യിരേമ്യാവു 48 : 1 (OCVML)
മോവാബിനെക്കുറിച്ചുള്ള അരുളപ്പാട് മോവാബിനെക്കുറിച്ച്: ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നെബോയ്ക്ക് അയ്യോ കഷ്ടം, അതു നശിപ്പിക്കപ്പെടും. കിര്യാത്തയീം അപമാനിതയാകും, അതു പിടിക്കപ്പെടും; കെട്ടിയുറപ്പിക്കപ്പെട്ട കോട്ട ലജ്ജിതയാകുകയും തകർക്കപ്പെടുകയും ചെയ്യും.
യിരേമ്യാവു 48 : 2 (OCVML)
മോവാബ് ഇനിയൊരിക്കലും പ്രകീർത്തിക്കപ്പെടുകയില്ല; ഹെശ്ബോനിൽ അവൾക്കെതിരേ അനർഥം ആസൂത്രണം ചെയ്തിരിക്കുന്നു: ‘വരിക, ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്ക് അതിനെ നശിപ്പിച്ചുകളയാം,’ മദ്മേൻ നിവാസികളേ, നിങ്ങളും നിശ്ശബ്ദരാക്കപ്പെടും; വാൾ നിങ്ങളെയും പിൻതുടരും.
യിരേമ്യാവു 48 : 3 (OCVML)
‘സംഹാരം, മഹാനാശം’ എന്നിങ്ങനെ ഹോരോനയീമിൽനിന്ന് ഒരു നിലവിളി ഉയരുന്നു.
യിരേമ്യാവു 48 : 4 (OCVML)
മോവാബ് തകർക്കപ്പെടും; അവളുടെ കുഞ്ഞുങ്ങൾ നിലവിളിക്കും.
യിരേമ്യാവു 48 : 5 (OCVML)
ലൂഹീത്തിലേക്കുള്ള മലയിലേക്ക് അവർ കയറിച്ചെല്ലും, നിലവിളിച്ചുകൊണ്ടുതന്നെ അവർ പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിങ്കൽ സംഹാരത്തിന്റെ സങ്കടം നിറഞ്ഞ നിലവിളി കേൾക്കുന്നു.
യിരേമ്യാവു 48 : 6 (OCVML)
ഓടിക്കോ! പ്രാണരക്ഷാർഥം ഓടുക; മരുഭൂമിയിൽ ഒരു ചൂരൽച്ചെടിപോലെ ആയിത്തീരുക.
യിരേമ്യാവു 48 : 7 (OCVML)
നിങ്ങളുടെ സ്വന്തം നേട്ടങ്ങളിലും നിക്ഷേപങ്ങളിലുമുള്ള ആശ്രയംനിമിത്തം നിങ്ങൾതന്നെയും അടിമകളാക്കപ്പെടും, തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടുംകൂടെ കെമോശ്ദേവനും പ്രവാസത്തിലേക്കു പോകും.
യിരേമ്യാവു 48 : 8 (OCVML)
ഒരു പട്ടണവും രക്ഷപ്പെടാത്തവിധത്തിൽ സംഹാരകൻ എല്ലാ പട്ടണങ്ങൾക്കും എതിരേ വരും. യഹോവ അരുളിച്ചെയ്തതുകൊണ്ട് താഴ്വര ശൂന്യമാക്കപ്പെടുകയും, സമഭൂമി നശിപ്പിക്കപ്പെടുകയും ചെയ്യും.
യിരേമ്യാവു 48 : 9 (OCVML)
മോവാബ് വിജനമാക്കപ്പെടേണ്ടതിന്* മൂ.ഭാ. പറന്നുപോകേണ്ടതിന് അവൾക്കു ചിറകു നൽകുക. അവളുടെ നഗരങ്ങൾ നിവാസികളില്ലാതെ ശൂന്യമായിത്തീരും.
യിരേമ്യാവു 48 : 10 (OCVML)
“യഹോവയുടെ പ്രവൃത്തി അലസതയോടെ ചെയ്യുന്നവർ ശപിക്കപ്പെട്ടവർ! രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവരും ശപിക്കപ്പെട്ടവർ!
യിരേമ്യാവു 48 : 11 (OCVML)
“മോവാബ് യൗവനംമുതൽതന്നെ സ്വസ്ഥയായിരുന്നു, അവൾ മട്ടിൻമീതേ തെളിവീഞ്ഞു നിൽക്കുന്നതുപോലെതന്നെ, പാത്രത്തിൽനിന്ന് പാത്രത്തിലേക്കു പകർന്നിട്ടില്ല— അവൾ പ്രവാസത്തിലേക്കു പോയിട്ടുമില്ല. അതിനാൽ അവളുടെ രുചി മാറാതിരിക്കുന്നു, അവളുടെ സുഗന്ധം വ്യത്യാസപ്പെട്ടതുമില്ല.
യിരേമ്യാവു 48 : 12 (OCVML)
എന്നാൽ സമയം വന്നുചേരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്, “കുടങ്ങളിൽനിന്നു വീഞ്ഞുപകരുന്ന പുരുഷന്മാരെ ഞാൻ അയയ്ക്കുമ്പോൾ, അവർ അവളെ പകർന്നുകളകയും; അവർ അവളുടെ കുടങ്ങൾ ശൂന്യമാക്കുകയും പാത്രങ്ങൾ ഉടച്ചുകളയുകയും ചെയ്യും.
യിരേമ്യാവു 48 : 13 (OCVML)
ഇസ്രായേൽജനം അവർ ആശ്രയിച്ചിരുന്ന ബേഥേലിനെക്കുറിച്ച് ലജ്ജിച്ചുപോയതുപോലെ മോവാബ് കെമോശ്ദേവനെപ്പറ്റിയും ലജ്ജിച്ചുപോകും.
യിരേമ്യാവു 48 : 14 (OCVML)
“ ‘ഞങ്ങൾ യോദ്ധാക്കൾ, യുദ്ധത്തിൽ പരാക്രമശാലികൾതന്നെ,’ എന്നു നിങ്ങൾക്ക് എങ്ങനെ പറയാൻകഴിയും?
യിരേമ്യാവു 48 : 15 (OCVML)
മോവാബ് നശിപ്പിക്കപ്പെടുകയും അവളുടെ നഗരങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യും; അവളുടെ അതിശ്രേഷ്ഠരായ യുവാക്കൾ കൊലക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു,” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
യിരേമ്യാവു 48 : 16 (OCVML)
“മോവാബിന്റെ നാശം അടുത്തിരിക്കുന്നു; അവളുടെ അനർഥം വേഗത്തിൽത്തന്നെ വന്നുചേരും.
യിരേമ്യാവു 48 : 17 (OCVML)
അവൾക്കുചുറ്റും വസിക്കുന്ന എല്ലാവരുമേ, അവളുടെ പ്രശസ്തി മൂ.ഭാ. നാമം അറിയുന്ന സകലരുമേ, അവളെച്ചൊല്ലി വിലപിക്കുക; ‘അയ്യോ, ബലമുള്ള ചെങ്കോൽ എങ്ങനെ ഒടിഞ്ഞിരിക്കുന്നു! മഹിമയുള്ള കോൽ എങ്ങനെ തകർന്നിരിക്കുന്നു!’ എന്നു പറയുക.
യിരേമ്യാവു 48 : 18 (OCVML)
“ദീബോൻപുത്രിയിലെ നിവാസികളേ, നിന്റെ ശ്രേഷ്ഠതയിൽനിന്ന് ഇറങ്ങിവന്ന് ദാഹാർത്തമായ ഭൂമിയിൽ ഇരിക്കുക; കാരണം മോവാബിന്റെ സംഹാരകൻ നിനക്കെതിരേ പുറപ്പെട്ടുവരുകയും അവൻ നിന്റെ കോട്ടകളെ ഇടിച്ചുനിരത്തുകയും ചെയ്യും.
യിരേമ്യാവു 48 : 19 (OCVML)
അരോയേർ നിവാസികളേ, വഴിയരികിൽ നിന്നുകൊണ്ട് നിരീക്ഷിക്കുക, ഓടിപ്പോകുന്ന പുരുഷന്മാരോടും പലായനംചെയ്യുന്ന സ്ത്രീകളോടും, ‘എന്താണു സംഭവിച്ചത്?’ എന്നു ചോദിക്കുക.
യിരേമ്യാവു 48 : 20 (OCVML)
മോവാബ് തകർക്കപ്പെട്ട് ലജ്ജാപാത്രമായിരിക്കുന്നു. വിലപിക്കുക, നിലവിളിക്കുക! മോവാബ് നശിപ്പിക്കപ്പെട്ടു എന്ന് അർന്നോനിൽ പ്രസിദ്ധമാക്കുക.
യിരേമ്യാവു 48 : 21 (OCVML)
സമഭൂമിയിന്മേൽ ന്യായവിധി വന്നിരിക്കുന്നു— ഹോലോനും യാഹാസെക്കും മേഫാത്തിനും
യിരേമ്യാവു 48 : 22 (OCVML)
ദീബോനും നെബോവിനും ബേത്ത്-ദിബ്ലത്തേയീമിനും
യിരേമ്യാവു 48 : 23 (OCVML)
കിര്യാത്തയീമിനും ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും
യിരേമ്യാവു 48 : 24 (OCVML)
കെരീയോത്തിനും ബൊസ്രായ്ക്കും— ദൂരത്തും സമീപത്തുമുള്ള മോവാബിലെ സകലനഗരങ്ങൾക്കുംതന്നെ.
യിരേമ്യാവു 48 : 25 (OCVML)
മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവളുടെ ഭുജം ഒടിഞ്ഞിരിക്കുന്നു,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 48 : 26 (OCVML)
“അവൾ യഹോവയെ വെല്ലുവിളിച്ചിരിക്കുകയാൽ അവളെ മത്തുപിടിപ്പിക്കുക. മോവാബ് അവളുടെ ഛർദിയിൽക്കിടന്ന് ഉരുളട്ടെ; അവൾ ഒരു പരിഹാസവിഷയം ആയിത്തീരട്ടെ.
യിരേമ്യാവു 48 : 27 (OCVML)
ഇസ്രായേൽ നിനക്ക് ഒരു പരിഹാസവിഷയമായിരുന്നില്ലേ? അവളെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെയും നീ പരിഹാസത്തോടെ തലകുലുക്കുന്നു, എന്ത്, അവൾ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടോ?
യിരേമ്യാവു 48 : 28 (OCVML)
മോവാബുനിവാസികളേ, പട്ടണങ്ങൾ ഉപേക്ഷിച്ച് പാറകൾക്കിടയിൽ പാർക്കുക. ഗുഹാമുഖത്ത് കൂടുവെക്കുന്ന പ്രാവിനെപ്പോലെ ആകുക.
യിരേമ്യാവു 48 : 29 (OCVML)
“മോവാബിന്റെ അഹന്തയെപ്പറ്റി ഞങ്ങൾ കേട്ടിരിക്കുന്നു— അവളുടെ ഗർവ് എത്ര ഭീമം! അവളുടെ ധിക്കാരം, അഹന്ത, ഗർവം, ഹൃദയത്തിന്റെ നിഗളം എന്നിവയെപ്പറ്റിയും ഞങ്ങൾ കേട്ടിരിക്കുന്നു.
യിരേമ്യാവു 48 : 30 (OCVML)
ഞാൻ അവളുടെ ധിക്കാരം അറിയുന്നു എന്നാൽ അതു വ്യർഥമത്രേ,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു, “അവളുടെ ആത്മപ്രശംസ ഒന്നും സാധിക്കുകയില്ല.
യിരേമ്യാവു 48 : 31 (OCVML)
അതിനാൽ ഞാൻ മോവാബിനെപ്പറ്റി വിലപിക്കും, മോവാബ് മുഴുവനെപ്പറ്റിയും ഞാൻ കരയും, കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും ഞാൻ വിലപിക്കും.
യിരേമ്യാവു 48 : 32 (OCVML)
സിബ്മയിലെ മുന്തിരിവള്ളികളേ, യാസേർ വിലപിക്കുന്നതുപോലെ ഞാൻ നിനക്കായി വിലപിക്കും. നിന്റെ വള്ളിത്തലകൾ കടൽത്തീരംവരെ പടർന്നുകിടന്നിരുന്നു; അവ യസേർവരെ എത്തിയിരുന്നു. നിന്റെ വേനൽക്കനികളിന്മേലും മുന്തിരിമേലും സംഹാരകൻ ചാടിവീണിരിക്കുന്നു.
യിരേമ്യാവു 48 : 33 (OCVML)
തന്മൂലം ആനന്ദവും ആഹ്ലാദവും വിളഭൂമിയിൽനിന്ന്, മോവാബുദേശത്തുനിന്നുതന്നെ പൊയ്പ്പോയിരിക്കുന്നു. മുന്തിരിച്ചക്കുകളിൽനിന്ന് വീഞ്ഞിന്റെ ഒഴുക്കു ഞാൻ നിർത്തിയിരിക്കുന്നു; ആനന്ദഘോഷത്തോടെ ആരും മുന്തിരിച്ചക്കു ചവിട്ടുകയില്ല. ആർപ്പുവിളികൾ കേൾക്കുന്നെങ്കിലും, അവ ആനന്ദത്തിന്റെ ആർപ്പുവിളികൾ ആയിരിക്കുകയില്ല.
യിരേമ്യാവു 48 : 34 (OCVML)
“ഹെശ്ബോനിൽനിന്ന് എലെയാലെയും യാഹാസുംവരെയും അവരുടെ നിലവിളിയുടെ ശബ്ദം ഉയരുന്നു, സോവാറിൽനിന്ന് ഹോരോനയീമും എഗ്ലത്ത്-ശെലീശിയംവരെയുംതന്നെ, കാരണം നിമ്രീമിലെ ജലാശയങ്ങൾപോലും വറ്റിവരണ്ടല്ലോ.
യിരേമ്യാവു 48 : 35 (OCVML)
ഞാൻ മോവാബിന് അന്ത്യംവരുത്തും, ക്ഷേത്രങ്ങളിൽ ബലിയർപ്പിക്കുന്നവർക്കും ദേവതകൾക്കു ധൂപം കാട്ടുന്നവർക്കുംതന്നെ,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 48 : 36 (OCVML)
“അതുകൊണ്ട് എന്റെ ഹൃദയം കുഴൽനാദംപോലെ മോവാബിനെക്കുറിച്ചു വിലപിക്കുന്നു; കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും എന്റെ ഹൃദയം കുഴൽപോലെ വിലപിക്കുന്നു. അവർ കൈക്കലാക്കിയ സമൃദ്ധിയെല്ലാം നഷ്ടമായിരിക്കുന്നു.
യിരേമ്യാവു 48 : 37 (OCVML)
എല്ലാ തലയും ക്ഷൗരംചെയ്യുകയും എല്ലാ താടിയും കത്രിക്കുകയുംചെയ്തിരിക്കുന്നു; എല്ലാ കൈകളിലും മുറിവും അരകളിൽ ചാക്കുശീലയും കാണപ്പെടുന്നു.
യിരേമ്യാവു 48 : 38 (OCVML)
ആർക്കും വേണ്ടാത്ത ഒരു പാത്രംപോലെ ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ മോവാബിലെ എല്ലാ മട്ടുപ്പാവുകളിലും എല്ലാ ചത്വരങ്ങളിലും വിലാപംമാത്രം കേൾക്കുന്നു,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 48 : 39 (OCVML)
“മോവാബ് എത്രമാത്രം തകർക്കപ്പെട്ടു! അവൾ എങ്ങനെ അലമുറയിടുന്നു! അവൾ ലജ്ജകൊണ്ട് എങ്ങനെ പുറംതിരിഞ്ഞിരിക്കുന്നു! മോവാബ് ചുറ്റുമുള്ള എല്ലാവർക്കും പരിഹാസവിഷയവും ഭയഹേതുകവും ആയിത്തീർന്നിരിക്കുന്നു.”
യിരേമ്യാവു 48 : 40 (OCVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ശത്രു ഒരു കഴുകനെപ്പോലെ വേഗത്തിൽ പറന്നിറങ്ങുന്നു, മോവാബിന്മേൽ അതിന്റെ ചിറകു വിരിക്കുന്നു.
യിരേമ്യാവു 48 : 41 (OCVML)
കെരീയോത്ത് അഥവാ, പട്ടണങ്ങൾ പിടിക്കപ്പെടും, കോട്ടകൾ കൈവശമാക്കപ്പെടും. ആ നാളിൽ മോവാബിലെ യോദ്ധാക്കളുടെ ഹൃദയം പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടെ ഹൃദയംപോലെയാകും.
യിരേമ്യാവു 48 : 42 (OCVML)
മോവാബ് യഹോവയുടെമുമ്പിൽ ഗർവിഷ്ഠയായതുകൊണ്ട് അവൾ ഇനിയൊരിക്കലും ഒരു രാഷ്ട്രമായിരിക്കുകയില്ല.
യിരേമ്യാവു 48 : 43 (OCVML)
മോവാബ് നിവാസികളേ, കൊടുംഭീതി, കിടങ്ങ്, കെണി എന്നിവ നിങ്ങൾക്കായി കാത്തുനിൽക്കുന്നു,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 48 : 44 (OCVML)
“ഭീതിനിമിത്തം ഓടിപ്പോകുന്നവർ കിടങ്ങിൽ വീഴും, കിടങ്ങിൽനിന്ന് കയറുന്നവർ കെണിയിലകപ്പെടും; കാരണം ഞാൻ മോവാബിന്റെമേൽ അവളുടെ ശിക്ഷയ്ക്കുള്ള വർഷം വരുത്തും,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 48 : 45 (OCVML)
“പലായിതർ നിസ്സഹായരായി ഹെശ്ബോന്റെ മറവിൽ നിൽക്കും, കാരണം ഹെശ്ബോനിൽനിന്ന് തീ പുറപ്പെട്ടിരിക്കുന്നു സീഹോന്റെ നടുവിൽനിന്ന് തീജ്വാലയും; അതു മോവാബിന്റെ നെറ്റിയും കലാപകാരികളുടെ നിറുകയും ദഹിപ്പിച്ചിരിക്കുന്നു.
യിരേമ്യാവു 48 : 46 (OCVML)
മോവാബേ, നിനക്ക് അയ്യോ കഷ്ടം! കെമോശിലെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബന്ധനത്തിലേക്കും പുത്രിമാരെ അടിമത്തത്തിലേക്കും കൊണ്ടുപോയിരിക്കുന്നു.
യിരേമ്യാവു 48 : 47 (OCVML)
“എങ്കിലും ഭാവികാലത്ത് ഞാൻ മോവാബിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു. മോവാബിന്മേലുള്ള ന്യായവിധി ഇവിടെ അവസാനിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47