യെശയ്യാ 59 : 1 (OCVML)
പാപം, അനുതാപം, വീണ്ടെടുപ്പ് രക്ഷിക്കാൻ കഴിയാത്തവിധം യഹോവയുടെ കരം കുറുകിപ്പോയിട്ടില്ല, നിശ്ചയം, കേൾക്കാൻ കഴിയാത്തവിധം അവിടത്തെ ചെവി മന്ദമായിട്ടുമില്ല.
യെശയ്യാ 59 : 2 (OCVML)
എന്നാൽ നിങ്ങളുടെ അനീതികളാണ് നിങ്ങളെയും നിങ്ങളുടെ ദൈവത്തെയുംതമ്മിൽ അകറ്റിയിട്ടുള്ളത്; നിങ്ങളുടെ പാപങ്ങളാണ് അവിടന്നു കേൾക്കാത്തവിധം അവിടത്തെ മുഖം നിങ്ങൾക്കു മറച്ചുകളഞ്ഞത്.
യെശയ്യാ 59 : 3 (OCVML)
നിങ്ങളുടെ കൈ രക്തത്താലും നിങ്ങളുടെ വിരലുകൾ അകൃത്യത്താലും മലിനമായിരിക്കുന്നു. നിങ്ങളുടെ അധരങ്ങൾ വ്യാജം സംസാരിച്ചു, നിങ്ങളുടെ നാവ് വക്രത ഉച്ചരിക്കുന്നു.
യെശയ്യാ 59 : 4 (OCVML)
ന്യായത്തിനുവേണ്ടി ആരും ശബ്ദമുയർത്തുന്നില്ല; സത്യസന്ധതയോടെ ആരും വാദിക്കുന്നതുമില്ല. അവർ വ്യാജത്തിൽ ആശ്രയിച്ച്, അസത്യം സംസാരിക്കുന്നു; അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.
യെശയ്യാ 59 : 5 (OCVML)
അവർ അണലിമുട്ട വിരിയിക്കുകയും ചിലന്തിവല നെയ്യുകയുംചെയ്യുന്നു. ആ മുട്ട തിന്നുന്നവർ മരിക്കും, ആ മുട്ട പൊട്ടിക്കുമ്പോൾ അണലി പുറത്തുവരുന്നു.
യെശയ്യാ 59 : 6 (OCVML)
അവരുടെ ചിലന്തിവല വസ്ത്രമായിത്തീരുകയില്ല; അവരുടെ കൈവേല അവർക്കു പുതപ്പാകുകയുമില്ല. അവരുടെ പ്രവൃത്തി അന്യായത്തിന്റെ ഉല്പന്നമാണ്, അക്രമപ്രവർത്തനം അവരുടെ കൈകളിലുണ്ട്.
യെശയ്യാ 59 : 7 (OCVML)
അവരുടെ കാൽ തിന്മയിലേക്കു കുതിക്കുന്നു; കുറ്റമില്ലാത്ത രക്തം ചൊരിയാൻ അവർ തിടുക്കംകൂട്ടുന്നു. അവർ ദുഷ്ചിന്തകൾ പിൻതുടരുന്നു; ശൂന്യതയും നാശവും അവരുടെ വഴികളിലുണ്ട്.
യെശയ്യാ 59 : 8 (OCVML)
സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ; അവരുടെ വഴികളിൽ ന്യായമില്ല. അവയെ അവർ വക്രതയുള്ള മാർഗങ്ങളാക്കി മാറ്റി; അതിൽക്കൂടി പോകുന്നവർ ആരുംതന്നെ സമാധാനം അറിയുകയില്ല.
യെശയ്യാ 59 : 9 (OCVML)
അതിനാൽ ന്യായം നമ്മിൽനിന്ന് അകന്നിരിക്കുന്നു, നീതി ഞങ്ങളോടൊപ്പം എത്തുന്നതുമില്ല. ഞങ്ങൾ വെളിച്ചം അന്വേഷിച്ചു, എന്നാൽ അന്ധകാരംമാത്രം; പ്രകാശം തിരഞ്ഞു, എന്നാൽ ഞങ്ങൾ അഗാധമായ നിഴലിൽ നടക്കുന്നു.
യെശയ്യാ 59 : 10 (OCVML)
അന്ധന്മാരെപ്പോലെ ഞങ്ങൾ ചുമർ തപ്പിനടക്കുന്നു, കണ്ണില്ലാത്തവരെന്നപോലെ ഞങ്ങൾ തപ്പിത്തടയുന്നു. ഉച്ചസമയത്ത് രാത്രിയിലെന്നപോലെ ഞങ്ങൾ ഇടറിവീഴുന്നു; ആരോഗ്യമുള്ളവരുടെ മധ്യേ മൃതന്മാരെപ്പോലെ ഞങ്ങൾ കഴിച്ചുകൂട്ടുന്നു.
യെശയ്യാ 59 : 11 (OCVML)
ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ മുരളുന്നു; ഞങ്ങൾ ദുഃഖാർത്തരായി പ്രാവുകളെപ്പോലെ കുറുകുന്നു. ന്യായത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു, എന്നാൽ ലഭിക്കുന്നില്ല; മോചനത്തിനായും കാത്തിരിക്കുന്നു, എന്നാൽ അതു ഞങ്ങളെ വിട്ട് അകന്നിരിക്കുന്നു.
യെശയ്യാ 59 : 12 (OCVML)
ഞങ്ങളുടെ അതിക്രമങ്ങൾ അങ്ങയുടെമുമ്പിൽ പെരുകിയിരിക്കുന്നു, ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നു. ഞങ്ങളുടെ അതിക്രമങ്ങൾ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു:
യെശയ്യാ 59 : 13 (OCVML)
യഹോവയ്ക്കെതിരേ മത്സരവും വഞ്ചനയും, ഞങ്ങളുടെ ദൈവത്തെ ഞങ്ങൾ അവഗണിച്ചു, കലാപത്തിനും അടിച്ചമർത്തലിനും വഴിമരുന്നിട്ടു, ഞങ്ങളുടെ ഹൃദയങ്ങൾ സങ്കൽപ്പിച്ചുണ്ടാക്കിയ വ്യാജങ്ങൾ പ്രചരിപ്പിച്ചു.
യെശയ്യാ 59 : 14 (OCVML)
അതുകൊണ്ട് ന്യായം പിന്തിരിയുന്നു, നീതി അകന്നുമാറുന്നു; സത്യം വീഥിയിൽ ഇടറുന്നു ആത്മാർഥതയ്ക്കു പ്രവേശിക്കാൻ കഴിയുന്നതുമില്ല.
യെശയ്യാ 59 : 15 (OCVML)
അതേ, സത്യം ഇല്ലാതെയായി, ദോഷം വിട്ടകലുന്നവൻ കവർച്ചയായിത്തീരുന്നു. യഹോവ അതുകണ്ടു; ന്യായമില്ലായ്കയാൽ അത് അവിടത്തേക്ക് അനിഷ്ടമായി.
യെശയ്യാ 59 : 16 (OCVML)
ഒരാളുമില്ലെന്ന് അവിടന്ന് കണ്ടു, മധ്യസ്ഥതവഹിക്കാൻ ആരും ഇല്ലായ്കയാൽ അവിടന്ന് ആശ്ചര്യപ്പെട്ടു; തന്മൂലം അവിടത്തെ ഭുജംതന്നെ അവർക്കു രക്ഷവരുത്തുകയും അവിടത്തെ നീതി അവനെ താങ്ങിനിർത്തുകയും ചെയ്യുന്നു.
യെശയ്യാ 59 : 17 (OCVML)
അവിടന്നു നീതി തന്റെ കവചമായും രക്ഷ തന്റെ ശിരോകവചമായും അണിഞ്ഞു; പ്രതികാരത്തിന്റെ വസ്ത്രം അണിയുകയും തീക്ഷ്ണതയെ ഒരു മേലങ്കിയായി ധരിക്കുകയും ചെയ്തു.
യെശയ്യാ 59 : 18 (OCVML)
അവരുടെ പ്രവൃത്തികൾപോലെതന്നെ, അവിടന്ന് അവർക്കു പകരംനൽകും; തന്റെ എതിരാളികൾക്കു ക്രോധവും തന്റെ ശത്രുക്കൾക്കു പ്രതികാരവുംതന്നെ; ദ്വീപുകൾക്ക് അവിടന്ന് യോഗ്യമായ പ്രതിക്രിയ ചെയ്യും.
യെശയ്യാ 59 : 19 (OCVML)
അതുമൂലം പശ്ചിമദിക്കിൽ ജനം യഹോവയുടെ നാമം ഭയപ്പെടും പൂർവദിക്കിൽ അവിടത്തെ മഹത്ത്വം ആദരിക്കും. യഹോവയുടെ ശ്വാസം പാറിപ്പറന്നുവരുന്നതുപോലെ അവൻ വരും അണപൊട്ടിയൊഴുകിവരുന്ന പ്രളയജലംപോലെ.
യെശയ്യാ 59 : 20 (OCVML)
“വീണ്ടെടുപ്പുകാരൻ സീയോനിലേക്കും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവരുടെ അടുത്തേക്കും വരും,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാ 59 : 21 (OCVML)
“ഇതാ, ഇതാകുന്നു അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്നിട്ടുള്ള എന്റെ വചനങ്ങളും നിന്റെ അധരങ്ങളിൽനിന്നും നിന്റെ മക്കളുടെ അധരങ്ങളിൽനിന്നും നിന്റെ കൊച്ചുമക്കളുടെ അധരങ്ങളിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുമാറുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21