ഉല്പത്തി 10 : 1 (OCVML)
ജനതകളുടെ പട്ടിക നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി സംബന്ധിച്ച വിവരം: പ്രളയത്തിനുശേഷം അവർക്കു പുത്രന്മാരുണ്ടായി.
ഉല്പത്തി 10 : 2 (OCVML)
യാഫെത്യർ യാഫെത്തിന്റെ പുത്രന്മാർ:* പുത്രന്മാർ എന്ന വാക്കിന്, പിൻഗാമികൾ, അനന്തരാവകാശികൾ, രാഷ്ട്രങ്ങൾ എന്നീ അർഥങ്ങളുണ്ട്. വാ. 3, 4, 6, 7, 20–23, 29, 31 കാണുക. ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
ഉല്പത്തി 10 : 3 (OCVML)
ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമാ.
ഉല്പത്തി 10 : 4 (OCVML)
യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്ത്യർ, ദോദാന്യർ. ചി.കൈ.പ്ര. റോദാന്യർ.
ഉല്പത്തി 10 : 5 (OCVML)
ഇവരിൽനിന്ന് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ ഉത്ഭവിച്ചു. അവർ അതതുദേശങ്ങളിൽ അവരവരുടെ ഭാഷ സംസാരിച്ച് വിവിധഗോത്രങ്ങളും ജനതകളുമായി താമസിച്ചുവന്നു.
ഉല്പത്തി 10 : 6 (OCVML)
ഹാമ്യർ ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ.
ഉല്പത്തി 10 : 7 (OCVML)
കൂശിന്റെ പുത്രന്മാർ: സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രാമായുടെ പുത്രന്മാർ: ശേബാ, ദേദാൻ.
ഉല്പത്തി 10 : 8 (OCVML)
കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. പിതാവ് എന്ന വാക്കിന്, പൂർവികൻ, സ്ഥാപകൻ, മുൻഗാമി എന്നീ അർഥങ്ങളുണ്ട്. വാ. 13, 15, 24, 26 കാണുക. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു.
ഉല്പത്തി 10 : 9 (OCVML)
അദ്ദേഹം യഹോവയുടെമുമ്പാകെ ശക്തനായൊരു നായാട്ടുവീരനായിരുന്നു. അതുകൊണ്ടാണ്, “യഹോവയുടെ സന്നിധിയിൽ, നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു ചൊല്ലുണ്ടായത്.
ഉല്പത്തി 10 : 10 (OCVML)
അയാളുടെ രാജ്യത്തിന്റെ പ്രഥമകേന്ദ്രങ്ങൾ ശിനാർ§ 9 അതായത്, ബാബേൽ ദേശത്തു ബാബേൽ, ഏരെക്, അക്കാദ്, കൽനെ എന്നിവയായിരുന്നു.
ഉല്പത്തി 10 : 11 (OCVML)
അയാൾ അവിടെനിന്ന് അശ്ശൂരിലേക്കു തന്റെ രാജ്യം വിസ്തൃതമാക്കി, അവിടെ നിനവേ, രെഹോബോത്ത് പട്ടണം, കാലഹ്,
ഉല്പത്തി 10 : 12 (OCVML)
നിനവേക്കും കാലഹിനും മധ്യേയുള്ള മഹാനഗരമായ രേസെൻ എന്നീ പട്ടണങ്ങളും പണിതു.
ഉല്പത്തി 10 : 13 (OCVML)
ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
ഉല്പത്തി 10 : 14 (OCVML)
പത്രൂസീം, കസ്ളൂഹീം (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്), കഫ്തോരീം എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.* ഉത്ഭവിച്ചത് മൂ.ഭാ. ഈജിപ്റ്റ് എന്ന പിതാവിൽനിന്നായിരുന്നു.
ഉല്പത്തി 10 : 15 (OCVML)
കനാന്റെ പുത്രന്മാർ: ആദ്യജാതനായ സീദോൻ, ഹിത്യർ,
ഉല്പത്തി 10 : 16 (OCVML)
യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ,
ഉല്പത്തി 10 : 17 (OCVML)
ഹിവ്യർ, അർഖ്യർ, സീന്യർ,
ഉല്പത്തി 10 : 18 (OCVML)
അർവാദ്യർ, സെമാര്യർ, ഹമാത്യർ. പിൽക്കാലത്ത് കനാന്യവംശങ്ങൾ ചിതറിപ്പോകുകയും
ഉല്പത്തി 10 : 19 (OCVML)
കനാന്റെ അതിരുകൾ സീദോൻമുതൽ ഗെരാർവഴിയായി ഗസ്സാവരെയും സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നിവ വഴിയായി ലാശാവരെയുമായിരുന്നു.
ഉല്പത്തി 10 : 20 (OCVML)
ഇവരാണ് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും കുലങ്ങളും ഭാഷകളും അനുസരിച്ചു ചിതറിത്താമസിച്ചിരുന്ന ഹാമിൻപുത്രന്മാർ.
ഉല്പത്തി 10 : 21 (OCVML)
ശേമ്യർ യാഫെത്തിന്റെ മൂത്തസഹോദരനായ ശേമിനും പുത്രന്മാർ ജനിച്ചു; ഏബെരിന്റെ പുത്രന്മാർക്കെല്ലാവർക്കും പൂർവപിതാവ് ശേം ആയിരുന്നു.
ഉല്പത്തി 10 : 22 (OCVML)
ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
ഉല്പത്തി 10 : 23 (OCVML)
അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്. മൂ.ഭാ. മശ്; 1 ദിന. 1:17 കാണുക.
ഉല്പത്തി 10 : 24 (OCVML)
അർപ്പക്ഷാദ് ശേലഹിന്റെ പിതാവും ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു.
ഉല്പത്തി 10 : 25 (OCVML)
ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുവന്റെ പേര് പേലെഗ് വിഭജനം എന്നർഥം. എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്. § ഉൽ. 11:8-9 അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു.
ഉല്പത്തി 10 : 26 (OCVML)
യോക്താന്റെ പുത്രന്മാർ: അല്മോദാദ്, ശാലെഫ്, ഹസർമാവെത്ത്, യാരഹ്,
ഉല്പത്തി 10 : 27 (OCVML)
ഹദോരാം, ഊസാൽ, ദിക്ലാ,
ഉല്പത്തി 10 : 28 (OCVML)
ഓബാൽ, അബീമായേൽ, ശേബാ,
ഉല്പത്തി 10 : 29 (OCVML)
ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു.
ഉല്പത്തി 10 : 30 (OCVML)
അവർ അധിവസിച്ചിരുന്ന പ്രദേശം മേശാമുതൽ കിഴക്കൻ മലമ്പ്രദേശമായ സേഫാർവരെ വ്യാപിച്ചിരുന്നു.
ഉല്പത്തി 10 : 31 (OCVML)
കുലങ്ങളും ഭാഷകളും അനുസരിച്ച് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും താമസിച്ചിരുന്ന ശേമ്യപുത്രന്മാർ ഇവരായിരുന്നു.
ഉല്പത്തി 10 : 32 (OCVML)
ദേശവും കുലവും അനുസരിച്ച് നോഹയുടെ പുത്രന്മാരുടെ വംശാവലി ഇവയാണ്. ഇവരിൽനിന്നാണ് പ്രളയത്തിനുശേഷം ഭൂമിയിൽ ജനതകൾ വ്യാപിച്ചത്.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32