വിലാപങ്ങൾ 3 : 1 (OCVML)
യഹോവയുടെ ക്രോധത്തിന്റെ വടികൊണ്ട് കഷ്ടത അനുഭവിച്ച മനുഷ്യനാണ് ഞാൻ.
വിലാപങ്ങൾ 3 : 2 (OCVML)
അവിടന്നെന്നെ ആട്ടിയകറ്റി എന്നെ വെളിച്ചത്തിലേക്കല്ല, ഇരുട്ടിലേക്കുതന്നെ നടക്കുമാറാക്കി;
വിലാപങ്ങൾ 3 : 3 (OCVML)
അവിടത്തെ കരം അവിടന്ന് എന്റെനേരേ തിരിച്ചു വീണ്ടും വീണ്ടും, ദിവസം മുഴുവനുംതന്നെ.
വിലാപങ്ങൾ 3 : 4 (OCVML)
എന്റെ ത്വക്കും എന്റെ മാംസവും ഉരുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു, എന്റെ അസ്ഥികൾ അവിടന്ന് തകർക്കുകയും ചെയ്തിരിക്കുന്നു.
വിലാപങ്ങൾ 3 : 5 (OCVML)
കയ്‌പിനാലും കഠിനയാതനയാലും അവിടന്ന് എന്നെ ഉപരോധിക്കുകയും എന്നെ വളയുകയും ചെയ്തിരിക്കുന്നു.
വിലാപങ്ങൾ 3 : 6 (OCVML)
പണ്ടേ മരിച്ചവരെപ്പോലെ അവിടന്ന് എന്നെ ഇരുളിൽ പാർപ്പിക്കുന്നു.
വിലാപങ്ങൾ 3 : 7 (OCVML)
രക്ഷപ്പെടാൻ കഴിയാത്തവിധം അവിടന്ന് എന്റെ ചുറ്റും മതിലുയർത്തി; ഭാരമുള്ള ചങ്ങലകളാൽ അവിടന്ന് എന്നെ തളർത്തിയുമിരിക്കുന്നു.
വിലാപങ്ങൾ 3 : 8 (OCVML)
സഹായത്തിനായി ഞാൻ മുറവിളികൂട്ടിയാലും നിലവിളിച്ചാലും അവിടന്ന് എന്റെ പ്രാർഥനയെ നിഷേധിക്കുന്നു.
വിലാപങ്ങൾ 3 : 9 (OCVML)
അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു; എന്റെ പാതകൾ അവിടന്ന് ദുർഗമമാക്കി.
വിലാപങ്ങൾ 3 : 10 (OCVML)
ഇരയ്ക്കായി പതുങ്ങിക്കിടക്കുന്ന കരടിയെപ്പോലെ, ഒളിവിടങ്ങളിലെ സിംഹത്തെപ്പോലെ,
വിലാപങ്ങൾ 3 : 11 (OCVML)
അവിടന്ന് എന്നെ വഴിയിൽനിന്ന് വലിച്ചിഴച്ച്, ഛിന്നഭിന്നമാക്കി, നിസ്സഹായനായി എന്നെ ഉപേക്ഷിച്ചിരിക്കുന്നു.
വിലാപങ്ങൾ 3 : 12 (OCVML)
അവിടന്ന് വില്ലുകുലയ്ക്കുകയും അവിടത്തെ അമ്പുകൾ എന്നെ ലക്ഷ്യമാക്കുകയും ചെയ്തിരിക്കുന്നു.
വിലാപങ്ങൾ 3 : 13 (OCVML)
അവിടത്തെ ആവനാഴിയിൽനിന്നുള്ള അമ്പുകളാൽ അവിടന്ന് എന്റെ ഹൃദയം കുത്തിത്തുളച്ചു.
വിലാപങ്ങൾ 3 : 14 (OCVML)
ഞാൻ എന്റെ എല്ലാ ജനത്തിനും പരിഹാസവിഷയമായി; ദിവസംമുഴുവനും പാട്ടിലൂടെ അവർ എന്നെ പരിഹസിക്കുന്നു.
വിലാപങ്ങൾ 3 : 15 (OCVML)
അവിടന്ന് എന്നെ കയ്‌പുചീരകൊണ്ടു നിറച്ചു, കാഞ്ഞിരം എനിക്കു കുടിക്കാൻ നൽകിയിരിക്കുന്നു.
വിലാപങ്ങൾ 3 : 16 (OCVML)
അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു; അവിടന്ന് എന്നെ പൂഴിയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു.
വിലാപങ്ങൾ 3 : 17 (OCVML)
എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു; ഐശ്വര്യം എന്തെന്ന് ഞാൻ മറന്നുപോയി.
വിലാപങ്ങൾ 3 : 18 (OCVML)
അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന് ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു,” എന്നു ഞാൻ പറയുന്നു.
വിലാപങ്ങൾ 3 : 19 (OCVML)
എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും കയ്‌പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു.
വിലാപങ്ങൾ 3 : 20 (OCVML)
ഞാൻ അവയെ നന്നായി ഓർക്കുന്നു, എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി.
വിലാപങ്ങൾ 3 : 21 (OCVML)
എങ്കിലും ഞാൻ ഇത് ഓർക്കും അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:
വിലാപങ്ങൾ 3 : 22 (OCVML)
യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.
വിലാപങ്ങൾ 3 : 23 (OCVML)
അവ പ്രഭാതംതോറും പുതിയതാകുന്നു; അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.
വിലാപങ്ങൾ 3 : 24 (OCVML)
ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി; അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”
വിലാപങ്ങൾ 3 : 25 (OCVML)
തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ;
വിലാപങ്ങൾ 3 : 26 (OCVML)
രക്ഷ യഹോവയിൽനിന്നും വരുന്നതിനായി ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.
വിലാപങ്ങൾ 3 : 27 (OCVML)
യൗവനത്തിൽത്തന്നെ നുകം ചുമക്കുന്നത് പുരുഷന് നല്ലത്.
വിലാപങ്ങൾ 3 : 28 (OCVML)
യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത് അതിനാൽ അവൻ ഏകാകിയായി നിശ്ശബ്ദനായിരിക്കട്ടെ.
വിലാപങ്ങൾ 3 : 29 (OCVML)
പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ; ഒരുപക്ഷേ ഇനിയും പ്രത്യാശയുണ്ടാകും.
വിലാപങ്ങൾ 3 : 30 (OCVML)
തന്നെ അടിക്കുന്നവന് അവൻ തന്റെ കവിൾ കാട്ടിക്കൊടുക്കട്ടെ, നിന്ദയാൽ അവൻ നിറയട്ടെ.
വിലാപങ്ങൾ 3 : 31 (OCVML)
കർത്താവ് ആരെയും ശാശ്വതമായി പരിത്യജിക്കുകയില്ല.
വിലാപങ്ങൾ 3 : 32 (OCVML)
അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും, കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്.
വിലാപങ്ങൾ 3 : 33 (OCVML)
മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.
വിലാപങ്ങൾ 3 : 34 (OCVML)
ദേശത്തിലെ സകലബന്ധിതരെയും കാൽച്ചുവട്ടിൽ മെതിച്ചാൽ
വിലാപങ്ങൾ 3 : 35 (OCVML)
അത്യുന്നതന്റെ മുമ്പിൽ ഒരു മനുഷ്യന് തന്റെ അവകാശം നിഷേധിച്ചാൽ
വിലാപങ്ങൾ 3 : 36 (OCVML)
ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ— കർത്താവ് ഇതൊന്നും കാണുകയില്ലേ.
വിലാപങ്ങൾ 3 : 37 (OCVML)
കർത്താവ് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ, ആരുടെ ആജ്ഞയാണ് നിറവേറ്റപ്പെടുന്നത്?
വിലാപങ്ങൾ 3 : 38 (OCVML)
അത്യുന്നതന്റെ നാവിൽനിന്നാണല്ലോ വിനാശങ്ങളും നന്മകളും വരുന്നത്?
വിലാപങ്ങൾ 3 : 39 (OCVML)
തന്റെ പാപങ്ങൾനിമിത്തം ശിക്ഷിക്കപ്പെടുമ്പോൾ ജീവിക്കുന്ന ഏതു മനുഷ്യനും പരാതിപ്പെടുന്നത് എന്തിന്?
വിലാപങ്ങൾ 3 : 40 (OCVML)
നമുക്ക് നമ്മുടെ വഴികളെ പരിശോധിച്ച് അവയെ പരീക്ഷിക്കാം, നമുക്ക് യഹോവയിലേക്കു മടങ്ങാം.
വിലാപങ്ങൾ 3 : 41 (OCVML)
സ്വർഗത്തിലുള്ള ദൈവത്തിലേക്ക് നമ്മുടെ ഹൃദയങ്ങളും കരങ്ങളും ഉയർത്തിക്കൊണ്ടു പറയാം:
വിലാപങ്ങൾ 3 : 42 (OCVML)
“ഞങ്ങൾ പാപംചെയ്തു മത്സരിച്ചു അവിടന്ന് ക്ഷമിച്ചതുമില്ല.
വിലാപങ്ങൾ 3 : 43 (OCVML)
“അവിടന്ന് കോപം പുതച്ച് ഞങ്ങളെ പിൻതുടർന്നു; ദയയില്ലാതെ അവിടന്ന് കൊന്നുകളഞ്ഞിരിക്കുന്നു.
വിലാപങ്ങൾ 3 : 44 (OCVML)
പ്രാർഥനയൊന്നും കടന്നുവരാതിരിക്കത്തക്കവിധം അവിടന്ന് സ്വയം മേഘംകൊണ്ടു മൂടി.
വിലാപങ്ങൾ 3 : 45 (OCVML)
അവിടന്ന് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിലെ മാലിന്യവും ചവറും ആക്കി മാറ്റിയിരിക്കുന്നു.
വിലാപങ്ങൾ 3 : 46 (OCVML)
“ഞങ്ങളുടെ ശത്രുക്കളെല്ലാം ഞങ്ങളുടെനേരേ അവരുടെ വായ് മലർക്കെ തുറന്നു.
വിലാപങ്ങൾ 3 : 47 (OCVML)
ഞങ്ങൾ ഭീതിയും കെണികളും തകർച്ചയും നാശവും സഹിച്ചു.”
വിലാപങ്ങൾ 3 : 48 (OCVML)
എന്റെ ജനം നശിപ്പിക്കപ്പെട്ടതിനാൽ എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.
വിലാപങ്ങൾ 3 : 49 (OCVML)
(49-50)യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കിക്കാണുവോളം, എന്റെ മിഴികൾ ആശ്വാസമറിയാതെ നിരന്തരം ഒഴുകും.
വിലാപങ്ങൾ 3 : 50 (OCVML)
വിലാപങ്ങൾ 3 : 51 (OCVML)
എന്റെ നഗരത്തിലെ സകലസ്ത്രീകളും നിമിത്തം ഞാൻ കാണുന്നതെന്തും എനിക്ക് ദുഃഖം വരുത്തുന്നു.
വിലാപങ്ങൾ 3 : 52 (OCVML)
കാരണംകൂടാതെ എന്റെ ശത്രുക്കളായിരുന്നവർ പക്ഷി എന്നപോലെ എന്നെ വേട്ടയാടി.
വിലാപങ്ങൾ 3 : 53 (OCVML)
ഒരു കുഴിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു, എന്റെനേരേ കല്ലുകൾ എറിയുകയും ചെയ്തു;
വിലാപങ്ങൾ 3 : 54 (OCVML)
വെള്ളം എന്റെ തലയ്ക്കുമീതേ കവിഞ്ഞു ഞാൻ നശിക്കാൻ പോകുകയാണ് എന്നുകരുതി.
വിലാപങ്ങൾ 3 : 55 (OCVML)
യഹോവേ, കുഴിയുടെ ആഴങ്ങളിൽനിന്ന് ഞാൻ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു.
വിലാപങ്ങൾ 3 : 56 (OCVML)
“ആശ്വാസത്തിനുവേണ്ടിയുള്ള എന്റെ നിലവിളിക്ക് അവിടത്തെ ചെവി അടയ്ക്കരുതേ,” എന്ന എന്റെ അപേക്ഷ അവിടന്ന് കേട്ടു.
വിലാപങ്ങൾ 3 : 57 (OCVML)
ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു, അവിടന്ന് കൽപ്പിച്ചു, “ഭയപ്പെടരുത്.”
വിലാപങ്ങൾ 3 : 58 (OCVML)
കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത് എന്റെ ജീവനെ അവിടന്ന് വീണ്ടെടുത്തു.
വിലാപങ്ങൾ 3 : 59 (OCVML)
യഹോവേ, എന്നോടുള്ള അന്യായം അവിടന്ന് കണ്ടു. എന്റെ ന്യായം ഉയർത്തണമേ!
വിലാപങ്ങൾ 3 : 60 (OCVML)
അവരുടെ പ്രതികാരത്തിന്റെ ആഴവും എനിക്കെതിരേയുള്ള അവരുടെ ഗൂഢാലോചനകളും അവിടന്ന് കണ്ടിരിക്കുന്നു.
വിലാപങ്ങൾ 3 : 61 (OCVML)
യഹോവേ, അവരുടെ ശകാരങ്ങളും എനിക്കെതിരേയുള്ള അവരുടെ എല്ലാ ഗൂഢാലോചനകളും,
വിലാപങ്ങൾ 3 : 62 (OCVML)
ദിവസംമുഴുവനുമുള്ള എന്റെ ശത്രുക്കളുടെ അടക്കംപറച്ചിലും പിറുപിറുപ്പും അവിടന്ന് കേട്ടുവല്ലോ.
വിലാപങ്ങൾ 3 : 63 (OCVML)
അവരെ നോക്കണമേ! അവർ ഇരുന്നാലും എഴുന്നേറ്റാലും അവരുടെ പാട്ടിലൂടെ എന്നെ പരിഹസിക്കുന്നു.
വിലാപങ്ങൾ 3 : 64 (OCVML)
അവരുടെ കൈകൾ ചെയ്തത് അനുസരിച്ച് യഹോവേ, അർഹിക്കുന്നത് അവർക്ക് പകരംനൽകണമേ.
വിലാപങ്ങൾ 3 : 65 (OCVML)
അവരുടെ ഹൃദയങ്ങളിൽ ഒരു മൂടുപടം വിരിക്കണമേ, അവിടത്തെ ശാപം അവരുടെമേൽ വരട്ടെ!
വിലാപങ്ങൾ 3 : 66 (OCVML)
കോപത്തോടെ അവരെ പിൻതുടർന്ന് അവരെ നശിപ്പിക്കണമേ, യഹോവയുടെ ആകാശത്തിനു കീഴിൽനിന്നുതന്നെ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66