യെശയ്യാ 27 : 1 (OCVML)
ഇസ്രായേലിന്റെ വിമോചനം അന്നാളിൽ, യഹോവ തന്റെ ഭയങ്കരവും വലുതും ശക്തവുമായ വാൾകൊണ്ട് ശിക്ഷിക്കും, കുതിച്ചുപായുന്ന സർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും. സമുദ്രവാസിയായ ഭീകരസത്വത്തെ അവിടന്നു കൊന്നുകളയും.
യെശയ്യാ 27 : 2 (OCVML)
ആ ദിവസത്തിൽ, “ഫലഭൂയിഷ്ഠമായ മുന്തിരിത്തോട്ടത്തെപ്പറ്റി ഗാനമാലപിക്കുക:
യെശയ്യാ 27 : 3 (OCVML)
യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു; പതിവായി ഞാൻ അതു നനയ്ക്കുന്നു. ആരും അതിനു ഹാനി വരുത്താതിരിക്കാൻ രാവും പകലും ഞാൻ അതു കാവൽചെയ്യുന്നു.
യെശയ്യാ 27 : 4 (OCVML)
ഞാൻ കോപിഷ്ഠനല്ല. എനിക്കെതിരേ വരുന്നത് മുള്ളും പറക്കാരയും ആയിരുന്നെങ്കിൽ ഞാൻ അവർക്കെതിരേ പാഞ്ഞുചെന്ന് അവരെ ആസകലം ആക്രമിച്ച് ദഹിപ്പിച്ചുകളയുമായിരുന്നു.
യെശയ്യാ 27 : 5 (OCVML)
അല്ലെങ്കിൽ അവർ എന്റെ സംരക്ഷണയിലാശ്രയിക്കട്ടെ; എന്നോട് സമാധാനസന്ധിയിൽ ഏർപ്പെടട്ടെ, അതേ, അവർ എന്നോട് സമാധാനസന്ധി ചെയ്യട്ടെ.”
യെശയ്യാ 27 : 6 (OCVML)
വരുംനാളുകളിൽ യാക്കോബ് വേരൂന്നുകയും ഇസ്രായേൽ തളിർത്തു പൂക്കുകയും ഭൂമിമുഴുവനും ഫലംകൊണ്ടു നിറയ്ക്കുകയും ചെയ്യും.
യെശയ്യാ 27 : 7 (OCVML)
അവളെ* അതായത്, ഇസ്രായേലിനെ അടിച്ചവരെ അടിച്ചുവീഴ്ത്തിയതുപോലെയാണോ യഹോവ അവളെ അടിച്ചത്? അവളെ വധിച്ചവരെ വധിച്ചതുപോലെയാണോ അവൾ വധിക്കപ്പെട്ടത്?
യെശയ്യാ 27 : 8 (OCVML)
യുദ്ധത്തിലൂടെയും പ്രവാസത്തിൽ അയയ്ക്കുന്നതിലൂടെയും അവിടന്ന് അവളോട് എതിർത്തു: കിഴക്കൻകാറ്റിന്റെ ദിവസത്തിൽ തന്റെ കൊടുങ്കാറ്റിനാൽ അവിടന്ന് അവരെ പുറന്തള്ളി.
യെശയ്യാ 27 : 9 (OCVML)
ഇതിനാൽ, യാക്കോബിന്റെ അകൃത്യത്തിനു പ്രായശ്ചിത്തംവരുത്തും, അവന്റെ പാപം നീക്കിക്കളയുന്നതിന്റെ പൂർണഫലം ഇതാകുന്നു: യാഗപീഠത്തിന്റെ കല്ലുകളെല്ലാം അവിടന്ന് തകർക്കപ്പെട്ട ചുണ്ണാമ്പുകല്ലുകൾപോലെയാക്കുമ്പോൾ അശേരാപ്രതിഷ്ഠകളും ധൂപപീഠങ്ങളും നിവർന്നുനിൽക്കുകയില്ല.
യെശയ്യാ 27 : 10 (OCVML)
കോട്ടകെട്ടിയുറപ്പിച്ച പട്ടണം ഇതാ ശൂന്യമായിരിക്കുന്നു, ഉപേക്ഷിക്കപ്പെട്ട ആവാസസ്ഥലവും മരുഭൂമിപോലെ തിരസ്കൃതവും ആയിത്തീർന്നിരിക്കുന്നു. അവിടെ കാളക്കിടാങ്ങൾ മേഞ്ഞുനടക്കും, അവിടെ അവ കിടക്കുകയും ചില്ലകൾ തിന്നുതീർക്കുകയും ചെയ്യും.
യെശയ്യാ 27 : 11 (OCVML)
അതിന്റെ ശാഖകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും, സ്ത്രീകൾ വന്ന് അവ കത്തിച്ചുകളയും. കാരണം അവർ തിരിച്ചറിവില്ലാത്ത ജനമല്ലോ; അതിനാൽ അവരുടെ സ്രഷ്ടാവിന് അവരോടു കരുണ തോന്നുകയില്ല, അവരെ നിർമിച്ചവന് അവരോടു കൃപയുണ്ടാകുകയുമില്ല.
യെശയ്യാ 27 : 12 (OCVML)
അന്ന് യൂഫ്രട്ടീസ് നദിമുതൽ ഈജിപ്റ്റിലെ നദീതീരംവരെ യഹോവ കറ്റകൾ മെതിക്കും. ഇസ്രായേൽജനമേ, നിങ്ങൾ ഓരോരുത്തരായി ശേഖരിക്കപ്പെടും.
യെശയ്യാ 27 : 13 (OCVML)
ആ ദിവസത്തിൽ ഒരു മഹാകാഹളം ധ്വനിക്കും. അശ്ശൂരിൽ നശിച്ചുകൊണ്ടിരുന്നവരും ഈജിപ്റ്റിൽ പ്രവാസികളാക്കപ്പെട്ടവരും ജെറുശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ ആരാധിക്കുന്നതിനായി വന്നുചേരും.

1 2 3 4 5 6 7 8 9 10 11 12 13