യിരേമ്യാവു 31 : 1 (OCVML)
യിരേമ്യാവു 31 : 2 (OCVML)
“ആ കാലത്ത്, ഞാൻ ഇസ്രായേലിലെ സകലഗോത്രങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വാളിൽനിന്ന് തെറ്റിയൊഴിഞ്ഞ ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ ഇസ്രായേലിന് സ്വസ്ഥത നൽകാൻപോകുന്നു.”
യിരേമ്യാവു 31 : 3 (OCVML)
യഹോവ ദൂരത്തുനിന്ന്* അഥവാ, മുൻകാലത്ത് പ്രത്യക്ഷനായി ഇസ്രായേലിനോട് അരുളിച്ചെയ്തു: “നിത്യസ്നേഹത്താൽ ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതിരുകളില്ലാത്ത സ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്കടുപ്പിച്ചിരിക്കുന്നു.
യിരേമ്യാവു 31 : 4 (OCVML)
ഇസ്രായേൽ കന്യകേ, ഞാൻ നിന്നെ വീണ്ടും പണിയും, നീ വീണ്ടും പണിയപ്പെടും. നീ തപ്പെടുത്തുകൊണ്ട് വീണ്ടും ആനന്ദഘോഷം നടത്തുന്നവരുടെ നിരയിൽ നൃത്തത്തിനായി പുറപ്പെടും.
യിരേമ്യാവു 31 : 5 (OCVML)
വീണ്ടും നീ ശമര്യാപർവതങ്ങളിൽ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും; കർഷകർ അതു കൃഷിചെയ്യുകയും അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.
യിരേമ്യാവു 31 : 6 (OCVML)
‘എഴുന്നേൽക്കുക! നമുക്ക് സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു പോകാം,’ ” എന്ന് എഫ്രയീം മലകളിലുള്ള കാവൽക്കാർ വിളിച്ചുപറയുന്ന കാലം വരും.
യിരേമ്യാവു 31 : 7 (OCVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബിനുവേണ്ടി ആനന്ദത്തോടെ പാടുക; രാഷ്ട്രങ്ങളിൽ ശ്രേഷ്ഠമായതിനുവേണ്ടി ആർപ്പിടുക. നിന്റെ സ്തുതിഘോഷങ്ങൾ കേൾക്കുമാറാക്കിക്കൊണ്ട്, ‘യഹോവേ, ഇസ്രായേലിന്റെ ശേഷിപ്പായ അങ്ങയുടെ ജനത്തെ രക്ഷിക്കണമേ’ എന്നു പറയുക.”
യിരേമ്യാവു 31 : 8 (OCVML)
ഇതാ, ഞാൻ അവരെ വടക്കേദേശത്തുനിന്നും കൊണ്ടുവരും, ഭൂമിയുടെ വിദൂരഭാഗങ്ങളിൽനിന്ന് ഞാൻ അവരെ കൂട്ടിച്ചേർക്കും. അവരോടൊപ്പം അന്ധരും മുടന്തരും ഗർഭിണിയും പ്രസവവേദനപ്പെടുന്നവളും എല്ലാവരുംചേർന്ന് ഒരു വലിയ സമൂഹം മടങ്ങിവരും.
യിരേമ്യാവു 31 : 9 (OCVML)
അവർ കരഞ്ഞുകൊണ്ടു വരും; ഞാൻ അവരെ ആനയിക്കുമ്പോൾ അവർ പ്രാർഥിക്കും. അരുവികൾക്കരികിലൂടെ, അവർ ഇടറിവീഴാത്ത ഒരു നേർപാതയിലൂടെ, ഞാൻ അവരെ നടത്തും; കാരണം ഞാൻ ഇസ്രായേലിനു പിതാവും എഫ്രയീം എന്റെ ആദ്യജാതനും ആകുന്നു.
യിരേമ്യാവു 31 : 10 (OCVML)
“രാഷ്ട്രങ്ങളേ, യഹോവയുടെ വചനം കേൾക്കുക; വിദൂരങ്ങളിലെ തീരങ്ങളിൽ അതു പ്രസ്താവിക്കുക: ‘ഇസ്രായേലിനെ ചിതറിച്ചവൻ അവരെ കൂട്ടിച്ചേർക്കുകയും ഒരു ഇടയൻ തന്റെ ആട്ടിൻപറ്റത്തെ പാലിക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യും.’
യിരേമ്യാവു 31 : 11 (OCVML)
കാരണം യഹോവ യാക്കോബിനെ മോചിപ്പിക്കും, അവരെക്കാൾ ശക്തരായവരുടെ കൈയിൽനിന്ന് അവരെ വീണ്ടെടുക്കും.
യിരേമ്യാവു 31 : 12 (OCVML)
അവർ വന്ന്, സീയോന്റെ ഉന്നതസ്ഥലങ്ങളിൽ ആനന്ദത്താൽ ആർപ്പിടും; ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ, കുഞ്ഞാടുകൾ, കാളക്കിടാങ്ങൾ എന്നിങ്ങനെ യഹോവ നൽകുന്ന നന്മകളിൽ അവർ ആനന്ദിക്കും. അവരുടെ ജീവിതം മതിയായി വെള്ളംകിട്ടുന്ന ഒരു തോട്ടംപോലെയാകും, അവർ ഇനിയൊരിക്കലും ക്ഷീണിച്ചുപോകുകയില്ല.
യിരേമ്യാവു 31 : 13 (OCVML)
അപ്പോൾ കന്യകയും യുവാക്കന്മാരും വൃദ്ധജനങ്ങളും ഒരുമിച്ചു നൃത്തമാടി ആനന്ദിക്കും. അവരുടെ വിലാപത്തെ ഞാൻ ആഹ്ലാദമാക്കി മാറ്റും; അവരുടെ ദുഃഖത്തിനുപകരം ഞാൻ അവർക്ക് ആശ്വാസവും ആനന്ദവും നൽകും.
യിരേമ്യാവു 31 : 14 (OCVML)
ഞാൻ പുരോഹിതന്മാരെ സമൃദ്ധിയാൽ തൃപ്തരാക്കും; എന്റെ ജനം എന്റെ ഔദാര്യത്താൽ സംതൃപ്തരാകും,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 31 : 15 (OCVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “രാമായിൽ ഒരു ശബ്ദം കേൾക്കുന്നു; വിലാപവും കഠിനമായ രോദനവുംതന്നെ, റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു. അവരിലാരും അവശേഷിക്കുന്നില്ല; സാന്ത്വനം അവൾ നിരസിക്കുന്നു.”
യിരേമ്യാവു 31 : 16 (OCVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ കരച്ചിൽ നിർത്തുക, നിന്റെ കണ്ണുനീർ തുടയ്ക്കുക; കാരണം നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും.
യിരേമ്യാവു 31 : 17 (OCVML)
അതുകൊണ്ട് ഭാവിയെപ്പറ്റി നിനക്കു പ്രത്യാശയ്ക്കു വകയുണ്ട്,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെ മക്കൾ അവരുടെ സ്വന്തം ദേശത്തേക്കു മടങ്ങിവരും.
യിരേമ്യാവു 31 : 18 (OCVML)
“ഞാൻ എഫ്രയീമിന്റെ വിലാപം കേട്ടിരിക്കുന്നു, നിശ്ചയം: ‘മെരുക്കമില്ലാത്ത കാളക്കിടാവിനെയെന്നപോലെ എന്നെ നീ ശിക്ഷിച്ചു ഞാൻ ശിക്ഷയനുഭവിച്ചിരിക്കുന്നു; ഞാൻ പുനഃസ്ഥാപിക്കപ്പെടേണ്ടതിന് എന്നെ തിരികെ വരുത്തണമേ, കാരണം അങ്ങ് എന്റെ ദൈവമായ യഹോവയല്ലോ.
യിരേമ്യാവു 31 : 19 (OCVML)
തെറ്റിപ്പോയശേഷം ഞാൻ അനുതപിച്ചു; ഞാൻ കാര്യങ്ങൾ ഗ്രഹിച്ചപ്പോൾ എന്റെ മാറത്തടിച്ചു. ഞാൻ ലജ്ജിച്ചും അപമാനം സഹിച്ചുമിരിക്കുന്നു, കാരണം ഞാൻ എന്റെ യൗവനത്തിലെ നിന്ദ സഹിച്ചല്ലോ.’
യിരേമ്യാവു 31 : 20 (OCVML)
എഫ്രയീം എന്റെ പ്രിയപുത്രനല്ലേ, ഞാൻ ആനന്ദം കണ്ടെത്തുന്ന എന്റെ കുഞ്ഞല്ലേ. അവനെതിരായി സംസാരിച്ചാലും ഞാനവനെ ഇപ്പോഴും ഓർക്കുന്നു. അതുകൊണ്ട് എന്റെ ഹൃദയം അവനുവേണ്ടി വാഞ്ഛിക്കുന്നു; ഞാൻ തീർച്ചയായും അവനോടു കരുണകാണിക്കും,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 31 : 21 (OCVML)
“നിനക്കുവേണ്ടി വഴിയോരചിഹ്നങ്ങൾ സ്ഥാപിക്കുക. നിനക്കുവേണ്ടി കൈചൂണ്ടികൾ സ്ഥാപിക്കുക. നീ പോയ രാജവീഥി മനസ്സിൽ കരുതിക്കൊള്ളുക. ഇസ്രായേൽ കന്യകേ, മടങ്ങിവരിക, നിന്റെ പട്ടണങ്ങളിലേക്കു മടങ്ങിവരിക.
യിരേമ്യാവു 31 : 22 (OCVML)
അവിശ്വസ്തയായ ഇസ്രായേൽപുത്രീ, എത്രകാലം നീ അങ്ങുമിങ്ങും സഞ്ചരിക്കും? യഹോവ ഒരു പുതിയ കാര്യം ഈ ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നു— ഒരു സ്ത്രീ ഒരു പുരുഷനെ വലയംചെയ്തു സംരക്ഷിക്കും.† അഥവാ, ഒരു പുരുഷനിലേക്കു മടങ്ങിവരും. ”
യിരേമ്യാവു 31 : 23 (OCVML)
ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ പ്രവാസത്തിൽനിന്ന് മടക്കിവരുത്തുമ്പോൾ, യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും ഒരിക്കൽക്കൂടി, ‘സമൃദ്ധിയുടെ നഗരമേ, വിശുദ്ധപർവതമേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ’ എന്നിങ്ങനെയുള്ള ഈ വാക്ക് അവർ ഒരിക്കൽക്കൂടി സംസാരിക്കും.
യിരേമ്യാവു 31 : 24 (OCVML)
യെഹൂദയിലും അതിലെ എല്ലാ പട്ടണങ്ങളിലും ജനം ഒരുമിച്ചു പാർക്കും—കൃഷിക്കാരും ആട്ടിൻപറ്റങ്ങളോടുകൂടെ സഞ്ചരിക്കുന്നവരുംതന്നെ.
യിരേമ്യാവു 31 : 25 (OCVML)
ക്ഷീണിതരെ ഞാൻ ഉന്മേഷമുള്ളവരാക്കും; തളർന്നിരിക്കുന്നവർക്കു ഞാൻ സംതൃപ്തി വരുത്തും.”
യിരേമ്യാവു 31 : 26 (OCVML)
യിരേമ്യാവു 31 : 27 (OCVML)
ഈ ഘട്ടത്തിൽ ഞാൻ ഉണർന്നു ചുറ്റും നോക്കി; എന്റെ ഉറക്കം എനിക്കു സുഖകരമായിരുന്നു. “ഇസ്രായേൽരാഷ്ട്രത്തിലും യെഹൂദാരാഷ്ട്രത്തിലും ഞാൻ മനുഷ്യന്റെ വിത്തും മൃഗങ്ങളുടെ വിത്തും നടുന്ന കാലം വരും,” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 31 : 28 (OCVML)
“പറിച്ചെടുക്കുന്നതിനും പൊളിക്കുന്നതിനും ഇടിച്ചുകളയുന്നതിനും നശിപ്പിക്കാനും അനർഥം വരുത്താനും ഞാൻ ശ്രദ്ധിച്ചിരുന്നതുപോലെ അവരെ പണിയുന്നതിനും നടുന്നതിനും ഞാൻ ജാഗ്രതകാണിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 31 : 29 (OCVML)
“ആ കാലങ്ങളിൽ, “ ‘മാതാപിതാക്കൾ പച്ചമുന്തിരി തിന്നു; മക്കളുടെ പല്ലു പുളിച്ചു,’ എന്ന് അവർ ഇനിയൊരിക്കലും പറയുകയില്ല.
യിരേമ്യാവു 31 : 30 (OCVML)
ഓരോരുത്തരും അവരവരുടെ പാപംനിമിത്തമാണ് മരിക്കുന്നത്; പച്ചമുന്തിരിങ്ങ തിന്നുന്നത് ഏതൊരു മനുഷ്യനാണോ അയാളുടെതന്നെ പല്ലു പുളിക്കും.
യിരേമ്യാവു 31 : 31 (OCVML)
“ഞാൻ ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 31 : 32 (OCVML)
“ഞാൻ അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്. ഞാൻ അവർക്കൊരു ഭർത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവർ ലംഘിച്ചല്ലോ,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 31 : 33 (OCVML)
“ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന ഉടമ്പടി ഇപ്രകാരമായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ എന്റെ ന്യായപ്രമാണം അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും, അവരുടെ ഹൃദയങ്ങളിൽത്തന്നെ അത് ആലേഖനംചെയ്യും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും.
യിരേമ്യാവു 31 : 34 (OCVML)
ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ പരസ്പരമോ, ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല. കാരണം അവർ എല്ലാവരും എന്നെ അറിയും; ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും,” QS4 എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ അവരുടെ ദുഷ്ചെയ്തികൾ ക്ഷമിക്കും, അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”
യിരേമ്യാവു 31 : 35 (OCVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, സൂര്യനെ പകൽവെളിച്ചത്തിനായി നിയമിക്കുകയും ചന്ദ്രനെയും നക്ഷത്രങ്ങളെയും രാത്രി വെളിച്ചത്തിനായി നൽകുകയും സമുദ്രത്തെ അതിന്റെ തിരകൾ അലറുന്നതിനു ക്ഷോഭിപ്പിക്കുകയും ചെയ്യുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുംതന്നെ:
യിരേമ്യാവു 31 : 36 (OCVML)
“ഈ പ്രകൃതിനിയമങ്ങൾ എന്റെ മുമ്പിൽനിന്ന് നീങ്ങിപ്പോകുമെങ്കിൽ,” യഹോവ അരുളിച്ചെയ്യുന്നു, “ഇസ്രായേൽ ഒരു രാഷ്ട്രമായി നിലനിൽക്കാതവണ്ണം എന്റെ മുമ്പിൽനിന്ന് എന്നെന്നേക്കുമായി നീങ്ങിപ്പോകും.”
യിരേമ്യാവു 31 : 37 (OCVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മീതേയുള്ള ആകാശത്തെ അളക്കുകയും താഴേ ഭൂമിയുടെ അടിസ്ഥാനങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുമെങ്കിൽ ഞാൻ ഇസ്രായേൽ സന്തതിയെ മുഴുവനും അവർ ചെയ്ത സകലകാര്യങ്ങളുംനിമിത്തം തള്ളിക്കളയും,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 31 : 38 (OCVML)
“ഇതാ, ഹനാനേൽ ഗോപുരംമുതൽ കോൺകവാടംവരെ ഈ നഗരത്തെ യഹോവയ്ക്കായി പുതുക്കിപ്പണിയുന്ന കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 31 : 39 (OCVML)
“അവിടെനിന്ന് അളവുനൂൽ നേരേ ഗാരേബ് കുന്നിലേക്കുചെന്ന് ഗോവഹിലേക്കു തിരിയും.
യിരേമ്യാവു 31 : 40 (OCVML)
ശവങ്ങളും വെണ്ണീറും എറിഞ്ഞുകളയുന്ന താഴ്വരമുഴുവനും കിഴക്കുഭാഗത്തുള്ള കിദ്രോൻവരെയും എല്ലാ മേടുകളും തുടങ്ങി കുതിരക്കവാടത്തിന്റെ കോൺവരെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. പട്ടണം ഇനി ഒരിക്കലും ഉന്മൂലനംചെയ്യപ്പെടുകയോ ഇടിച്ചുനിരത്തപ്പെടുകയോ ഇല്ല.”
❮
❯