സംഖ്യാപുസ്തകം 31 : 1 (OCVML)
മിദ്യാന്യരോടു പ്രതികാരം നടത്തുന്നു യഹോവ മോശയോട്,
സംഖ്യാപുസ്തകം 31 : 2 (OCVML)
“ഇസ്രായേല്യർക്കുവേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക. അതിനുശേഷം നീ നിന്റെ ജനത്തോടു ചേർക്കപ്പെടും” എന്ന് അരുളിച്ചെയ്തു.
സംഖ്യാപുസ്തകം 31 : 3 (OCVML)
അങ്ങനെ മോശ ജനത്തോടു പറഞ്ഞു: “മിദ്യാന്യർക്കെതിരായി യുദ്ധംചെയ്യേണ്ടതിനും യഹോവയ്ക്ക് അവരുടെമേലുള്ള പ്രതികാരം നടത്തേണ്ടതിനുമായി നിങ്ങളുടെ പുരുഷന്മാരിൽ ചിലരെ സജ്ജരാക്കുക.
സംഖ്യാപുസ്തകം 31 : 4 (OCVML)
ഇസ്രായേല്യരുടെ ഓരോ ഗോത്രത്തിൽനിന്നും ആയിരം പുരുഷന്മാരെവീതം യുദ്ധത്തിനയയ്ക്കുക.”
സംഖ്യാപുസ്തകം 31 : 5 (OCVML)
അങ്ങനെ ഇസ്രായേലിന്റെ കുലങ്ങളിൽനിന്ന് ആയിരംപേർവീതം തെരഞ്ഞെടുക്കപ്പെട്ടു; അങ്ങനെ പന്തീരായിരം പുരുഷന്മാർ യുദ്ധസന്നദ്ധരായി.
സംഖ്യാപുസ്തകം 31 : 6 (OCVML)
ഓരോ ഗോത്രത്തിൽനിന്നും ആയിരംപേർ വീതമായിവന്ന അവരെ മോശ പുരോഹിതനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസിനൊപ്പം യുദ്ധത്തിനയച്ചു. വിശുദ്ധമന്ദിരത്തിൽനിന്നുള്ള ഉപകരണങ്ങളും മുന്നറിയിപ്പു നൽകുന്നതിനുള്ള കാഹളങ്ങളും അദ്ദേഹം തന്നോടൊപ്പം എടുത്തിരുന്നു.
സംഖ്യാപുസ്തകം 31 : 7 (OCVML)
യഹോവ മോശയോടു കൽപ്പിച്ചതുപോലെ അവർ മിദ്യാന്യരുമായി യുദ്ധംചെയ്ത് പുരുഷന്മാരെയൊക്കെയും വധിച്ചു.
സംഖ്യാപുസ്തകം 31 : 8 (OCVML)
ആ വധിക്കപ്പെട്ടവരെക്കൂടാതെ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാനിലെ അഞ്ചു രാജാക്കന്മാരെയും വധിച്ചു. ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാൾകൊണ്ടു കൊന്നു.
സംഖ്യാപുസ്തകം 31 : 9 (OCVML)
ഇസ്രായേല്യർ മിദ്യാന്യസ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; അവരുടെ ആടുമാടുകളെ മുഴുവൻ എടുക്കുകയും അവരുടെ സമ്പത്ത് എല്ലാം കൊള്ളയിടുകയും ചെയ്തു.
സംഖ്യാപുസ്തകം 31 : 10 (OCVML)
മിദ്യാന്യർ താമസിച്ചിരുന്ന സകലപട്ടണങ്ങളും അവരുടെ പാളയങ്ങളും അവർ തീയിട്ടു ചുട്ടു.
സംഖ്യാപുസ്തകം 31 : 11 (OCVML)
ജനങ്ങളും മൃഗങ്ങളും ഉൾപ്പെടെ സകലകൊള്ളവസ്തുക്കളും കവർച്ചയും അവർ എടുത്തു;
സംഖ്യാപുസ്തകം 31 : 12 (OCVML)
യുദ്ധത്തടവുകാർ, കൊള്ളവസ്തുക്കൾ, കവർച്ച എന്നിവ മോശയുടെയും പുരോഹിതനായ എലെയാസാരിന്റെയും ഇസ്രായേല്യസഭയുടെയും അടുക്കൽ, അവർ പാളയമടിച്ചിരുന്ന യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബ് സമതലത്തിൽ കൊണ്ടുവന്നു.
സംഖ്യാപുസ്തകം 31 : 13 (OCVML)
മോശയും പുരോഹിതനായ എലെയാസാരും സഭാനേതാക്കന്മാരെല്ലാവരും പാളയത്തിനുപുറത്ത് അവരെ എതിരേൽക്കാൻ പോയി.
സംഖ്യാപുസ്തകം 31 : 14 (OCVML)
എന്നാൽ യുദ്ധംചെയ്തു മടങ്ങിവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ* അതായത്, ആയിരംപേരും നൂറുപേരും അടങ്ങുന്ന സൈന്യത്തിന്റെ അധിപന്മാർ. സൈന്യാധിപന്മാരോട് മോശ കോപിച്ചു:
സംഖ്യാപുസ്തകം 31 : 15 (OCVML)
“സകലസ്ത്രീകളെയും നിങ്ങൾ ജീവനോടെ വെച്ചുവോ?” മോശ അവരോടു ചോദിച്ചു.
സംഖ്യാപുസ്തകം 31 : 16 (OCVML)
“യഹോവയുടെ ജനത്തിന്മേൽ ഒരു ബാധ വരാൻ തക്കവണ്ണം പെയോരിലെ സംഭവത്തിൽ ബിലെയാമിന്റെ ഉപദേശം അനുസരിച്ചതിനാൽ, ഇസ്രായേല്യർ യഹോവയോട് അവിശ്വസ്തരായിത്തീരാൻ കാരണക്കാരായവർ അവരാണ്.
സംഖ്യാപുസ്തകം 31 : 17 (OCVML)
ഇപ്പോൾ സകല ആൺകുട്ടികളെയും പുരുഷനോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുള്ള സകലസ്ത്രീകളെയും വധിക്കുക.
സംഖ്യാപുസ്തകം 31 : 18 (OCVML)
എന്നാൽ പുരുഷനോടുകൂടെ ഒരിക്കലും കിടക്കപങ്കിട്ടിട്ടില്ലാത്ത സകലപെൺകുട്ടികളെയും നിങ്ങൾക്കായി രക്ഷിക്കുക.
സംഖ്യാപുസ്തകം 31 : 19 (OCVML)
“ആരെയെങ്കിലും കൊന്നിട്ടുള്ളവരോ കൊല്ലപ്പെട്ട ആരെയെങ്കിലും സ്പർശിച്ചവരോ ആയ നിങ്ങൾ എല്ലാവരും ഏഴുദിവസത്തേക്കു പാളയത്തിനു വെളിയിൽ പാർക്കണം. മൂന്നും ഏഴും ദിവസങ്ങളിൽ നിങ്ങൾ നിങ്ങളെത്തന്നെയും നിങ്ങളുടെ ബന്ദികളെയും ശുദ്ധീകരിക്കണം.
സംഖ്യാപുസ്തകം 31 : 20 (OCVML)
അപ്രകാരംതന്നെ സകലവസ്ത്രങ്ങളും തുകൽ, ആട്ടുരോമം, മരം എന്നിവകൊണ്ടു നിർമിച്ച സകലതും ശുദ്ധീകരിക്കണം.”
സംഖ്യാപുസ്തകം 31 : 21 (OCVML)
ഇതിനുശേഷം പുരോഹിതനായ എലെയാസാർ യുദ്ധത്തിനുപോയ പടയാളികളോടു പറഞ്ഞു, “യഹോവ മോശയ്ക്കു നൽകിയ ന്യായപ്രമാണത്തിലെ ചട്ടം ഇതാണ്:
സംഖ്യാപുസ്തകം 31 : 22 (OCVML)
സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, വെളുത്തീയം, കറുത്തീയം മുതലായ
സംഖ്യാപുസ്തകം 31 : 23 (OCVML)
തീയാൽ നശിക്കാത്ത മറ്റെന്തും തീയിലിട്ട് എടുക്കണം. അപ്പോൾ അവ ശുദ്ധമാകും. എന്നാൽ അവ ശുദ്ധീകരണജലത്താലും ശുദ്ധമാക്കപ്പെടണം. അഗ്നിയെ അതിജീവിക്കാൻ കഴിയാത്ത വസ്തു ഒക്കെയും ആ ജലത്തിലിട്ട് എടുക്കണം.
സംഖ്യാപുസ്തകം 31 : 24 (OCVML)
ഏഴാംദിവസം നിങ്ങളുടെ വസ്ത്രം കഴുകണം; അപ്പോൾ നിങ്ങൾ ശുദ്ധരാകും. പിന്നെ നിങ്ങൾക്കു പാളയത്തിലേക്ക് വരാം.”
സംഖ്യാപുസ്തകം 31 : 25 (OCVML)
കൊള്ളമുതൽ പങ്കിടുന്നു യഹോവ മോശയോടു കൽപ്പിച്ചു:
സംഖ്യാപുസ്തകം 31 : 26 (OCVML)
“നീയും പുരോഹിതനായ എലെയാസാരും സഭയിലെ പിതൃഭവനത്തലവന്മാരുംകൂടി യുദ്ധത്തിൽ പിടിച്ചെടുത്ത സകലമനുഷ്യരെയും മൃഗങ്ങളെയും എണ്ണണം.
സംഖ്യാപുസ്തകം 31 : 27 (OCVML)
യുദ്ധത്തിൽ പങ്കെടുത്ത പടയാളികൾക്കും സമൂഹത്തിലെ മറ്റുള്ളവർക്കുമായി കൊള്ളമുതൽ തുല്യ രണ്ടോഹരിയായി പങ്കിടണം.
സംഖ്യാപുസ്തകം 31 : 28 (OCVML)
യുദ്ധത്തിൽ പങ്കെടുത്ത പടയാളികളുടേതിൽനിന്ന് യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ ഏതുമാകട്ടെ, അഞ്ഞൂറിലൊന്നുവീതം യഹോവയ്ക്കായി വേർതിരിക്കണം.
സംഖ്യാപുസ്തകം 31 : 29 (OCVML)
അതു പടയാളികളുടെ ഓഹരിയിൽനിന്ന് പകുതി യഹോവയ്ക്കു വിശിഷ്ടയാഗാർപ്പണമായി പുരോഹിതനായ എലെയാസാരിനു കൊടുക്കുക.
സംഖ്യാപുസ്തകം 31 : 30 (OCVML)
ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ മറ്റ് ഏതുമൃഗമോ ആകട്ടെ അൻപതിന് ഒന്നുവീതം തെരഞ്ഞെടുക്കുക. അവയെ യഹോവയുടെ സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്കു കൊടുക്കുക.”
സംഖ്യാപുസ്തകം 31 : 31 (OCVML)
അങ്ങനെ മോശയും പുരോഹിതനായ എലെയാസാരും യഹോവ മോശയോടു കൽപ്പിച്ചതുപോലെ ചെയ്തു.
സംഖ്യാപുസ്തകം 31 : 32 (OCVML)
പടയാളികൾ എടുത്ത കവർച്ചയ്ക്കുപുറമേ ഉണ്ടായിരുന്ന കൊള്ളമുതൽ 6,75,000 ചെമ്മരിയാട്,
സംഖ്യാപുസ്തകം 31 : 33 (OCVML)
72,000 കന്നുകാലി,
സംഖ്യാപുസ്തകം 31 : 34 (OCVML)
61,000 കഴുത,
സംഖ്യാപുസ്തകം 31 : 35 (OCVML)
പുരുഷനുമായി ഒരിക്കലും കിടക്കപങ്കിട്ടിട്ടില്ലാത്തവരായ 32,000 സ്ത്രീകൾ ഇവയായിരുന്നു.
സംഖ്യാപുസ്തകം 31 : 36 (OCVML)
യുദ്ധത്തിൽ പങ്കെടുത്തവർക്കുള്ള ഓഹരി—കൊള്ളമുതലിന്റെ പകുതി—ഇവയായിരുന്നു: 3,37,500 ചെമ്മരിയാട്,
സംഖ്യാപുസ്തകം 31 : 37 (OCVML)
അതിൽ യഹോവയ്ക്കുള്ള വിഹിതം 675 ആയിരുന്നു;
സംഖ്യാപുസ്തകം 31 : 38 (OCVML)
36,000 കന്നുകാലി, അതിൽ യഹോവയ്ക്കുള്ള വിഹിതം 72 ആയിരുന്നു;
സംഖ്യാപുസ്തകം 31 : 39 (OCVML)
30,500 കഴുത, അതിൽ യഹോവയ്ക്കുള്ള വിഹിതം 61 ആയിരുന്നു;
സംഖ്യാപുസ്തകം 31 : 40 (OCVML)
16,000 ജനങ്ങൾ, അതിൽ യഹോവയ്ക്കുള്ള വിഹിതം 32 ആയിരുന്നു.
സംഖ്യാപുസ്തകം 31 : 41 (OCVML)
സംഖ്യാപുസ്തകം 31 : 42 (OCVML)
യഹോവ മോശയോടു കൽപ്പിച്ചതുപോലെ മോശ ആ വിഹിതം യഹോവയുടെ ഭാഗമായി പുരോഹിതനായ എലെയാസാരിനു കൊടുത്തു. പോരാളികൾക്കുള്ളതിൽനിന്ന് മോശ വേർതിരിച്ച, പകുതി കൊള്ളമുതലിൽ, ഇസ്രായേല്യരുടെ ഓഹരി
സംഖ്യാപുസ്തകം 31 : 43 (OCVML)
3,37,500 ചെമ്മരിയാട്,
സംഖ്യാപുസ്തകം 31 : 44 (OCVML)
36,000 കന്നുകാലി,
സംഖ്യാപുസ്തകം 31 : 45 (OCVML)
30,500 കഴുത,
സംഖ്യാപുസ്തകം 31 : 46 (OCVML)
16,000 ജനങ്ങൾ എന്നിവയായിരുന്നു.
സംഖ്യാപുസ്തകം 31 : 47 (OCVML)
യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാർ, മൃഗങ്ങൾ എന്നിവയിൽ അൻപതിന് ഒന്നുവീതം സമാഗമകൂടാരത്തിൽ ശുശ്രൂഷിച്ചിരുന്ന ലേവ്യർക്കു കൊടുത്തു.
സംഖ്യാപുസ്തകം 31 : 48 (OCVML)
ഇതിനുശേഷം സൈന്യവിഭാഗങ്ങളുടെമേൽ നിയമിക്കപ്പെട്ടിരുന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യാധിപന്മാർ മോശയുടെ അടുക്കൽ ചെന്ന്
സംഖ്യാപുസ്തകം 31 : 49 (OCVML)
അദ്ദേഹത്തോടു പറഞ്ഞു: “അങ്ങയുടെ ആജ്ഞാനുസരണം അങ്ങയുടെ ദാസന്മാർ പടയാളികളെ എണ്ണി. ഒരുവൻപോലും നഷ്ടപ്പെട്ടിട്ടില്ല.
സംഖ്യാപുസ്തകം 31 : 50 (OCVML)
അതുകൊണ്ട് ഞങ്ങൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യാൻ ഞങ്ങൾക്ക് ഓരോരുത്തർക്കും ലഭിച്ച സ്വർണ ഉരുപ്പടികളായ തോൾവള, കൈവള, മോതിരം, കുണുക്ക്, മാല എന്നിവ യഹോവയ്ക്ക് ഒരു കാഴ്ചയായിക്കൊണ്ടുവന്നിരിക്കുന്നു.”
സംഖ്യാപുസ്തകം 31 : 51 (OCVML)
മോശയും പുരോഹിതനായ എലെയാസാരും അവരിൽനിന്ന് കൈപ്പണിയായി നിർമിച്ച ആ സ്വർണ ഉരുപ്പടികൾ സ്വീകരിച്ചു.
സംഖ്യാപുസ്തകം 31 : 52 (OCVML)
സഹസ്രാധിപന്മാരിലും ശതാധിപന്മാരിലുംനിന്ന് അവർ യഹോവയ്ക്കു കാഴ്ചയായി അർപ്പിച്ച സ്വർണം ആകെ 16,750 ശേക്കേൽ ഏക. 190 കി.ഗ്രാം. ആയിരുന്നു.
സംഖ്യാപുസ്തകം 31 : 53 (OCVML)
ഓരോ പടയാളിയും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിരുന്നു.
സംഖ്യാപുസ്തകം 31 : 54 (OCVML)
മോശയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരിൽനിന്നും ശതാധിപന്മാരിൽനിന്നും സ്വർണം സ്വീകരിച്ച് യഹോവയുടെമുമ്പാകെ ഇസ്രായേല്യർക്ക് ഒരു സ്മാരകമായി സമാഗമകൂടാരത്തിൽ കൊണ്ടുവന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54