യെശയ്യാ 45 : 1 (OCVML)
“യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനതകളെ അദ്ദേഹത്തിന്റെ മുന്നിൽ കീഴടക്കാനും രാജാക്കന്മാരുടെ അരക്കച്ചകളഴിക്കാനും കവാടങ്ങൾ അടയ്ക്കപ്പെടാതിരിക്കേണ്ടതിന് അദ്ദേഹത്തിന്റെമുമ്പിൽ വാതിലുകൾ തുറക്കാനുമായി യഹോവയായ ഞാൻ അദ്ദേഹത്തിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.
യെശയ്യാ 45 : 2 (OCVML)
ഞാൻ നിനക്കു മുമ്പേ പോകുകയും പർവതങ്ങൾ നിരപ്പാക്കുകയും ചെയ്യും; ഞാൻ വെങ്കലംകൊണ്ടുള്ള കവാടങ്ങൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ മുറിച്ചുകളയുകയും ചെയ്യും.
യെശയ്യാ 45 : 3 (OCVML)
ഞാൻ നിനക്കും നിഗൂഢ നിക്ഷേപങ്ങൾ തരും, രഹസ്യസ്ഥലങ്ങളിൽ ശേഖരിച്ചിരിക്കുന്ന സമ്പത്തും, ഞാൻ ആകുന്നു നിന്നെ പേർചൊല്ലിവിളിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നു നീ അറിയേണ്ടതിനുതന്നെ.
യെശയ്യാ 45 : 4 (OCVML)
എന്റെ ദാസനായ യാക്കോബിനും ഞാൻ തെരഞ്ഞെടുത്തവനായ ഇസ്രായേലിനുംവേണ്ടി, നീ എന്നെ അംഗീകരിക്കാതിരുന്നിട്ടുകൂടി ഞാൻ നിന്നെ പേർചൊല്ലി വിളിച്ച് നിനക്ക് ഒരു ആദരണീയ നാമം നൽകിയിരിക്കുന്നു.
യെശയ്യാ 45 : 5 (OCVML)
ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല; ഞാനല്ലാതെ വേറൊരു ദൈവവുമില്ല. നീ എന്നെ അംഗീകരിച്ചിട്ടില്ലെങ്കിലും ഞാൻ നിന്നെ ശക്തിപ്പെടുത്തും;
യെശയ്യാ 45 : 6 (OCVML)
സൂര്യോദയസ്ഥാനംമുതൽ അസ്തമയംവരെ എല്ലായിടത്തുമുള്ള ജനം ഞാനല്ലാതെ വേറൊരു ദൈവം ഇല്ലെന്ന് അറിയേണ്ടതിനുതന്നെ. ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല.
യെശയ്യാ 45 : 7 (OCVML)
ഞാൻ വെളിച്ചം നിർമിക്കുന്നു, അന്ധകാരം ഉളവാക്കുന്നു, ഞാൻ അഭിവൃദ്ധി കൊണ്ടുവരുന്നു, വിനാശം സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇവയെല്ലാം ചെയ്യുന്നു.
യെശയ്യാ 45 : 8 (OCVML)
“മീതേയുള്ള ആകാശമേ, എന്റെ നീതി താഴേക്കു വർഷിക്കുക; മേഘങ്ങൾ അതു താഴേക്കു ചൊരിയട്ടെ, ഭൂമി വിശാലമായി തുറന്നുവരട്ടെ, രക്ഷ പൊട്ടിമുളയ്ക്കട്ടെ. നീതി അതോടൊപ്പം സമൃദ്ധിയായി വളരട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.
യെശയ്യാ 45 : 9 (OCVML)
“നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന് തങ്ങളുടെ സ്രഷ്ടാവിനോട് തർക്കിക്കുന്ന വെറും മൺപാത്രച്ചീളുകളായവർക്കു ഹാ കഷ്ടം! കളിമണ്ണ് കുശവനോട്, ‘എന്താണ് നീ നിർമിക്കുന്നത്?’ എന്നു ചോദിക്കുമോ. നിർമിക്കപ്പെട്ട വസ്തു, ‘കുശവനു കൈയില്ല,’ എന്നു പറയുമോ.
യെശയ്യാ 45 : 10 (OCVML)
ഒരു പിതാവിനോട്, ‘നീ എന്താണ് ജനിപ്പിച്ചത്?’ എന്നും ഒരു മാതാവിനോട്, ‘എന്തിനെയാണ് നീ പ്രസവിച്ചത്?’ എന്നും ചോദിക്കുന്നവർക്കു ഹാ കഷ്ടം!
യെശയ്യാ 45 : 11 (OCVML)
“ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ മക്കൾക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, എന്നെ ചോദ്യംചെയ്യുകയാണോ? എന്റെ കൈകളുടെ പ്രവൃത്തിയെപ്പറ്റി എനിക്കു കൽപ്പനതരികയാണോ?
യെശയ്യാ 45 : 12 (OCVML)
ഞാനാണ് ഭൂമിയെ നിർമിച്ചത്, അതിൽ മനുഷ്യനെ സൃഷ്ടിച്ചതും ഞാൻതന്നെ. എന്റെ കൈകളാൽ ഞാൻ ആകാശത്തെ വിരിച്ചു; അതിലെ സകലസൈന്യത്തെയും ഞാൻ അണിനിരത്തി.
യെശയ്യാ 45 : 13 (OCVML)
എന്റെ നീതി നടപ്പാക്കുന്നതിനുവേണ്ടി ഞാൻ കോരേശിനെ* മൂ.ഭാ. അവനെ ഉയർത്തും: അവന്റെ വഴികളെല്ലാം ഞാൻ നിരപ്പാക്കും. അവൻ എന്റെ നഗരം പണിയുകയും വിലയോ പ്രതിഫലമോ വാങ്ങാതെ എന്റെ ബന്ധിതരെ വിട്ടയയ്ക്കുകയും ചെയ്യും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
യെശയ്യാ 45 : 14 (OCVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈജിപ്റ്റിന്റെ ഉല്പന്നങ്ങളും കൂശ്യരുടെ വ്യാപാരവസ്തുക്കളും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽവരും അവ നിന്റെ വകയായിത്തീരും; അവർ ചങ്ങല ധരിച്ചവരായി, നിന്റെ പിന്നാലെ ഇഴഞ്ഞുവരും. നിന്റെ മുമ്പിൽ വീണ്, ‘ദൈവം നിങ്ങളുടെ മധ്യേ ഉണ്ട്, ആ ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല,’ എന്നു പറഞ്ഞുകൊണ്ട് നിന്നോട് യാചിക്കും.”
യെശയ്യാ 45 : 15 (OCVML)
ഇസ്രായേലിന്റെ ദൈവമായ രക്ഷകാ, അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാകുന്നു.
യെശയ്യാ 45 : 16 (OCVML)
വിഗ്രഹങ്ങൾ നിർമിക്കുന്ന എല്ലാവരും ലജ്ജിതരും നിന്ദിതരുമാകും; അവർ എല്ലാവരും ഒരുമിച്ചുതന്നെ നിന്ദിതരുമായിത്തീരും.
യെശയ്യാ 45 : 17 (OCVML)
എന്നാൽ ഇസ്രായേൽ യഹോവയാൽ രക്ഷിതരാകും അതു നിത്യരക്ഷയായിരിക്കും; നിങ്ങൾ നിത്യയുഗങ്ങളോളം ലജ്ജിതരോ നിന്ദിതരോ ആകുകയില്ല.
യെശയ്യാ 45 : 18 (OCVML)
“ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, അവിടന്നുതന്നെ ദൈവം; അവിടന്നു ഭൂമിയെ നിർമിച്ചുണ്ടാക്കി, അവിടന്ന് അതിനെ സ്ഥാപിച്ചു; വ്യർഥമായിട്ടല്ല, അധിവാസത്തിനായി അവിടന്ന് അതിനെ നിർമിച്ചു. അവിടന്ന് അരുളിച്ചെയ്യുന്നു, ഞാൻ യഹോവ ആകുന്നു, വേറൊരു ദൈവവുമില്ല,
യെശയ്യാ 45 : 19 (OCVML)
ഞാൻ ഭൂമിയിൽ ഒരു ഇരുളടഞ്ഞ സ്ഥലത്തുവെച്ച്, രഹസ്യമായിട്ടല്ല സംസാരിച്ചത്; ‘എന്നെ വ്യർഥമായി അന്വേഷിക്കുക’ എന്നല്ല ഞാൻ യാക്കോബിന്റെ സന്തതിയോട് കൽപ്പിച്ചത്. യഹോവ ആകുന്ന ഞാൻ സത്യം സംസാരിക്കുന്നു; ന്യായമായ കാര്യങ്ങൾ പ്രസ്താവിക്കുന്നു.
യെശയ്യാ 45 : 20 (OCVML)
“നിങ്ങൾ കൂടിവരിക; രാഷ്ട്രങ്ങളിൽനിന്നു പലായനംചെയ്തു വരുന്നവരേ, സമ്മേളിക്കുക. രക്ഷിക്കാൻ കഴിവില്ലാത്ത ദേവതകളോട് പ്രാർഥിച്ചുകൊണ്ട് മരത്തിൽത്തീർത്ത വിഗ്രഹങ്ങളെ ചുമന്നുകൊണ്ട് നടക്കുന്നവർ വെറും അജ്ഞരാണ്.
യെശയ്യാ 45 : 21 (OCVML)
എന്തു സംഭവിക്കുമെന്നു വിളംബരംചെയ്യുക, അതു പ്രസ്താവിക്കുക— അവർ കൂടിയാലോചിക്കട്ടെ. പുരാതനകാലത്തുതന്നെ ഇതു പ്രവചിച്ചതാര്? ദീർഘകാലംമുമ്പേതന്നെ ഇതു പ്രഖ്യാപിച്ചതാര്? യഹോവയായ ഞാനല്ലേ? ഞാനല്ലാതെ ഒരു ദൈവവുമില്ല. ഞാനല്ലാതെ നീതിമാനും രക്ഷകനുമായ മറ്റൊരു ദൈവവുമില്ല.
യെശയ്യാ 45 : 22 (OCVML)
“എല്ലാ ഭൂസീമകളുമേ, എങ്കലേക്കു നോക്കി രക്ഷപ്പെടുക; ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല.
യെശയ്യാ 45 : 23 (OCVML)
ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു, എന്റെ വായ് പരമാർഥതയിൽ സംസാരിച്ചിരിക്കുന്നു അതൊരിക്കലും തിരികെയെടുക്കാൻ കഴിയുന്നതല്ല: എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും; എന്റെ നാമത്തിൽ† അഥവാ, എന്നാൽ എല്ലാ നാവും ശപഥംചെയ്യും.
യെശയ്യാ 45 : 24 (OCVML)
‘യഹോവയിൽമാത്രമാണ് എനിക്കു നീതിയും ബലവും,’ ” എന്ന് അവർ എന്നെക്കുറിച്ച് പറയും. അവിടത്തോടു കോപിക്കുന്ന എല്ലാവരും അവിടത്തെ അടുക്കൽ വരികയും ലജ്ജിതരാകുകയും ചെയ്യും.
യെശയ്യാ 45 : 25 (OCVML)
എന്നാൽ യഹോവയിൽ ഇസ്രായേലിന്റെ സകലസന്തതികളും നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25