2 ശമൂവേൽ 3 : 1 (OCVML)
ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ ദീർഘകാലം യുദ്ധം നടന്നു. ദാവീദ് മേൽക്കുമേൽ ശക്തി പ്രാപിച്ചുവന്നു; ശൗലിന്റെപക്ഷം കൂടുതൽ കൂടുതൽ ക്ഷയിച്ചുകൊണ്ടിരുന്നു.
2 ശമൂവേൽ 3 : 2 (OCVML)
ഹെബ്രോനിൽവെച്ചു ദാവീദിനു പുത്രന്മാർ ജനിച്ചു: അദ്ദേഹത്തിന്റെ ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു.
2 ശമൂവേൽ 3 : 3 (OCVML)
രണ്ടാമൻ കർമേൽക്കാരനായ നാബാലിന്റെ വിധവയായ അബീഗയിലിൽ ജനിച്ച കിലെയാബ്. മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം.
2 ശമൂവേൽ 3 : 4 (OCVML)
നാലാമൻ ഹഗ്ഗീത്തിൽ ജനിച്ച അദോനിയാവ്. അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്.
2 ശമൂവേൽ 3 : 5 (OCVML)
ആറാമൻ ദാവീദിന്റെ ഭാര്യയായ എഗ്ലായിൽ ജനിച്ച യിത്രെയാം. ഇവരാണ് ദാവീദിന് ഹെബ്രോനിൽവെച്ചു ജനിച്ച മക്കൾ.
2 ശമൂവേൽ 3 : 6 (OCVML)
അബ്നേർ ദാവീദിന്റെ അടുത്തേക്കു വരുന്നു ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ യുദ്ധം നടന്നിരുന്നകാലത്ത് അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തനിക്കുള്ള പദവി ദൃഢതരമാക്കിക്കൊണ്ടിരുന്നു.
2 ശമൂവേൽ 3 : 7 (OCVML)
അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ശൗലിനുണ്ടായിരുന്നു. “എന്റെ പിതാവിന്റെ വെപ്പാട്ടിയായ സ്ത്രീയെ സ്വീകരിച്ചതെന്തിന്?” എന്ന് ഈശ്-ബോശെത്ത് അബ്നേരിനോടു ചോദിച്ചു.
2 ശമൂവേൽ 3 : 8 (OCVML)
ഈശ്-ബോശെത്തിന്റെ വാക്കുകൾമൂലം അബ്നേർ അത്യന്തം കുപിതനായി; അദ്ദേഹം മറുപടി പറഞ്ഞു: “യെഹൂദാപക്ഷത്തുള്ള ഒരു നായുടെ തലയാണു ഞാനെന്നു താങ്കൾ ധരിച്ചിരിക്കുന്നോ? ഞാൻ ഇന്നും താങ്കളുടെ പിതാവായ ശൗലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സ്നേഹിതന്മാരോടും കൂറുള്ളവനായിരിക്കുന്നു. ഞാൻ താങ്കളെ ദാവീദിന്റെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുത്തിട്ടില്ല. എന്നിട്ടും ഈ സ്ത്രീയുടെപേരിൽ താങ്കൾ എന്നിൽ ഒരു കുറ്റം ആരോപിക്കുകയാണോ!
2 ശമൂവേൽ 3 : 9 (OCVML)
(9-10)രാജത്വം ശൗലിന്റെ ഗൃഹത്തിൽനിന്നു മാറ്റി ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബാവരെ സകല ഇസ്രായേലിലും യെഹൂദ്യയിലും സുസ്ഥിരമാക്കുമെന്ന് യഹോവ ദാവീദിനോടു ശപഥംചെയ്തിരിക്കുന്നു. ഞാൻ ദാവീദിനുവേണ്ടി പ്രവർത്തിച്ച് അതു സഫലമാക്കിത്തീർക്കുന്നില്ലെങ്കിൽ ദൈവം അബ്നേരിന് അർഹിക്കുന്നതും അതിലധികവുമായ ശിക്ഷ നൽകട്ടെ!”
2 ശമൂവേൽ 3 : 11 (OCVML)
ഈശ്-ബോശെത്ത് അബ്നേരിനെ ഭയപ്പെട്ടിരുന്നു. അതിനാൽ പിന്നെ ഒരു വാക്കുപോലും പറയാൻ അദ്ദേഹം ധൈര്യപ്പെട്ടില്ല.
2 ശമൂവേൽ 3 : 12 (OCVML)
അതിനുശേഷം അബ്നേർ ദൂതന്മാരെ അയച്ച് ദാവീദിനോട് ഇപ്രകാരം പറയിച്ചു: “ദേശം ആർക്കുള്ളത്? ഞാനുമായി ഒരു ഉടമ്പടി ചെയ്യുക! എന്നാൽ സകല ഇസ്രായേലിനെയും അങ്ങയുടെ പക്ഷത്താക്കുന്നതിന് ഞാൻ അങ്ങയെ തുണയ്ക്കാം.”
2 ശമൂവേൽ 3 : 13 (OCVML)
ദാവീദ് മറുപടികൊടുത്തു: “കൊള്ളാം; ഞാൻ താങ്കളുമായി ഒരു ഉടമ്പടി ചെയ്യാം. എന്നാൽ ഒരു കാര്യം ഞാൻ ആവശ്യപ്പെടുന്നു. താങ്കൾ എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടുവരുന്നില്ലെങ്കിൽ എന്റെ സന്നിധിയിൽ വരരുത്.”
2 ശമൂവേൽ 3 : 14 (OCVML)
പിന്നെ ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇപ്രകാരം ആവശ്യപ്പെട്ടു: “നൂറു ഫെലിസ്ത്യരുടെ അഗ്രചർമം* അതായത്, ജീവൻ വിലയായിക്കൊടുത്ത് ഞാൻ വിവാഹനിശ്ചയം ചെയ്ത, എന്റെ ഭാര്യ മീഖളിനെ ഏൽപ്പിച്ചുതരിക.”
2 ശമൂവേൽ 3 : 15 (OCVML)
അങ്ങനെ ഈശ്-ബോശെത്ത് കൽപ്പനകൊടുത്ത്, അവളുടെ ഭർത്താവും ലയീശിന്റെ മകനുമായ ഫല്തിയേലിന്റെ അടുത്തുനിന്നു മീഖളിനെ വരുത്തി.
2 ശമൂവേൽ 3 : 16 (OCVML)
എന്നാൽ അവളുടെ ഭർത്താവായ ഫല്തിയേൽ കരഞ്ഞുകൊണ്ട് ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. “ഭവനത്തിലേക്കു മടങ്ങിപ്പോകുക,” എന്ന് അബ്നേർ അയാളോട് ആജ്ഞാപിച്ചു; അയാൾ മടങ്ങിപ്പോകുകയും ചെയ്തു.
2 ശമൂവേൽ 3 : 17 (OCVML)
അബ്നേർ ഇസ്രായേലിലെ ഗോത്രത്തലവന്മാരുമായി കൂടിയാലോചിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “കുറച്ചുനാളായി ദാവീദിനെ നിങ്ങളുടെ രാജാവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നല്ലോ!
2 ശമൂവേൽ 3 : 18 (OCVML)
‘എന്റെ ദാസനായ ദാവീദിനെക്കൊണ്ട് ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്നും അവരുടെ സകലശത്രുക്കളുടെയും കൈയിൽനിന്നും വിടുവിക്കും,’ എന്ന് യഹോവ ദാവീദിനോടു വാഗ്ദാനംചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽത്തന്നെ ചെയ്യുക.”
2 ശമൂവേൽ 3 : 19 (OCVML)
അബ്നേർ ബെന്യാമീന്യരോടും വ്യക്തിപരമായി സംസാരിച്ചു. ഇതിനെത്തുടർന്ന് ഇസ്രായേലും ബെന്യാമീന്റെ സകലഗൃഹവും താത്പര്യപ്പെടുന്ന കാര്യങ്ങളെല്ലാം ദാവീദിനെ അറിയിക്കുന്നതിനായി അദ്ദേഹം ഹെബ്രോനിലേക്കു പോയി.
2 ശമൂവേൽ 3 : 20 (OCVML)
അബ്നേരും അദ്ദേഹത്തോടൊപ്പം ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുത്തെത്തി. ദാവീദ് അദ്ദേഹത്തിനും ആൾക്കാർക്കുംവേണ്ടി ഒരു വിരുന്നൊരുക്കി.
2 ശമൂവേൽ 3 : 21 (OCVML)
അപ്പോൾ അബ്നേർ ദാവീദിനോടു പറഞ്ഞു: “ഞാൻ വേഗം പോകട്ടെ! ഞാൻ ചെന്ന് എന്റെ യജമാനനായ രാജാവിനുവേണ്ടി സകല ഇസ്രായേലിനെയും കൂട്ടിവരുത്താം. അവർ അങ്ങയോട് ഉടമ്പടി ചെയ്യട്ടെ! അങ്ങ് ആഗ്രഹിക്കുന്നതുപോലെ സകല ഇസ്രായേലിനെയും അങ്ങേക്കു ഭരിക്കുകയും ചെയ്യാം.” അങ്ങനെ ദാവീദ് അബ്നേരിനെ യാത്രയാക്കി. അദ്ദേഹം സമാധാനത്തോടെ മടങ്ങിപ്പോയി.
2 ശമൂവേൽ 3 : 22 (OCVML)
യോവാബ് അബ്നേരിനെ വധിക്കുന്നു ആസമയത്താണ് ദാവീദിന്റെ പടയാളികളും യോവാബും ഒരു കവർച്ച കഴിഞ്ഞ് ധാരാളം കൊള്ളമുതലുമായി തിരിച്ചെത്തിയത്. എന്നാൽ ആ സമയത്ത് ദാവീദിനൊപ്പം ഹെബ്രോനിൽ അബ്നേർ ഇല്ലായിരുന്നു. കാരണം ദാവീദ് അദ്ദേഹത്തെ യാത്രയാക്കിയിരുന്നു; അദ്ദേഹം സമാധാനത്തോടെ പോയിക്കഴിഞ്ഞിരുന്നു.
2 ശമൂവേൽ 3 : 23 (OCVML)
യോവാബും കൂടെയുള്ള പടയാളികളും എത്തിച്ചേർന്നപ്പോൾ നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുത്തു വന്നിരുന്നെന്നും അയാൾ സമാധാനത്തോടെ മടങ്ങിപ്പോയി എന്നും അറിഞ്ഞു.
2 ശമൂവേൽ 3 : 24 (OCVML)
അതിനാൽ യോവാബ് രാജസന്നിധിയിൽച്ചെന്ന് ഈ വിധം പറഞ്ഞു: “അങ്ങ് ഈ ചെയ്തതെന്താണ്? നോക്കൂ! അബ്നേർ അങ്ങയുടെ അടുത്തുവന്നു; അങ്ങ് അയാളെ വിട്ടുകളഞ്ഞതെന്ത്? അയാൾ പൊയ്ക്കളഞ്ഞല്ലോ!
2 ശമൂവേൽ 3 : 25 (OCVML)
നേരിന്റെ മകനായ അബ്നേരിനെ അങ്ങ് അറിയുമല്ലോ! അങ്ങയെ ചതിക്കാനും അങ്ങയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും അങ്ങയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനുമാണ് അയാൾ വന്നത്!”
2 ശമൂവേൽ 3 : 26 (OCVML)
പിന്നെ യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തുകടന്ന്, അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ സീരാ ജലസംഭരണിയിങ്കൽവെച്ച് അദ്ദേഹത്തെക്കണ്ട് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ ഇതൊന്നും ദാവീദ് അറിഞ്ഞില്ല.
2 ശമൂവേൽ 3 : 27 (OCVML)
അബ്നേർ ഹെബ്രോനിൽ തിരിച്ചെത്തിയപ്പോൾ ഒരു രഹസ്യം പറയാനെന്നഭാവേന യോവാബ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പടിവാതിൽക്കലേക്കു മാറിപ്പോയി. അവിടെവെച്ച്, തന്റെ സഹോദരനായ അസാഹേലിന്റെ രക്തത്തിനു പ്രതികാരമായി യോവാബ് അദ്ദേഹത്തെ വയറ്റത്തു കുത്തി; അദ്ദേഹം മരിച്ചുവീണു.
2 ശമൂവേൽ 3 : 28 (OCVML)
പിന്നീട് ഇതേപ്പറ്റി അറിഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും ഒരുനാളും യഹോവയുടെ സന്നിധിയിൽ കുറ്റമില്ല.
2 ശമൂവേൽ 3 : 29 (OCVML)
അദ്ദേഹത്തിന്റെ രക്തം യോവാബിന്റെയും അയാളുടെ പിതൃഭവനത്തിന്റെയും തലയിൽ പതിക്കട്ടെ! യോവാബ് ഗൃഹത്തിൽ ഉണങ്ങാത്ത വ്രണമുള്ളവനോ കുഷ്ഠരോഗിയോ† ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു. വടികുത്തി നടക്കുന്ന വികലാംഗനോ വാളാൽ വീഴുന്നവനോ പട്ടിണിക്കാരനോ ഒരുനാളും ഒഴിയാതിരിക്കട്ടെ!”
2 ശമൂവേൽ 3 : 30 (OCVML)
(ഗിബെയോനിലെ യുദ്ധത്തിൽവെച്ച് അബ്നേർ തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊലപ്പെടുത്തിയതുമൂലം യോവാബും സഹോദരനായ അബീശായിയുംകൂടി അദ്ദേഹത്തെ വധിക്കുകയായിരുന്നു.)
2 ശമൂവേൽ 3 : 31 (OCVML)
അതിനുശേഷം ദാവീദ് യോവാബിനോടും അദ്ദേഹത്തിന്റെ കൂടെയുള്ള സകലജനത്തോടും പറഞ്ഞു: “നിങ്ങളുടെ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് അബ്നേരിന്റെ മുമ്പിൽ വിലപിച്ചു നടക്കുക.” ദാവീദുരാജാവു ശവമഞ്ചത്തിന്റെ പിന്നിൽ നടന്നിരുന്നു.
2 ശമൂവേൽ 3 : 32 (OCVML)
അവർ അബ്നേരിനെ ഹെബ്രോനിൽ സംസ്കരിച്ചു. അബ്നേരിന്റെ ശവകുടീരത്തിൽ രാജാവ് ഉച്ചത്തിൽ വിലപിച്ചു. സകലജനവും വിലപിച്ചു.
2 ശമൂവേൽ 3 : 33 (OCVML)
അബ്നേരിനെപ്പറ്റി രാജാവ് ഈ വിലാപഗാനം പാടി: “അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടിവന്നത്!
2 ശമൂവേൽ 3 : 34 (OCVML)
നിന്റെ കരങ്ങൾ ബന്ധിച്ചിരുന്നില്ല, നിന്റെ കാലുകൾക്കു ചങ്ങലയിട്ടിരുന്നില്ല. ദുഷ്ടന്മാരുടെമുമ്പിൽ ഒരുവൻ വീഴുന്നതുപോലെ നീ വീണല്ലോ!” സകലജനവും അവനെക്കുറിച്ച് വീണ്ടും വിലപിച്ചു.
2 ശമൂവേൽ 3 : 35 (OCVML)
പിന്നെ അവർ, വന്ന് ഭക്ഷണം കഴിക്കുന്നതിനു ദാവീദിനെ നിർബന്ധിച്ചു. നേരം നന്നേ പകലായിരുന്നു. എന്നാൽ “സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് അപ്പമോ മറ്റെന്തെങ്കിലുമോ ഞാൻ ഭക്ഷിക്കുന്നപക്ഷം ഞാൻ അർഹിക്കുന്നവിധവും അതിലധികവും ദൈവം എന്നെ ശിക്ഷിക്കട്ടെ!” എന്നു പറഞ്ഞ് ദാവീദ് ഒരു ശപഥംചെയ്തിരുന്നു.
2 ശമൂവേൽ 3 : 36 (OCVML)
സകലജനവും ഇതു ശ്രദ്ധിച്ചു. രാജാവിന്റെ മറ്റു പ്രവൃത്തികളെല്ലാം അവർക്കു സന്തോഷകരമായിരുന്നതുപോലെ, ഇതും അവർക്കു സന്തോഷകരമായിത്തീർന്നു.
2 ശമൂവേൽ 3 : 37 (OCVML)
നേരിന്റെ മകനായ അബ്നേരിനെ വധിച്ചതിൽ രാജാവിനു യാതൊരു പങ്കുമില്ലായിരുന്നു എന്ന് അങ്ങനെ അവിടെ ഉണ്ടായിരുന്ന സകലജനത്തിനും, ഇസ്രായേല്യർക്ക് മുഴുവനും, ബോധ്യമായി.
2 ശമൂവേൽ 3 : 38 (OCVML)
അതിനുശേഷം രാജാവ് തന്റെ ആളുകളോട് ഇപ്രകാരം പറഞ്ഞു: “ഒരു പ്രഭുവും മഹാനുമായ വ്യക്തിയാണ് ഇന്ന് ഇസ്രായേലിൽ വീണുപോയതെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ!
2 ശമൂവേൽ 3 : 39 (OCVML)
ഇന്ന്, ഞാൻ, അഭിഷിക്തനായ രാജാവെങ്കിലും ബലഹീനനാണ്. സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എന്റെ വരുതിയിൽ ഒതുങ്ങാത്ത നിഷ്ഠുരന്മാരാണ്. ദുഷ്ടനു തന്റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം നൽകട്ടെ!”
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39