യിരേമ്യാവു 49 : 1 (OCVML)
അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാട് അമ്മോന്യരെക്കുറിച്ച്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിനു പുത്രന്മാരില്ലേ? ഇസ്രായേലിന് അവകാശിയില്ലേ? അല്ലെങ്കിൽ മോലെക്ക്,* അഥവാ, അവരുടെ രാജാവ് ഗാദിനെ കൈവശമാക്കിയത് എന്തിന്? അവന്റെ ആളുകൾ അതിലെ പട്ടണങ്ങളിൽ പാർക്കുന്നതെന്തിന്?
യിരേമ്യാവു 49 : 2 (OCVML)
അതിനാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ യുദ്ധത്തിന്റെ കാഹളനാദം ധ്വനിപ്പിക്കുന്ന കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്, “അത് ഒരു ശൂന്യകൂമ്പാരമായിത്തീരും, അതിനുചുറ്റുമുള്ള ഗ്രാമങ്ങൾ തീവെച്ചു നശിപ്പിക്കപ്പെടും. അപ്പോൾ ഇസ്രായേൽ തന്നെ കൈവശമാക്കിയവരെ ആട്ടിപ്പായിക്കും,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 49 : 3 (OCVML)
“ഹെശ്ബോനേ, വിലപിക്കുക, ഹായി നശിപ്പിക്കപ്പെട്ടിരിക്കുന്നു! രബ്ബയുടെ പട്ടണങ്ങളേ, നിലവിളിക്കുക! അരയിൽ ചാക്കുശീല ചുറ്റി വിലപിക്കുക; നിങ്ങളുടെ മതിലുകൾക്കുള്ളിൽ ഉഴന്നുനടക്കുക, കാരണം മോലെക്ക് പ്രവാസത്തിലേക്കു പോകും, അവന്റെ പുരോഹിതരോടും ഉദ്യോഗസ്ഥരോടും ഒപ്പംതന്നെ.
യിരേമ്യാവു 49 : 4 (OCVML)
നിന്റെ താഴ്വരകളെപ്പറ്റി നീ വളരെ അഹങ്കരിക്കുന്നതെന്തിന്? ഫലഭൂയിഷ്ഠമായ നിന്റെ താഴ്വരകളിൽ പ്രശംസിക്കുന്നതെന്തിന്? അവിശ്വസ്തരായ മകളായ അമ്മോനേ, നിന്റെ നിക്ഷേപങ്ങളിൽ ആശ്രയിച്ചുകൊണ്ട് ‘ആര് എന്നെ ആക്രമിക്കും?’ എന്നു നീ പറയുന്നു.
യിരേമ്യാവു 49 : 5 (OCVML)
നിനക്കുചുറ്റുമുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും ഞാൻ നിനക്കു ഭയം വരുത്തും,” QS4 എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. “നിങ്ങൾ ഓരോരുത്തനും ആട്ടിപ്പായിക്കപ്പെടും, പലായിതരെ കൂട്ടിച്ചേർക്കാൻ ആരും ഉണ്ടാകുകയില്ല.
യിരേമ്യാവു 49 : 6 (OCVML)
“എങ്കിലും പിൽക്കാലത്ത്, ഞാൻ അമ്മോന്യരുടെ ഐശ്വര്യം പുനഃസ്ഥാപിക്കും,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 49 : 7 (OCVML)
ഏദോമിനെക്കുറിച്ചുള്ള അരുളപ്പാട് ഏദോമിനെക്കുറിച്ച്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. “തേമാനിൽ ഇനി ജ്ഞാനമില്ലേ? വിവേകികൾക്ക് ആലോചന നഷ്ടപ്പെട്ടുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?
യിരേമ്യാവു 49 : 8 (OCVML)
ദേദാൻ നിവാസികളേ, പിന്തിരിഞ്ഞ് ഓടുക, ആഴമുള്ള ഗുഹകളിൽ ഒളിക്കുക; കാരണം ഞാൻ ഏശാവിനെ ശിക്ഷിക്കുമ്പോൾ, അവന്റെമേൽ മഹാ വിപത്തുതന്നെ വരുത്തും.
യിരേമ്യാവു 49 : 9 (OCVML)
മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാപെറുക്കാനുള്ള പഴമെങ്കിലും അവർ ശേഷിപ്പിക്കുകയില്ലേ? കള്ളന്മാർ രാത്രിയിൽ വന്നാൽ, തങ്ങൾക്കു വേണ്ടതല്ലേ അവർ മോഷ്ടിക്കൂ?
യിരേമ്യാവു 49 : 10 (OCVML)
എന്നാൽ ഞാൻ ഏശാവിനെ വസ്ത്രമുരിഞ്ഞ് നഗ്നനാക്കും; അവന്റെ ഒളിവിടങ്ങൾ വെളിച്ചത്താക്കും, അതിനാൽ അവന് ഒളിക്കാൻ കഴിയുകയില്ല. അവന്റെ ആയുധധാരികളായ യോദ്ധാക്കൾ നശിപ്പിക്കപ്പെട്ടു, അവനുമായി സഖ്യമുള്ളവരും അയൽവാസികളും നശിപ്പിക്കപ്പെട്ടു;
യിരേമ്യാവു 49 : 11 (OCVML)
അതുകൊണ്ട് ‘അനാഥരാകുന്ന നിന്റെ കുഞ്ഞുങ്ങളെ ഇവിടെ വിട്ടേക്കുക; ഞാൻ അവരെ ജീവനോടെ സംരക്ഷിക്കാം. നിന്റെ വിധവമാർക്കും എന്നിൽ ആശ്രയിക്കാം,’ ” എന്ന് ആശ്വസിപ്പിക്കാൻ ആരും അവശേഷിച്ചിട്ടില്ല.
യിരേമ്യാവു 49 : 12 (OCVML)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പാനപാത്രം കുടിക്കാൻ അർഹതയില്ലാത്തവർ അതു പാനംചെയ്യണം എന്നാണെങ്കിൽ, നീ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതിരിക്കും? നീ ശിക്ഷിക്കപ്പെടാതെ പോകുകയില്ല, നീ അതു പാനംചെയ്തേ മതിയാവൂ.
യിരേമ്യാവു 49 : 13 (OCVML)
ബൊസ്രാ വിജനവും ശാപവും ഭീതിവിഷയവും നിന്ദയും ആയിത്തീരും; അതിലെ എല്ലാ പട്ടണങ്ങളും എന്നും ശൂന്യമായിത്തന്നെയിരിക്കും, എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 49 : 14 (OCVML)
“അതിനെ ആക്രമിക്കുന്നതിന് നിങ്ങൾ ഒരുമിച്ചുകൂടുക! യുദ്ധത്തിനായി എഴുന്നേൽക്കുക!” എന്ന് അറിയിക്കുന്നതിന്, ഒരു സ്ഥാനപതിയെ രാഷ്ട്രങ്ങളിലേക്ക് അയച്ചിരിക്കുന്നു, എന്ന് യഹോവയിൽനിന്ന് ഞാൻ ഒരു സന്ദേശം കേട്ടിരിക്കുന്നു.
യിരേമ്യാവു 49 : 15 (OCVML)
“ഇതാ, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറിയവനും മനുഷ്യരാൽ നിന്ദിതനും ആക്കിയിരിക്കുന്നു.
യിരേമ്യാവു 49 : 16 (OCVML)
പാറപ്പിളർപ്പുകളിൽ വസിച്ച്, മലകളുടെ ഉയരങ്ങളിൽ പാർക്കുന്നവനേ, നീ മറ്റുള്ളവരിൽ പ്രചോദിപ്പിക്കുന്ന ഭീതിയും നിന്റെ ഹൃദയത്തിന്റെ അഹങ്കാരവും നിന്നെ ചതിച്ചിരിക്കുന്നു, നീ കഴുകനെപ്പോലെ അത്രയും ഉയരത്തിൽത്തന്നെ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കിക്കൊണ്ടുവരും,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 49 : 17 (OCVML)
“ഏദോം ഒരു ഭീതിവിഷയമായിത്തീരും; ഇതുവഴി കടന്നുപോകുന്ന സകലരും അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും.
യിരേമ്യാവു 49 : 18 (OCVML)
സൊദോമിനെയും ഗൊമോറായെയും അവയുടെ അയൽ പട്ടണങ്ങളോടൊപ്പം നശിപ്പിച്ച നാളിലെപ്പോലെതന്നെ, ആരും അവിടെ പാർക്കുകയില്ല; ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 49 : 19 (OCVML)
“ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന് നിത്യഹരിതമായ മേച്ചിൽപ്പുറങ്ങളിലേക്ക് ഒരു സിംഹം കയറിവരുമ്പോഴെന്നപോലെ, ഞാൻ ഏദോമ്യരെ ഒരൊറ്റ നിമിഷത്തിനുള്ളിൽ അവിടെനിന്ന് ഓടിച്ചുകളയും. ഞാൻ ഇതിനായി നിയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവൻ ആര്? എനിക്കു തുല്യനായി എന്നെ വെല്ലുവിളിക്കാൻ ആരാണുള്ളത്? ഏത് ഇടയനാണ് എനിക്കെതിരേ നിൽക്കാൻ കഴിയുന്നത്?”
യിരേമ്യാവു 49 : 20 (OCVML)
അതുകൊണ്ട്, ഏദോമിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക, തേമാൻ നിവാസികൾക്കെതിരേയുള്ള അവിടത്തെ ലക്ഷ്യംതന്നെ: ആട്ടിൻപറ്റത്തിൽ ചെറിയവരേപ്പോലും ഇഴച്ചു കൊണ്ടുപോകും; അവരുടെ വാസസ്ഥലം അവരോടൊപ്പം ശൂന്യമാക്കും.
യിരേമ്യാവു 49 : 21 (OCVML)
അവരുടെ വീഴ്ചയുടെ മുഴക്കത്താൽ ഭൂമി ഞെട്ടിവിറയ്ക്കും; അവരുടെ നിലവിളി! ചെങ്കടലിൽ പ്രതിധ്വനിക്കും.
യിരേമ്യാവു 49 : 22 (OCVML)
ഇതാ, ഒരു കഴുകൻ ഉയർന്നു പറന്നിട്ട് പെട്ടെന്ന് ചിറകുവിരിച്ച് ഇരയുടെമേലെന്നതുപോലെ ബൊസ്രായുടെമേൽ പാഞ്ഞടുക്കുന്നു. ആ ദിവസത്തിൽ ഏദോമിലെ വീരന്മാരുടെ ഹൃദയം പ്രസവവേദന ബാധിച്ച സ്ത്രീയുടെ ഹൃദയംപോലെയാകും.
യിരേമ്യാവു 49 : 23 (OCVML)
ദമസ്കോസിനെക്കുറിച്ചുള്ള അരുളപ്പാട് ദമസ്കോസിനെക്കുറിച്ച്: “ഹമാത്തും അർപ്പാദും നിരാശരായിരിക്കുന്നു, കാരണം അവർ ഒരു ദുർവാർത്ത കേട്ടിരിക്കുന്നു. അവരുടെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു, അസ്വസ്ഥമായ കടൽപോലെതന്നെ.
യിരേമ്യാവു 49 : 24 (OCVML)
ദമസ്കോസ് നിസ്സഹായയായിത്തീർന്നു, അവൾ ഓടിപ്പോകാൻ ഭാവിക്കുന്നു, ഭീതി അവളെ പിടികൂടിയിരിക്കുന്നു; നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ അവൾക്ക് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
യിരേമ്യാവു 49 : 25 (OCVML)
പ്രശസ്തമായ പട്ടണം ഉപേക്ഷിക്കപ്പെടാതിരിക്കുന്നത് എന്തുകൊണ്ട്, എന്റെ ആനന്ദമായിരിക്കുന്ന ആ നഗരംതന്നെ?
യിരേമ്യാവു 49 : 26 (OCVML)
അവളുടെ യുവാക്കൾ വീഥികളിൽ വീണുപോകും, നിശ്ചയം; അവളുടെ എല്ലാ യോദ്ധാക്കളും ആ ദിവസത്തിൽ നശിച്ചുപോകും,” QS4 എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 49 : 27 (OCVML)
“ദമസ്കോസിന്റെ മതിലുകൾക്ക് ഞാൻ തീവെക്കും; അത് ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.”
യിരേമ്യാവു 49 : 28 (OCVML)
കേദാരിനെയും ഹാസോറിനെയുംകുറിച്ചുള്ള അരുളപ്പാട് ബാബേൽരാജാവായ നെബൂഖദ്നേസർ ആക്രമിച്ച കേദാരിനെയും ഹാസോരിന്റെ രാജ്യങ്ങളെയുംകുറിച്ചുള്ള അരുളപ്പാട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എഴുന്നേൽക്കുക, കേദാരിനെ ആക്രമിക്കുക, കിഴക്കുദേശത്തെ ജനതയെ നശിപ്പിക്കുക.
യിരേമ്യാവു 49 : 29 (OCVML)
അവരുടെ കൂടാരങ്ങളും ആട്ടിൻപറ്റങ്ങളും അപഹരിക്കപ്പെടും; അവരുടെ കൂടാരശീലകൾ കൊണ്ടുപോകപ്പെടും, എല്ലാ വസ്തുവകകളോടും ഒട്ടകങ്ങളോടും ഒപ്പംതന്നെ. ‘സർവത്ര കൊടുംഭീതി!’ എന്നു ജനം അവരോടു വിളിച്ചുപറയും.
യിരേമ്യാവു 49 : 30 (OCVML)
“ഹാസോർ നിവാസികളേ, ദൂരേക്ക് ഓടിപ്പോകുക, ആഴമുള്ള ഗുഹകളിൽ അഭയംതേടുക,” QS4 എന്ന് യഹോവയുടെ അരുളപ്പാട്. “ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങൾക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു; അദ്ദേഹം നിങ്ങൾക്കെതിരേ ഒരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.
യിരേമ്യാവു 49 : 31 (OCVML)
“എഴുന്നേറ്റ് സമാധാനത്തോടെ കഴിയുന്ന ഒരു രാഷ്ട്രത്തെ ആക്രമിക്കുക, ആത്മവിശ്വാസത്തോടെ കഴിയുന്ന ഒരു ജനതയെത്തന്നെ,” QS4 എന്ന് യഹോവയുടെ അരുളപ്പാട്, “കവാടങ്ങളോ ഓടാമ്പലുകളോ ഇല്ലാത്ത ഒരു രാഷ്ട്രത്തെ; നിർഭയരായി ജീവിക്കുന്ന ഒരു ജനതയോടുതന്നെ പോരാടുക.
യിരേമ്യാവു 49 : 32 (OCVML)
അവരുടെ ഒട്ടകങ്ങൾ കവർച്ചയായും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളമുതലായും കൊണ്ടുപോകപ്പെടുകയും ചെയ്യും. തലയുടെ അരികു വടിക്കുന്നവരെ എല്ലാ കാറ്റുകളിലേക്കും ഞാൻ ചിതറിച്ചുകളയും; അവരുടെ നാശം എല്ലാവശങ്ങളിൽനിന്നും ഞാൻ വരുത്തും,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 49 : 33 (OCVML)
“ഹാസോർ കുറുനരികൾ വിഹരിക്കുന്ന ഇടവും എന്നേക്കും ശൂന്യസ്ഥലവും ആയിത്തീരും. ആരും അവിടെ പാർക്കുകയില്ല; ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല.”
യിരേമ്യാവു 49 : 34 (OCVML)
ഏലാമിനെക്കുറിച്ചുള്ള അരുളപ്പാട് യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ ഏലാമിനെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്:
യിരേമ്യാവു 49 : 35 (OCVML)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ഏലാമിന്റെ വില്ല് ഒടിക്കും, അവരുടെ ശക്തിയുടെ മുഖ്യധാരയെത്തന്നെ.
യിരേമ്യാവു 49 : 36 (OCVML)
ആകാശത്തിന്റെ നാലു മൂലകളിൽനിന്നും നാലു കാറ്റുകളെ ഞാൻ ഏലാമിന്മേൽ വരുത്തും; അവരെ ആ നാലു കാറ്റുകളിലേക്കു ചിതറിച്ചുകളയും, ഏലാമിന്റെ ഭ്രഷ്ടന്മാർ പോകാത്ത ഒരു രാജ്യവും ഉണ്ടാകുകയില്ല.
യിരേമ്യാവു 49 : 37 (OCVML)
ഏലാമ്യരെ ഞാൻ, അവരുടെ ശത്രുക്കളുടെമുന്നിലും അവരെ വധിക്കാൻ ശ്രമിക്കുന്നവരുടെമുന്നിലും ചിതറിക്കും; ഞാൻ അവരുടെമേൽ നാശംവരുത്തും, എന്റെ ഭീകരക്രോധംതന്നെ,” QS4 എന്ന് യഹോവയുടെ അരുളപ്പാട്. “അവരെ നശിപ്പിച്ചുകളയുന്നതുവരെ ഞാൻ അവരെ വാളുമായി പിൻതുടരും.
യിരേമ്യാവു 49 : 38 (OCVML)
ഞാൻ എന്റെ സിംഹാസനം ഏലാമിൽ സ്ഥാപിക്കും, ഞാൻ അവളുടെ രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 49 : 39 (OCVML)
“എന്നാൽ ഒടുവിൽ ഞാൻ ഏലാമിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39