യിരേമ്യാവു 46 : 1 (OCVML)
ഈജിപ്റ്റിനെക്കുറിച്ചുള്ള ഒരു സന്ദേശം രാഷ്ട്രങ്ങളെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട് ഇവയാണ്:
യിരേമ്യാവു 46 : 2 (OCVML)
യിരേമ്യാവു 46 : 3 (OCVML)
ഈജിപ്റ്റിനെക്കുറിച്ചുള്ളത്: യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ യൂഫ്രട്ടീസ് നദീതീരത്തുള്ള കർക്കെമീശിൽവെച്ച് ബാബേൽരാജാവായ നെബൂഖദ്നേസരിനാൽ തോൽപ്പിക്കപ്പെട്ടതും ഈജിപ്റ്റുരാജാവായ ഫറവോൻ നെഖോവിന്റേതുമായ സൈന്യത്തിനെതിരേയുള്ള അരുളപ്പാടുതന്നെ: “പരിചയും കവചവും ഒരുക്കിക്കൊണ്ടു യുദ്ധത്തിന് അണിനിരക്കുക!
യിരേമ്യാവു 46 : 4 (OCVML)
ആൺകുതിരകളെ യുദ്ധസജ്ജമാക്കുക, അതിന്മേൽ ആരൂഢരാകുക! ശിരോകവചമണിഞ്ഞ് അണിനിരക്കുക! കുന്തങ്ങൾ മിനുക്കി കവചം ധരിക്കുക!
യിരേമ്യാവു 46 : 5 (OCVML)
ഞാൻ എന്താണ് കാണുന്നത്? അവർ ഭയന്നുവിറച്ചിരിക്കുന്നു, അവരുടെ ധീരരായ സൈനികർ തോറ്റു പിൻവാങ്ങുന്നു. അവർ തിരിഞ്ഞുനോക്കാതെ പലായനംചെയ്യുന്നു. സർവത്ര ഭീതി,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 46 : 6 (OCVML)
“ഏറ്റവും വേഗമുള്ളവർക്കു പലായനംചെയ്യുന്നതിനോ ശക്തരായവർക്കു രക്ഷപ്പെടുന്നതിനോ കഴിയുന്നില്ല. വടക്ക് യൂഫ്രട്ടീസ് നദീതീരത്ത് അവർ കാലിടറി നിലംപൊത്തുന്നു.
യിരേമ്യാവു 46 : 7 (OCVML)
“നൈൽനദിപോലെ പൊങ്ങുകയും അലറിപ്പായുന്ന നദിപോലെ മുന്നേറുകയും ചെയ്യുന്ന ഇവനാര്?
യിരേമ്യാവു 46 : 8 (OCVML)
ഈജിപ്റ്റ് നൈൽനദിപോലെ പൊങ്ങുന്നു, കുതിച്ചുയരുന്ന വെള്ളമുള്ള നദികൾപോലെതന്നെ. അവൾ പറയുന്നു, ‘ഞാൻ പൊങ്ങിച്ചെന്ന് ഭൂമിയെ മൂടും; നഗരങ്ങളെയും അതിലെ ജനത്തെയും ഞാൻ നശിപ്പിക്കും.’
യിരേമ്യാവു 46 : 9 (OCVML)
കുതിരകളേ, കുതിക്കുക! രഥങ്ങളേ, ഇരച്ചുകയറുക! യോദ്ധാക്കളേ, അണിയണിയായി മുന്നേറുക—പരിചയേന്തുന്ന കൂശ്യരും പൂത്യരും വില്ലുകുലയ്ക്കുന്ന ലൂദ്യാ പുരുഷന്മാരുംതന്നെ.
യിരേമ്യാവു 46 : 10 (OCVML)
എന്നാൽ ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റേതാകുന്നു— ഒരു പ്രതികാരദിവസം തന്റെ ശത്രുക്കളോടു പ്രതികാരംചെയ്യുന്ന ദിവസംതന്നെ. വാൾ തൃപ്തിയാകുവോളം ആഹരിക്കും ദാഹശമനം വരുംവരെ രക്തം കുടിക്കും. ഈ നരസംഹാരം വടക്കേ ദേശത്തിൽ യൂഫ്രട്ടീസ് നദീതീരത്ത് സൈന്യങ്ങളുടെ യഹോവയായ കർത്താവിനുള്ള ഒരു യാഗം അർപ്പണമാണല്ലോ.
യിരേമ്യാവു 46 : 11 (OCVML)
“കന്യകയായ ഈജിപ്റ്റിൻ പുത്രീ, ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക. എന്നാൽ നീ വ്യർഥമായി ഔഷധങ്ങൾ വർധിപ്പിക്കുന്നു; നിനക്കു രോഗശാന്തി ഉണ്ടാകുകയില്ല.
യിരേമ്യാവു 46 : 12 (OCVML)
രാഷ്ട്രങ്ങൾ നിന്റെ ലജ്ജയെക്കുറിച്ചു കേൾക്കും; നിന്റെ നിലവിളിയാൽ ഭൂമി നിറയും. ഒരു യോദ്ധാവ് മറ്റൊരു യോദ്ധാവിങ്കൽ ഇടറിവീഴും; ഇരുവരും ഒന്നിച്ചു വീണുപോകും.”
യിരേമ്യാവു 46 : 13 (OCVML)
യിരേമ്യാവു 46 : 14 (OCVML)
ബാബേൽരാജാവായ നെബൂഖദ്നേസർ ഈജിപ്റ്റിനെ ആക്രമിക്കാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോടു യഹോവ കൽപ്പിച്ച അരുളപ്പാട് ഇതാണ്: “ഈജിപ്റ്റിൽ ഇതു പ്രസ്താവിക്കുക, മിഗ്ദോലിൽ ഇതു വിളംബരംചെയ്യുക; നോഫിലും തഹ്പനേസിലും ഇതു പ്രസിദ്ധമാക്കുക: ‘വാൾ നിങ്ങൾക്കു ചുറ്റുമുള്ളവരെ വിഴുങ്ങിക്കളഞ്ഞിരിക്കുകയാൽ അണിനിരന്ന് ഒരുങ്ങിനിൽക്കുക.’
യിരേമ്യാവു 46 : 15 (OCVML)
നിന്റെ യോദ്ധാക്കൾ മുഖംപൊത്തി വീഴുന്നത് എന്തുകൊണ്ട്? യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവർക്കു നിൽക്കാൻ കഴിയുന്നില്ല.
യിരേമ്യാവു 46 : 16 (OCVML)
അവർ വീണ്ടും വീണ്ടും ഇടറിവീഴും; ഒരാൾ മറ്റൊരാളിന്റെമേൽ വീഴും. അപ്പോൾ അവർ, ‘എഴുന്നേൽക്കുക, നമുക്കു മടങ്ങിപ്പോകാം പീഡിപ്പിക്കുന്നവന്റെ വാളിൽനിന്നൊഴിഞ്ഞ് നമ്മുടെ ജനത്തിന്റെ അടുക്കലേക്കും സ്വന്തം ദേശത്തേക്കും പോകാം,’ എന്നു പറയും.
യിരേമ്യാവു 46 : 17 (OCVML)
അവിടെവെച്ച് അവർ വിളിച്ചുപറഞ്ഞു: ‘ഈജിപ്റ്റുരാജാവായ ഫറവോൻ ഒരു ബഹളക്കാരൻമാത്രം; അദ്ദേഹം തന്റെ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞു.’
യിരേമ്യാവു 46 : 18 (OCVML)
“ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, പർവതങ്ങളുടെ ഇടയിൽ താബോർപോലെയും സമുദ്രതീരത്തെ കർമേൽപോലെയും ഒരുവൻ വരും,” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.
യിരേമ്യാവു 46 : 19 (OCVML)
“ഈജിപ്റ്റിൽ വസിക്കുന്ന പുത്രീ, പ്രവാസത്തിലേക്കു പോകാൻ ഭാണ്ഡം മുറുക്കുക, കാരണം നോഫ് ശൂന്യമാക്കപ്പെടുകയും നിവാസികളില്ലാതെ തകർന്നടിയുകയും ചെയ്യും.
യിരേമ്യാവു 46 : 20 (OCVML)
“ഈജിപ്റ്റ് അഴകുള്ള ഒരു പശുക്കിടാവാകുന്നു, എന്നാൽ ചോര കുടിക്കുന്ന ഒരു ഈച്ച വടക്കുനിന്നു പറന്നുവന്ന് അതിന്റെമേൽ ഇരിക്കും.
യിരേമ്യാവു 46 : 21 (OCVML)
അവളുടെ മധ്യേയുള്ള കൂലിപ്പട്ടാളക്കാർ തടിപ്പിച്ച കാളക്കിടാങ്ങളെപ്പോലെ. അവരും ഒന്നുചേർന്നു പിന്തിരിഞ്ഞ് ഓടിപ്പോകും; അവരുടെ ശിക്ഷാസമയമായ നാശദിവസം വരുന്നതുമൂലം അവർ ഉറച്ചുനിൽക്കുകയില്ല.
യിരേമ്യാവു 46 : 22 (OCVML)
ശത്രു ശക്തിയോടെ മുന്നേറുമ്പോൾ; മരംവെട്ടുകാരെപ്പോലെ മഴുവുമായി അവർ അവൾക്കെതിരേ വന്നടുക്കും. അപ്പോൾ ഈജിപ്റ്റ് ഓടിപ്പോകുന്ന പാമ്പിനെപ്പോലെ ചീറ്റും.
യിരേമ്യാവു 46 : 23 (OCVML)
അവളുടെ വനം അവർ വെട്ടിനശിപ്പിക്കും; അത് എത്ര നിബിഡമായിരുന്നാലും,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു, “അവർ വെട്ടുക്കിളികളെക്കാൾ അസംഖ്യം അവരെ എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല.
യിരേമ്യാവു 46 : 24 (OCVML)
ഈജിപ്റ്റുപുത്രി ലജ്ജിതയായിത്തീരും, ഉത്തരദേശത്തെ ജനങ്ങളുടെ കൈയിൽ അവൾ ഏൽപ്പിക്കപ്പെടും.”
യിരേമ്യാവു 46 : 25 (OCVML)
ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നോവിലെ ആമോനെയും ഫറവോനെയും ഈജിപ്റ്റിനെയും അവളുടെ ദേവതകളോടും രാജാക്കന്മാരോടുംകൂടെ ശിക്ഷിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്ന എല്ലാവരെയുംതന്നെ.
യിരേമ്യാവു 46 : 26 (OCVML)
അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ദാസന്മാരുടെ കൈയിലും ഞാൻ അവരെ ഏൽപ്പിക്കും. അതിനുശേഷം പൂർവകാലത്തെന്നപോലെ അവിടെ നിവാസികൾ ഉണ്ടാകും,” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 46 : 27 (OCVML)
“എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ട; ഇസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ. ഞാൻ നിങ്ങളെ ദൂരത്തുനിന്നു രക്ഷിക്കും; നിങ്ങളുടെ സന്തതികളെ അവർ പ്രവാസത്തിലിരിക്കുന്ന രാജ്യത്തുനിന്നും. യാക്കോബ് മടങ്ങിവന്നു ശാന്തമായും സുരക്ഷിതമായും ജീവിക്കും, ആരും അവരെ ഭയപ്പെടുത്തുകയില്ല.
യിരേമ്യാവു 46 : 28 (OCVML)
എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്, കാരണം ഞാൻ നിന്നോടുകൂടെയുണ്ട്,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകലരാജ്യങ്ങളെയും പൂർണമായും നശിപ്പിച്ചുകളയുമെങ്കിലും നിന്നെ ഞാൻ നിശ്ശേഷം നശിപ്പിക്കുകയില്ല. ഞാൻ നിന്നെ ശിക്ഷിക്കും, ന്യായമായിമാത്രം; ഞാൻ നിന്നെ തീരെ ശിക്ഷിക്കാതെ വിടുകയില്ലതാനും.”
❮
❯