യോശുവ 19 : 1 (OCVML)
ശിമെയോനുള്ള അവകാശഭൂമി രണ്ടാമത്തെ നറുക്ക് കുലംകുലമായി ശിമെയോൻ ഗോത്രത്തിനുവീണു. അവരുടെ ഓഹരി യെഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.
യോശുവ 19 : 2 (OCVML)
അവരുടെ ഭൂപ്രദേശം: ബേർ-ശേബാ അഥവാ, ശേബാ,* അഥവാ, ബേർ-ശേബാ അഥവാ, ശേബാ; 1 ദിന. 4:28-ൽ ശേബാ എന്നു കാണുന്നില്ല. മോലാദാ,
യോശുവ 19 : 3 (OCVML)
ഹസർ-ശൂവാൽ, ബാലാ, ഏസെം,
യോശുവ 19 : 4 (OCVML)
എൽതോലദ്, ബേഥൂൽ, ഹോർമാ,
യോശുവ 19 : 5 (OCVML)
സിക്ലാഗ്, ബേത്-മർക്കാബോത്ത്, ഹസർ-സൂസ,
യോശുവ 19 : 6 (OCVML)
ബേത്-ലെബായോത്ത്, ശാരൂഹെൻ—ഇങ്ങനെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
യോശുവ 19 : 7 (OCVML)
ആയിൻ, രിമ്മോൻ, ഏഥെർ, ആശാൻ—ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
യോശുവ 19 : 8 (OCVML)
തെക്കേദേശത്തെ രാമ എന്ന ബാലത്ത്-ബേർവരെ ഈ പട്ടണങ്ങളുടെ ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളും ഉൾപ്പെടുന്നു. ഇതായിരുന്നു ശിമെയോന്യഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
യോശുവ 19 : 9 (OCVML)
യെഹൂദയുടെ ഭാഗം അവർക്കു വേണ്ടതിൽ കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടു ശിമെയോന്യരുടെ ഓഹരി യെഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തു. അങ്ങനെ ശിമെയോന്യർക്ക് അവരുടെ ഓഹരി യെഹൂദയുടെ അവകാശഭൂമിയിൽനിന്നു ലഭിച്ചു.
യോശുവ 19 : 10 (OCVML)
സെബൂലൂന്റെ അവകാശഭൂമി മൂന്നാമത്തെ നറുക്ക് കുലംകുലമായി സെബൂലൂൻ ഗോത്രത്തിനുവീണു. അവരുടെ അവകാശത്തിന്റെ അതിര് സാരീദുവരെ ചെന്നു.
യോശുവ 19 : 11 (OCVML)
ആ അതിര് പടിഞ്ഞാറോട്ടുചെന്ന്, മരലയിൽ കയറി, ദബ്ബേശേത്തിനെ സ്പർശിച്ചുകൊണ്ട് യൊക്നെയാമിനു സമീപമുള്ള മലയിടുക്കുവരെ നീണ്ടുകിടന്നു.
യോശുവ 19 : 12 (OCVML)
സാരീദിൽനിന്ന് അതു കിഴക്കോട്ടു സൂര്യോദയത്തിനുനേരേ കിസ്ളോത്ത്-താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിൽ ചെന്നു യാഫിയയിൽ എത്തുന്നു.
യോശുവ 19 : 13 (OCVML)
കിഴക്കോട്ടു ചെന്ന് ഗത്ത്-ഹേഫെരിലും ഏത്ത്-കാസീനിലും പ്രവേശിച്ച് രിമ്മോനിൽക്കൂടി പുറത്തുവന്ന്, നേയായിലേക്കു തിരിയുന്നു.
യോശുവ 19 : 14 (OCVML)
അവിടെ ആ അതിര് വടക്കോട്ടു ചുറ്റി ഹന്നാഥോനിൽ കടന്നു യിഫ്താഹ്-ഏൽ താഴ്വരയിൽ അവസാനിക്കുന്നു.
യോശുവ 19 : 15 (OCVML)
കത്താത്ത്, നഹലാൽ, ശിമ്രോൻ, യിദല, ബേത്ലഹേം—ഇങ്ങനെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
യോശുവ 19 : 16 (OCVML)
സെബൂലൂൻ ഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശമായിരുന്നു ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
യോശുവ 19 : 17 (OCVML)
യിസ്സാഖാറിന്റെ അവകാശഭൂമി നാലാമത്തെ നറുക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിനുവീണു.
യോശുവ 19 : 18 (OCVML)
യെസ്രീൽ, കെസുല്ലോത്ത്, ശൂനേം,
യോശുവ 19 : 19 (OCVML)
ഹഫാരയീം, ശീയോൻ, അനാഹരാത്ത്,
യോശുവ 19 : 20 (OCVML)
രബ്ബീത്ത്, കിശ്യോൻ, ഏബെസ്;
യോശുവ 19 : 21 (OCVML)
രേമെത്ത്, ഏൻ-ഗന്നീം, എൻ-ഹദ്ദാ, ബേത്-പസ്സേസ് എന്നിവ ഉൾപ്പെടുന്നതായിരുന്നു അവരുടെ ദേശം.
യോശുവ 19 : 22 (OCVML)
അവരുടെ അതിര് താബോർ, ശഹസൂമ, ബേത്-ശേമെശ് എന്നിവയിൽ എത്തി യോർദാൻനദിയിൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
യോശുവ 19 : 23 (OCVML)
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു യിസ്സാഖാർ ഗോത്രത്തിനു കുലംകുലമായി ലഭിച്ച ഓഹരി.
യോശുവ 19 : 24 (OCVML)
ആശേരിന്റെ അവകാശഭൂമി അഞ്ചാമത്തെ നറുക്ക് കുലംകുലമായി ആശേർ ഗോത്രത്തിനുവീണു.
യോശുവ 19 : 25 (OCVML)
അവരുടെ ദേശം: ഹെൽക്കത്ത്, ഹലി, ബേതെൻ, അക്ശാഫ്,
യോശുവ 19 : 26 (OCVML)
അലാമ്മേലേക്, അമാദ്, മിശാൽ എന്നിവയായിരുന്നു. പടിഞ്ഞാറുവശത്ത് അതിന്റെ അതിര് കർമേൽ, സീഹോർ-ലിബ്നാത്ത് എന്നിവയെ സ്പർശിച്ചിരുന്നു.
യോശുവ 19 : 27 (OCVML)
അവിടെനിന്ന് കിഴക്കോട്ടു ബേത്-ദാഗോനിലേക്കു തിരിഞ്ഞ് സെബൂലൂൻ, യിഫ്താഹ്-ഏൽ താഴ്വര എന്നിവയെ സ്പർശിച്ചുകൊണ്ട്, വടക്ക് ബേത്-ഏമെക്ക്, നെയീയേൽ എന്നിവയിൽ കടന്ന്, ഇടത്ത് കാബൂലിൽക്കൂടി
യോശുവ 19 : 28 (OCVML)
അബ്ദോൻ, ചി.കൈ.പ്ര. എബ്രോൻ രെഹോബ്, ഹമ്മോൻ, കാനാ എന്നിവയിലും മഹാനഗരമായ സീദോനിലും ചെല്ലുന്നു.
യോശുവ 19 : 29 (OCVML)
(29-30)ആ അതിര് പിന്നീട് രാമായിലേക്കും കോട്ടയാൽ ചുറ്റപ്പെട്ട സോർപട്ടണത്തിലേക്കും തിരിഞ്ഞ്, ഹോസയിലേക്കുചെന്ന് അക്സീബ്, ഉമ്മ, അഫേക്ക്, രെഹോബ്, എന്നീ പട്ടണങ്ങളുടെ മേഖലയിൽ, മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
യോശുവ 19 : 30 (OCVML)
യോശുവ 19 : 31 (OCVML)
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു കുലംകുലമായി ആശേർ ഗോത്രത്തിനു ലഭിച്ച ഓഹരി.
യോശുവ 19 : 32 (OCVML)
നഫ്താലിയുടെ അവകാശഭൂമി ആറാമത്തെ നറുക്ക് കുലംകുലമായി നഫ്താലി ഗോത്രത്തിനുവീണു.
യോശുവ 19 : 33 (OCVML)
അവരുടെ അതിര് ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി, അദാമീ-നെക്കേബ്, യബ്നേൽ, ലക്കൂം എന്നിവ കടന്ന്, യോർദാൻനദിയിൽ അവസാനിക്കുന്നു.
യോശുവ 19 : 34 (OCVML)
പിന്നെ ആ അതിര് പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിൽക്കൂടി ചെന്ന്, അവിടെനിന്നും സെബൂലൂനെ തെക്കുവശത്തും ആശേരിനെ പടിഞ്ഞാറും യോർദാനെ മൂ.ഭാ. യെഹൂദ എന്ന യോർദാനെ കിഴക്കും സ്പർശിച്ചുകൊണ്ട് ഹുക്കോക്കിൽ അവസാനിക്കുന്നു.
യോശുവ 19 : 35 (OCVML)
സിദ്ദിം, സേർ, ഹമാത്ത്, രക്കത്ത്, കിന്നെരെത്ത്;
യോശുവ 19 : 36 (OCVML)
അദമ, രാമാ, ഹാസോർ,
യോശുവ 19 : 37 (OCVML)
കേദേശ്, എദ്രെയി, എൻ-ഹാസോർ,
യോശുവ 19 : 38 (OCVML)
യിരോൻ, മിഗ്ദൽ-ഏൽ, ഹോരേം, ബേത്-അനാത്ത്, ബേത്-ശേമെശ് എന്നിങ്ങനെ കോട്ടയാൽ ചുറ്റപ്പെട്ട ഉറപ്പുള്ള പട്ടണങ്ങളും ആയിരുന്നു. ആകെ പത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
യോശുവ 19 : 39 (OCVML)
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമായിരുന്നു കുലംകുലമായി നഫ്താലി ഗോത്രത്തിനു ലഭിച്ച ഓഹരി.
യോശുവ 19 : 40 (OCVML)
ദാനിന്റെ അവകാശഭൂമി ഏഴാമത്തെ നറുക്ക് കുലംകുലമായി ദാൻഗോത്രത്തിന്നുവീണു.
യോശുവ 19 : 41 (OCVML)
അവരുടെ അവകാശഭൂമി ഉൾപ്പെട്ട പ്രദേശം ഇതായിരുന്നു: സോരാ, എസ്തായോൽ, ഈർ-ശേമെശ്,
യോശുവ 19 : 42 (OCVML)
ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
യോശുവ 19 : 43 (OCVML)
ഏലോൻ, തിമ്ന, എക്രോൻ,
യോശുവ 19 : 44 (OCVML)
എൽ-തെക്കേ, ഗിബ്ബെഥോൻ, ബാലാത്ത്,
യോശുവ 19 : 45 (OCVML)
യേഹൂദ്, ബെനെ-ബെരാക്, ഗത്ത്-രിമ്മോൻ,
യോശുവ 19 : 46 (OCVML)
മേ-യർക്കോൻ, രക്കോൻ എന്നിവയും യോപ്പയ്ക്കെതിരേയുള്ള ദേശവും ആയിരുന്നു.
യോശുവ 19 : 47 (OCVML)
(എന്നാൽ ദാന്യർക്ക് അവരുടെ പ്രദേശം കൈവശമാക്കുന്നതിൽ പ്രയാസം നേരിട്ടു, അപ്പോൾ അവർ പോയി ലേശേമിനെ ആക്രമിച്ചു; അതിനെ പിടിച്ച് അവിടെയുള്ളതെല്ലാം വാളിനിരയാക്കി, അവിടെ താമസമുറപ്പിച്ചു. അവിടെ താമസമുറപ്പിച്ച അവർ തങ്ങളുടെ അപ്പനായ ദാനിന്റെ പേരിൻപ്രകാരം അതിന് ദാൻ എന്നു പേരിട്ടു.)
യോശുവ 19 : 48 (OCVML)
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു ദാൻഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
യോശുവ 19 : 49 (OCVML)
യോശുവയുടെ അവകാശഭൂമി ദേശം ഭാഗംവെച്ചു തീർന്നശേഷം ഇസ്രായേൽമക്കൾ നൂന്റെ മകനായ യോശുവയ്ക്കും യഹോവയുടെ കൽപ്പനപ്രകാരം തങ്ങളുടെ ഇടയിൽ ഒരു ഓഹരികൊടുത്തു.
യോശുവ 19 : 50 (OCVML)
അദ്ദേഹം ആവശ്യപ്പെട്ട പട്ടണമായ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹ്§ തിമ്നത്ത്-ഹേരെസ് എന്നും അറിയപ്പെടുന്നു. ന്യായാ. 2:9 കാണുക. എന്ന പട്ടണംതന്നെ അദ്ദേഹത്തിനു കൊടുത്തു. അവൻ ആ പട്ടണം പുതുക്കിപ്പണിത് അവിടെ താമസിച്ചു.
യോശുവ 19 : 51 (OCVML)
പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ പ്രമുഖരായ ഗോത്രപിതാക്കന്മാർ എന്നിവർ ശീലോവിൽ യഹോവയുടെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നറുക്കിട്ട് അവകാശഭൂമിയായി വിഭജിച്ചുകൊടുത്ത പ്രദേശങ്ങൾ ഇവയായിരുന്നു. അങ്ങനെ അവർ ദേശവിഭജനം അവസാനിപ്പിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51