നെഹെമ്യാവു 7 : 1 (OCVML)
മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം
നെഹെമ്യാവു 7 : 2 (OCVML)
എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
നെഹെമ്യാവു 7 : 3 (OCVML)
ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”
നെഹെമ്യാവു 7 : 4 (OCVML)
തിരിച്ചുവന്ന പ്രവാസികൾ നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു: വീടുകളൊന്നും പണിതിരുന്നുമില്ല.
നെഹെമ്യാവു 7 : 5 (OCVML)
അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു:
നെഹെമ്യാവു 7 : 6 (OCVML)
ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ്. അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
നെഹെമ്യാവു 7 : 7 (OCVML)
(സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
നെഹെമ്യാവു 7 : 8 (OCVML)
പരോശിന്റെ പിൻഗാമികൾ
2,172
നെഹെമ്യാവു 7 : 9 (OCVML)
ശെഫത്യാവിന്റെ പിൻഗാമികൾ
372
നെഹെമ്യാവു 7 : 10 (OCVML)
ആരഹിന്റെ പിൻഗാമികൾ
652
നെഹെമ്യാവു 7 : 11 (OCVML)
(യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ
2,818
നെഹെമ്യാവു 7 : 12 (OCVML)
ഏലാമിന്റെ പിൻഗാമികൾ
1,254
നെഹെമ്യാവു 7 : 13 (OCVML)
സത്ഥുവിന്റെ പിൻഗാമികൾ
845
നെഹെമ്യാവു 7 : 14 (OCVML)
സക്കായിയുടെ പിൻഗാമികൾ
760
നെഹെമ്യാവു 7 : 15 (OCVML)
ബിന്നൂവിയുടെ പിൻഗാമികൾ
648
നെഹെമ്യാവു 7 : 16 (OCVML)
ബേബായിയുടെ പിൻഗാമികൾ
628
നെഹെമ്യാവു 7 : 17 (OCVML)
അസ്ഗാദിന്റെ പിൻഗാമികൾ
2,322
നെഹെമ്യാവു 7 : 18 (OCVML)
അദോനീക്കാമിന്റെ പിൻഗാമികൾ
667
നെഹെമ്യാവു 7 : 19 (OCVML)
ബിഗ്വായിയുടെ പിൻഗാമികൾ
2,067
നെഹെമ്യാവു 7 : 20 (OCVML)
ആദീന്റെ പിൻഗാമികൾ
655
നെഹെമ്യാവു 7 : 21 (OCVML)
(ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ
98
നെഹെമ്യാവു 7 : 22 (OCVML)
ഹാശൂമിന്റെ പിൻഗാമികൾ
328
നെഹെമ്യാവു 7 : 23 (OCVML)
ബേസായിയുടെ പിൻഗാമികൾ
324
നെഹെമ്യാവു 7 : 24 (OCVML)
ഹാരിഫിന്റെ പിൻഗാമികൾ
112
നെഹെമ്യാവു 7 : 25 (OCVML)
ഗിബെയോന്റെ പിൻഗാമികൾ
95
നെഹെമ്യാവു 7 : 26 (OCVML)
ബേത്ലഹേമിൽനിന്നും നെത്തോഫാത്തിൽനിന്നുമുള്ള പുരുഷന്മാർ
188
നെഹെമ്യാവു 7 : 27 (OCVML)
അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ
128
നെഹെമ്യാവു 7 : 28 (OCVML)
ബേത്ത്-അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ
42
നെഹെമ്യാവു 7 : 29 (OCVML)
കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
743
നെഹെമ്യാവു 7 : 30 (OCVML)
രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ
621
നെഹെമ്യാവു 7 : 31 (OCVML)
മിക്-മാസിൽനിന്നുള്ള പുരുഷന്മാർ
122
നെഹെമ്യാവു 7 : 32 (OCVML)
ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
123
നെഹെമ്യാവു 7 : 33 (OCVML)
നെബോയിൽനിന്നുള്ള പുരുഷന്മാർ
52
നെഹെമ്യാവു 7 : 34 (OCVML)
മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ
1,254
നെഹെമ്യാവു 7 : 35 (OCVML)
ഹാരീമിൽനിന്നുള്ള പുരുഷന്മാർ
320
നെഹെമ്യാവു 7 : 36 (OCVML)
യെരീഹോയിൽനിന്നുള്ള പുരുഷന്മാർ
345
നെഹെമ്യാവു 7 : 37 (OCVML)
ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ
721
നെഹെമ്യാവു 7 : 38 (OCVML)
സെനായാനിൽനിന്നുള്ള പുരുഷന്മാർ
3, 930
നെഹെമ്യാവു 7 : 39 (OCVML)
പുരോഹിതന്മാർ:
(യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973
നെഹെമ്യാവു 7 : 40 (OCVML)
ഇമ്മേരിന്റെ പിൻഗാമികൾ
1,052
നെഹെമ്യാവു 7 : 41 (OCVML)
പശ്ഹൂരിന്റെ പിൻഗാമികൾ
1,247
നെഹെമ്യാവു 7 : 42 (OCVML)
ഹാരീമിന്റെ പിൻഗാമികൾ
1, 17
നെഹെമ്യാവു 7 : 43 (OCVML)
ലേവ്യർ:
(കദ്മീയേലിന്റെയും ഹോദവ്യാവിന്റെയും പരമ്പരയിലൂടെ) യേശുവയുടെയും പിൻഗാമികൾ 74
നെഹെമ്യാവു 7 : 44 (OCVML)
സംഗീതജ്ഞർ:
ആസാഫിന്റെ പിൻഗാമികൾ 148
നെഹെമ്യാവു 7 : 45 (OCVML)
ആലയത്തിലെ വാതിൽക്കാവൽക്കാർ:
ശല്ലൂം, ആതേർ, തല്മോൻ,
അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 138
നെഹെമ്യാവു 7 : 46 (OCVML)
ആലയത്തിലെ സേവകർ:
സീഹ, ഹസൂഫ, തബ്ബായോത്ത്,
നെഹെമ്യാവു 7 : 47 (OCVML)
കേരോസ്, സീയഹ, പാദോൻ,
നെഹെമ്യാവു 7 : 48 (OCVML)
ലെബാന, ഹഗാബ, ശൽമായി,
നെഹെമ്യാവു 7 : 49 (OCVML)
ഹാനാൻ, ഗിദ്ദേൽ, ഗഹർ,
നെഹെമ്യാവു 7 : 50 (OCVML)
രെയായാവ്, രെസീൻ, നെക്കോദ,
നെഹെമ്യാവു 7 : 51 (OCVML)
ഗസ്സാം, ഉസ്സ, പാസേഹ,
നെഹെമ്യാവു 7 : 52 (OCVML)
ബേസായി, മെയൂനിം, നെഫീസീം,
നെഹെമ്യാവു 7 : 53 (OCVML)
ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
നെഹെമ്യാവു 7 : 54 (OCVML)
ബസ്ളൂത്ത്, മെഹീദ, ഹർശ,
നെഹെമ്യാവു 7 : 55 (OCVML)
ബർക്കോസ്, സീസെര, തേമഹ്,
നെഹെമ്യാവു 7 : 56 (OCVML)
നെസീഹ, ഹതീഫ,
എന്നിവരുടെ പിൻഗാമികൾ.
നെഹെമ്യാവു 7 : 57 (OCVML)
ശലോമോന്റെ ദാസന്മാരായ:
സോതായി, ഹസോഫേരെത്ത്, പെരിദ,
നെഹെമ്യാവു 7 : 58 (OCVML)
യാല, ദർക്കോൻ, ഗിദ്ദേൽ,
നെഹെമ്യാവു 7 : 59 (OCVML)
ശെഫാത്യാവ്, ഹത്തീൽ,
പോക്കേരെത്ത്-ഹസ്സെബയീം, ആമോൻ
എന്നിവരുടെ പിൻഗാമികൾ,
നെഹെമ്യാവു 7 : 60 (OCVML)
ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി
392
നെഹെമ്യാവു 7 : 61 (OCVML)
തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
നെഹെമ്യാവു 7 : 62 (OCVML)
ദെലായാവ്, തോബിയാവ്, നെക്കോദ
എന്നിവരുടെ പിൻഗാമികൾ 642
നെഹെമ്യാവു 7 : 63 (OCVML)
പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി എന്നിവരുടെ പിൻഗാമികൾ.
നെഹെമ്യാവു 7 : 64 (OCVML)
ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
നെഹെമ്യാവു 7 : 65 (OCVML)
ഊറീമും തുമ്മീമും* അതായത്, വെളിപ്പാടും സത്യവും. ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
നെഹെമ്യാവു 7 : 66 (OCVML)
ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
നെഹെമ്യാവു 7 : 67 (OCVML)
അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
നെഹെമ്യാവു 7 : 68 (OCVML)
736 കുതിര, 245 കോവർകഴുത, മിക്ക കൈ.പ്ര. ഈ വാക്യം കാണുന്നില്ല.
നെഹെമ്യാവു 7 : 69 (OCVML)
435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
നെഹെമ്യാവു 7 : 70 (OCVML)
കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി. ദേശാധിപതി ഖജനാവിൽനിന്ന് 1,000 തങ്കക്കാശും, ഏക. 8.4 കി.ഗ്രാം. 50 കിണ്ണങ്ങളും 530 പുരോഹിതവസ്ത്രവും കൊടുത്തു.
നെഹെമ്യാവു 7 : 71 (OCVML)
പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി 20,000 തങ്കക്കാശും,§ ഏക. 170 കി.ഗ്രാം. 2,200 മിന്നാ * ഏക. 1.3 ടൺ. വെള്ളിയും ഖജനാവിലേക്കു നൽകി.
നെഹെമ്യാവു 7 : 72 (OCVML)
ശേഷംജനം കൊടുത്തത് ആകെ 20,000 തങ്കക്കാശ്, 2,000 മിന്നാ ഏക. 1.25 ടൺ. വെള്ളി, 67 പുരോഹിതവസ്ത്രങ്ങൾ എന്നിവയായിരുന്നു.
നെഹെമ്യാവു 7 : 73 (OCVML)
പുരോഹിതന്മാരും ലേവ്യരും ദ്വാരപാലകരും സംഗീതജ്ഞരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരും ശേഷംഇസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി. എസ്രാ ന്യായപ്രമാണം വായിക്കുന്നു ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു. ഏഴാംമാസം വന്നപ്പോൾ,

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73