സംഖ്യാപുസ്തകം 2 : 1 (OCVML)
പാളയങ്ങളുടെ ക്രമീകരണം യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
സംഖ്യാപുസ്തകം 2 : 2 (OCVML)
“ഇസ്രായേൽജനം തങ്ങളുടെ ഗോത്രചിഹ്നങ്ങളുള്ള പതാകകൾക്കു കീഴിൽ സമാഗമകൂടാരത്തിനുചുറ്റും അൽപ്പം അകലെയായി പാളയമടിക്കണം.”
സംഖ്യാപുസ്തകം 2 : 3 (OCVML)
യെഹൂദാഗോത്രത്തിലുള്ളവർ സൂര്യോദയത്തിന് അഭിമുഖമായി തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കണം. അമ്മീനാദാബിന്റെ മകൻ നഹശോനാണ് യെഹൂദാഗോത്രത്തിന്റെ പ്രഭു.
സംഖ്യാപുസ്തകം 2 : 4 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 74, 600
സംഖ്യാപുസ്തകം 2 : 5 (OCVML)
യിസ്സാഖാർഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂവാരിന്റെ മകൻ നെഥനയേലാണ് യിസ്സാഖാർഗോത്രാംഗങ്ങളുടെ പ്രഭു.
സംഖ്യാപുസ്തകം 2 : 6 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 54, 400
സംഖ്യാപുസ്തകം 2 : 7 (OCVML)
അടുത്തത് സെബൂലൂൻ ഗോത്രമായിരിക്കും. ഹേലോന്റെ മകൻ എലീയാബാണ് സെബൂലൂൻഗോത്രത്തിന്റെ പ്രഭു.
സംഖ്യാപുസ്തകം 2 : 8 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 57, 400
സംഖ്യാപുസ്തകം 2 : 9 (OCVML)
യെഹൂദാ പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാരുടെ എണ്ണം അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,86, 400 ആദ്യം അവർ പുറപ്പെടണം.
സംഖ്യാപുസ്തകം 2 : 10 (OCVML)
രൂബേൻഗോത്രത്തിലുള്ളവർ തങ്ങളുടെ പതാകയിൻകീഴിൽ തെക്കുഭാഗത്തു പാളയമടിക്കണം. ശെദെയൂരിന്റെ മകൻ എലീസൂർ ആണ് രൂബേൻഗോത്രത്തിന്റെ പ്രഭു.
സംഖ്യാപുസ്തകം 2 : 11 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 46, 500
സംഖ്യാപുസ്തകം 2 : 12 (OCVML)
ശിമെയോൻഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലാണ് ശിമെയോൻഗോത്രത്തിന്റെ പ്രഭു.
സംഖ്യാപുസ്തകം 2 : 13 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 59, 300
സംഖ്യാപുസ്തകം 2 : 14 (OCVML)
ഗാദ്ഗോത്രമായിരിക്കും അടുത്തത്. രെയൂവേലിന്റെ* ചി.കൈ.പ്ര. ഡെയൂവേൽ മകൻ എലീയാസാഫാണ് ഗാദ്ഗോത്രത്തിന്റെ പ്രഭു.
സംഖ്യാപുസ്തകം 2 : 15 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 45, 650
സംഖ്യാപുസ്തകം 2 : 16 (OCVML)
രൂബേൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,51, 450 അവർ രണ്ടാമതായി പുറപ്പെടും.
സംഖ്യാപുസ്തകം 2 : 17 (OCVML)
പിന്നീട് പാളയങ്ങൾക്കു മധ്യത്തിലായി സമാഗമകൂടാരവും ലേവ്യരുടെ പാളയവും യാത്രപുറപ്പെടും. പാളയമടിക്കുമ്പോഴുള്ള ക്രമംപോലെ ഓരോരുത്തരും സ്വന്തം പതാകയ്ക്കു കീഴിലായി അവരവരുടെ ക്രമമനുസരിച്ചു പുറപ്പെടണം.
സംഖ്യാപുസ്തകം 2 : 18 (OCVML)
എഫ്രയീംഗണം, തങ്ങളുടെ പതാകയിൻകീഴിൽ പടിഞ്ഞാറുഭാഗത്തു പാളയമിറങ്ങണം. അമ്മീഹൂദിന്റെ മകൻ എലീശാമ ആണ് എഫ്രയീംഗോത്രത്തിന്റെ പ്രഭു.
സംഖ്യാപുസ്തകം 2 : 19 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 40, 500
സംഖ്യാപുസ്തകം 2 : 20 (OCVML)
മനശ്ശെഗോത്രം ആയിരിക്കും അടുത്തത്. പെദാസൂരിന്റെ മകൻ ഗമാലിയേൽ ആണ് മനശ്ശെഗോത്രത്തിന്റെ പ്രഭു.
സംഖ്യാപുസ്തകം 2 : 21 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 32, 200
സംഖ്യാപുസ്തകം 2 : 22 (OCVML)
അതിനുശേഷം ബെന്യാമീൻഗോത്രം വരും. ഗിദെയോനിയുടെ മകൻ അബീദാൻ ആണ് ബെന്യാമീൻഗോത്രത്തിന്റെ പ്രഭു.
സംഖ്യാപുസ്തകം 2 : 23 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 35, 400
സംഖ്യാപുസ്തകം 2 : 24 (OCVML)
എഫ്രയീം പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,08, 100 അവർ മൂന്നാമതായി പുറപ്പെടും.
സംഖ്യാപുസ്തകം 2 : 25 (OCVML)
ദാൻഗണം വടക്ക്: തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കും. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ ആണ് ദാൻഗോത്രത്തിന്റെ പ്രഭു.
സംഖ്യാപുസ്തകം 2 : 26 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 62, 700
സംഖ്യാപുസ്തകം 2 : 27 (OCVML)
അവർക്ക് അടുത്ത് ആശേർഗോത്രം പാളയമടിക്കും. ഒക്രാന്റെ മകൻ പഗീയേൽ ആണ് ആശേർഗോത്രത്തിന്റെ പ്രഭു.
സംഖ്യാപുസ്തകം 2 : 28 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 41, 500
സംഖ്യാപുസ്തകം 2 : 29 (OCVML)
നഫ്താലി ഗോത്രമായിരിക്കും അടുത്തത്. ഏനാന്റെ മകൻ അഹീരാ ആണു നഫ്താലിഗോത്രത്തിന്റെ പ്രഭു.
സംഖ്യാപുസ്തകം 2 : 30 (OCVML)
അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 53, 400
സംഖ്യാപുസ്തകം 2 : 31 (OCVML)
ദാൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ ആകെ 1, 57, 600 തങ്ങളുടെ പതാകയിൻകീഴിൽ അവർ ഒടുവിലായി പുറപ്പെടും.
സംഖ്യാപുസ്തകം 2 : 32 (OCVML)
കുടുംബങ്ങളായി എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്. ഗണംഗണമായി പാളയങ്ങളിലുള്ള പുരുഷന്മാർ ആകെ 6,03,550.
സംഖ്യാപുസ്തകം 2 : 33 (OCVML)
യഹോവ മോശയോടു കൽപ്പിച്ചതുപോലെ മറ്റ് ഇസ്രായേൽമക്കളോടൊപ്പം ലേവ്യരെ എണ്ണിയില്ല.
സംഖ്യാപുസ്തകം 2 : 34 (OCVML)
അങ്ങനെ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരമായിരുന്നു അവർ തങ്ങളുടെ പതാകകളിൻകീഴിൽ പാളയമടിച്ചത്, അങ്ങനെയായിരുന്നു ഓരോരുത്തരും തങ്ങളുടെ കുടുംബത്തോടും പിതൃഭവനത്തോടുമൊപ്പം പുറപ്പെട്ടത്.
❮
❯