നെഹെമ്യാവു 12 : 1 (OCVML)
പുരോഹിതന്മാരും ലേവ്യരും ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലിനോടും യോശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ഇവരാണ്: സെരായാവ്, യിരെമ്യാവ്, എസ്രാ,
നെഹെമ്യാവു 12 : 2 (OCVML)
അമര്യാവ്, മല്ലൂക്ക്, ഹത്തൂശ്,
നെഹെമ്യാവു 12 : 3 (OCVML)
ശെഖന്യാവ്, രെഹൂം, മെരേമോത്ത്,
നെഹെമ്യാവു 12 : 4 (OCVML)
ഇദ്ദോ, ഗിന്നെഥോയി,* ചി.കൈ.പ്ര. ഗിന്നെഥോൻ അബീയാവ്,
നെഹെമ്യാവു 12 : 5 (OCVML)
മിയാമീൻ, മിന്യാമിൻ, മിയാമീൻ എന്നതിന്റെ മറ്റൊരുരൂപം. മയദ്യാവ്, ബിൽഗാ,
നെഹെമ്യാവു 12 : 6 (OCVML)
ശെമയ്യാവ്, യൊയാരീബ്, യെദായാവ്,
നെഹെമ്യാവു 12 : 7 (OCVML)
സല്ലൂ, ആമോക്ക്, ഹിൽക്കിയാവ്, യെദായാവ്. യോശുവയുടെകാലത്ത്, പുരോഹിതന്മാരുടെയും അവരുടെ കൂട്ടാളികളുടെയും തലവന്മാർ ഇവരായിരുന്നു.
നെഹെമ്യാവു 12 : 8 (OCVML)
ലേവ്യരായ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവ്, യെഹൂദാ എന്നിവരും തന്റെ കൂട്ടാളികളോടു ചേർന്ന് സ്തോത്രഗാനങ്ങളുടെ ചുമതല വഹിച്ചിരുന്ന മത്ഥന്യാവും
നെഹെമ്യാവു 12 : 9 (OCVML)
അവരുടെ കൂട്ടാളികളായ ബക്ക്ബൂക്ക്യാവും ഉന്നോവും ശുശ്രൂഷാവേളയിൽ അവർക്ക് അഭിമുഖമായി നിന്നു.
നെഹെമ്യാവു 12 : 10 (OCVML)
യോശുവ യോയാക്കീമിന്റെ പിതാവായിരുന്നു; യോയാക്കീം എല്യാശീബിന്റെ പിതാവ്; എല്യാശീബ് യോയാദയുടെ പിതാവ്;
നെഹെമ്യാവു 12 : 11 (OCVML)
യോയാദാ യോനാഥാന്റെ പിതാവ്; യോനാഥാൻ യദ്ദൂവയുടെ പിതാവ്.
നെഹെമ്യാവു 12 : 12 (OCVML)
യോയാക്കീമിന്റെകാലത്ത്, പുരോഹിതന്മാരിൽ പിതൃഭവനത്തലവന്മാർ ഇവരായിരുന്നു: സെരായാകുലത്തിനു മെരാര്യാവ്; യിരെമ്യാകുലത്തിനു ഹനന്യാവ്;
നെഹെമ്യാവു 12 : 13 (OCVML)
എസ്രാകുലത്തിന് മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാൻ;
നെഹെമ്യാവു 12 : 14 (OCVML)
മല്ലൂക്ക് കുലത്തിനു യോനാഥാൻ; ശെഖന്യാകുലത്തിനു മിക്ക കൈ.പ്ര. ശെബെന്യാകുലത്തിനു യോസേഫ്;
നെഹെമ്യാവു 12 : 15 (OCVML)
ഹാരീം കുലത്തിന് അദ്നാ; മെരായോത്ത്§ ചി.കൈ.പ്ര. മെരേമോത്ത് കുലത്തിനു ഹെൽക്കായി;
നെഹെമ്യാവു 12 : 16 (OCVML)
ഇദ്ദോ കുലത്തിനു സെഖര്യാവ്; ഗിന്നെഥോൻ കുലത്തിനു മെശുല്ലാം;
നെഹെമ്യാവു 12 : 17 (OCVML)
അബീയാവ് കുലത്തിനു സിക്രി; മിന്യാമീൻ, മോവദ്യാകുലങ്ങൾക്കു പിൽതായി;
നെഹെമ്യാവു 12 : 18 (OCVML)
ബിൽഗാ കുലത്തിനു ശമ്മൂവാ; ശെമയ്യാകുലത്തിനു യെഹോനാഥാൻ;
നെഹെമ്യാവു 12 : 19 (OCVML)
യൊയാരീബ് കുലത്തിനു മത്ഥെനായി; യെദായാ കുലത്തിന് ഉസ്സി;
നെഹെമ്യാവു 12 : 20 (OCVML)
സല്ലായി കുലത്തിനു കല്ലായി; ആമോക്ക് കുലത്തിന് ഏബെർ;
നെഹെമ്യാവു 12 : 21 (OCVML)
ഹിൽക്കിയാ കുലത്തിനു ഹശബ്യാവ്; യെദായാ കുലത്തിനു നെഥനയേൽ.
നെഹെമ്യാവു 12 : 22 (OCVML)
എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്തെ ലേവ്യരുടെ പിതൃഭവനത്തലവന്മാരെക്കുറിച്ചും പുരോഹിതന്മാരെക്കുറിച്ചും പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
നെഹെമ്യാവു 12 : 23 (OCVML)
എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെയുള്ള ലേവ്യരായ പിതൃഭവനത്തലവന്മാരെക്കുറിച്ചുള്ള വിവരങ്ങളും ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
നെഹെമ്യാവു 12 : 24 (OCVML)
ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവർക്ക് അഭിമുഖമായി നിന്ന സഹകാരികളും ആയിരുന്നു ലേവ്യരുടെ തലവന്മാർ. ദൈവപുരുഷനായ ദാവീദ് നിയമിച്ചിരുന്നപ്രകാരം ഇവർ വചനപ്രതിവചനമായി സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുവന്നു.
നെഹെമ്യാവു 12 : 25 (OCVML)
മത്ഥന്യാവ്, ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്മോൻ, അക്കൂബ് എന്നിവർ കവാടങ്ങൾക്കരികെയുള്ള സംഭരണശാലകൾ സൂക്ഷിക്കുന്ന ദ്വാരപാലകർ ആയിരുന്നു.
നെഹെമ്യാവു 12 : 26 (OCVML)
യോസാദാക്കിന്റെ മകനായ യോശുവയുടെ മകൻ യോയാക്കീമിന്റെയും ദേശാധിപതിയായ നെഹെമ്യാവിന്റെയും ന്യായപ്രമാണോപദേഷ്ടാവായ എസ്രാപുരോഹിതന്റെയും കാലത്ത് ഇവർ സേവനമനുഷ്ഠിച്ചു.
നെഹെമ്യാവു 12 : 27 (OCVML)
ജെറുശലേം മതിൽ പ്രതിഷ്ഠിക്കുന്നു ജെറുശലേമിന്റെ മതിൽ പ്രതിഷ്ഠിക്കുന്ന സമയത്ത്, സ്തോത്രത്തോടും സംഗീതത്തോടും ഇലത്താളങ്ങളും കിന്നരങ്ങളും വീണകളുംകൊണ്ട് ആഹ്ലാദപൂർവം ആഘോഷിക്കുന്നതിനായി ലേവ്യരെ അവരുടെ വാസസ്ഥലങ്ങളിൽനിന്നു ജെറുശലേമിലേക്ക് വിളിച്ചുവരുത്തി.
നെഹെമ്യാവു 12 : 28 (OCVML)
സംഗീതജ്ഞരെയെല്ലാം ജെറുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും
നെഹെമ്യാവു 12 : 29 (OCVML)
ബേത്-ഗിൽഗാലിൽനിന്നും ഗേബായുടെയും അസ്മാവെത്തിന്റെയും പ്രദേശങ്ങളിൽനിന്നും കൂട്ടിവരുത്തി; സംഗീതജ്ഞരെല്ലാം ജെറുശലേമിനുചുറ്റും തങ്ങൾക്കായി ഗ്രാമങ്ങൾ നിർമിച്ചിരുന്നു.
നെഹെമ്യാവു 12 : 30 (OCVML)
പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ആചാരപരമായി ശുദ്ധീകരിച്ചശേഷം ജനത്തെയും കവാടങ്ങളെയും മതിലിനെയും ശുദ്ധീകരിച്ചു.
നെഹെമ്യാവു 12 : 31 (OCVML)
തുടർന്ന് ഞാൻ യെഹൂദനേതാക്കന്മാരെ മതിലിന്റെ മുകളിലേക്കു വരുത്തി. സ്തോത്രഗാനം പാടിക്കൊണ്ട് പ്രദക്ഷിണംചെയ്യുന്ന രണ്ടു വലിയ സംഘങ്ങളെ നിയോഗിച്ചു. അവയിൽ ഒന്നു മതിലിനു മുകളിലൂടെ വലതു ഭാഗത്തേക്കു നീങ്ങി കുപ്പക്കവാടംവരെ ചെന്നു.
നെഹെമ്യാവു 12 : 32 (OCVML)
അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദനേതാക്കന്മാരിൽ പകുതിപ്പേരും നടന്നു.
നെഹെമ്യാവു 12 : 33 (OCVML)
അവരോടൊപ്പം അസര്യാവ്, എസ്രാ, മെശുല്ലാം,
നെഹെമ്യാവു 12 : 34 (OCVML)
യെഹൂദാ, ബെന്യാമീൻ, ശെമയ്യാവ്, യിരെമ്യാവ് എന്നിവരും
നെഹെമ്യാവു 12 : 35 (OCVML)
കാഹളമേന്തിയ ചില പുരോഹിതന്മാരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും
നെഹെമ്യാവു 12 : 36 (OCVML)
അദ്ദേഹത്തിന്റെ കൂട്ടാളികളായ ശെമയ്യാവ്, അസരെയേൽ, മീലലായി, ഗീലലായി, മായായി, നെഥനയേൽ, യെഹൂദ, ഹനാനി എന്നിവരും ദൈവപുരുഷനായ ദാവീദ് നിയമിച്ചപ്രകാരമുള്ള വാദ്യങ്ങളോടുകൂടെ നടന്നു. ന്യായപ്രമാണോപദേഷ്ടാവായ എസ്രാ അവരെ നയിച്ചുകൊണ്ടു നടന്നു.
നെഹെമ്യാവു 12 : 37 (OCVML)
ഉറവുകവാടം കടന്ന് അവർ ദാവീദിന്റെ നഗരത്തിന്റെ പടവുകയറി മതിലിന്റെ കയറ്റത്തിൽ എത്തി; ദാവീദിന്റെ അരമനയ്ക്കപ്പുറം കിഴക്കുള്ള ജലകവാടംവരെ ചെന്നു.
നെഹെമ്യാവു 12 : 38 (OCVML)
സ്തോത്രഗാനം ആലപിക്കുന്ന രണ്ടാമത്തെ സംഘം എതിർഭാഗത്തുനിന്നും പുറപ്പെട്ടു. ജനത്തിൽ പകുതിയുമായി ഞാനും മതിലിന്മേൽക്കൂടി ചൂളഗോപുരത്തിനപ്പുറം വിശാലമതിൽവരെ അവരെ പിൻചെന്നു,
നെഹെമ്യാവു 12 : 39 (OCVML)
എഫ്രയീം കവാടത്തിനപ്പുറം പഴയ നഗരകവാടം,* അഥവാ, യെശ്ഹന്നാകവാടം മീൻകവാടം, ഹനനേലിന്റെ ഗോപുരം, ശതഗോപുരം എന്നിവ കടന്ന് ആട്ടിൻകവാടംവരെ എത്തി. അതിനുശേഷം കാവൽക്കവാടത്തിൽ വന്ന് അവർ നിന്നു.
നെഹെമ്യാവു 12 : 40 (OCVML)
സ്തോത്രഗാനം ആലപിക്കുന്ന രണ്ടു സംഘങ്ങളും ദൈവാലയത്തിൽ അവരുടെ സ്ഥാനത്ത് നിന്നു; ഞാനും പ്രമാണികളിൽ പകുതിപ്പേരും അവരോടൊപ്പം നിന്നു.
നെഹെമ്യാവു 12 : 41 (OCVML)
പുരോഹിതന്മാരിൽ എല്യാക്കീം, മയസേയാവ്, മിന്യാമീൻ, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്നിവർ കാഹളങ്ങളുമായും,
നെഹെമ്യാവു 12 : 42 (OCVML)
അവരോടൊപ്പം മയസേയാവ്, ശെമയ്യാവ്, എലെയാസാർ, ഉസ്സി, യെഹോഹാനാൻ, മൽക്കീയാവ്, ഏലാം, ഏസെർ എന്നിവരും ഉണ്ടായിരുന്നു. സംഗീതജ്ഞർ ഉറക്കെ പാടി; യിസ്രഹ്യാവ് സംഗീതജ്ഞർക്കു നേതൃത്വം നൽകി.
നെഹെമ്യാവു 12 : 43 (OCVML)
ആ ദിവസം അവർ വലിയ യാഗങ്ങൾ അർപ്പിച്ചുകൊണ്ട്, ദൈവം അവർക്കു മഹാസന്തോഷം നൽകിയതിൽ ആഹ്ലാദിച്ചു. സ്ത്രീകളും കുട്ടികളും ആനന്ദിച്ചു. ജെറുശലേമിലെ ആനന്ദഘോഷം ബഹുദൂരം കേൾക്കാമായിരുന്നു.
നെഹെമ്യാവു 12 : 44 (OCVML)
നെഹെമ്യാവിന്റെ ഒടുവിലത്തെ പരിഷ്കാരങ്ങൾ സംഭാവനകൾ, ആദ്യഫലങ്ങൾ, ദശാംശങ്ങൾ എന്നിവയ്ക്കുള്ള സംഭരണശാലകളുടെ മേൽനോട്ടം വഹിക്കേണ്ടതിനു ചില പുരുഷന്മാരെ ആ കാലത്തു നിയമിച്ചു. ന്യായപ്രമാണപ്രകാരം പുരോഹിതന്മാർക്കും ലേവ്യർക്കും നിയമിക്കപ്പെട്ട ഓഹരികൾ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളിൽനിന്നു ശേഖരിക്കാൻ അവർ ചുമതലപ്പെട്ടു; ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരെയും ലേവ്യരെയുംകുറിച്ച് യെഹൂദർ സംതൃപ്തരായിരുന്നു.
നെഹെമ്യാവു 12 : 45 (OCVML)
അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നിർവഹിച്ചു; ദാവീദിന്റെയും അദ്ദേഹത്തിന്റെ മകൻ ശലോമോന്റെയും കൽപ്പനപ്രകാരംതന്നെ സംഗീതജ്ഞരും വാതിൽക്കാവൽക്കാരും അവരുടെ ശുശ്രൂഷചെയ്തു.
നെഹെമ്യാവു 12 : 46 (OCVML)
പൂർവകാലംമുതൽതന്നെ—ദാവീദിന്റെയും ആസാഫിന്റെയും നാളുകൾമുതൽതന്നെ—ദൈവത്തിനു സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ സംഗീതസംവിധായകരുടെ നേതൃത്വത്തിൽ ആലപിക്കുക പതിവായിരുന്നു.
നെഹെമ്യാവു 12 : 47 (OCVML)
അതിനാൽ, സെരൂബ്ബാബേലിന്റെയും നെഹെമ്യാവിന്റെയും കാലങ്ങളിൽ എല്ലാ ഇസ്രായേല്യരും സംഗീതജ്ഞർക്കും വാതിൽക്കാവൽക്കാർക്കും ദിവസേന ആവശ്യമായ വിഹിതം നൽകിവന്നു. മറ്റു ലേവ്യർക്കും അവർ വിഹിതം കൊടുത്തു; ലേവ്യരാണ് അഹരോന്യവംശജർക്കുള്ള വിഹിതം വേർതിരിച്ചുനൽകിയത്.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47