യേഹേസ്കേൽ 30 : 1 (OCVML)
ഈജിപ്റ്റിനെക്കുറിച്ച് ഒരു വിലാപഗാനം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
യേഹേസ്കേൽ 30 : 2 (OCVML)
“മനുഷ്യപുത്രാ, നീ പ്രവചിക്കുക, അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഇങ്ങനെ വിലപിച്ചു പറയുക, “അയ്യോ കഷ്ടദിവസം!”
യേഹേസ്കേൽ 30 : 3 (OCVML)
ആ ദിവസം അടുത്തിരിക്കുന്നു, യഹോവയുടെ ദിവസം അടുത്തിരിക്കുന്നു— കാർമേഘംകൊണ്ടിരുണ്ട ദിവസം! രാഷ്ട്രങ്ങൾക്ക് ആപത്തിന്റെ ദിവസംതന്നെ.
യേഹേസ്കേൽ 30 : 4 (OCVML)
ഈജിപ്റ്റിനെതിരേ ഒരു വാൾ വരും, കൂശ് അതിവേദനയിലാകും ഈജിപ്റ്റിൽ നിഹതന്മാർ വീഴുമ്പോൾ, അവളുടെ സമ്പത്ത് അപഹരിക്കപ്പെടുകയും അവളുടെ അടിസ്ഥാനങ്ങൾ ഇടിച്ചുനിരത്തപ്പെടുകയും ചെയ്യും.
യേഹേസ്കേൽ 30 : 5 (OCVML)
5 കൂശ്യരും പൂത്യരും ലൂദ്യരും എല്ലാ അറേബ്യരും കൂബ്യരും സഖ്യതയിലുൾപ്പെട്ട ജനവും ഈജിപ്റ്റിനോടൊപ്പം വാൾകൊണ്ടു വീഴും.
യേഹേസ്കേൽ 30 : 6 (OCVML)
“ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഈജിപ്റ്റിന്റെ സഹായികൾ വീഴും, അവളുടെ ശക്തിയുടെ അഭിമാനം തകർന്നടിയും. മിഗ്ദോൽമുതൽ അസ്വാൻവരെ അവർ വാൾകൊണ്ടു വീഴുമെന്ന്, QS4 യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
യേഹേസ്കേൽ 30 : 7 (OCVML)
ശൂന്യദേശങ്ങളുടെ മധ്യേ അവർ ശൂന്യമായിത്തീരും. അവരുടെ നഗരങ്ങൾ ശൂന്യനഗരങ്ങളുടെ കൂട്ടത്തിലായിരിക്കും.
യേഹേസ്കേൽ 30 : 8 (OCVML)
ഞാൻ ഈജിപ്റ്റിനു തീവെച്ച് അതിന്റെ സഹായികളെല്ലാം നാശമടയുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
യേഹേസ്കേൽ 30 : 9 (OCVML)
“ ‘ആ ദിവസം കൂശിനെ അതിന്റെ അലംഭാവത്തിൽനിന്നു ഭയപ്പെടുത്താൻ സന്ദേശവാഹകർ എന്റെ മുമ്പിൽനിന്ന് കപ്പലിൽ പുറപ്പെടും. ഈജിപ്റ്റിന്റെ നാശദിവസത്തിൽ അതിവേദന അവരെ ബാധിക്കും, അതു നിശ്ചയമായും വരും.
യേഹേസ്കേൽ 30 : 10 (OCVML)
“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയാൽ ഈജിപ്റ്റിലെ കവർച്ചസംഘത്തെ ഇല്ലാതാക്കും.
യേഹേസ്കേൽ 30 : 11 (OCVML)
അവൻ സർവദേശക്കാരിലുംവെച്ച് ഏറ്റവും ക്രൂരരായ അവന്റെ സൈന്യവുമായി ദേശത്തെ നശിപ്പിക്കാൻ വന്നുചേരും. അവർ ഈജിപ്റ്റിനെതിരേ വാളൂരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും.
യേഹേസ്കേൽ 30 : 12 (OCVML)
ഞാൻ നൈൽനദിയിലെ വെള്ളം വറ്റിച്ച് ദുഷ്ടരാഷ്ട്രത്തിനു ദേശത്തെ വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും വിദേശികളുടെ കൈയാൽ ഞാൻ ശൂന്യമാക്കും. യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
യേഹേസ്കേൽ 30 : 13 (OCVML)
“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ വിഗ്രഹങ്ങളെ നശിപ്പിക്കും, നോഫിലെ വിഗ്രഹങ്ങളെ ഇല്ലാതാക്കും. ഇനിയൊരിക്കലും ഈജിപ്റ്റിൽ ഒരു പ്രഭു ഉണ്ടാകുകയില്ല, ദേശത്തുമുഴുവനും ഞാൻ ഭീതിപരത്തും.
യേഹേസ്കേൽ 30 : 14 (OCVML)
ഞാൻ പത്രോസിനെ* അതായത്, തെക്കേ ഈജിപ്റ്റിനെ ശൂന്യമാക്കുകയും സോവാനു തീ വെക്കുകയും നോവിന്റെമേൽ ശിക്ഷാവിധി വരുത്തുകയും ചെയ്യും.
യേഹേസ്കേൽ 30 : 15 (OCVML)
ഈജിപ്റ്റിന്റെ ശക്തികേന്ദ്രമായ സീനിന്മേൽ ഞാൻ എന്റെ ക്രോധം പകരും; നോവിലെ കവർച്ചസംഘത്തെ ഞാൻ സംഹരിക്കും.
യേഹേസ്കേൽ 30 : 16 (OCVML)
ഈജിപ്റ്റിനു ഞാൻ തീവെക്കും; സീൻ അതിവേദനയിലാകും; നോവ് പിളർന്നുപോകും; നോഫ് നിരന്തരം ദുരിതത്തിലാകും.
യേഹേസ്കേൽ 30 : 17 (OCVML)
ആവെനിലെയും അതായത്, ഓനിലെ അഥവാ, ഹെലിയൊപ്പൊലീസിലെ പീ-ബേസെത്തിലെയും യുവാക്കൾ വാൾകൊണ്ടു വീഴും, ഈ പട്ടണങ്ങൾ പ്രവാസത്തിലേക്കു പോകേണ്ടിവരും.
യേഹേസ്കേൽ 30 : 18 (OCVML)
ഞാൻ ഈജിപ്റ്റിന്റെ നുകം തകർക്കുമ്പോൾ തഹ്പനേസിൽ പകൽ ഇരുണ്ടുപോകും; അവിടെ അവളുടെ ശക്തിയുടെ പ്രതാപം നശിക്കും. അവളെ ഒരു മേഘം മൂടും, അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
യേഹേസ്കേൽ 30 : 19 (OCVML)
അങ്ങനെ ഞാൻ ഈജിപ്റ്റിന്മേൽ ശിക്ഷാവിധി അയയ്ക്കും, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
യേഹേസ്കേൽ 30 : 20 (OCVML)
ഫറവോന്റെ കൈകൾ തകർക്കപ്പെടുന്നു പതിനൊന്നാംവർഷം ഒന്നാംമാസം ഏഴാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
യേഹേസ്കേൽ 30 : 21 (OCVML)
“മനുഷ്യപുത്രാ, ഞാൻ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഭുജം ഒടിച്ചിരിക്കുന്നു; അതിനെ ഭേദമാക്കാൻ വെച്ചുകെട്ടുകയോ ഒരു വാൾ പിടിക്കാൻ തക്കവണ്ണം ശക്തിലഭിക്കേണ്ടതിന് ചികിത്സിക്കുകയോ ചെയ്യുകയില്ല.
യേഹേസ്കേൽ 30 : 22 (OCVML)
അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈജിപ്റ്റുരാജാവായ ഫറവോന് ഞാൻ എതിരായിരിക്കുന്നു. ഞാൻ അവന്റെ രണ്ടു ഭുജങ്ങളെയും—സൗഖ്യമുള്ള ഭുജത്തെയും ഒടിഞ്ഞതിനെയും തന്നെ—ഒടിച്ചുകളയും; അവന്റെ കൈയിലെ വാൾ ഞാൻ വീഴിച്ചുകളയും.
യേഹേസ്കേൽ 30 : 23 (OCVML)
ഈജിപ്റ്റുകാരെ ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച് അവരെ രാജ്യങ്ങളിലൂടെ ഛിന്നിച്ചുകളയും.
യേഹേസ്കേൽ 30 : 24 (OCVML)
ഞാൻ ബാബേൽരാജാവിന്റെ കരങ്ങളെ ബലപ്പെടുത്തി എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെ ഞാൻ ഒടിച്ചുകളയും; മാരകമായി മുറിവേറ്റ ഒരുത്തനെപ്പോലെ അവൻ അയാളുടെമുമ്പിൽ ഞരങ്ങും.
യേഹേസ്കേൽ 30 : 25 (OCVML)
ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ശക്തിപ്പെടുത്തും; എന്നാൽ ഫറവോന്റെ ഭുജങ്ങൾ തളർന്നുവീഴും. ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കൈയിൽ കൊടുക്കുകയും അവൻ അതിനെ ഈജിപ്റ്റിന്റെ നേരേ നീട്ടുകയും ചെയ്യുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
യേഹേസ്കേൽ 30 : 26 (OCVML)
ഞാൻ ഈജിപ്റ്റുകാരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കുകയും രാജ്യങ്ങളിൽ ഛിന്നിച്ചുകളയും ചെയ്യും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26