ആവർത്തനം 25 : 1 (OCVML)
അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിനുള്ള നിയമം മനുഷ്യർക്കുതമ്മിൽ വ്യവഹാരം ഉണ്ടാകുമ്പോൾ അവരെ കോടതിയിൽ കൊണ്ടുവന്ന് ന്യായാധിപന്മാർ നിരപരാധിയെ കുറ്റവിമുക്തരാക്കുകയും കുറ്റക്കാരെ ശിക്ഷ വിധിക്കുകയും വേണം.
ആവർത്തനം 25 : 2 (OCVML)
കുറ്റക്കാർ അടിക്കു യോഗ്യരെങ്കിൽ ന്യായാധിപൻ അവരെ നിലത്തു കിടത്തി തന്റെ സാന്നിധ്യത്തിൽ അവരുടെ കുറ്റത്തിന് എത്ര അടി അർഹിക്കുന്നോ അത്രയും അവരെ അടിപ്പിക്കണം.
ആവർത്തനം 25 : 3 (OCVML)
എന്നാൽ അടി നാൽപ്പതിൽ കൂടരുത്. അതിൽ കൂടുതൽ അടിപ്പിച്ചാൽ നിന്റെ സഹോദരൻ നിന്റെ കൺമുമ്പിൽ നിന്ദ്യനാകും.
ആവർത്തനം 25 : 4 (OCVML)
ആവർത്തനം 25 : 5 (OCVML)
ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്. സഹോദരന്മാർ ഒരുമിച്ചു താമസിക്കുമ്പോൾ അവരിൽ ഒരാൾ പുത്രനില്ലാതെ മരിച്ചുപോയാൽ അവന്റെ വിധവ കുടുംബത്തിനു പുറത്തുനിന്ന് വിവാഹംകഴിക്കരുത്. അവളുടെ ഭർത്താവിന്റെ സഹോദരൻ അവളെ വിവാഹംകഴിച്ച് അവളോടു ഭർത്തൃസഹോദരന്റെ ധർമം നിറവേറ്റണം.
ആവർത്തനം 25 : 6 (OCVML)
മരിച്ചുപോയ സഹോദരന്റെ നാമം ഇസ്രായേലിൽനിന്ന് മാഞ്ഞുപോകാതിരിക്കേണ്ടതിന് അവളുടെ ആദ്യജാതനിൽ അവന്റെ നാമം നിലനിർത്തണം.
ആവർത്തനം 25 : 7 (OCVML)
എന്നാൽ തന്റെ സഹോദരന്റെ വിധവയെ വിവാഹംകഴിക്കാൻ ഒരുവന് ഇഷ്ടമില്ലെങ്കിൽ അവൾ നഗരവാതിൽക്കൽ ഗോത്രത്തലവന്മാരുടെ അടുത്തുചെന്ന് ഇപ്രകാരം പറയണം: “എന്റെ ഭർത്താവിന്റെ സഹോദരൻ, തന്റെ സഹോദരന്റെ നാമം ഇസ്രായേലിൽ നിലനിർത്താൻ വിസമ്മതിക്കുന്നു. അവൻ എന്നോട് ഭർത്തൃസഹോദരധർമം അനുഷ്ഠിക്കുന്നില്ല.”
ആവർത്തനം 25 : 8 (OCVML)
പിന്നീട് പട്ടണത്തലവന്മാർ അവനെ വിളിപ്പിച്ചു സംസാരിക്കണം. “എനിക്ക് അവളെ സ്വീകരിക്കാൻ സമ്മതമല്ല,” എന്ന് അവൻ തീർത്തുപറഞ്ഞാൽ
ആവർത്തനം 25 : 9 (OCVML)
അവന്റെ സഹോദരന്റെ വിധവ ഗോത്രത്തലവന്മാരുടെ സാന്നിധ്യത്തിൽവെച്ച് അവന്റെ അടുത്തുചെന്ന് അവന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുനീക്കി അവന്റെ മുഖത്തു തുപ്പിയിട്ട്, “തന്റെ സഹോദരന്റെ കുടുംബം പണിയാത്തവരോട് ഇങ്ങനെ ചെയ്യും” എന്നു പറയണം.
ആവർത്തനം 25 : 10 (OCVML)
അവന്റെ കുടുംബം ഇസ്രായേലിൽ “ചെരിപ്പ് അഴിഞ്ഞവന്റെ കുടുംബം,” എന്നറിയപ്പെടും.
ആവർത്തനം 25 : 11 (OCVML)
രണ്ടു പുരുഷന്മാർതമ്മിൽ മൽപ്പിടിത്തം നടക്കുമ്പോൾ ഒരുവന്റെ ഭാര്യ വന്ന് തന്റെ ഭർത്താവിനെ മർദിക്കുന്നവനിൽനിന്ന് അവനെ രക്ഷിക്കേണ്ടതിന് കൈനീട്ടി അവന്റെ ജനനേന്ദ്രിയം കടന്നുപിടിച്ചാൽ,
ആവർത്തനം 25 : 12 (OCVML)
നീ അവളുടെ കൈ മുറിച്ചുകളയണം. അവളോടു ദയ കാണിക്കരുത്.
ആവർത്തനം 25 : 13 (OCVML)
നിന്റെ സഞ്ചിയിൽ തൂക്കം കൂടിയതും കുറഞ്ഞതുമായ രണ്ടു വ്യത്യസ്ത തൂക്കുകട്ടികൾ ഉണ്ടായിരിക്കരുത്.
ആവർത്തനം 25 : 14 (OCVML)
നിന്റെ വീട്ടിൽ ചെറുതും വലുതുമായ രണ്ടുതരം അളവുപാത്രം ഉണ്ടായിരിക്കരുത്.
ആവർത്തനം 25 : 15 (OCVML)
നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ദീർഘായുസ്സുണ്ടാകാൻ നിനക്കു കൃത്യവും ന്യായവുമായ തൂക്കവും അളവും ഉണ്ടായിരിക്കണം.
ആവർത്തനം 25 : 16 (OCVML)
ഈ കാര്യങ്ങളിൽ അവിശ്വസ്തതയോടെ വ്യവഹാരം ചെയ്യുന്നവരെ നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.
ആവർത്തനം 25 : 17 (OCVML)
നിങ്ങൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ വഴിയിൽവെച്ച് അമാലേക്യർ നിങ്ങളോടു ചെയ്തത് ഓർക്കുക.
ആവർത്തനം 25 : 18 (OCVML)
നിങ്ങൾ ക്ഷീണിച്ചും തളർന്നും ഇരുന്നപ്പോൾ അവർ വഴിയാത്രയിൽ നിങ്ങളെ പിന്നിൽനിന്ന് ആക്രമിക്കുകയും, പിൻനിരയിൽ തളർന്നു തങ്ങിയവരെയെല്ലാം വെട്ടിവീഴ്ത്തുകയും ചെയ്തു. അവർ ദൈവത്തെ ഭയപ്പെട്ടില്ല.
ആവർത്തനം 25 : 19 (OCVML)
നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത്, ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് സ്വസ്ഥത നൽകുമ്പോൾ നീ അമാലേക്യരുടെ സ്മരണ ആകാശത്തിനു കീഴിൽനിന്ന് തുടച്ചുനീക്കണം. ഇതു മറക്കരുത്!

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19