യിരേമ്യാവു 8 : 1 (OCVML)
“ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ആ കാലത്ത് യെഹൂദാരാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അസ്ഥികളും ജെറുശലേംനിവാസികളുടെ അസ്ഥികളും കല്ലറകളിൽനിന്ന് നീക്കപ്പെടും.
യിരേമ്യാവു 8 : 2 (OCVML)
തങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത സൂര്യന്റെയും ചന്ദ്രന്റെയും ആകാശത്തിലെ സകലസൈന്യത്തിന്റെയും മുമ്പിൽ അവ നിരത്തിവെക്കും. അവയെയാണല്ലോ അവർ പിൻതുടരുകയും അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്തത്. ആരും അവ പെറുക്കിക്കൂട്ടുകയോ കുഴിച്ചുമൂടുകയോ ചെയ്യുകയില്ല. അവ ഭൂമിക്കു വളമായിത്തീരും.
യിരേമ്യാവു 8 : 3 (OCVML)
ഈ ദുഷ്ടവംശത്തിൽ അവശേഷിക്കുന്ന ജനങ്ങളെല്ലാവരും, ഞാൻ അവരെ ഓടിച്ചുകളഞ്ഞ എല്ലാ സ്ഥലങ്ങളിലും ശേഷിക്കുന്നവർതന്നെ, ജീവനല്ല മരണംതന്നെ തെരഞ്ഞെടുക്കും, എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.’
യിരേമ്യാവു 8 : 4 (OCVML)
പാപവും അതിന്റെ ശിക്ഷയും “നീ അവരോടു പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘മനുഷ്യർ വീണാൽ എഴുന്നേൽക്കുകയില്ലേ? അവർ പിന്മാറിപ്പോയാൽ മടങ്ങിവരികയില്ലേ?
യിരേമ്യാവു 8 : 5 (OCVML)
ഈ ജനം എന്നിൽനിന്നു പിന്തിരിഞ്ഞത് എന്തുകൊണ്ട്? ജെറുശലേം നിരന്തരം പിന്തിരിയുന്നതും എന്തുകൊണ്ട്? അവർ വഞ്ചന മുറുകെപ്പിടിക്കുന്നു; മടങ്ങിവരാൻ അവർ വിസമ്മതിക്കുകയുംചെയ്യുന്നു?
യിരേമ്യാവു 8 : 6 (OCVML)
ഞാൻ ശ്രദ്ധയോടെ കേട്ടു, എന്നാൽ അവർ ശരിയായതു സംസാരിച്ചില്ല. “ഞാൻ എന്താണ് ഈ ചെയ്തത്?” എന്നു പറഞ്ഞ് ആരും അവരുടെ ദുഷ്ടതയെക്കുറിച്ചു പശ്ചാത്തപിച്ചില്ല. കുതിര യുദ്ധരംഗത്തേക്കു കുതിക്കുന്നതുപോലെ ഓരോരുത്തനും തങ്ങളുടെ വഴിയിലേക്കു തിരിഞ്ഞു.
യിരേമ്യാവു 8 : 7 (OCVML)
ആകാശത്തിലെ പെരിഞ്ഞാറ തന്റെ സമയം അറിയുന്നു; കുറുപ്രാവും കൊക്കും മീവൽപ്പക്ഷിയും മടങ്ങിവരവിന്റെ സമയം അനുസരിക്കുന്നു. എന്നാൽ എന്റെ ജനം യഹോവയുടെ പ്രമാണങ്ങൾ അറിയുന്നില്ല.
യിരേമ്യാവു 8 : 8 (OCVML)
“ ‘ഞങ്ങൾ ജ്ഞാനികൾ, യഹോവയുടെ ന്യായപ്രമാണം ഞങ്ങൾക്കുണ്ട്,’ എന്നു നിങ്ങൾ പറയുന്നത് എങ്ങനെ? ഇതാ, എഴുത്തുകാരുടെ വ്യാജംനിറഞ്ഞ തൂലിക അതിനെയും വ്യാജമാക്കി മാറ്റിയിരിക്കുന്നു.
യിരേമ്യാവു 8 : 9 (OCVML)
ജ്ഞാനികൾ ലജ്ജിതരാക്കപ്പെടും; അവർ നിരാശരാകുകയും കെണിയിലകപ്പെടുകയും ചെയ്യും. അവർ യഹോവയുടെ വചനം തിരസ്കരിച്ചതുകൊണ്ട്, അവരിൽ എന്തു ജ്ഞാനമാണുള്ളത്?
യിരേമ്യാവു 8 : 10 (OCVML)
അതിനാൽ ഞാൻ അവരുടെ ഭാര്യമാരെ മറ്റുള്ളവർക്കും അവരുടെ നിലങ്ങൾ പുതിയ ഉടമസ്ഥർക്കും കൊടുക്കും. ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ സകലരും ദ്രവ്യാഗ്രഹികളാണ്; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെതന്നെ, എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.
യിരേമ്യാവു 8 : 11 (OCVML)
സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം, സമാധാനം,’ എന്നു പറഞ്ഞുകൊണ്ട്, അവർ എന്റെ ജനത്തിന്റെ മുറിവുകൾ ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു.
യിരേമ്യാവു 8 : 12 (OCVML)
വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ? ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല; നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല. അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും; ശിക്ഷ അനുഭവിച്ചുകൊണ്ട് അവർ തകർന്നുപോകും, QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 8 : 13 (OCVML)
“ ‘ഞാൻ അവരുടെ കൊയ്ത്തുകാലം എടുത്തുകളയും, QS4 എന്ന് യഹോവയുടെ അരുളപ്പാട്. മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകുകയില്ല. അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകുകയില്ല, അതിന്റെ ഇലയും വാടിപ്പോകും. ഞാൻ അവർക്കു നൽകിയിട്ടുള്ളതെല്ലാം വേഗംതന്നെ നഷ്ടപ്പെട്ടുപോകും.* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ’ ”
യിരേമ്യാവു 8 : 14 (OCVML)
നാം ഇവിടെ ഇരിക്കുന്നത് എന്തിന്? കൂടിവരിക! നാം ഉറപ്പുള്ള പട്ടണങ്ങളിലേക്കു ചെല്ലുക അവിടെ നശിച്ചുപോകുക! നാം അവിടത്തോടു പാപം ചെയ്യുകയാൽ നമ്മുടെ ദൈവമായ യഹോവ നമ്മെ നാശത്തിന് ഏൽപ്പിക്കുകയും നമുക്കു കുടിക്കാൻ വിഷജലം നൽകുകയും ചെയ്തിരിക്കുന്നു.
യിരേമ്യാവു 8 : 15 (OCVML)
നാം സമാധാനത്തിനായി കാത്തിരുന്നു എന്നാൽ ഒരു നന്മയും ഉണ്ടായില്ല, രോഗശാന്തിക്കായി കാത്തിരുന്നു എന്നാൽ ഇതാ, ഭീതിമാത്രം.
യിരേമ്യാവു 8 : 16 (OCVML)
ശത്രുവിന്റെ കുതിരകളുടെ മുക്കുറശബ്ദം ദാനിൽനിന്ന് കേൾക്കുന്നു; ആൺകുതിരകളുടെ ചിനപ്പുകൊണ്ടു നാടുമുഴുവൻ നടുങ്ങുന്നു. ഇതാ, അവ ദേശത്തെയും അതിലുള്ള എല്ലാറ്റിനെയും പട്ടണത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയാൻ വന്നിരിക്കുന്നു.
യിരേമ്യാവു 8 : 17 (OCVML)
“ഞാൻ വിഷസർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും അയയ്ക്കും, അവ നിങ്ങളെ കടിക്കും,” QS4 എന്ന് യഹോവയുടെ അരുളപ്പാട്.
യിരേമ്യാവു 8 : 18 (OCVML)
ദുഃഖത്തിൽ എന്റെ ആശ്വാസകനേ!† ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. എന്റെ ഹൃദയം തകർന്നിരിക്കുന്നു.
യിരേമ്യാവു 8 : 19 (OCVML)
ശ്രദ്ധിക്കുക! എന്റെ ജനത്തിന്റെ നിലവിളി ഒരു ദൂരദേശത്തുനിന്നു കേൾക്കുന്നു: “യഹോവ സീയോനിൽ ഇല്ലയോ? അവളുടെ രാജാവ് അവിടെയില്ലയോ?” “അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും അന്യദേശത്തെ മിഥ്യാമൂർത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?”
യിരേമ്യാവു 8 : 20 (OCVML)
“കൊയ്ത്തു കഴിഞ്ഞു, ഗ്രീഷ്മകാലവും അവസാനിച്ചു, എന്നിട്ടും നാം രക്ഷപ്പെട്ടില്ല.”
യിരേമ്യാവു 8 : 21 (OCVML)
എന്റെ ജനം തകർക്കപ്പെട്ടതിനാൽ, ഞാനും തകർക്കപ്പെട്ടിരിക്കുന്നു; ഞാൻ വിലപിക്കുന്നു, ഭീതി എന്നെ പിടികൂടിയിരിക്കുന്നു.
യിരേമ്യാവു 8 : 22 (OCVML)
ഗിലെയാദിൽ ഔഷധലേപനം ഇല്ലേ? അവിടെ വൈദ്യനില്ലേ? എന്റെ ജനത്തിന്റെ മുറിവിന് സൗഖ്യം വരാത്തത് എന്തുകൊണ്ട്?
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22