ആവർത്തനം 12 : 1 (OCVML)
ആരാധനാസ്ഥലം നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു കൈവശമാക്കാൻ നൽകുന്ന ദേശത്ത് ജീവിതകാലമെല്ലാം ശ്രദ്ധയോടെ പിൻതുടരേണ്ട ഉത്തരവുകളും നിയമങ്ങളും ഇവയാകുന്നു.
ആവർത്തനം 12 : 2 (OCVML)
നിങ്ങൾ പിടിച്ചടക്കാൻ പോകുന്ന ജനതകൾ പർവതശിഖരങ്ങളിലും കുന്നുകളിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും അവരുടെ ദേവന്മാരെ ആരാധിക്കുന്ന എല്ലാ സ്ഥലങ്ങളും പരിപൂർണമായി നശിപ്പിക്കണം.
ആവർത്തനം 12 : 3 (OCVML)
അവരുടെ ബലിപീഠങ്ങൾ ഇടിച്ചുതകർക്കണം, ആചാരസ്തൂപങ്ങൾ ഉടയ്ക്കണം. അവരുടെ അശേരാപ്രതിഷ്ഠകൾ തീയിൽ ചുട്ടുകളയണം; അവരുടെ ദേവന്മാരുടെ പ്രതിമകൾ ഛേദിച്ചുകളയണം; ആ സ്ഥലത്തുനിന്നും അവയുടെ പേര് മായിച്ചുകളയണം.
ആവർത്തനം 12 : 4 (OCVML)
അവരുടെ രീതികളിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കാൻ പാടില്ല.
ആവർത്തനം 12 : 5 (OCVML)
നിങ്ങളുടെ സകലഗോത്രങ്ങൾക്കും നിങ്ങളുടെ ദൈവമായ യഹോവ അനുവദിച്ചുകൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽനിന്ന് അവിടത്തെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥാനത്തുവേണം അവിടത്തെ ആരാധിക്കേണ്ടത്.
ആവർത്തനം 12 : 6 (OCVML)
അവിടെ നിങ്ങളുടെ ഹോമയാഗങ്ങൾ, യാഗങ്ങൾ, ദശാംശങ്ങൾ, പ്രത്യേക വഴിപാടുകൾ, നിങ്ങൾ യഹോവയ്ക്കു നൽകാമെന്നു നേർന്നിരിക്കുന്നവ, സ്വമേധാദാനങ്ങൾ, കന്നുകാലികളിൽനിന്നും ആട്ടിൻപറ്റത്തിൽനിന്നുമുള്ള കടിഞ്ഞൂലുകൾ എന്നിവ കൊണ്ടുവരണം.
ആവർത്തനം 12 : 7 (OCVML)
നിങ്ങൾ കൈവെച്ച എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചതുകൊണ്ട്, അവിടെ, നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും ഭക്ഷിച്ച് ആനന്ദിക്കണം.
ആവർത്തനം 12 : 8 (OCVML)
ഇന്ന് ഇവിടെ നാം ഓരോരുത്തരും സ്വന്തദൃഷ്ടിയിൽ ശരിയെന്നു തോന്നുന്നതു പ്രവർത്തിക്കുമ്പോലെ നിങ്ങൾ പ്രവർത്തിക്കരുത്.
ആവർത്തനം 12 : 9 (OCVML)
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന സ്വസ്ഥതയിലും അവകാശത്തിലും നിങ്ങൾ ഇതുവരെ പ്രവേശിച്ചിട്ടില്ലല്ലോ.
ആവർത്തനം 12 : 10 (OCVML)
എന്നാൽ നിങ്ങൾ യോർദാൻ കടക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്തു പാർക്കുകയും ചുറ്റുപാടുമുള്ള സകലശത്രുക്കളിൽനിന്നും അവിടന്നു നിങ്ങൾക്കു സ്വസ്ഥതനൽകി സുരക്ഷിതരായിരിക്കുകയും ചെയ്യും.
ആവർത്തനം 12 : 11 (OCVML)
അപ്പോൾ ദൈവം തന്റെ നാമം വസിക്കാനായി തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ഹോമയാഗങ്ങൾ, യാഗങ്ങൾ, ദശാംശങ്ങൾ, പ്രത്യേക വഴിപാടുകൾ, നിങ്ങൾ യഹോവയുടെമുമ്പാകെ ശപഥംചെയ്ത പ്രത്യേക നേർച്ചകൾ, അങ്ങനെ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നതെല്ലാം നിങ്ങൾ കൊണ്ടുവരണം.
ആവർത്തനം 12 : 12 (OCVML)
അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും—തങ്ങൾക്കു സ്വന്തമായി അവകാശവും ഓഹരിയും ലഭിച്ചിട്ടില്ലാത്ത—നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യരും ആനന്ദിക്കണം.
ആവർത്തനം 12 : 13 (OCVML)
നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തെല്ലാം നിങ്ങളുടെ ഹോമയാഗങ്ങൾ അർപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളണം.
ആവർത്തനം 12 : 14 (OCVML)
യഹോവ നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരു സ്ഥലത്ത് ഹോമയാഗം അർപ്പിക്കുകയും അവിടെ ഞാൻ കൽപ്പിക്കുന്നതൊക്കെ പ്രവർത്തിക്കുകയും വേണം.
ആവർത്തനം 12 : 15 (OCVML)
എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്ന അനുഗ്രഹത്തിനൊത്തവിധം ഏതു നഗരത്തിൽവെച്ചും നിന്റെ ഇഷ്ടപ്രകാരം മൃഗങ്ങളെ അറത്ത് ഭക്ഷിക്കാം. കലമാനിന്റെയോ പുള്ളിമാനിന്റെയോ മാംസംപോലെ ആചാരപരമായി അശുദ്ധരായിത്തീർന്നവർക്കും വിശുദ്ധരായിത്തീർന്നവർക്കും അതു ഭക്ഷിക്കാം.
ആവർത്തനം 12 : 16 (OCVML)
രക്തം കുടിക്കരുത്. അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം.
ആവർത്തനം 12 : 17 (OCVML)
നിന്റെ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും ആടുമാടുകളുടെ കടിഞ്ഞൂലുകളും നീ യഹോവയ്ക്കു നൽകാമെന്നു ശപഥംചെയ്ത നേർച്ചകളും സ്വമേധാദാനങ്ങളും പ്രത്യേക വഴിപാടുകളും നിന്റെ നഗരത്തിൽവെച്ച് ഭക്ഷിക്കരുത്.
ആവർത്തനം 12 : 18 (OCVML)
പ്രത്യുത, നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീയും നിന്റെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും ഭക്ഷിക്കുകയും നിന്റെ എല്ലാ പ്രവൃത്തികളെയും ഓർത്ത് നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ ആനന്ദിക്കുകയും ചെയ്യണം.
ആവർത്തനം 12 : 19 (OCVML)
നീ ദേശത്തു പാർക്കുന്നിടത്തോളം ലേവ്യരെ അവഗണിക്കാതെ സൂക്ഷിക്കണം.
ആവർത്തനം 12 : 20 (OCVML)
നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദാനംചെയ്തതുപോലെ അവിടന്ന് നിന്റെ അതിർത്തി വിപുലമാക്കുമ്പോൾ നീ മാംസം ഭക്ഷിക്കാൻ ആഗ്രഹിച്ച്, “എനിക്കു മാംസം ഭക്ഷിക്കണം” എന്നു പറഞ്ഞാൽ നിന്റെ ഇഷ്ടപ്രകാരം നിനക്കു മാംസം വേണ്ടുംപോലെ ഭക്ഷിക്കാം.
ആവർത്തനം 12 : 21 (OCVML)
നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥലം വിദൂരത്താകുന്നു എങ്കിൽ നിങ്ങളുടെ ദൈവമായ യഹോവ നൽകിയിട്ടുള്ള നിങ്ങളുടെ ആടുകളിൽനിന്നോ കന്നുകാലികളിൽനിന്നോ ഒരു മൃഗത്തെ കൊന്ന് ഞാൻ നിങ്ങളോടു കൽപ്പിച്ചപ്രകാരം നിങ്ങളുടെ നഗരങ്ങളിൽവെച്ച് നിന്റെ ഇഷ്ടംപോലെ ഭക്ഷിക്കാം.
ആവർത്തനം 12 : 22 (OCVML)
കലമാനിന്റെയോ പുള്ളിമാനിന്റെയോ മാംസംപോലെ നിനക്ക് അവ ഭക്ഷിക്കാം. ആചാരപരമായി അശുദ്ധരായവർക്കും വിശുദ്ധരായവർക്കും അതു ഭക്ഷിക്കാം.
ആവർത്തനം 12 : 23 (OCVML)
എന്നാൽ രക്തം കുടിക്കാതിരിക്കാൻ സൂക്ഷിക്കണം, കാരണം രക്തം ജീവൻ ആകുന്നു. മാംസത്തോടുകൂടെ ജീവൻ ഭക്ഷിക്കരുത്.
ആവർത്തനം 12 : 24 (OCVML)
രക്തം കുടിക്കരുത്; അത് വെള്ളംപോലെ ഭൂമിയിൽ ഒഴുക്കിക്കളയണം.
ആവർത്തനം 12 : 25 (OCVML)
യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായിരിക്കുന്നതിനും നീയും നിനക്കുശേഷം നിന്റെ മക്കളും അഭിവൃദ്ധിപ്പെടേണ്ടതിനും രക്തം കുടിക്കരുത്.
ആവർത്തനം 12 : 26 (OCVML)
നിന്റെ വിശുദ്ധയാഗങ്ങളും യഹോവയ്ക്കു നൽകാമെന്നു ശപഥംചെയ്തിട്ടുള്ള നേർച്ചയുമായി യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകണം.
ആവർത്തനം 12 : 27 (OCVML)
നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ ഹോമയാഗങ്ങളും രക്തവും മാംസവും അർപ്പിക്കണം. യാഗരക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ ഒഴിക്കണം. അതിന്റെ മാംസം നിനക്കു ഭക്ഷിക്കാം.
ആവർത്തനം 12 : 28 (OCVML)
നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നല്ലതും ശരിയുമായതു പ്രവർത്തിച്ചിട്ട് നിനക്കും നിന്റെ മക്കൾക്കും എപ്പോഴും നന്മയുണ്ടാകേണ്ടതിനു ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലപ്രമാണങ്ങളും അനുസരിക്കുക.
ആവർത്തനം 12 : 29 (OCVML)
നീ കൈവശമാക്കാൻപോകുന്ന ദേശത്തുള്ള ജനതകളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളയുമ്പോഴും നീ അവരെ ഉന്മൂലനംചെയ്ത് അവരുടെ ദേശത്തു പാർക്കുമ്പോഴും
ആവർത്തനം 12 : 30 (OCVML)
അവർ നിശ്ശേഷം നശിപ്പിക്കപ്പെട്ടതിനുശേഷം, “ഈ ജനതകൾ അവരുടെ ദേവന്മാരെ ഭജിച്ചതുപോലെ ഞങ്ങളും ചെയ്യും” എന്നു പറഞ്ഞ് അവരുടെ ദേവന്മാരെപ്പറ്റി അന്വേഷിച്ച് കെണിയിൽ അകപ്പെടാതെ സൂക്ഷിക്കണം.
ആവർത്തനം 12 : 31 (OCVML)
നിന്റെ ദൈവമായ യഹോവയെ ഇതര ജനതകൾ അവരുടെ ദേവന്മാരെ ഭജിക്കുന്നതുപോലെയല്ല ആരാധിക്കേണ്ടത്. യഹോവ വെറുക്കുന്ന എല്ലാ അറപ്പായ കാര്യങ്ങളും അവർ തങ്ങളുടെ ദേവാരാധനയിൽ ചെയ്ത് തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും തങ്ങളുടെ ദേവന്മാർക്ക് അഗ്നിയിൽ ദഹിപ്പിക്കുകവരെ ചെയ്യുന്നുണ്ടല്ലോ.
ആവർത്തനം 12 : 32 (OCVML)
ഞാൻ നിന്നോടു കൽപ്പിച്ചതെല്ലാം പ്രമാണിക്കാൻ ജാഗ്രതയുള്ളവരായിരിക്ക; അതിനോട് എന്തെങ്കിലും കൂട്ടുകയോ അതിൽനിന്ന് യാതൊന്നും കുറയ്ക്കുകയോ ചെയ്യരുത്.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32