യോവേൽ 1 : 1 (OCVML)
പെഥൂവേലിന്റെ മകനായ യോവേലിനുണ്ടായ യഹോവയുടെ അരുളപ്പാട്:
യോവേൽ 1 : 2 (OCVML)
വെട്ടുക്കിളിയുടെ ആക്രമണം ഇസ്രായേൽ ഗോത്രത്തലവന്മാരേ, ഇതു കേൾപ്പിൻ; സകലദേശവാസികളുമേ, ശ്രദ്ധിക്കുക. നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇതുപോലൊരു കാര്യം എന്നെങ്കിലും സംഭവിച്ചിട്ടുണ്ടോ?
യോവേൽ 1 : 3 (OCVML)
ഇതു നിങ്ങളുടെ മക്കളോടു പറയുക, നിങ്ങളുടെ മക്കൾ അത് അവരുടെ മക്കളോടും അവരുടെ മക്കൾ അടുത്ത തലമുറയോടും പറയണം.
യോവേൽ 1 : 4 (OCVML)
തുള്ളൻ തിന്നു ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു* മൂ.ഭാ. ഈ നാലു വാക്കുകളുടെ കൃത്യമായ അർഥം വ്യക്തമല്ല. തിന്നു.
യോവേൽ 1 : 5 (OCVML)
മദ്യപിക്കുന്നവരേ, ഉണർന്നു കരയുവിൻ! വീഞ്ഞു കുടിക്കുന്നവരേ, വിലപിക്കുക; പുതുവീഞ്ഞു നിങ്ങളുടെ ചുണ്ടുകളിൽനിന്ന് മാറ്റപ്പെട്ടിരിക്കുന്നതിനാൽ വിലപിക്കുക.
യോവേൽ 1 : 6 (OCVML)
ശക്തിയേറിയതും അസംഖ്യവുമായ ഒരു ജനത എന്റെ ദേശത്തെ ആക്രമിച്ചിരിക്കുന്നു; അതിനു സിംഹത്തിന്റെ പല്ലും സിംഹിയുടെ അണപ്പല്ലുകളും ഉണ്ട്.
യോവേൽ 1 : 7 (OCVML)
അത് എന്റെ മുന്തിരിവള്ളിയെ നശിപ്പിച്ചു എന്റെ അത്തിവൃക്ഷങ്ങളെ തകർത്തു; അതിന്റെ കൊമ്പുകളെ തോലുരിച്ച് എറിഞ്ഞുകളഞ്ഞു, ശാഖകളെ വെളുപ്പിച്ചിരിക്കുന്നു.
യോവേൽ 1 : 8 (OCVML)
തന്റെ യൗവനത്തിലെ ഭർത്താവിനെക്കുറിച്ചു വ്യസനിക്കുന്ന കന്യകയെപ്പോലെ ചാക്കുശീലയുടുത്തു വിലപിക്കുക.
യോവേൽ 1 : 9 (OCVML)
ഭോജനയാഗങ്ങളും പാനീയയാഗങ്ങളും യഹോവയുടെ ആലയത്തിൽ തീർന്നുപോയിരിക്കുന്നു. യഹോവയുടെമുമ്പിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ വിലപിക്കുന്നു.
യോവേൽ 1 : 10 (OCVML)
വയലുകൾ നശിച്ചിരിക്കുന്നു, നിലങ്ങൾ ഉണങ്ങിയിരിക്കുന്നു; ധാന്യം നശിച്ചുപോയി, പുതുവീഞ്ഞു വറ്റിപ്പോയി, ഒലിവെണ്ണ ഇല്ലാതായി.
യോവേൽ 1 : 11 (OCVML)
കൃഷിക്കാരേ, ലജ്ജിക്കുക, മുന്തിരിക്കർഷകരേ, വിലപിക്കുക; ഗോതമ്പിനെയും യവത്തെയും ബാർലി അഥവാ, ബാർലരി ഓർത്ത് ദുഃഖിക്കുക, നിലത്തിലെ വിളവു നശിച്ചുപോയല്ലോ.
യോവേൽ 1 : 12 (OCVML)
മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങിപ്പോയി; മാതളവും ഈന്തപ്പനയും ആപ്പിൾമരവും— നിലത്തിലെ സകലവൃക്ഷങ്ങളും—ഉണങ്ങിപ്പോയിരിക്കുന്നു. മനുഷ്യന്റെ സന്തോഷം ഉണങ്ങിപ്പോയിരിക്കുന്നു.
യോവേൽ 1 : 13 (OCVML)
അനുതാപത്തിനുള്ള ആഹ്വാനം പുരോഹിതന്മാരേ, ചാക്കുശീലയുടുത്തു വിലപിക്കുക; യാഗപീഠത്തിനുമുമ്പിൽ ശുശ്രൂഷിക്കുന്നവരേ, കരയുവിൻ. എന്റെ ദൈവത്തിന്റെ മുമ്പിൽ ശുശ്രൂഷിക്കുന്നവരേ, വരിക, ചാക്കുശീലയുടുത്തു രാത്രി കഴിച്ചുകൂട്ടുവിൻ; കാരണം നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ഭോജനയാഗവും പാനീയയാഗവും ഇല്ലാതായിരിക്കുന്നു.
യോവേൽ 1 : 14 (OCVML)
ഒരു വിശുദ്ധ ഉപവാസം വിളംബരംചെയ്യുക; വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക. ഗോത്രത്തലവന്മാരെയും സകലദേശവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുക, യഹോവയോടു നിലവിളിക്കുക.
യോവേൽ 1 : 15 (OCVML)
ആ ദിവസം ഹാ കഷ്ടം! യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു; സർവശക്തനിൽനിന്ന് നാശംപോലെ ആ ദിവസം വരും.
യോവേൽ 1 : 16 (OCVML)
നമ്മുടെ കണ്ണിനുമുന്നിൽ ഭക്ഷണവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് ആനന്ദവും ആഹ്ലാദവും അറ്റുപോയല്ലോ?
യോവേൽ 1 : 17 (OCVML)
വിത്തുകൾ വരണ്ടനിലത്ത് ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഉണങ്ങിച്ചുക്കിച്ചുളിയുന്നു. കളപ്പുരകൾ ശൂന്യമായിരിക്കുന്നു. ധാന്യം ഉണങ്ങിപ്പോയതുകൊണ്ടു ധാന്യപ്പുരകൾ തകർക്കപ്പെട്ടിരിക്കുന്നു.
യോവേൽ 1 : 18 (OCVML)
കന്നുകാലികൾ നിലവിളിക്കുന്നു! ആട്ടിൻപറ്റം തളർന്നുപോകുന്നു. മേച്ചിൽപ്പുറങ്ങൾ ഇല്ലായ്കയാൽ ചെമ്മരിയാട്ടിൻകൂട്ടങ്ങൾ വലയുന്നു.
യോവേൽ 1 : 19 (OCVML)
യഹോവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു, കാരണം തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു, നിലത്തെ സകലവൃക്ഷങ്ങളെയും ജ്വാലകൾ ദഹിപ്പിച്ചുകളഞ്ഞു.
യോവേൽ 1 : 20 (OCVML)
കാട്ടുമൃഗങ്ങളും അങ്ങേക്കായി കിതയ്ക്കുന്നു; നീരരുവികൾ വറ്റിപ്പോയി തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20