സംഖ്യാപുസ്തകം 26 : 1 (OCVML)
രണ്ടാം ജനസംഖ്യാഗണനം ബാധയ്ക്കുശേഷം യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും കൽപ്പിച്ചു:
സംഖ്യാപുസ്തകം 26 : 2 (OCVML)
“ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായി ഇസ്രായേൽസമൂഹത്തിലാകെ ഉള്ളവരുടെ ജനസംഖ്യ പിതൃഭവനം തിരിച്ച് കണക്കാക്കുക.”
സംഖ്യാപുസ്തകം 26 : 3 (OCVML)
യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും അവരോട് ഇപ്രകാരം പറഞ്ഞു:
സംഖ്യാപുസ്തകം 26 : 4 (OCVML)
“യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ട് പ്രായമുള്ള പുരുഷന്മാരുടെ ജനസംഖ്യയെടുക്കുക.” ഈജിപ്റ്റിൽനിന്നും പുറപ്പെട്ട ഇസ്രായേല്യർ ഇവരായിരുന്നു:
സംഖ്യാപുസ്തകം 26 : 5 (OCVML)
ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ സന്തതികൾ: ഹാനോക്കിലൂടെ ഹാനോക്ക്യകുടുംബം; ഫല്ലുവിലൂടെ ഫല്ലൂവ്യകുടുംബം;
സംഖ്യാപുസ്തകം 26 : 6 (OCVML)
ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം; കർമിയിലൂടെ കർമ്യകുടുംബം.
സംഖ്യാപുസ്തകം 26 : 7 (OCVML)
ഇവയായിരുന്നു രൂബേന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 43,730 ആയിരുന്നു.
സംഖ്യാപുസ്തകം 26 : 8 (OCVML)
ഫല്ലൂവിന്റെ പുത്രൻ എലീയാബ്.
സംഖ്യാപുസ്തകം 26 : 9 (OCVML)
എലീയാബിന്റെ പുത്രന്മാർ നെമൂവേലും ദാഥാനും അബീരാമും ആയിരുന്നു. മോശയ്ക്കും അഹരോനും എതിരേ മത്സരിച്ചവരും യഹോവയ്ക്കെതിരേ മത്സരിച്ചപ്പോൾ കോരഹിന്റെ അനുയായികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇസ്രായേല്യപ്രഭുക്കന്മാരായ ദാഥാനും അബീരാമും ഇവർതന്നെ.
സംഖ്യാപുസ്തകം 26 : 10 (OCVML)
ഭൂമി വായ്‌പിളർന്ന് കോരഹിനോടുകൂടെ അവരെ വിഴുങ്ങിക്കളഞ്ഞു. ഇരുനൂറ്റി അൻപത് പുരുഷന്മാർ അഗ്നിക്കിരയായ അവസരത്തിൽ അയാളുടെ അനുയായികൾ മരിച്ചു. അങ്ങനെ അവർ മുന്നറിയിപ്പിനുള്ള ഒരു ചിഹ്നമായിത്തീർന്നു.
സംഖ്യാപുസ്തകം 26 : 11 (OCVML)
എന്നാൽ കോരഹിന്റെ പുത്രന്മാർ ആ ദിവസം മരിച്ചില്ല.
സംഖ്യാപുസ്തകം 26 : 12 (OCVML)
ശിമെയോന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: നെമൂവേലിലൂടെ നെമൂവേല്യകുടുംബം; യാമിനിലൂടെ യാമിന്യകുടുംബം; യാഖീനിലൂടെ യാഖീന്യകുടുംബം;
സംഖ്യാപുസ്തകം 26 : 13 (OCVML)
സേരഹിലൂടെ സേരഹ്യകുടുംബം; ശാവൂലിലൂടെ ശാവൂല്യകുടുംബം.
സംഖ്യാപുസ്തകം 26 : 14 (OCVML)
ഇവയായിരുന്നു ശിമെയോന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 22,200 പുരുഷന്മാർ ആയിരുന്നു.
സംഖ്യാപുസ്തകം 26 : 15 (OCVML)
ഗാദിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: സെഫോനിലൂടെ സെഫോന്യകുടുംബം; ഹഗ്ഗീയിലൂടെ ഹഗ്ഗീയകുടുംബം; ശൂനിയിലൂടെ ശൂനീയകുടുംബം;
സംഖ്യാപുസ്തകം 26 : 16 (OCVML)
ഒസ്നിയിലൂടെ ഒസ്നീയകുടുംബം; ഏരിയിലൂടെ ഏര്യകുടുംബം;
സംഖ്യാപുസ്തകം 26 : 17 (OCVML)
അരോദിലൂടെ* ഉൽ. 46:16 അരോദ്യകുടുംബം; അരേലിയിലൂടെ അരേല്യകുടുംബം.
സംഖ്യാപുസ്തകം 26 : 18 (OCVML)
ഗാദിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 40,500 ആയിരുന്നു.
സംഖ്യാപുസ്തകം 26 : 19 (OCVML)
ഏരും ഓനാനും യെഹൂദയുടെ പുത്രന്മാർ ആയിരുന്നു. എന്നാൽ അവർ കനാനിൽവെച്ചു മരിച്ചു.
സംഖ്യാപുസ്തകം 26 : 20 (OCVML)
യെഹൂദയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശേലഹിലൂടെ ശേലഹ്യകുടുംബം; ഫേരെസിലൂടെ ഫേരെസ്യകുടുംബം; സേരഹിലൂടെ സേരഹ്യകുടുംബം.
സംഖ്യാപുസ്തകം 26 : 21 (OCVML)
ഫേരെസിന്റെ സന്തതികൾ: ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം; ഹാമൂലിലൂടെ ഹാമൂല്യകുടുംബം.
സംഖ്യാപുസ്തകം 26 : 22 (OCVML)
യെഹൂദയുടെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 76,500 ആയിരുന്നു.
സംഖ്യാപുസ്തകം 26 : 23 (OCVML)
യിസ്സാഖാറിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: തോലാവിലൂടെ തോലാവ്യകുടുംബം; പൂവായിലൂടെ പൂവ്യകുടുംബം; 1 ദിന. 7:1
സംഖ്യാപുസ്തകം 26 : 24 (OCVML)
യാശൂബിലൂടെ യാശൂബ്യകുടുംബം; ശിമ്രോനിലൂടെ ശിമ്രോന്യകുടുംബം.
സംഖ്യാപുസ്തകം 26 : 25 (OCVML)
യിസ്സാഖാർ പിതൃഭവനത്തിൽനിന്ന് ഉള്ളവർ ഇവരായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 64,300 ആയിരുന്നു.
സംഖ്യാപുസ്തകം 26 : 26 (OCVML)
സെബൂലൂന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: സേരെദിലൂടെ സേരെദ്യകുടുംബം, ഏലോനിലൂടെ ഏലോന്യകുടുംബം, യഹ്ലെയേലിലൂടെ യഹ്ലെയേല്യകുടുംബം.
സംഖ്യാപുസ്തകം 26 : 27 (OCVML)
സെബൂലൂൻ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 60,500 ആയിരുന്നു.
സംഖ്യാപുസ്തകം 26 : 28 (OCVML)
മനശ്ശെ, എഫ്രയീം എന്നിവരിലൂടെ യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
സംഖ്യാപുസ്തകം 26 : 29 (OCVML)
മനശ്ശെയുടെ സന്തതികൾ: മാഖീരിലൂടെ മാഖീര്യകുടുംബം; മാഖീർ ഗിലെയാദിന്റെ പിതാവായിരുന്നു; ഗിലെയാദിലൂടെ ഗിലെയാദ്യകുടുംബം;
സംഖ്യാപുസ്തകം 26 : 30 (OCVML)
ഗിലെയാദിന്റെ സന്തതികൾ: ഈയേസെരിലൂടെ ഈയേസെര്യകുടുംബം: ഹേലെക്കിലൂടെ ഹേലെക്ക്യകുടുംബം;
സംഖ്യാപുസ്തകം 26 : 31 (OCVML)
അസ്രീയേലിലൂടെ അസ്രീയേല്യകുടുംബം; ശേഖേമിലൂടെ ശേഖേമ്യകുടുംബം;
സംഖ്യാപുസ്തകം 26 : 32 (OCVML)
ശെമീദാവിലൂടെ ശെമീദാവ്യകുടുംബം; ഹേഫെരിലൂടെ ഹേഫെര്യകുടുംബം.
സംഖ്യാപുസ്തകം 26 : 33 (OCVML)
ഹേഫെരിന്റെ പുത്രൻ സെലോഫഹാദിനു പുത്രന്മാരില്ലായിരുന്നു; അദ്ദേഹത്തിനു പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പേരുകൾ: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
സംഖ്യാപുസ്തകം 26 : 34 (OCVML)
മനശ്ശെയുടെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 52,700 ആയിരുന്നു.
സംഖ്യാപുസ്തകം 26 : 35 (OCVML)
എഫ്രയീമിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശൂഥേലഹിലൂടെ ശൂഥേലഹ്യകുടുംബം; ബേഖെരിലൂടെ ബേഖെര്യകുടുംബം; തഹനിലൂടെ തഹന്യകടുംബം,
സംഖ്യാപുസ്തകം 26 : 36 (OCVML)
ശൂഥേലഹിന്റെ സന്തതികൾ: ഏരാനിലൂടെ ഏരാന്യകുടുംബം.
സംഖ്യാപുസ്തകം 26 : 37 (OCVML)
എഫ്രയീമിന്റെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 32,500 ആയിരുന്നു. ഇവയായിരുന്നു യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ.
സംഖ്യാപുസ്തകം 26 : 38 (OCVML)
ബെന്യാമീന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ബേലയിലൂടെ ബേലാവ്യകുടുംബം; അശ്ബേലിലൂടെ അശ്ബേല്യകുടുംബം; അഹീരാമിലൂടെ അഹീരാമ്യകുടുംബം;
സംഖ്യാപുസ്തകം 26 : 39 (OCVML)
ശൂപാമിലൂടെ ശൂപാമ്യകുടുംബം; ഹൂഫാമിലൂടെ ഹൂഫാമ്യകുടുംബം.
സംഖ്യാപുസ്തകം 26 : 40 (OCVML)
ആരെദ്, നയമാൻ എന്നിവരിലൂടെയുള്ള ബേലിയുടെ സന്തതികൾ: അർദിലൂടെ അർദ്യകുടുംബം. നാമാനിലൂടെ നാമാന്യകുടുംബം
സംഖ്യാപുസ്തകം 26 : 41 (OCVML)
ബെന്യാമീന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 45,600 ആയിരുന്നു.
സംഖ്യാപുസ്തകം 26 : 42 (OCVML)
ദാന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശൂഹാമിലൂടെ ശൂഹാമ്യകുടുംബം. ദാന്റെ കുടുംബങ്ങൾ ഇവയായിരുന്നു;
സംഖ്യാപുസ്തകം 26 : 43 (OCVML)
അവയെല്ലാം ശൂഹാമ്യകുടുംബങ്ങളായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 64,400 ആയിരുന്നു.
സംഖ്യാപുസ്തകം 26 : 44 (OCVML)
ആശേരിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യിമ്നായിലൂടെ യിമ്നീയകുടുംബം; യിശ്വിയിലൂടെ യിശ്വീയകുടുംബം; ബേരീയാവിലൂടെ ബേരീയാവ്യകുടുംബം;
സംഖ്യാപുസ്തകം 26 : 45 (OCVML)
ബേരീയാവിന്റെ സന്തതികളിലൂടെ: ഹേബെരിലൂടെ ഹേബെര്യകുടുംബം; മൽക്കീയേലിലൂടെ മൽക്കീയേല്യകുടുംബം.
സംഖ്യാപുസ്തകം 26 : 46 (OCVML)
ആശേരിന് സേരഹ് എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു.
സംഖ്യാപുസ്തകം 26 : 47 (OCVML)
ആശേരിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 53,400 ആയിരുന്നു.
സംഖ്യാപുസ്തകം 26 : 48 (OCVML)
നഫ്താലിയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യഹ്സേലിലൂടെ യഹ്സേല്യകുടുംബം; ഗൂനിയിലൂടെ ഗൂന്യകുടുംബം;
സംഖ്യാപുസ്തകം 26 : 49 (OCVML)
യെസെരിലൂടെ യെസെര്യകടുംബം; ശില്ലേമിലൂടെ ശില്ലേമ്യകുടുംബം.
സംഖ്യാപുസ്തകം 26 : 50 (OCVML)
ഇവയായിരുന്നു നഫ്താലിയുടെ കുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 45,400 ആയിരുന്നു.
സംഖ്യാപുസ്തകം 26 : 51 (OCVML)
ഇസ്രായേലിലെ പുരുഷന്മാരുടെ ആകെ എണ്ണം 6,01,730 ആയിരുന്നു.
സംഖ്യാപുസ്തകം 26 : 52 (OCVML)
യഹോവ മോശയോട്,
സംഖ്യാപുസ്തകം 26 : 53 (OCVML)
“ആളെണ്ണത്തിനൊത്തവണ്ണം ദേശം അവർക്ക് അവകാശമായി വിഭജിച്ചു കൊടുക്കണം.
സംഖ്യാപുസ്തകം 26 : 54 (OCVML)
വലിയ കൂട്ടത്തിനു കൂടുതലും ചെറിയ കൂട്ടത്തിനു കുറവുമായി ഓഹരി കൊടുക്കുക. പട്ടികയിൽ പേരു ചേർക്കപ്പെട്ടവരുടെ എണ്ണത്തിനൊത്തവണ്ണം ഓരോരുത്തർക്കും അവരവരുടെ ഓഹരി ലഭിക്കണം.
സംഖ്യാപുസ്തകം 26 : 55 (OCVML)
നറുക്കിട്ടുവേണം ദേശം വിഭജിക്കേണ്ടത്. പിതൃഗോത്രത്തിന്റെ പേരിൻപ്രകാരമായിരിക്കണം ഓരോ കൂട്ടത്തിനും ഓഹരി ലഭിക്കേണ്ടത്.
സംഖ്യാപുസ്തകം 26 : 56 (OCVML)
വലിയ കൂട്ടങ്ങൾക്കും ചെറിയ കൂട്ടങ്ങൾക്കും നറുക്കിലൂടെയാണ് ഓഹരി വിഭജിച്ചുകൊടുക്കേണ്ടത്.”
സംഖ്യാപുസ്തകം 26 : 57 (OCVML)
പിതൃഭവനമായി എണ്ണപ്പെട്ട ലേവ്യർ ഇവരായിരുന്നു: ഗെർശോനിലൂടെ ഗെർശോന്യകുടുംബം; കെഹാത്തിലൂടെ കെഹാത്യകുടുംബം; മെരാരിയിലൂടെ മെരാര്യകുടുംബം.
സംഖ്യാപുസ്തകം 26 : 58 (OCVML)
ഇവയും ലേവ്യകുടുംബങ്ങളായിരുന്നു: ലിബ്നീയകുടുംബം, ഹെബ്രോന്യകുടുംബം, മഹ്ലീയകുടുംബം, മൂശ്യകുടുംബം, കോരഹ്യകുടുംബം. അമ്രാമിന്റെ പിതാമഹനായിരുന്നു കെഹാത്ത്;
സംഖ്യാപുസ്തകം 26 : 59 (OCVML)
അമ്രാമിന്റെ ഭാര്യയുടെ പേര് യോഖേബേദ് എന്നായിരുന്നു. അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്കു ജനിച്ച മകൾ. അമ്രാമിന് അവൾ, അഹരോൻ, മോശ, അവരുടെ സഹോദരിയായ മിര്യാം എന്നിവരെ പ്രസവിച്ചു.
സംഖ്യാപുസ്തകം 26 : 60 (OCVML)
നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരുടെ പിതാവായിരുന്നു അഹരോൻ.
സംഖ്യാപുസ്തകം 26 : 61 (OCVML)
എന്നാൽ യഹോവയുടെമുമ്പാകെ അന്യാഗ്നി കത്തിച്ചതുകൊണ്ട് നാദാബും അബീഹൂവും മരിച്ചു.
സംഖ്യാപുസ്തകം 26 : 62 (OCVML)
ലേവ്യരിൽ ഒരുമാസമോ അതിലധികമോ പ്രായമായ ആണുങ്ങൾ 23,000 ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരെ എണ്ണിയില്ല; കാരണം അവരുടെ ഇടയിൽ അവർക്ക് യാതൊരവകാശവും ലഭിച്ചില്ല.
സംഖ്യാപുസ്തകം 26 : 63 (OCVML)
യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും എണ്ണിയ ഇസ്രായേല്യർ ഇവരാണ്.
സംഖ്യാപുസ്തകം 26 : 64 (OCVML)
മോശയും പുരോഹിതനായ അഹരോനുംകൂടി ഇസ്രായേൽമക്കളെ സീനായിമരുഭൂമിയിൽവെച്ച് എണ്ണിയപ്പോൾ എണ്ണപ്പെട്ടവരുടെ കൂട്ടത്തിൽ ഇവരിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല.
സംഖ്യാപുസ്തകം 26 : 65 (OCVML)
അവർ നിശ്ചയമായും മരുഭൂമിയിൽ മരിച്ചുപോകുമെന്ന് അവരെക്കുറിച്ച് യഹോവ അരുളിച്ചെയ്തിരുന്നല്ലോ. അങ്ങനെ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരാൾപോലും ശേഷിച്ചിരുന്നില്ല.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65