എസ്രാ 8 : 1 (OCVML)
എസ്രായോടൊപ്പം വന്ന കുടുംബത്തലവന്മാർ അർഥഹ്ശഷ്ടാരാജാവിന്റെ ഭരണകാലത്ത് ബാബേലിൽനിന്ന് എന്നോടൊപ്പം വന്ന കുടുംബത്തലവന്മാരും അവരുടെ വംശാവലിയും ഇപ്രകാരമാണ്:
എസ്രാ 8 : 2 (OCVML)
ഫീനെഹാസിന്റെ പിൻഗാമികളിൽ: ഗെർശോം; ഈഥാമാരിന്റെ പിൻഗാമികളിൽ: ദാനീയേൽ; ദാവീദിന്റെ പിൻഗാമികളിൽ: ശെഖന്യാവിന്റെ പിൻഗാമികളിലുള്ള ഹത്തൂശ്;
എസ്രാ 8 : 3 (OCVML)
പരോശിന്റെ പിൻതുടർച്ചക്കാരിൽ: സെഖര്യാവും അദ്ദേഹത്തോടൊപ്പം വംശാവലിയിൽ പേരുള്ള 150 പുരുഷന്മാരും;
എസ്രാ 8 : 4 (OCVML)
പഹത്ത്-മോവാബിന്റെ പിൻഗാമികളിൽ: സെരഹ്യാവിന്റെ മകനായ എല്യോഹോവേനായിയും അദ്ദേഹത്തോടുകൂടെ 200 പുരുഷന്മാരും;
എസ്രാ 8 : 5 (OCVML)
സാത്തുവിന്റെ പിൻഗാമികളിൽ: യഹസീയേലിന്റെ മകനായ ശെഖന്യാവും അദ്ദേഹത്തോടൊപ്പം 300 പുരുഷന്മാരും;
എസ്രാ 8 : 6 (OCVML)
ആദീന്റെ പിൻഗാമികളിൽ: യോനാഥാന്റെ മകനായ ഏബെദും അദ്ദേഹത്തിന്റെകൂടെ 50 പുരുഷന്മാരും;
എസ്രാ 8 : 7 (OCVML)
ഏലാവിന്റെ പിൻഗാമികളിൽ: അഥല്യാവിന്റെ മകനായ യെശയ്യാവും അദ്ദേഹത്തോടുകൂടെ 70 പുരുഷന്മാരും;
എസ്രാ 8 : 8 (OCVML)
ശെഫത്യാവിന്റെ പിൻഗാമികളിൽ: മീഖായേലിന്റെ മകനായ സെബദ്യാവും അദ്ദേഹത്തോടുകൂടെ 80 പുരുഷന്മാരും;
എസ്രാ 8 : 9 (OCVML)
യോവാബിന്റെ പിൻഗാമികളിൽ: യെഹീയേലിന്റെ മകനായ ഓബദ്യാവും അദ്ദേഹത്തോടുകൂടെ 218 പുരുഷന്മാരും;
എസ്രാ 8 : 10 (OCVML)
ബാനിയുടെ പിൻഗാമികളിൽ: യോസിഫ്യാവിന്റെ മകനായ ശെലോമീത്തും അദ്ദേഹത്തോടുകൂടെ 160 പുരുഷന്മാരും;
എസ്രാ 8 : 11 (OCVML)
ബേബായിയുടെ പിൻഗാമികളിൽ: ബേബായിയുടെ മകനായ സെഖര്യാവും അദ്ദേഹത്തോടുകൂടെ 28 പുരുഷന്മാരും;
എസ്രാ 8 : 12 (OCVML)
അസ്ഗാദിന്റെ പിൻഗാമികളിൽ: ഹക്കാതാന്റെ മകനായ യോഹാനാനും അദ്ദേഹത്തോടൊപ്പം 110 പുരുഷന്മാരും;
എസ്രാ 8 : 13 (OCVML)
അദോനീക്കാമിന്റെ പിൻഗാമികളുടെ: അവസാനത്തേതിൽ, എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവ് എന്നിവരും അവരോടൊപ്പം 60 പുരുഷന്മാരും;
എസ്രാ 8 : 14 (OCVML)
ബിഗ്വായുടെ പിൻഗാമികളിൽ: ഊഥായിയും സക്കൂറും അവരോടുകൂടെ 70 പുരുഷന്മാരും.
എസ്രാ 8 : 15 (OCVML)
ജെറുശലേമിലേക്കുള്ള മടങ്ങിവരവ് അഹവായിലേക്കൊഴുകുന്ന നദിക്കരികെ ഞാൻ അവരെ വിളിച്ചുകൂട്ടി; ഞങ്ങൾ അവിടെ മൂന്നുദിവസം താമസിച്ചു. ജനത്തിന്റെയും പുരോഹിതന്മാരുടെയും ഇടയിൽ ഞാൻ പരിശോധിച്ചപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
എസ്രാ 8 : 16 (OCVML)
അതിനാൽ ഞാൻ നേതാക്കന്മാരായ എലീയേസർ, അരീയേൽ, ശെമയ്യാവ്, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവ്, മെശുല്ലാം എന്നിവരെയും ജ്ഞാനികളായ യൊയാരീബ്, എൽനാഥാൻ എന്നിവരെയും വിളിച്ച്,
എസ്രാ 8 : 17 (OCVML)
കാസിഫ്യാ എന്ന സ്ഥലത്തെ നേതാവായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ അയയ്ക്കേണ്ടതിന് ഇദ്ദോവിനോടും കാസിഫ്യായിലെ ദൈവാലയദാസന്മാരായ അദ്ദേഹത്തിന്റെ സഹോദരന്മാരോടും എന്തു പറയണമെന്നും അവരെ ഉപദേശിച്ചു.
എസ്രാ 8 : 18 (OCVML)
ഞങ്ങളുടെ ദൈവത്തിന്റെ കൃപയുടെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ, ഇസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പിൻഗാമികളിലുള്ള വിവേകമതിയായ ശേരെബ്യാവ്, അദ്ദേഹത്തിന്റെ പുത്രന്മാർ, സഹോദരന്മാർ എന്നിവർ ചേർന്ന് പതിനെട്ടു പേരെയും
എസ്രാ 8 : 19 (OCVML)
മെരാരിയുടെ പിൻഗാമികളിൽ ഹശബ്യാവ്, അദ്ദേഹത്തോടൊപ്പം യെശയ്യാവ്, അദ്ദേഹത്തിന്റെ സഹോദരന്മാർ, അനന്തരവർ, എന്നിവർ ചേർന്ന് ഇരുപതുപേരെയും അവർ കൂട്ടിക്കൊണ്ടുവന്നു,
എസ്രാ 8 : 20 (OCVML)
ലേവ്യരെ സഹായിക്കുന്നതിനായി ദാവീദും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും ഏർപ്പെടുത്തിയ ദൈവാലയദാസന്മാരിൽ 220 പേരെയും അവർ കൊണ്ടുവന്നു. ഇവരുടെയെല്ലാം പേരുവിവരം രേഖപ്പെടുത്തുകയും ചെയ്തു.
എസ്രാ 8 : 21 (OCVML)
ദൈവമുമ്പാകെ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, സകലസമ്പാദ്യങ്ങളുമായുള്ള ഈ യാത്രയിൽ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും സുരക്ഷിതത്വത്തിനുവേണ്ടി യാചിക്കേണ്ടതിനും അഹവാനദിക്കരികെ ഞാൻ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
എസ്രാ 8 : 22 (OCVML)
“തന്നെ അന്വേഷിക്കുന്ന ഏതൊരാളുടെയുംമേൽ ദൈവത്തിന്റെ കരുണയുള്ള കൈ ഉണ്ട്; തന്നെ ഉപേക്ഷിക്കുന്നവരുടെ നേരേ അവിടത്തെ മഹാകോപം ഉയരും,” എന്നു രാജാവിനോടു ഞങ്ങൾ പറഞ്ഞിരിക്കുന്നതിനാൽ, വഴിയിൽ ശത്രുക്കളിൽനിന്നും ഞങ്ങളെ സഹായിക്കേണ്ടതിന് രാജാവിനോട് പടയാളികളെയും കുതിരകളെയും ചോദിക്കാൻ ഞാൻ ലജ്ജിച്ചു.
എസ്രാ 8 : 23 (OCVML)
അതിനാൽ ഞങ്ങൾ ഉപവസിച്ച് ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ ദൈവത്തോട് അപേക്ഷിച്ചു; അവിടന്ന് ഞങ്ങളുടെ പ്രാർഥന കേട്ടു.
എസ്രാ 8 : 24 (OCVML)
പിന്നെ ഞാൻ പുരോഹിതരുടെ പ്രധാനികളിൽനിന്ന് ശേരെബ്യാവിനെയും ഹശബ്യാവിനെയും അവരോടൊപ്പം അവരുടെ സഹോദരന്മാരിൽനിന്ന് പത്തുപേരെയും, ഇങ്ങനെ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു.
എസ്രാ 8 : 25 (OCVML)
രാജാവും അദ്ദേഹത്തിന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള ഇസ്രായേൽ എല്ലാവരും നമ്മുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി സംഭാവനചെയ്ത സ്വർണവും വെള്ളിയും ഉപകരണങ്ങളും ഞാൻ അവർക്കു തൂക്കിക്കൊടുത്തു.
എസ്രാ 8 : 26 (OCVML)
അറുനൂറ്റി അൻപതു താലന്തു* ഏക. 24 ടൺ. വെള്ളി, നൂറു താലന്തു † ഏക. 3.75 ടൺ. തൂക്കം വരുന്ന വെള്ളി ഉപകരണങ്ങൾ, നൂറു താലന്തു സ്വർണം,
എസ്രാ 8 : 27 (OCVML)
ആയിരം തങ്കക്കാശു ഏക. 8.4 കി.ഗ്രാം. വിലവരുന്ന ഇരുപതു സ്വർണപ്പാത്രങ്ങൾ, സ്വർണത്തോളം വിലവരുന്ന, നല്ല മിനുക്കിയ വെങ്കലംകൊണ്ടുള്ള രണ്ടു പാത്രങ്ങൾ എന്നിവ ഞാൻ അവർക്കു തൂക്കിക്കൊടുത്തു.
എസ്രാ 8 : 28 (OCVML)
ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയ്ക്കു വിശുദ്ധർ; ഈ ഉപകരണങ്ങളും വിശുദ്ധം. ഈ സ്വർണവും വെള്ളിയും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കുള്ള സ്വമേധായാഗമാണ്.
എസ്രാ 8 : 29 (OCVML)
ജെറുശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിലേക്ക് ഇസ്രായേലിന്റെ പുരോഹിതന്മാരുടെ പ്രധാനികൾക്കും ലേവ്യർക്കും ഇസ്രായേലിന്റെ പിതൃഭവനത്തലവന്മാർക്കും ഇവ തൂക്കി ഏൽപ്പിക്കുന്നതുവരെ നല്ലവണ്ണം സംരക്ഷിക്കണം.”
എസ്രാ 8 : 30 (OCVML)
അങ്ങനെ പുരോഹിതന്മാരും ലേവ്യരും, തങ്ങളെ തൂക്കിയേൽപ്പിച്ച വെള്ളിയും സ്വർണവും ഉപകരണങ്ങളും ഏറ്റുവാങ്ങി. അവ ജെറുശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു.
എസ്രാ 8 : 31 (OCVML)
ഒന്നാംമാസം പന്ത്രണ്ടാംതീയതി, ജെറുശലേമിലേക്കു പോകുന്നതിനായി ഞങ്ങൾ അഹവാനദീതീരത്തുനിന്ന് യാത്രതിരിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ ശത്രുവിന്റെ കൈയിൽനിന്നും വഴിയിലെ കൊള്ളക്കാരിൽനിന്നും അവിടന്ന് ഞങ്ങളെ വിടുവിച്ചു.
എസ്രാ 8 : 32 (OCVML)
അങ്ങനെ ഞങ്ങൾ ജെറുശലേമിൽ എത്തിച്ചേർന്നു, അവിടെ മൂന്നുദിവസം ഞങ്ങൾ വിശ്രമിക്കുകയും ചെയ്തു.
എസ്രാ 8 : 33 (OCVML)
നാലാംദിവസം നമ്മുടെ ദൈവത്തിന്റെ ആലയത്തിൽവെച്ച് ഞങ്ങൾ ആ വെള്ളിയും സ്വർണവും വിശുദ്ധ ഉപകരണങ്ങളും ഊരിയാ പുരോഹിതന്റെ മകൻ മെരേമോത്തിന്റെ കൈയിൽ തൂക്കി ഏൽപ്പിച്ചു. അദ്ദേഹത്തോടൊപ്പം ഫീനെഹാസിന്റെ മകൻ എലെയാസാരും, അവരുടെകൂടെ യേശുവയുടെ മകൻ യോസാബാദ്, ബിന്നൂവിയുടെ മകൻ നോവദ്യാവ് എന്നീ ലേവ്യരും ഉണ്ടായിരുന്നു.
എസ്രാ 8 : 34 (OCVML)
എല്ലാറ്റിന്റെയും എണ്ണവും തൂക്കവും നോക്കി, മുഴുവൻ തൂക്കവും അപ്പോൾത്തന്നെ രേഖപ്പെടുത്തുകയും ചെയ്തു.
എസ്രാ 8 : 35 (OCVML)
ബന്ധനത്തിൽനിന്നു മടങ്ങിയ പ്രവാസികൾ ഇസ്രായേലിന്റെ ദൈവത്തിനു ഹോമയാഗങ്ങൾ അർപ്പിച്ചു. എല്ലാ ഇസ്രായേലിനുംവേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റിയാറ് ആട്ടുകൊറ്റൻ, എഴുപത്തേഴ് ആൺകുഞ്ഞാട് എന്നിവയെയും പാപശുദ്ധീകരണയാഗമായി പന്ത്രണ്ടു മുട്ടാടുകളെയും അർപ്പിച്ചു. ഇവയെല്ലാം യഹോവയ്ക്കു ഹോമയാഗമായിരുന്നു.
എസ്രാ 8 : 36 (OCVML)
രാജാവിന്റെ ആജ്ഞകൾ അവർ യൂഫ്രട്ടീസ് നദിക്കിക്കരെയുള്ള രാജാവിന്റെ പ്രതിനിധികൾക്കും ദേശാധിപതിമാർക്കും കൈമാറി; അവർ ജനത്തിനും ദൈവത്തിന്റെ ആലയത്തിനും ആവശ്യമായ സഹായം ചെയ്തുതന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36