ലേവ്യപുസ്തകം 4 : 1 (OCVML)
പാപശുദ്ധീകരണയാഗം യഹോവ വീണ്ടും മോശയോട് അരുളിച്ചെയ്തു:
ലേവ്യപുസ്തകം 4 : 2 (OCVML)
“ഇസ്രായേൽമക്കളോടു പറയുക: ‘ആരെങ്കിലും മനഃപൂർവമല്ലാതെ പാപംചെയ്തു യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും ലംഘിച്ചാൽ—
ലേവ്യപുസ്തകം 4 : 3 (OCVML)
“ ‘മഹാപുരോഹിതൻ* മൂ.ഭാ. അഭിഷിക്തനായ മഹാപുരോഹിതൻ. വാ. 5, 16 കാണുക. സകലജനത്തിന്മേലും കുറ്റം വരത്തക്കവിധം പാപംചെയ്യുന്നെങ്കിൽ, താൻ ചെയ്ത പാപംനിമിത്തം യഹോവയ്ക്ക് ഊനമില്ലാത്ത ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം.
ലേവ്യപുസ്തകം 4 : 4 (OCVML)
അദ്ദേഹം ആ കാളയെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ യഹോവയുടെമുമ്പാകെ കൊണ്ടുവരണം. അദ്ദേഹം അതിന്റെ തലയിൽ കൈവെക്കുകയും യഹോവയുടെമുമ്പാകെ അതിനെ അറക്കുകയും വേണം.
ലേവ്യപുസ്തകം 4 : 5 (OCVML)
ഇതിനുശേഷം മഹാപുരോഹിതൻ കാളക്കിടാവിന്റെ കുറെ രക്തം എടുത്തു സമാഗമകൂടാരത്തിനകത്തു കൊണ്ടുവരണം.
ലേവ്യപുസ്തകം 4 : 6 (OCVML)
അദ്ദേഹം രക്തത്തിൽ വിരൽ മുക്കി വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കുമുമ്പിൽ യഹോവയുടെ സന്നിധിയിൽ ഏഴുപ്രാവശ്യം തളിക്കണം.
ലേവ്യപുസ്തകം 4 : 7 (OCVML)
പുരോഹിതൻ പിന്നെ കുറെ രക്തം യഹോവയുടെ സന്നിധിയിൽ സമാഗമകൂടാരത്തിലുള്ള സുഗന്ധധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. അദ്ദേഹം കാളയുടെ ശേഷിച്ചരക്തം സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
ലേവ്യപുസ്തകം 4 : 8 (OCVML)
പാപശുദ്ധീകരണയാഗമായ കാളയുടെ മേദസ്സു മുഴുവനും—അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സു മുഴുവനും,
ലേവ്യപുസ്തകം 4 : 9 (OCVML)
വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അദ്ദേഹം നീക്കംചെയ്യണം—
ലേവ്യപുസ്തകം 4 : 10 (OCVML)
സമാധാനയാഗമായി അർപ്പിച്ച കാളയുടെ† മൂ.ഭാ. ഈ പദം ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കാം. മേദസ്സു നീക്കിയതുപോലെതന്നെ നീക്കണം. ഇതിനുശേഷം പുരോഹിതൻ അവയെ ഹോമയാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.
ലേവ്യപുസ്തകം 4 : 11 (OCVML)
എന്നാൽ കാളയുടെ തുകലും അതിന്റെ മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും
ലേവ്യപുസ്തകം 4 : 12 (OCVML)
ഇങ്ങനെ കാളയുടെ ബാക്കിഭാഗം മുഴുവനും അദ്ദേഹം പാളയത്തിനുപുറത്തു കൊണ്ടുപോയി ചാരം ഇടുന്ന, വെടിപ്പുള്ള ഒരു സ്ഥലത്ത് ചാരത്തിന്മേൽവെച്ച് വിറകിനു തീയിട്ടു ചുട്ടുകളയണം.
ലേവ്യപുസ്തകം 4 : 13 (OCVML)
“ ‘ഇസ്രായേൽസഭ മുഴുവൻ മനഃപൂർവമല്ലാതെ പാപംചെയ്ത് യഹോവ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള കൽപ്പനകൾ ഏതെങ്കിലും ലംഘിച്ചാലും ആ സംഗതി സഭ അറിയാതിരുന്നാലും അവർ കുറ്റക്കാരാണ്.
ലേവ്യപുസ്തകം 4 : 14 (OCVML)
അവർ ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി സമാഗമകൂടാരത്തിനുമുമ്പിൽ കൊണ്ടുവരണം.
ലേവ്യപുസ്തകം 4 : 15 (OCVML)
ഇസ്രായേല്യ തലവന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലമേൽ അവരുടെ കൈവെക്കണം; യഹോവയുടെ സന്നിധിയിൽ കാളയെ അറക്കണം.
ലേവ്യപുസ്തകം 4 : 16 (OCVML)
എന്നിട്ട് മഹാപുരോഹിതൻ കാളയുടെ കുറെ രക്തം സമാഗമകൂടാരത്തിൽ കൊണ്ടുവരണം.
ലേവ്യപുസ്തകം 4 : 17 (OCVML)
പുരോഹിതൻ വിരൽ രക്തത്തിൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കുമുമ്പിൽ ഏഴുപ്രാവശ്യം തളിക്കണം.
ലേവ്യപുസ്തകം 4 : 18 (OCVML)
അദ്ദേഹം സമാഗമകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ കൊമ്പുകളിൽ കുറെ രക്തം പുരട്ടണം. ശേഷിച്ചരക്തം മുഴുവനും സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
ലേവ്യപുസ്തകം 4 : 19 (OCVML)
അദ്ദേഹം അതിന്റെ മേദസ്സു മുഴുവനും അതിൽനിന്നും എടുത്തു യാഗപീഠത്തിൽ ദഹിപ്പിക്കണം.
ലേവ്യപുസ്തകം 4 : 20 (OCVML)
പാപശുദ്ധീകരണയാഗത്തിനുള്ള കാളയെക്കൊണ്ടു ചെയ്തതുപോലെതന്നെ അദ്ദേഹം ഈ കാളയെക്കൊണ്ടും ചെയ്യണം. ഈ വിധത്തിൽ പുരോഹിതൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവരോടു ക്ഷമിക്കും.
ലേവ്യപുസ്തകം 4 : 21 (OCVML)
പിന്നീട് അദ്ദേഹം കാളയെ പാളയത്തിനുപുറത്തു കൊണ്ടുപോയി ആദ്യത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ അതിനെയും ചുട്ടുകളയണം. ഇതു സഭയ്ക്കുവേണ്ടിയുള്ള പാപശുദ്ധീകരണയാഗം.
ലേവ്യപുസ്തകം 4 : 22 (OCVML)
“ ‘ഒരു പ്രമാണി മനഃപൂർവമല്ലാതെ പാപംചെയ്ത്, തന്റെ ദൈവമായ യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കൽപ്പന ലംഘിച്ചാൽ അവൻ കുറ്റക്കാരനാണ്.
ലേവ്യപുസ്തകം 4 : 23 (OCVML)
അവനു താൻ ചെയ്ത പാപം ബോധ്യമായെങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി അർപ്പിക്കണം.
ലേവ്യപുസ്തകം 4 : 24 (OCVML)
അവൻ ആ കോലാടിന്റെ തലയിൽ കൈവെച്ചു ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് യഹോവയുടെമുമ്പാകെ അതിനെ അറക്കണം. അത് ഒരു പാപശുദ്ധീകരണയാഗം.
ലേവ്യപുസ്തകം 4 : 25 (OCVML)
അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് കുറെ പാപശുദ്ധീകരണയാഗരക്തം എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം; ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
ലേവ്യപുസ്തകം 4 : 26 (OCVML)
അയാൾ മേദസ്സു മുഴുവനും സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഈ വിധം പുരോഹിതൻ ആ മനുഷ്യന്റെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അവനോടു ക്ഷമിക്കും.
ലേവ്യപുസ്തകം 4 : 27 (OCVML)
“ ‘ദേശത്തിലെ ജനത്തിൽ ആരെങ്കിലും മനഃപൂർവമല്ലാതെ പാപംചെയ്ത്, യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കൽപ്പന ലംഘിച്ചാൽ ആ മനുഷ്യൻ കുറ്റക്കാരനാണ്.
ലേവ്യപുസ്തകം 4 : 28 (OCVML)
അയാൾക്ക് താൻ ചെയ്ത പാപം ബോധ്യപ്പെടുമ്പോൾ, ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാടിനെ വഴിപാടായി അർപ്പിക്കണം.
ലേവ്യപുസ്തകം 4 : 29 (OCVML)
അയാൾ പാപശുദ്ധീകരണയാഗത്തിന്റെ തലയിൽ കൈവെച്ചു ഹോമയാഗസ്ഥലത്ത് അതിനെ അറക്കണം.
ലേവ്യപുസ്തകം 4 : 30 (OCVML)
അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് അതിന്റെ കുറെ രക്തം എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം, ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
ലേവ്യപുസ്തകം 4 : 31 (OCVML)
പുരോഹിതൻ സമാധാനയാഗത്തിൽനിന്നുള്ള മേദസ്സു നീക്കംചെയ്തതുപോലെ മേദസ്സു മുഴുവനും നീക്കംചെയ്ത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അതിനെ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഇങ്ങനെ പുരോഹിതൻ ആ വ്യക്തിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അയാളോടു ക്ഷമിക്കും.
ലേവ്യപുസ്തകം 4 : 32 (OCVML)
“ ‘ആരെങ്കിലും പാപശുദ്ധീകരണയാഗമായി ഒരു ആട്ടിൻകുട്ടിയെയാണ് അർപ്പിക്കുന്നതെങ്കിൽ ഊനമില്ലാത്ത പെണ്ണാടിനെ അർപ്പിക്കണം.
ലേവ്യപുസ്തകം 4 : 33 (OCVML)
അയാൾ തന്റെ കൈ അതിന്റെ തലയിൽവെച്ച്, ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് പാപശുദ്ധീകരണയാഗത്തിനായി അറക്കണം.
ലേവ്യപുസ്തകം 4 : 34 (OCVML)
അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തം എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
ലേവ്യപുസ്തകം 4 : 35 (OCVML)
സമാധാനയാഗത്തിൽ ആട്ടിൻകുട്ടിയുടെ മേദസ്സു നീക്കംചെയ്തതുപോലെ അയാൾ മേദസ്സു മുഴുവൻ നീക്കണം. പുരോഹിതൻ യാഗപീഠത്തിൽ യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗമെന്നപോലെ അതിനെ ദഹിപ്പിക്കണം. അയാൾ ചെയ്ത പാപത്തിനു പുരോഹിതൻ ഈ വിധം പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അയാളോടു ക്ഷമിക്കും.
❮
❯