നെഹെമ്യാവു 10 : 1 (OCVML)
മുദ്രപതിച്ചവർ ഇവരാണ്: ദേശാധിപതി: ഹഖല്യാവിന്റെ മകനായ നെഹെമ്യാവ്. സിദെക്കീയാവ്,
നെഹെമ്യാവു 10 : 2 (OCVML)
സെരായാവ്, അസര്യാവ്, യിരെമ്യാവ്,
നെഹെമ്യാവു 10 : 3 (OCVML)
പശ്ഹൂർ, അമര്യാവ്, മൽക്കീയാവ്,
നെഹെമ്യാവു 10 : 4 (OCVML)
ഹത്തൂശ്, ശെബന്യാവ്, മല്ലൂക്ക്,
നെഹെമ്യാവു 10 : 5 (OCVML)
ഹാരീം, മെരേമോത്ത്, ഓബദ്യാവ്,
നെഹെമ്യാവു 10 : 6 (OCVML)
ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്ക്,
നെഹെമ്യാവു 10 : 7 (OCVML)
മെശുല്ലാം, അബീയാവ്, മിയാമീൻ,
നെഹെമ്യാവു 10 : 8 (OCVML)
മയസ്യാവ്, ബിൽഗായി, ശെമയ്യാവ്. ഇവർ പുരോഹിതന്മാർ ആയിരുന്നു.
നെഹെമ്യാവു 10 : 9 (OCVML)
ലേവ്യർ: അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും കദ്മീയേലും
നെഹെമ്യാവു 10 : 10 (OCVML)
അവരുടെ കൂട്ടാളികളായ ശെബന്യാവ്, ഹോദീയാവ്, കെലീതാ, പെലായാവ്, ഹാനാൻ,
നെഹെമ്യാവു 10 : 11 (OCVML)
മീഖാ, രെഹോബ്, ഹശബ്യാവ്,
നെഹെമ്യാവു 10 : 12 (OCVML)
സക്കൂർ, ശേരെബ്യാവ്, ശെബന്യാവ്,
നെഹെമ്യാവു 10 : 13 (OCVML)
ഹോദീയാവ്, ബാനി, ബെനീനു.
നെഹെമ്യാവു 10 : 14 (OCVML)
ജനത്തിന്റെ നായകന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സത്ഥു, ബാനി,
നെഹെമ്യാവു 10 : 15 (OCVML)
ബുന്നി, അസ്ഗാദ്, ബേബായി,
നെഹെമ്യാവു 10 : 16 (OCVML)
അദോനിയാവ്, ബിഗ്വായി, ആദീൻ,
നെഹെമ്യാവു 10 : 17 (OCVML)
ആതേർ, ഹിസ്കിയാവ്, അസ്സൂർ,
നെഹെമ്യാവു 10 : 18 (OCVML)
ഹോദീയാവ്, ഹാശൂം, ബേസായി,
നെഹെമ്യാവു 10 : 19 (OCVML)
ഹാരിഫ് അനാഥോത്ത്, നേബായി,
നെഹെമ്യാവു 10 : 20 (OCVML)
മഗ്പീയാശ്, മെശുല്ലാം, ഹേസീർ,
നെഹെമ്യാവു 10 : 21 (OCVML)
മെശേസബെയേൽ, സാദോക്ക്, യദ്ദൂവ,
നെഹെമ്യാവു 10 : 22 (OCVML)
പെലത്യാവ്, ഹാനാൻ, അനായാവ്,
നെഹെമ്യാവു 10 : 23 (OCVML)
ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്,
നെഹെമ്യാവു 10 : 24 (OCVML)
ഹല്ലോഹേശ്, ഫിൽഹാ, ശോബേക്ക്,
നെഹെമ്യാവു 10 : 25 (OCVML)
രെഹൂം, ഹശബ്നാ, മയസേയാവ്,
നെഹെമ്യാവു 10 : 26 (OCVML)
അഹീയാവ്, ഹാനാൻ, ആനാൻ,
നെഹെമ്യാവു 10 : 27 (OCVML)
മല്ലൂക്ക്, ഹാരീം, ബാനാ.
നെഹെമ്യാവു 10 : 28 (OCVML)
“പുരോഹിതന്മാർ, ലേവ്യർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ, ദൈവാലയദാസന്മാർ എന്നിവരും ദൈവത്തിന്റെ ന്യായപ്രമാണംനിമിത്തം ദേശത്തെ ജനതയിൽനിന്നു തങ്ങളെത്തന്നെ അകറ്റിയവരുമായ ശേഷംജനങ്ങളും അവരുടെ ഭാര്യമാർ, പുത്രന്മാർ, പുത്രിമാർ എന്നിങ്ങനെ, തിരിച്ചറിവുമുള്ള മറ്റെല്ലാവരും
നെഹെമ്യാവു 10 : 29 (OCVML)
തങ്ങളുടെ സഹോദരരായ ഇസ്രായേല്യ പ്രഭുക്കന്മാരോടൊപ്പം നിന്നുകൊണ്ട്, ദൈവത്തിന്റെ ദാസനായ മോശയിൽക്കൂടി നൽകപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കാമെന്നും നമ്മുടെ കർത്താവായ യഹോവയുടെ കൽപ്പനകളും അനുശാസനങ്ങളും ഉത്തരവുകളും പാലിക്കാമെന്നും ശപഥവും സത്യവും ചെയ്യുന്നു.
നെഹെമ്യാവു 10 : 30 (OCVML)
“ഞങ്ങളുടെ പുത്രിമാരെ യെഹൂദേതരരായ ജനതകൾക്കു നൽകുകയോ ഞങ്ങളുടെ പുത്രന്മാർക്കായി അവരുടെ പുത്രിമാരെ സ്വീകരിക്കുകയോ ചെയ്യില്ല എന്നും ശപഥംചെയ്യുന്നു.
നെഹെമ്യാവു 10 : 31 (OCVML)
“ശബ്ബത്തുദിവസം ദേശത്തിലെ ജനം ചരക്കുകളോ ധാന്യമോ വിൽക്കാനായി കൊണ്ടുവന്നാൽ ഞങ്ങൾ ശബ്ബത്തിലോ വിശുദ്ധദിവസങ്ങളിലോ അവരോടു വാങ്ങുകയില്ല. എല്ലാ ഏഴാംവർഷവും ഞങ്ങൾ ഭൂമിയിൽ പണിയെടുക്കുന്നത് ഉപേക്ഷിക്കുകയും ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന കടങ്ങളെല്ലാം വേണ്ടെന്നുവയ്ക്കുകയും ചെയ്യും.
നെഹെമ്യാവു 10 : 32 (OCVML)
(32-33) “നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി കാഴ്ചയപ്പത്തിനും നിരന്തര ഭോജനയാഗങ്ങൾക്കും ഹോമയാഗങ്ങൾക്കും; ശബ്ബത്തുക്കളിലെ യാഗങ്ങൾക്കും അമാവാസികൾക്കും നിർദിഷ്ട ഉത്സവങ്ങൾക്കും വിശുദ്ധ അർപ്പണങ്ങൾക്കും ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കുന്ന പാപശുദ്ധീകരണയാഗങ്ങൾക്കും നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ ചുമതലകൾക്കുംവേണ്ടി പ്രതിവർഷം ശേക്കേലിൽ മൂന്നിലൊന്നു* ഏക. 4 ഗ്രാം. നൽകണം എന്ന കൽപ്പന പാലിക്കുന്നതിനുള്ള ചുമതല ഞങ്ങൾ സ്വയം ഏൽക്കുന്നു.
നെഹെമ്യാവു 10 : 33 (OCVML)
നെഹെമ്യാവു 10 : 34 (OCVML)
“ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ കത്തിക്കാനുള്ള വിറക്, വർഷത്തിൽ നിശ്ചിതസമയത്ത് കൊണ്ടുവരുന്നതിനുള്ള കുടുംബങ്ങളെ നിയമിക്കാൻ ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്നു നറുക്കിടുന്നു.
നെഹെമ്യാവു 10 : 35 (OCVML)
“യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ വിളവിന്റെയും ഫലവൃക്ഷത്തിന്റെയും ആദ്യഫലം എല്ലാവർഷവും കൊണ്ടുവരാനുള്ള ചുമതലയും ഞങ്ങൾ ഏൽക്കുന്നു.
നെഹെമ്യാവു 10 : 36 (OCVML)
“ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും കന്നുകാലിക്കൂട്ടങ്ങളിലും ആട്ടിൻപറ്റങ്ങളിലുംനിന്നുള്ള കടിഞ്ഞൂലുകളെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലേക്കും അവിടെ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുത്തേക്കും ഞങ്ങൾ കൊണ്ടുവരും.
നെഹെമ്യാവു 10 : 37 (OCVML)
“തന്നെയുമല്ല, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിലേക്ക് ഞങ്ങളുടെ ആദ്യഫലമായ പൊടിമാവ്, മറ്റു ഭോജനയാഗങ്ങൾ, എല്ലാ വൃക്ഷത്തിന്റെയും ഫലങ്ങൾ, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവ പുരോഹിതന്മാരുടെ പക്കൽ എത്തിക്കുന്നതാണ്. ഞങ്ങളുടെ എല്ലാ വിളവിന്റെയും ദശാംശം ഞങ്ങൾ ലേവ്യരെ ഏൽപ്പിക്കും; കാരണം കൃഷിയുള്ള പട്ടണങ്ങളിൽനിന്നു ദശാംശം ശേഖരിക്കുന്നതു ലേവ്യരാണല്ലോ.
നെഹെമ്യാവു 10 : 38 (OCVML)
ദശാംശം വാങ്ങുന്ന സമയത്ത്, അഹരോന്യനായ ഒരു പുരോഹിതൻ ലേവ്യരോടൊപ്പം ഉണ്ടായിരിക്കണം; ദശാംശത്തിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിലേക്കു കൊണ്ടുവരണം.
നെഹെമ്യാവു 10 : 39 (OCVML)
ലേവ്യർ ഉൾപ്പെടെയുള്ള ഇസ്രായേല്യർ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയിൽനിന്നുള്ള സംഭാവന വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ശുശ്രൂഷകരായ പുരോഹിതർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ എന്നിവരുടെ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന അറകളിലേക്കു കൊണ്ടുവരണം. “ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങൾ അവഗണിക്കുകയില്ല.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39