ഹോശേയ 12 : 1 (OCVML)
എഫ്രയീം കാറ്റുകൊണ്ട് ഉപജീവിക്കുന്നു. കിഴക്കൻകാറ്റിനെ ദിവസംമുഴുവനും പിൻതുടരുകയും വ്യാജവും അക്രമവും വർധിപ്പിക്കുകയും ചെയ്യുന്നു. അവൻ അശ്ശൂരുമായി ഉടമ്പടിചെയ്യുന്നു; ഈജിപ്റ്റിലേക്ക് ഒലിവെണ്ണ അയയ്ക്കുന്നു.
ഹോശേയ 12 : 2 (OCVML)
യഹോവയ്ക്ക്, യെഹൂദയ്ക്കെതിരേ ഒരു വ്യവഹാരമുണ്ട്; അവിടന്ന് യാക്കോബിനെ അവന്റെ വഴികൾ അനുസരിച്ചു ശിക്ഷിക്കുകയും അവന്റെ പ്രവൃത്തികൾക്കനുസരിച്ചു പകരം നൽകുകയും ചെയ്യും.
ഹോശേയ 12 : 3 (OCVML)
അവൻ ഗർഭപാത്രത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; പുരുഷപ്രായത്തിൽ അവൻ ദൈവത്തോടു മല്ലുപിടിച്ചു.
ഹോശേയ 12 : 4 (OCVML)
അവൻ ദൂതനോടു മല്ലുപിടിച്ചു, ദൂതനെ ജയിച്ചു; അവൻ കരഞ്ഞു, കൃപയ്ക്കായി യാചിച്ചു. അവിടന്ന് അവനെ ബേഥേലിൽവെച്ചു കണ്ടു, അവിടെവെച്ച് അവനോടു സംസാരിച്ചു.
ഹോശേയ 12 : 5 (OCVML)
യഹോവ സൈന്യങ്ങളുടെ ദൈവംതന്നെ; യഹോവ എന്നത്രേ അവിടത്തെ നാമം!
ഹോശേയ 12 : 6 (OCVML)
എന്നാൽ, നിങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുക; സ്നേഹവും നീതിയും നിലനിർത്തുവിൻ, എപ്പോഴും നിങ്ങളുടെ ദൈവത്തിനായി കാത്തിരിപ്പിൻ.
ഹോശേയ 12 : 7 (OCVML)
വ്യാപാരി കള്ളത്തുലാസ് ഉപയോഗിക്കുന്നു അവൻ വഞ്ചിക്കാൻ ഇഷ്ടപ്പെടുന്നു.
ഹോശേയ 12 : 8 (OCVML)
എഫ്രയീം അഹങ്കരിക്കുന്നു: “ഞാൻ വളരെ ധനവാൻ; ഞാൻ സമ്പന്നനായിരിക്കുന്നു. എന്റെ സമ്പത്തുനിമിത്തം എന്നിൽ അവർ അകൃത്യമോ പാപമോ കണ്ടെത്തുകയില്ല.”
ഹോശേയ 12 : 9 (OCVML)
“ഞാൻ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവയായ ദൈവം ആകുന്നു. നിങ്ങളുടെ പെരുന്നാളുകളിലെന്നപോലെ ഞാൻ നിങ്ങളെ വീണ്ടും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
ഹോശേയ 12 : 10 (OCVML)
ഞാൻ പ്രവാചകന്മാരോടു സംസാരിച്ച്, അവർക്ക് അനേകം ദർശനങ്ങൾ നൽകി, അവർ മുഖാന്തരം സാദൃശ്യകഥകൾ സംസാരിച്ചു.”
ഹോശേയ 12 : 11 (OCVML)
ഗിലെയാദ് ഒരു ദുഷ്ടജനമോ? എങ്കിൽ അവരുടെ ജനങ്ങൾ വ്യർഥരായിത്തീരും! അവർ ഗിൽഗാലിൽ കാളകളെ ബലികഴിക്കുന്നോ? എങ്കിൽ അവരുടെ ബലിപീഠങ്ങൾ ഉഴുതിട്ട നിലത്തിലെ കൽക്കൂമ്പാരംപോലെ ആയിത്തീരും.
ഹോശേയ 12 : 12 (OCVML)
യാക്കോബ് അരാം* അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം. ദേശത്തേക്ക് ഓടിപ്പോയി; ഇസ്രായേൽ ഒരു ഭാര്യയെ നേടുന്നതിനായി സേവചെയ്തു. അവളുടെ വില കൊടുക്കാൻ ആടുകളെ മേയിച്ചു.
ഹോശേയ 12 : 13 (OCVML)
ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരാൻ യഹോവ ഒരു പ്രവാചകനെ ഉപയോഗിച്ചു, ഒരു പ്രവാചകൻ മുഖാന്തരം അവിടന്ന് അവർക്കുവേണ്ടി കരുതി.
ഹോശേയ 12 : 14 (OCVML)
എന്നാൽ, എഫ്രയീം യഹോവയെ കോപിപ്പിച്ചു. അവന്റെ കർത്താവ് അവന്റെമേൽ രക്തപാതകം ചുമത്തും; അവന്റെ നിന്ദയ്ക്കു തക്കവണ്ണം അവനു പകരം കൊടുക്കും.

1 2 3 4 5 6 7 8 9 10 11 12 13 14