യെശയ്യാ 52 : 1 (OCVML)
സീയോനേ, ഉണരുക, ഉണരുക, ശക്തി ധരിച്ചുകൊൾക! വിശുദ്ധനഗരമായ ജെറുശലേമേ, നിന്റെ പ്രതാപവസ്ത്രം ധരിച്ചുകൊൾക. പരിച്ഛേദനം ഏൽക്കാത്തവനും അശുദ്ധരും ഇനിമേൽ നിന്നിലേക്കു വരികയില്ല.
യെശയ്യാ 52 : 2 (OCVML)
ജെറുശലേമേ, നിന്റെ പൊടി കുടഞ്ഞുകളക; എഴുന്നേൽക്കുക, സിംഹാസനസ്ഥനാകുക. ബന്ദിയായ സീയോൻപുത്രീ, നിന്റെ കഴുത്തിലെ ചങ്ങലകൾ അഴിച്ചുകളയുക.
യെശയ്യാ 52 : 3 (OCVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിലവാങ്ങാതെ ഞാൻ നിന്നെ വിറ്റുകളഞ്ഞു, ഇപ്പോൾ വിലകൂടാതെ നീ വീണ്ടെടുക്കപ്പെടും.”
യെശയ്യാ 52 : 4 (OCVML)
കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുൻകാലത്ത് എന്റെ ജനം ജീവിക്കുന്നതിനായി ഈജിപ്റ്റിലേക്കു പോയി; ഇപ്പോഴിതാ, അശ്ശൂരും അവരെ പീഡിപ്പിച്ചു.
യെശയ്യാ 52 : 5 (OCVML)
“ഞാൻ ഇവിടെ എന്താണ് ചെയ്യേണ്ടത്?” യഹോവ ആരായുന്നു. “കാരണം എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോയിരിക്കെ അവരുടെ ഭരണാധികാരികൾ അലമുറയിടുന്നല്ലോ,* ചി.കൈ.പ്ര. പരിഹസിക്കുന്നല്ലോ. QS4 യഹോവ അരുളിച്ചെയ്യുന്നു. “അങ്ങനെ എന്റെ നാമം ദിവസംമുഴുവനും നിരന്തരം ദുഷിക്കപ്പെടുന്നു.”
യെശയ്യാ 52 : 6 (OCVML)
അതുകൊണ്ട്, എന്റെ ജനം എന്റെ നാമം അറിയും; അതിനാൽ, ഞാൻ, ഞാൻതന്നെയാണ് അതു പ്രവചിച്ചത് എന്ന് ആ നാളിൽ അവർ അറിയും. അതേ, അതു ഞാൻതന്നെ.
യെശയ്യാ 52 : 7 (OCVML)
സുവാർത്ത കൊണ്ടുവരികയും സമാധാനം പ്രഘോഷിക്കുകയും ശുഭവർത്തമാനം കൊണ്ടെത്തിക്കുകയും രക്ഷ വിളംബരംചെയ്യുകയും സീയോനോട് “നിന്റെ ദൈവം വാഴുന്നു,” എന്നു പറയുകയുംചെയ്ത്, പർവതസാനുക്കൾ താണ്ടിവരുന്നവരുടെ പാദങ്ങൾ എത്ര മനോഹരം!
യെശയ്യാ 52 : 8 (OCVML)
ശ്രദ്ധിക്കുക! നിന്റെ കാവൽക്കാർ അവരുടെ ശബ്ദമുയർത്തും; അവർ ഒരുമിച്ച് ആനന്ദത്താൽ ആർപ്പിടും. യഹോവ സീയോനെ മടക്കിവരുത്തുന്നത് അവർ അഭിമുഖമായി ദർശിക്കും.
യെശയ്യാ 52 : 9 (OCVML)
ജെറുശലേമിന്റെ ശൂന്യപ്രദേശങ്ങളേ, ആനന്ദത്താൽ ഒരുമിച്ച് പൊട്ടിയാർക്കുക. കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, അവിടന്ന് ജെറുശലേമിനെ വീണ്ടെടുത്തിരിക്കുന്നു.
യെശയ്യാ 52 : 10 (OCVML)
എല്ലാ ജനതകളുടെയും ദൃഷ്ടിയിൽ യഹോവ തന്റെ വിശുദ്ധഭുജം വെളിപ്പെടുത്തിയിരിക്കുന്നു, മൂ.ഭാ. അനാവൃതമാക്കിയിരിക്കുന്നു. ഭൂമിയുടെ സകലസീമകളും നമ്മുടെ ദൈവത്തിന്റെ രക്ഷ കാണും.
യെശയ്യാ 52 : 11 (OCVML)
യാത്രയാകുക, യാത്രയാകുക, അവിടെനിന്നു പുറപ്പെടുക! അശുദ്ധമായതൊന്നും സ്പർശിക്കരുത്! യഹോവയുടെ മന്ദിരത്തിലെ പാത്രങ്ങൾ ചുമക്കുന്നവരേ, അതിന്റെ നടുവിൽനിന്ന് പുറപ്പെടുക, നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക.
യെശയ്യാ 52 : 12 (OCVML)
എന്നാൽ നിങ്ങൾ തിടുക്കത്തിൽ പുറപ്പെടുകയോ ഓടിപ്പോകുകയോ ഇല്ല; കാരണം യഹോവ നിങ്ങൾക്കുമുമ്പായി പോകും, ഇസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിന്നിൽ കാവൽക്കാരനായിരിക്കും.
യെശയ്യാ 52 : 13 (OCVML)
ദാസന്റെ കഷ്ടതയും മഹത്ത്വവും എന്റെ ദാസൻ ജ്ഞാനത്തോടെ പ്രവർത്തിക്കും; അഥവാ, അഭിവൃദ്ധിയുണ്ടാകും. അവൻ ഉയർത്തപ്പെടും, ഉന്നതിനേടും, അത്യന്തം മഹത്ത്വീകരിക്കപ്പെടും.
യെശയ്യാ 52 : 14 (OCVML)
അവനെ കാണുന്ന അനേകരും സ്തംഭിച്ചുപോകുമാറ്, മനുഷ്യനെന്നു തോന്നാത്തവിധം, അവൻ വിരൂപനാക്കപ്പെട്ടിരിക്കുന്നു, അവൻ മനുഷ്യനോ എന്നുപോലും സംശയിക്കുമാറ് വികൃതനാക്കപ്പെട്ടിരിക്കുന്നു.
യെശയ്യാ 52 : 15 (OCVML)
അങ്ങനെ അവൻ അനേകം രാഷ്ട്രങ്ങളെ അമ്പരപ്പിക്കും, രാജാക്കന്മാർ അവന്റെ മുമ്പിൽ വായ് പൊത്തും. കാരണം ആരും തങ്ങളോട് പറഞ്ഞിട്ടില്ലാത്തത് അവർ കാണുകയും തങ്ങൾ കേട്ടിട്ടില്ലാത്തത് അവർ മനസ്സിലാക്കുകയും ചെയ്യും.

1 2 3 4 5 6 7 8 9 10 11 12 13 14 15