എസ്രാ 4 : 1 (OCVML)
ദൈവാലയം പുതുക്കിപ്പണിയുന്നതിനുള്ള എതിർപ്പ് പ്രവാസികൾ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയുന്നു എന്ന് യെഹൂദയുടെയും ബെന്യാമീന്റെയും ശത്രുക്കൾ കേട്ടപ്പോൾ
എസ്രാ 4 : 2 (OCVML)
അവർ സെരൂബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങളും നിങ്ങളോടു ചേർന്നുപണിയട്ടെ. നിങ്ങളെപ്പോലെതന്നെ നിങ്ങളുടെ ദൈവത്തെ അന്വേഷിക്കുന്നവരാണു ഞങ്ങൾ. ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ ഏസെർ-ഹദ്ദോന്റെ കാലംമുതൽ ഞങ്ങൾ അവിടത്തേക്ക് യാഗം കഴിക്കുകയും ചെയ്തുപോരുന്നു.”
എസ്രാ 4 : 4 (OCVML)
അതിനു സെരൂബ്ബാബേലും യോശുവയും ശേഷം ഇസ്രായേൽ പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന് ഒരു ആലയം പണിയുന്നതിൽ നിങ്ങൾക്കു ഞങ്ങളോടു പങ്കില്ല. പാർസിരാജാവായ കോരെശ്രാജാവ് ഞങ്ങളോടു കൽപ്പിച്ചതുപോലെ ഞങ്ങൾ തനിയേ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം.” അപ്പോൾ ദേശവാസികൾ യെഹൂദാജനത്തെ നിരുത്സാഹപ്പെടുത്തി, പണി മുന്നോട്ടു കൊണ്ടുപോകാതവണ്ണം അവരെ ഭയപ്പെടുത്തി;* അഥവാ, അവരുടെ പണി തടസ്സപ്പെടുത്തി.
എസ്രാ 4 : 5 (OCVML)
അവർക്കെതിരേ പ്രവർത്തിച്ച് അവരുടെ പദ്ധതി തകർക്കേണ്ടതിന് പാർസിരാജാവായ കോരെശിന്റെ കാലം മുഴുവനും തുടർന്ന് പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലംവരെയും കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.
എസ്രാ 4 : 6 (OCVML)
അഹശ്വേരോശിന്റെയും അർഥഹ്ശഷ്ടാവിന്റെയും കാലത്തെ എതിർപ്പുകൾ
എസ്രാ 4 : 7 (OCVML)
അഹശ്വേരോശിന്റെ ഭരണത്തിന്റെ ആരംഭത്തിൽ അവർ യെഹൂദ്യയിലെയും ജെറുശലേമിലെയും നിവാസികൾക്കെതിരേ ഒരു പരാതി നൽകി.
എസ്രാ 4 : 8 (OCVML)
പാർസിരാജാവായ അർഥഹ്ശഷ്ടാവിന്റെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ എന്നിവരും അവരുടെ മറ്റു കൂട്ടാളികളും ചേർന്ന് അർഥഹ്ശഷ്ടാവിന് ഒരു കത്ത് അയച്ചു. അരാമ്യ അക്ഷരത്തിൽ, അരാമ്യഭാഷയിലായിരുന്നു അത് എഴുതിയിരുന്നത്.† അഥവാ, അരാമ്യഭാഷയിൽ എഴുതി അതു പരിഭാഷപ്പെടുത്തുകയും ചെയ്തു. ‡ വാ. 4:8–6:18 അരാമ്യഭാഷയിലാണ് എഴുതിയത്.
എസ്രാ 4 : 9 (OCVML)
ദേശാധിപതിയായ രെഹൂമും ലേഖകനായ§ അതായത്, ഭരണസംബന്ധമായ കണക്കുകളും സംഭവങ്ങളും എഴുതി സൂക്ഷിക്കുന്നയാൾ. ശിംശായിയും ജെറുശലേമിനെതിരേ ഇപ്രകാരമൊരു കത്ത് അർഥഹ്ശഷ്ടാരാജാവിന് അയച്ചു: (9-10) POS ദേശാധിപതിയായ രെഹൂമും ലേഖകനായ ശിംശായിയും അവരുടെ സഹകാരികളായിട്ടുള്ള ബാക്കി ന്യായാധിപന്മാരും ഉദ്യോഗസ്ഥരും ഭരണാധിപന്മാരും ചേർന്ന് ഇത് എഴുതി. ഇവർ പാർസികൾ, ഏരെക്ക്യർ, ബാബേല്യർ, ശൂശനിൽനിന്നുള്ള ഏലാമ്യർ, മഹാനും ശ്രേഷ്ഠനുമായ അശ്ശൂർബാനിപ്പാൽ* അസ്നപ്പാർ, അശ്ശൂർബാനിപ്പാൽ എന്നതിന്റെ മറ്റൊരുപേര്. നാടുകടത്തി ശമര്യാപട്ടണത്തിലും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള ശേഷംസ്ഥലത്തും പാർപ്പിച്ചിരുന്ന ജനത്തിന്റെ മേധാവികളായിരുന്നു. OE
എസ്രാ 4 : 11 (OCVML)
അവർ അയച്ച കത്തിന്റെ പകർപ്പ് ഇപ്രകാരമാണ്: POS അർഥഹ്ശഷ്ടാരാജാവിന്: OE OS യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള അങ്ങയുടെ ദാസരായ ആൾക്കാരിൽനിന്നും രാജാവ് അറിയുന്നതിന്: OE
എസ്രാ 4 : 12 (OCVML)
തിരുമുമ്പിൽനിന്നു ഞങ്ങളുടെ അടുക്കലേക്കു വന്ന യെഹൂദർ ജെറുശലേമിൽ എത്തി, മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം വീണ്ടും പണിയുകയും അതിന്റെ മതിലുകൾ പുനർനിർമിക്കുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.
എസ്രാ 4 : 13 (OCVML)
പട്ടണം പുനർനിർമാണം ചെയ്ത്, മതിലുകൾ കെട്ടിത്തീർന്നാൽ പിന്നെ അവർ കരം, കപ്പം, കടത്തുകൂലി എന്നിവ ഒന്നും അടയ്ക്കുകയില്ല; അങ്ങനെ രാജാക്കന്മാരുടെ വരുമാനം കുറയും.† ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല
എസ്രാ 4 : 14 (OCVML)
ഞങ്ങൾ കൊട്ടാരത്തോടു കടപ്പെട്ടവരാകുകയാൽ, രാജാവിനു അപകീർത്തി വരുന്നതു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. തന്മൂലം, അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തങ്ങൾ പരിശോധിപ്പിക്കുന്നതിനാണ് ഞങ്ങൾ ഈ വിവരം രാജാവിനെ അറിയിക്കുന്നത്.
എസ്രാ 4 : 15 (OCVML)
അതുകൊണ്ട് പൂർവകാലചരിത്രം ഒന്നു പരിശോധിച്ചാലും. ഈ പട്ടണം മത്സരമുള്ളതും രാജാക്കന്മാർക്കും പ്രവിശ്യകൾക്കും പ്രയാസമുണ്ടാക്കിക്കൊണ്ട് പുരാതനകാലംമുതൽ കലഹമുള്ളതുമായ സ്ഥലമാണെന്നു രേഖകളിൽ അങ്ങു കാണും. ഇതു നശിക്കപ്പെടാനുള്ള കാരണവും ഇതാണ്.
എസ്രാ 4 : 16 (OCVML)
ഈ പട്ടണം പണിയപ്പെടുകയും മതിലുകൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്താൽ, യൂഫ്രട്ടീസ് നദിക്കു മറുകരെ രാജാവിനു സ്വന്തമായി ഒന്നുംതന്നെ അവശേഷിക്കുകയില്ലെന്ന് ഞങ്ങൾ അങ്ങയെ അറിയിക്കുന്നു.
എസ്രാ 4 : 17 (OCVML)
അതിനു മറുപടിയായി രാജാവ് ഇപ്രകാരം എഴുതി: POS ദേശാധിപതിയായ രെഹൂമിനും ലേഖകനായ ശിംശായിക്കും ശമര്യയിലും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള ശേഷംസ്ഥലത്തും പാർക്കുന്ന അവരുടെ കൂട്ടാളികൾക്കും: OE OS വന്ദനം. OE
എസ്രാ 4 : 18 (OCVML)
നിങ്ങൾ അയച്ച കത്തു നമ്മുടെമുമ്പാകെ വായിച്ച് തർജമ ചെയ്യപ്പെട്ടു.
എസ്രാ 4 : 19 (OCVML)
നാം കൽപ്പിച്ചിട്ട് നടത്തിയ അന്വേഷണത്തിൽ, ഈ പട്ടണം പണ്ടുമുതൽത്തന്നെ രാജാക്കന്മാരോട് എതിർത്തുനിന്നിരുന്നതാണെന്നും മത്സരവും രാജ്യദ്രോഹവും അവിടെ ഉണ്ടായിരുന്നെന്നും വ്യക്തമായി.
എസ്രാ 4 : 20 (OCVML)
യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യകളെല്ലാം ഭരിച്ച്, കരവും കപ്പവും കടത്തുകൂലിയും ശേഖരിച്ചിരുന്ന ശക്തരായ രാജാക്കന്മാർ ജെറുശലേമിൽ ഉണ്ടായിരുന്നതായും നാം മനസ്സിലാക്കുന്നു.
എസ്രാ 4 : 21 (OCVML)
അതുകൊണ്ട്, നാം ഇനിയും ഒരു ഉത്തരവു പുറപ്പെടുവിക്കുന്നതുവരെ പട്ടണം പണിയാതിരിക്കേണ്ടതിന്, ഈ മനുഷ്യർ അവരുടെ ജോലി നിർത്തിവെക്കാൻ ആജ്ഞാപിക്കുക.
എസ്രാ 4 : 22 (OCVML)
ഈ കാര്യത്തിൽ ഉപേക്ഷ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഈ ഭീഷണി വർധിപ്പിച്ച് രാജകീയ താൽപ്പര്യങ്ങൾക്കു വലിയ നഷ്ടം വരുത്തുന്നത് എന്തിന്?
എസ്രാ 4 : 23 (OCVML)
അർഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും ലേഖകനായ ശിംശായിയും അവരുടെ കൂട്ടാളികളും വായിച്ചുകേട്ടപ്പോൾ അവർ ജെറുശലേമിലെ യെഹൂദരുടെയടുക്കൽ വേഗം ചെന്ന് ബലം പ്രയോഗിച്ച് പണികൾ മുടക്കി.
എസ്രാ 4 : 24 (OCVML)
അങ്ങനെ ജെറുശലേമിൽ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ ഭരണത്തിന്റെ രണ്ടാംവർഷംവരെ അതു മുടങ്ങിത്തന്നെ കിടന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24