക്കാനായുടെ മകൻ; എൽക്കാന നെതോഫാത്യരുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്നു.
1 ദിനവൃത്താന്തം 9 : 17 (OCVML)
വാതിൽക്കാവൽക്കാർ: ശല്ലൂമും അക്കൂബും തല്മോനും അഹീമാനും അവരുടെ സഹോദരന്മാരും വാതിൽക്കാവൽക്കാരായിരുന്നു. അവർ ശല്ലൂമിന്റെ നായകത്വത്തിൽ
1 ദിനവൃത്താന്തം 9 : 18 (OCVML)
രാജാവിന്റെ കിഴക്കേ കവാടം ആസ്ഥാനമാക്കി ഇന്നുവരെ കാവൽ ചെയ്തുവരുന്നു. ലേവ്യപാളയത്തിൽനിന്നുള്ള കാവൽക്കാർ ഇവരായിരുന്നു.
1 ദിനവൃത്താന്തം 9 : 19 (OCVML)
വിശുദ്ധകൂടാരത്തിന്റെ† അതായത്, ദൈവാലയം. വാ. 21, 23 കാണുക. മുൻവാതിൽക്കൽ കാവൽച്ചുമതല കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകൻ കോരേയുടെ മകനായ ശല്ലൂമിനും അയാളുടെ കുലത്തിൽപ്പെട്ട കോരഹ്യർക്കുമായിരുന്നു. അവരുടെ പൂർവികരും യഹോവയുടെ ആലയത്തിന്റെ പ്രവേശനകവാടത്തിൽ കാവൽച്ചുമതല വഹിച്ചിരുന്നു.
1 ദിനവൃത്താന്തം 9 : 20 (OCVML)
ആദ്യകാലങ്ങളിൽ എലെയാസാരിന്റെ മകൻ ഫീനെഹാസ് ദ്വാരപാലകരുടെ നേതാവായിരുന്നു; യഹോവ അവനോടുകൂടെയിരിക്കുകയും ചെയ്തിരുന്നു.
1 ദിനവൃത്താന്തം 9 : 21 (OCVML)
മെശേലെമ്യാവിന്റെ മകനായ സെഖര്യാവ് സമാഗമകൂടാരവാതിൽക്കൽ കാവൽക്കാരനായിരുന്നു.
1 ദിനവൃത്താന്തം 9 : 22 (OCVML)
വാതിൽക്കാവൽക്കാരായി തെരഞ്ഞെടുക്കപ്പെട്ടവർ ആകെ 212 പേരായിരുന്നു. താന്താങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം അവരുടെ പേരുകൾ ചേർക്കപ്പെട്ടിരുന്നു. അവരെ വിശ്വസിച്ച് ഏൽപ്പിക്കുന്ന സ്ഥാനങ്ങൾ നിശ്ചയിച്ചിരുന്നത് ദാവീദുരാജാവും ദർശകനായ ശമുവേലും ആയിരുന്നു.
1 ദിനവൃത്താന്തം 9 : 23 (OCVML)
സമാഗമകൂടാരം എന്നു പേരു വിളിക്കപ്പെട്ടിരുന്ന യഹോവയുടെ ആലയത്തിന്റെ കവാടങ്ങൾ കാക്കുക എന്നത് അവരുടെയും അവരുടെ പിൻഗാമികളുടെയും ചുമതലയായിരുന്നു.
1 ദിനവൃത്താന്തം 9 : 24 (OCVML)
ദ്വാരപാലകർ നാലുവശത്തും—കിഴക്കും പടിഞ്ഞാറും തെക്കും വടക്കും—ഉണ്ടായിരുന്നു.
1 ദിനവൃത്താന്തം 9 : 25 (OCVML)
അവരുടെ ഗ്രാമങ്ങളിൽനിന്നുള്ള സഹോദരന്മാർ ഇടയ്ക്കിടെ വരികയും ഏഴുദിവസംവീതമുള്ള തവണകളിൽ അവരുടെ ജോലിയിൽ സഹകരിക്കുകയും വേണമായിരുന്നു.
1 ദിനവൃത്താന്തം 9 : 26 (OCVML)
എന്നാൽ ദൈവാലയത്തിലെ അറകളുടെയും ഭണ്ഡാരഗൃഹങ്ങളുടെയും ചുമതല ലേവ്യരായ നാലു പ്രധാന ദ്വാരപാലകരെമാത്രം ഭരമേൽപ്പിച്ചിരുന്നു.
1 ദിനവൃത്താന്തം 9 : 27 (OCVML)
ആ അറകളും ഭണ്ഡാരങ്ങളും അവർ കാത്തുസൂക്ഷിക്കണമായിരുന്നു. പ്രഭാതംതോറും ദൈവാലയം തുറക്കുന്നതിനുള്ള താക്കോലും അവരുടെ അധീനതയിലായിരുന്നു. അതിനാൽ ദൈവാലയത്തിനുചുറ്റും ആസ്ഥാനമാക്കി അവർ രാത്രിയിലും അവിടെത്തന്നെ നിലകൊള്ളണമായിരുന്നു.
1 ദിനവൃത്താന്തം 9 : 28 (OCVML)
ദൈവാലയത്തിലെ ശുശ്രൂഷകളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ അവരിൽ ചിലരുടെ ചുമതലയിലായിരുന്നു. ആ വസ്തുക്കൾ അകത്തേക്കും പുറത്തേക്കും എടുക്കുമ്പോൾ അവർ അവയെ എണ്ണിയിരുന്നു.
1 ദിനവൃത്താന്തം 9 : 29 (OCVML)
നേരിയമാവ്, വീഞ്ഞ്, ഒലിവെണ്ണ, കുന്തിരിക്കം, സുഗന്ധദ്രവ്യങ്ങൾ എന്നിവപോലെതന്നെ സാമഗ്രികളുടെയും വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയും മേൽനോട്ടം മറ്റുള്ളവർക്ക് ഏൽപ്പിച്ചുകൊടുത്തിരുന്നു.
1 ദിനവൃത്താന്തം 9 : 30 (OCVML)
എന്നാൽ പുരോഹിതന്മാരിൽ ചിലരാണ് സുഗന്ധദ്രവ്യക്കൂട്ട് ഒരുക്കിയിരുന്നത്.
1 ദിനവൃത്താന്തം 9 : 31 (OCVML)
കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതനായ മത്ഥിഥ്യാവ് എന്ന ലേവ്യനെ യാഗാർപ്പണത്തിന് അപ്പം ചുടുന്നതിനുള്ള ചുമതല ഏൽപ്പിച്ചിരുന്നു.
1 ദിനവൃത്താന്തം 9 : 32 (OCVML)
ശബ്ബത്തുതോറും മേശമേൽ അർപ്പിക്കുന്നതിനുള്ള കാഴ്ചയപ്പം ഒരുക്കുന്നതിനുള്ള ചുമതല അവരുടെ ചില കെഹാത്യസഹോദരന്മാർക്കായിരുന്നു.
1 ദിനവൃത്താന്തം 9 : 33 (OCVML)
1 ദിനവൃത്താന്തം 9 : 34 (OCVML)
ലേവ്യകുടുംബത്തലവന്മാരിൽ ഗായകരായവർ രാവും പകലുമുള്ള ഗാനശുശ്രൂഷകൾക്കു ചുമതലപ്പെട്ടിരുന്നു. അതിനാൽ അവർ ദൈവാലയത്തോടു ചേർന്നുള്ള മുറികളിൽത്തന്നെ താമസിച്ചിരുന്നു; മറ്റു ചുമതലകളിൽനിന്ന് അവരെ ഒഴിവാക്കിയിരുന്നു.
1 ദിനവൃത്താന്തം 9 : 35 (OCVML)
ഇവരെല്ലാം ഇവരുടെ വംശാവലിയിൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ലേവ്യകുടുംബങ്ങളുടെ തലവന്മാരും പ്രഭുക്കന്മാരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു. ശൗലിന്റെ വംശാവലി ഗിബെയോന്റെ പിതാവായ‡ പിതാവ്, വിവക്ഷിക്കുന്നത് ഭരണാധിപൻ എന്നാണ്. യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.
1 ദിനവൃത്താന്തം 9 : 36 (OCVML)
അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ, നാദാബ്
1 ദിനവൃത്താന്തം 9 : 37 (OCVML)
ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും.
1 ദിനവൃത്താന്തം 9 : 38 (OCVML)
മിക്ലോത്ത് ശിമെയാവിന്റെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു.
1 ദിനവൃത്താന്തം 9 : 39 (OCVML)
നേർ കീശിന്റെ പിതാവായിരുന്നു. കീശ് ശൗലിന്റെയും, ശൗൽ, യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവരുടെയും പിതാവായിരുന്നു.
1 ദിനവൃത്താന്തം 9 : 40 (OCVML)
യോനാഥാന്റെ മകൻ: മെരീബ്-ബാൽ, അദ്ദേഹം മീഖായുടെ പിതാവായിരുന്നു.
1 ദിനവൃത്താന്തം 9 : 41 (OCVML)
മീഖായുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്‌രേയ, ആഹാസ്.§ 8:35 കാണുക; മൂ.ഭാ. ആഹാസ്, എന്ന വാക്കു കാണുന്നില്ല.
1 ദിനവൃത്താന്തം 9 : 42 (OCVML)
ആഹാസ് യരാഹയുടെ* 8:36 കാണുക. ചി.കൈ.പ്ര. യാദാ പിതാവായിരുന്നു. യരാഹ, അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്,
1 ദിനവൃത്താന്തം 9 : 43 (OCVML)
മോസ ബിനെയയുടെ പിതാവ്, ബിനെയയുടെ മകൻ രെഫായാവ്, രെഫയാവിന്റെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.
1 ദിനവൃത്താന്തം 9 : 44 (OCVML)
ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖേരൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ. ഇവരായിരുന്നു ആസേലിന്റെ പുത്രന്മാർ.
❮
❯