യേഹേസ്കേൽ 37 : 1 (OCVML)
ഉണങ്ങിയ അസ്ഥികളുടെ താഴ്വര യഹോവയുടെ കൈ എന്റെമേൽ ഉണ്ടായിരുന്നു; യഹോവയുടെ ആത്മാവിൽ എന്നെ കൊണ്ടുവന്ന് ഒരു താഴ്വരയുടെ നടുവിൽ നിർത്തി. അത് അസ്ഥികളാൽ നിറഞ്ഞതായിരുന്നു.
യേഹേസ്കേൽ 37 : 2 (OCVML)
അവിടന്ന് എന്നെ അവയുടെ ഇടയിലൂടെ ചുറ്റിനടക്കുമാറാക്കി. ആ താഴ്വരയുടെ പരപ്പിൽ വളരെയധികം അസ്ഥികൾ ഞാൻ കണ്ടു. അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
യേഹേസ്കേൽ 37 : 3 (OCVML)
അവിടന്ന് എന്നോടു ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുക സാധ്യമോ?”
യേഹേസ്കേൽ 37 : 4 (OCVML)
“യഹോവയായ കർത്താവേ, അങ്ങുമാത്രം അറിയുന്നു,” എന്നു ഞാൻ ഉത്തരം പറഞ്ഞു. അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “ഈ അസ്ഥികളോട് പ്രവചിച്ചു പറയുക: ‘ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുക!
യേഹേസ്കേൽ 37 : 5 (OCVML)
യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ ഉള്ളിലേക്കു ശ്വാസം* കാറ്റ് അഥവാ, ആത്മാവ് എന്നർഥം. അയയ്ക്കും. നിങ്ങൾക്കു ജീവൻ തിരികെ ലഭിക്കും.
യേഹേസ്കേൽ 37 : 6 (OCVML)
ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ച്, മാംസം പിടിപ്പിച്ച്, ത്വക്കുകൊണ്ട് നിങ്ങളെ പൊതിയും. അതിനുശേഷം ഞാൻ നിങ്ങളിലേക്കു ശ്വാസം അയയ്ക്കും നിങ്ങൾ ജീവിക്കയും ചെയ്യും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”
യേഹേസ്കേൽ 37 : 7 (OCVML)
അങ്ങനെ എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം കേട്ടു; ഒരു പ്രകമ്പനംതന്നെ. അപ്പോൾ അസ്ഥികൾ ഒരുമിച്ചുവന്നു, അസ്ഥികൾ ഒന്നോടൊന്നുചേർന്നു.
യേഹേസ്കേൽ 37 : 8 (OCVML)
ഞാൻ നോക്കിയപ്പോൾ ഞരമ്പും മാംസവും അവയുടെമേൽ വന്നുചേർന്നു. ത്വക്ക് അവയെ പൊതിഞ്ഞു, എന്നാൽ ശ്വാസം അവയിൽ ഉണ്ടായിരുന്നില്ല.
യേഹേസ്കേൽ 37 : 9 (OCVML)
അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “കാറ്റിനോടു പ്രവചിക്കുക. മനുഷ്യപുത്രാ കാറ്റിനോടു പ്രവചിച്ച് അതിനോടു കൽപ്പിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരിലേക്ക് ഊതുക.’ ”
യേഹേസ്കേൽ 37 : 10 (OCVML)
അങ്ങനെ അവിടന്ന് എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ശ്വാസം അവരിലേക്കു വന്നു. അവർ ജീവിച്ച് ഒരു വലിയ സൈന്യമായി സ്വന്തം കാലുകളിൽ നിവർന്നുനിന്നു.
യേഹേസ്കേൽ 37 : 11 (OCVML)
അനന്തരം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹം മുഴുവനും അത്രേ. ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി; ഞങ്ങളുടെ പ്രത്യാശ നഷ്ടപ്പെട്ടുപോയി; ഞങ്ങൾ നശിച്ചിരിക്കുന്നു,’ എന്ന് അവർ പറയുന്നു.
യേഹേസ്കേൽ 37 : 12 (OCVML)
അതിനാൽ നീ പ്രവചിച്ച് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്ന് കയറ്റാൻ പോകുന്നു. ഞാൻ നിങ്ങളെ ഇസ്രായേൽദേശത്തേക്കു മടക്കിക്കൊണ്ടുവരും.
യേഹേസ്കേൽ 37 : 13 (OCVML)
ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് എന്റെ ജനമായ നിങ്ങൾ അറിയും.
യേഹേസ്കേൽ 37 : 14 (OCVML)
ഞാൻ എന്റെ ആത്മാവിനെ നിങ്ങളിലേക്കയയ്ക്കും; നിങ്ങൾ ജീവിക്കും; ഞാൻ നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ പാർപ്പിക്കും. യഹോവയായ ഞാൻ സംസാരിച്ചിരിക്കുന്നു, ഞാൻ അതു ചെയ്തുമിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും എന്ന് യഹോവയുടെ അരുളപ്പാട്.’ ”
യേഹേസ്കേൽ 37 : 15 (OCVML)
ഒരു രാജാവ് ഒരു രാഷ്ട്രം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
യേഹേസ്കേൽ 37 : 16 (OCVML)
“മനുഷ്യപുത്രാ, നീ മരംകൊണ്ടുള്ള ഒരു വടി എടുത്ത് അതിന്മേൽ ‘യെഹൂദയ്ക്കും അവനോടു ചേർന്ന ഇസ്രായേൽമക്കൾക്കും’ എന്ന് എഴുതുക. അതിനുശേഷം മറ്റൊരു വടി എടുത്ത് അതിന്മേൽ, ‘എഫ്രയീമിന്റെ വടി, യോസേഫിനും അവനോടു ചേർന്ന ഇസ്രായേൽമക്കൾക്കും’ എന്ന് എഴുതുക.
യേഹേസ്കേൽ 37 : 17 (OCVML)
പിന്നെ അവ ഒന്നിച്ചുചേർക്കുക; അവ നിന്റെ കൈയിൽ ഒറ്റ വടിയായിത്തീരും.
യേഹേസ്കേൽ 37 : 18 (OCVML)
“നിന്റെ ദേശക്കാർ, ‘ഇതിന്റെ അർഥം എന്താണെന്നു ഞങ്ങളോടു പറയുകയില്ലേ?’ എന്നു ചോദിക്കുമ്പോൾ
യേഹേസ്കേൽ 37 : 19 (OCVML)
അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കൈയിലുള്ള യോസേഫിന്റെ വടിയും അവനോടു ചേർന്നിട്ടുള്ള ഇസ്രായേൽ ഗോത്രങ്ങളെയും എടുത്ത് അവയെ യെഹൂദയുടെ വടിയോടുചേർത്ത് ഒന്നാക്കിത്തീർക്കും, അവ ഒറ്റയൊരു വടിയാകും; അവ എന്റെ കൈയിൽ ഒന്നായിത്തീരും.’
യേഹേസ്കേൽ 37 : 20 (OCVML)
നീ എഴുതിയ വടികൾ അവരുടെ കണ്മുമ്പിൽ പിടിക്കുക.
യേഹേസ്കേൽ 37 : 21 (OCVML)
എന്നിട്ട് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇസ്രായേൽജനത്തെ അവർ പോയിട്ടുള്ള രാജ്യങ്ങളിൽനിന്ന് കൊണ്ടുവരും. ഞാൻ അവരെ എല്ലായിടത്തുനിന്നും കൂട്ടിച്ചേർത്ത് അവരുടെ സ്വന്തം ദേശത്തേക്ക് തിരികെവരുത്തും.
യേഹേസ്കേൽ 37 : 22 (OCVML)
ഞാൻ അവരെ ഇസ്രായേൽ പർവതങ്ങളിന്മേൽ ഒരു രാജ്യമാക്കിത്തീർക്കും. അവർക്കെല്ലാവർക്കും ഒരു രാജാവ് ഉണ്ടാകും. അവർ ഇനിയൊരിക്കലും രണ്ടു രാഷ്ട്രം ആകുകയില്ല; രണ്ടു രാജ്യമായി വിഭജിക്കപ്പെടുകയുമില്ല.
യേഹേസ്കേൽ 37 : 23 (OCVML)
അവർ മേലാൽ തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേച്ഛബിംബങ്ങളാലോ അതിക്രമങ്ങളാലോ തങ്ങളെത്തന്നെ അശുദ്ധരാക്കുകയില്ല. അവരുടെ പാപകരമായ പിന്മാറ്റത്തിൽനിന്നു ഞാൻ അവരെ രക്ഷിക്കും, ഞാൻ അവരെ ശുദ്ധീകരിക്കും. അവർ എന്റെ ജനമായും ഞാൻ അവർക്കു ദൈവമായും തീരും.
യേഹേസ്കേൽ 37 : 24 (OCVML)
“ ‘എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും. അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാവും. അവർ എന്റെ നിയമങ്ങൾ അനുസരിച്ച് എന്റെ ഉത്തരവുകൾ പ്രമാണിക്കാൻ ശ്രദ്ധിക്കും.
യേഹേസ്കേൽ 37 : 25 (OCVML)
ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, നിങ്ങളുടെ പിതാക്കന്മാർ ജീവിച്ച ദേശത്തുതന്നെ അവർ പാർക്കും. അവരും അവരുടെ മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ പാർക്കും. എന്റെ ദാസനായ ദാവീദ് അവർക്ക് എന്നേക്കും പ്രഭുവായിരിക്കും.
യേഹേസ്കേൽ 37 : 26 (OCVML)
ഞാൻ അവരുമായി ഒരു സമാധാന ഉടമ്പടിയിൽ ഏർപ്പെടും. അതൊരു ശാശ്വത ഉടമ്പടി ആയിരിക്കും. ഞാൻ അവരെ സ്ഥിരപ്പെടുത്തി അവരുടെ സംഖ്യയെ വർധിപ്പിക്കും. ഞാൻ എന്റെ വിശുദ്ധമന്ദിരത്തെ എന്നേക്കുമായി അവരുടെ മധ്യേ സ്ഥാപിക്കും.
യേഹേസ്കേൽ 37 : 27 (OCVML)
എന്റെ വാസസ്ഥലം അവരോടുകൂടെ ആയിരിക്കും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും.
യേഹേസ്കേൽ 37 : 28 (OCVML)
എന്റെ വിശുദ്ധമന്ദിരം ശാശ്വതമായി അവരുടെ മധ്യേ ഇരിക്കുമ്പോൾ യഹോവയായ ഞാൻ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്നു എന്ന് ഇതരരാഷ്ട്രങ്ങൾ അറിയും.’ ”
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28