സംഖ്യാപുസ്തകം 1 : 1 (OCVML)
ജനസംഖ്യാഗണനം സീനായിമരുഭൂമിയിൽ സമാഗമകൂടാരത്തിൽ യഹോവ മോശയോട് സംസാരിച്ചു. ഇസ്രായേല്യർ ഈജിപ്റ്റിൽനിന്നും പുറപ്പെട്ടതിന്റെ രണ്ടാംവർഷം രണ്ടാംമാസം ഒന്നാംതീയതി* ചന്ദ്രവർഷമനുസരിച്ചുള്ള എബ്രായമാസമാണ്; ഇന്നത്തെ ഏപ്രിൽ, മേയ് മാസങ്ങളിലാണിത്. ആയിരുന്നു അത്. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു:
സംഖ്യാപുസ്തകം 1 : 2 (OCVML)
“ഇസ്രായേൽസമൂഹത്തെയെല്ലാം പിതൃഭവനം തിരിച്ചും കുടുംബം തിരിച്ചും സകലപുരുഷന്മാരുടെയും പേര് പട്ടികയിൽപ്പെടുത്തി ഒരു ജനസംഖ്യയെടുക്കണം.
സംഖ്യാപുസ്തകം 1 : 3 (OCVML)
സൈന്യസേവനം ചെയ്യാൻ പ്രാപ്തിയുള്ളവരായ ഇരുപതു വയസ്സും അതിനുമേൽ പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായ ഇസ്രായേൽപുരുഷന്മാരെ നീയും അഹരോനും ഗണംഗണമായി എണ്ണണം.
സംഖ്യാപുസ്തകം 1 : 4 (OCVML)
ഓരോ ഗോത്രത്തിൽനിന്നും ഓരോ പിതൃഭവനത്തലവൻ നിങ്ങളെ സഹായിക്കട്ടെ.
സംഖ്യാപുസ്തകം 1 : 5 (OCVML)
“നിങ്ങൾക്കു സഹായികളായിരിക്കേണ്ട പുരുഷന്മാർ ഇവരാണ്: “രൂബേൻഗോത്രത്തിൽ ശെദെയൂരിന്റെ പുത്രൻ എലീസൂർ;
സംഖ്യാപുസ്തകം 1 : 6 (OCVML)
ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ പുത്രൻ ശെലൂമിയേൽ
സംഖ്യാപുസ്തകം 1 : 7 (OCVML)
യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ പുത്രൻ നഹശോൻ;
സംഖ്യാപുസ്തകം 1 : 8 (OCVML)
യിസ്സാഖാർഗോത്രത്തിൽ സൂവാരിന്റെ പുത്രൻ നെഥനയേൽ;
സംഖ്യാപുസ്തകം 1 : 9 (OCVML)
സെബൂലൂൻഗോത്രത്തിൽ ഹേലോന്റെ പുത്രൻ എലീയാബ്;
സംഖ്യാപുസ്തകം 1 : 10 (OCVML)
യോസേഫിന്റെ പുത്രന്മാരിൽ: എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ പുത്രൻ എലീശാമ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ പുത്രൻ ഗമാലിയേൽ;
സംഖ്യാപുസ്തകം 1 : 11 (OCVML)
ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ പുത്രൻ അബീദാൻ;
സംഖ്യാപുസ്തകം 1 : 12 (OCVML)
ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ പുത്രൻ അഹീയേസെർ;
സംഖ്യാപുസ്തകം 1 : 13 (OCVML)
ആശേർഗോത്രത്തിൽ ഒക്രാന്റെ പുത്രൻ പഗീയേൽ;
സംഖ്യാപുസ്തകം 1 : 14 (OCVML)
ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ പുത്രൻ എലീയാസാഫ്;
സംഖ്യാപുസ്തകം 1 : 15 (OCVML)
നഫ്താലി ഗോത്രത്തിൽ ഏനാന്റെ പുത്രൻ അഹീരാ.”
സംഖ്യാപുസ്തകം 1 : 16 (OCVML)
ഇവരായിരുന്നു ഇസ്രായേൽസമൂഹത്തിൽനിന്നും നിയമിതരായ പിതൃഭവനത്തലവന്മാർ. ഇവർ ഇസ്രായേലിൽ സഹസ്രങ്ങൾക്ക് അധിപതിമാരായിരുന്നു.
സംഖ്യാപുസ്തകം 1 : 17 (OCVML)
നാമനിർദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശയും അഹരോനും കൂട്ടിവരുത്തി.
സംഖ്യാപുസ്തകം 1 : 18 (OCVML)
തുടർന്ന് അവർ രണ്ടാംമാസം ഒന്നാംതീയതി സകല ഇസ്രായേൽസമൂഹത്തെയും വിളിച്ചുവരുത്തി. ജനങ്ങൾ ഗോത്രങ്ങളായും കുടുംബങ്ങളായും തങ്ങളുടെ വംശവിവരം അറിയിക്കുകയും ഇരുപതു വയസ്സുമുതൽ മേൽപ്പോട്ടുള്ള പുരുഷന്മാരുടെ ഓരോരുത്തരുടെയും പേര് പട്ടികയിൽ ചേർക്കുകയും ചെയ്തു.
സംഖ്യാപുസ്തകം 1 : 19 (OCVML)
യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അവരെ സീനായിമരുഭൂമിയിൽവെച്ച് എണ്ണി:
സംഖ്യാപുസ്തകം 1 : 20 (OCVML)
ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 21 (OCVML)
രൂബേൻഗോത്രത്തിൽനിന്ന് ഉള്ളവർ 46,500 പേർ.
സംഖ്യാപുസ്തകം 1 : 22 (OCVML)
ശിമെയോന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 23 (OCVML)
ശിമെയോൻഗോത്രത്തിൽനിന്ന് ഉള്ളവർ 59,300 പേർ.
സംഖ്യാപുസ്തകം 1 : 24 (OCVML)
ഗാദിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 25 (OCVML)
ഗാദ്ഗോത്രത്തിൽനിന്ന് ഉള്ളവർ 45,650 പേർ.
സംഖ്യാപുസ്തകം 1 : 26 (OCVML)
യെഹൂദയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 27 (OCVML)
യെഹൂദാഗോത്രത്തിൽനിന്ന് ഉള്ളവർ 74,600 പേർ.
സംഖ്യാപുസ്തകം 1 : 28 (OCVML)
യിസ്സാഖാറിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 29 (OCVML)
യിസ്സാഖാർ ഗോത്രത്തിൽനിന്ന് ഉള്ളവർ 54,400 പേർ.
സംഖ്യാപുസ്തകം 1 : 30 (OCVML)
സെബൂലൂന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 31 (OCVML)
സെബൂലൂൻഗോത്രത്തിൽനിന്ന് ഉള്ളവർ 57, 400 പേർ.
സംഖ്യാപുസ്തകം 1 : 32 (OCVML)
യോസേഫിന്റെ മക്കളിൽ: എഫ്രയീമിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 33 (OCVML)
എഫ്രയീംഗോത്രത്തിൽനിന്ന് ഉള്ളവർ 40,500 പേർ.
സംഖ്യാപുസ്തകം 1 : 34 (OCVML)
മനശ്ശെയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 35 (OCVML)
മനശ്ശെ ഗോത്രത്തിൽനിന്ന് ഉള്ളവർ 32,200 പേർ.
സംഖ്യാപുസ്തകം 1 : 36 (OCVML)
ബെന്യാമീന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 37 (OCVML)
ബെന്യാമീന്റെ ഗോത്രത്തിൽനിന്ന് ഉള്ളവർ 35,400 പേർ.
സംഖ്യാപുസ്തകം 1 : 38 (OCVML)
ദാന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 39 (OCVML)
ദാൻഗോത്രത്തിൽനിന്ന് ഉള്ളവർ 62,700 പേർ.
സംഖ്യാപുസ്തകം 1 : 40 (OCVML)
ആശേരിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 41 (OCVML)
ആശേർ ഗോത്രത്തിൽനിന്ന് ഉള്ളവർ 41,500 പേർ.
സംഖ്യാപുസ്തകം 1 : 42 (OCVML)
നഫ്താലിയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
സംഖ്യാപുസ്തകം 1 : 43 (OCVML)
നഫ്താലിഗോത്രത്തിൽനിന്ന് ഉള്ളവർ 53,400 പേർ.
സംഖ്യാപുസ്തകം 1 : 44 (OCVML)
മോശയും അഹരോനും പിതൃഭവനത്തലവന്മാരായ പന്ത്രണ്ട് ഇസ്രായേൽ പ്രഭുക്കന്മാരുംകൂടി തങ്ങളുടെ ഗോത്രങ്ങളിൽനിന്നും എണ്ണിയ പുരുഷന്മാർ ഇവരായിരുന്നു.
സംഖ്യാപുസ്തകം 1 : 45 (OCVML)
ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ പ്രാപ്തരായ ഇരുപതു വയസ്സുമുതൽ മേൽപ്പോട്ടുള്ള സകല ഇസ്രായേല്യരെയും അവരുടെ കുടുംബങ്ങളായി എണ്ണി.
സംഖ്യാപുസ്തകം 1 : 46 (OCVML)
അവരുടെ ആകെ എണ്ണം 6,03,550 ആയിരുന്നു.
സംഖ്യാപുസ്തകം 1 : 47 (OCVML)
ലേവിഗോത്രകുടുംബങ്ങളെ മറ്റു പിതൃഭവനക്കുടുംബങ്ങളോടൊപ്പം എണ്ണിയില്ല.
സംഖ്യാപുസ്തകം 1 : 48 (OCVML)
യഹോവ മോശയോട് അരുളിച്ചെയ്തിരുന്നു:
സംഖ്യാപുസ്തകം 1 : 49 (OCVML)
“നീ ലേവിഗോത്രത്തെ എണ്ണുകയോ മറ്റ് ഇസ്രായേല്യരുടെ ജനസംഖ്യയെടുപ്പിൽ അവരെ ഉൾപ്പെടുത്തുകയോ ചെയ്യരുത്.
സംഖ്യാപുസ്തകം 1 : 50 (OCVML)
പകരം, ലേവ്യരെ ഉടമ്പടിയുടെ കൂടാരത്തിന്റെയും അതിന്റെ വസ്തുക്കളുടെയും ഉപകരണങ്ങളുടെയും മേൽവിചാരകരായി നിയമിക്കുക. സമാഗമകൂടാരവും അതിലെ ഉപകരണങ്ങളും അവർ ചുമക്കണം; അതു സൂക്ഷിക്കുകയും അതിനുചുറ്റും പാളയമടിച്ചു പാർക്കുകയും വേണം.
സംഖ്യാപുസ്തകം 1 : 51 (OCVML)
സമാഗമകൂടാരം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിക്കണം; സമാഗമകൂടാരം സ്ഥാപിക്കുമ്പോൾ ലേവ്യർ അത് ഉയർത്തണം. അന്യർ അതിനെ സമീപിച്ചാൽ അവർക്കു വധശിക്ഷനൽകണം.
സംഖ്യാപുസ്തകം 1 : 52 (OCVML)
ഇസ്രായേല്യർ ഗണംഗണമായി അവരവരുടെ പാളയത്തിൽ, സ്വന്തം പതാകയ്ക്കു കീഴിൽ തങ്ങളുടെ കൂടാരങ്ങൾ ഉയർത്തണം.
സംഖ്യാപുസ്തകം 1 : 53 (OCVML)
ഇസ്രായേൽമക്കളുടെമേൽ ദൈവകോപം വരാതിരിക്കാൻ ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിനുചുറ്റും പാളയം അടിക്കണം; ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിന്റെ ചുമതല വഹിക്കുകയും വേണം.”
സംഖ്യാപുസ്തകം 1 : 54 (OCVML)
യഹോവ മോശയോടു കൽപ്പിച്ചതുപോലെയെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരംതന്നെ അവർ ചെയ്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54