യോവേൽ 3 : 1 (OCVML)
രാഷ്ട്രങ്ങളെ ന്യായംവിധിക്കുന്നു “ആ ദിവസങ്ങളിൽ, ഞാൻ യെഹൂദയുടെയും ജെറുശലേമിന്റെയും ഭാവി യഥാസ്ഥാനപ്പെടുത്തുന്ന സമയത്ത്,
യോവേൽ 3 : 2 (OCVML)
ഞാൻ സകലജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത്* യഹോവ ന്യായംവിധിക്കുന്നു എന്നർഥം. താഴ്വരയിൽ കൊണ്ടുവരും. ഞാൻ എന്റെ അവകാശമായ ഇസ്രായേൽ എന്ന എന്റെ ജനത്തെക്കുറിച്ച്, അവർക്കെതിരേ ന്യായംവിധിക്കും. അവർ രാഷ്ട്രങ്ങൾക്കിടയിലേക്ക് എന്റെ ജനത്തെ ചിതറിച്ചുകളകയും എന്റെ ദേശത്തെ വിഭജിക്കുകയും ചെയ്തല്ലോ.
യോവേൽ 3 : 3 (OCVML)
അവർ എന്റെ ജനത്തിനു നറുക്കിട്ടു; വേശ്യകൾക്കുവേണ്ടി ബാലന്മാരെയും മദ്യം കഴിക്കേണ്ടതിന്, വീഞ്ഞിനുവേണ്ടി അവർ ബാലികമാരെയും വിറ്റു.
യോവേൽ 3 : 4 (OCVML)
“സോരും സീദോനും ഉൾപ്പെടെ ഫെലിസ്ത്യദേശത്തിലെ സകലജനങ്ങളുമേ, എനിക്കെതിരേ നിങ്ങൾക്ക് എന്താണുള്ളത്? ഞാൻ ചെയ്ത ഏതെങ്കിലും പ്രവൃത്തിക്കു നിങ്ങൾ പകരംചെയ്യുകയാണോ? നിങ്ങൾ പകരം ചെയ്യുന്നെങ്കിൽ, നിങ്ങളുടെ പ്രവൃത്തിയെ എത്രയുംവേഗം നിങ്ങളുടെ തലമേൽത്തന്നെ ഞാൻ മടക്കിവരുത്തും.
യോവേൽ 3 : 5 (OCVML)
നിങ്ങൾ എന്റെ വെള്ളിയും സ്വർണവും എടുത്തു, എന്റെ വിശിഷ്ടനിക്ഷേപങ്ങളെ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കുകൊണ്ടുപോയി.† അഥവാ, സ്ഥലങ്ങൾ
യോവേൽ 3 : 6 (OCVML)
യെഹൂദ്യയിലെയും ജെറുശലേമിലെയും ജനങ്ങളെ സ്വന്തം ദേശത്തുനിന്ന് അകലെ അയച്ചുകളയേണ്ടതിനു, നിങ്ങൾ അവരെ ഗ്രീക്കുകാർക്കു വിറ്റു.
യോവേൽ 3 : 7 (OCVML)
“നോക്കുക, നിങ്ങൾ അവരെ വിറ്റുകളഞ്ഞ സ്ഥാനങ്ങളിൽ ഞാൻ അവരെ ഉത്തേജിപ്പിക്കും; നിങ്ങൾ ചെയ്തതിനെ നിങ്ങളുടെ തലമേൽ തിരികെവരുത്തും.
യോവേൽ 3 : 8 (OCVML)
ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദാജനത്തിനു നൽകും. അവർ അവരെ വിദൂരത്തിലുള്ള ശെബായർക്കു വിറ്റുകളയും,” എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു.
യോവേൽ 3 : 9 (OCVML)
ഇതു രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്യുക: യുദ്ധത്തിനു സജ്ജമാകുക! യുദ്ധവീരന്മാരെ ഉത്തേജിപ്പിക്കുക! യുദ്ധവീരന്മാർ അടുത്തുവന്ന് ആക്രമിക്കട്ടെ.
യോവേൽ 3 : 10 (OCVML)
കലപ്പയുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിക്കുക. “ഞാൻ ശക്തനാണ്,” എന്ന് അശക്തർ പറയട്ടെ.
യോവേൽ 3 : 11 (OCVML)
സകലജനതകളുമേ, എല്ലാ ഭാഗങ്ങളിൽനിന്നും വേഗം വരിക: ആ താഴ്വരയിൽ ഒരുമിച്ചുകൂടുവിൻ. യഹോവേ, അങ്ങയുടെ യുദ്ധവീരന്മാരെ കൊണ്ടുവരണമേ!
യോവേൽ 3 : 12 (OCVML)
“ജനതകൾ ഉണരട്ടെ; അവർ യെഹോശാഫാത്ത് താഴ്വരയിൽ അണിനിരക്കട്ടെ. കാരണം അവിടെ എല്ലാ ദിക്കുകളിലുമുള്ള സകലജനതകളെയും ന്യായംവിധിക്കാൻ ഞാൻ ഉപവിഷ്ടനാകും.
യോവേൽ 3 : 13 (OCVML)
അരിവാൾ വീശുക വിളവു പാകമായിരിക്കുന്നു. വരിക, മുന്തിരി മെതിക്കുക ചക്കു നിറഞ്ഞുകവിഞ്ഞിരിക്കുന്നു, വീഞ്ഞുശേഖരം നിറഞ്ഞുകവിയുന്നു— അവരുടെ ദുഷ്ടത അത്ര വലുതായിരിക്കുന്നു.”
യോവേൽ 3 : 14 (OCVML)
വിധിയുടെ താഴ്വരയിൽ ജനക്കൂട്ടം, വലിയൊരു ജനക്കൂട്ടംതന്നെ കാത്തുനിൽക്കുന്നു! വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം സമീപമായിരിക്കുന്നു.
യോവേൽ 3 : 15 (OCVML)
സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും, നക്ഷത്രങ്ങൾ ഇനി പ്രകാശിക്കുകയില്ല.
യോവേൽ 3 : 16 (OCVML)
യഹോവ സീയോനിൽനിന്ന് ഗർജിക്കും ജെറുശലേമിൽനിന്ന് ഇടിമുഴക്കും; ഭൂമിയും ആകാശവും വിറയ്ക്കും. എന്നാൽ യഹോവ തന്റെ ജനത്തിന് ഒരു സങ്കേതവും ഇസ്രായേലിന് ഒരു കോട്ടയുമായിരിക്കും.
യോവേൽ 3 : 17 (OCVML)
ദൈവജനത്തിനുള്ള അനുഗ്രഹങ്ങൾ “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ, എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു എന്നു നിങ്ങൾ അറിയും. ജെറുശലേം വിശുദ്ധമായിരിക്കും; വിദേശസൈന്യം ഇനിയൊരിക്കലും അവളെ ആക്രമിക്കുകയില്ല.
യോവേൽ 3 : 18 (OCVML)
“ആ ദിവസം പർവതങ്ങൾ പുതുവീഞ്ഞു വർഷിക്കും, കുന്നുകൾ പാൽ ഒഴുക്കും; യെഹൂദാതാഴ്വരകളിലെ അരുവികളിലെല്ലാം വെള്ളം ഒഴുകും. യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പ്രവഹിച്ച് ശിത്തീം താഴ്വരകളെ നനയ്ക്കും.
യോവേൽ 3 : 19 (OCVML)
ഈജിപ്റ്റ് ശൂന്യമാകും, ഏദോം മരുഭൂമിയാകും, അവർ യെഹൂദാജനത്തോടു ചെയ്ത അക്രമം നിമിത്തവും ദേശത്തു നിഷ്കളങ്കരക്തം ചിന്തിയതു നിമിത്തവുംതന്നെ.
യോവേൽ 3 : 20 (OCVML)
യെഹൂദ്യയിൽ എന്നേക്കും ആൾപ്പാർപ്പുണ്ടാകും എല്ലാ തലമുറകളിലും ജെറുശലേമിൽ ആളുകൾ പാർക്കും.
യോവേൽ 3 : 21 (OCVML)
അവരുടെ നിഷ്കളങ്കരക്തത്തിനുള്ള ഞാൻ പ്രതികാരംചെയ്യാതെ വിടുമോ? ഇല്ല, ഒരിക്കലുമില്ല.” യഹോവ സീയോനിൽ വസിക്കും!
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21