സംഖ്യാപുസ്തകം 4 : 1 (OCVML)
കെഹാത്യർ യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
സംഖ്യാപുസ്തകം 4 : 2 (OCVML)
“ലേവ്യാഗോത്രത്തിലെ കെഹാത്യരുടെ ജനസംഖ്യ പിതൃഭവനമായും കുടുംബമായും എടുക്കുക.
സംഖ്യാപുസ്തകം 4 : 3 (OCVML)
സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവരെ വയസ്സു പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക.
സംഖ്യാപുസ്തകം 4 : 4 (OCVML)
“സമാഗമകൂടാരത്തിലെ അതിവിശുദ്ധവസ്തുക്കൾ സൂക്ഷിക്കുകയാണ് കെഹാത്യരുടെ ചുമതല.
സംഖ്യാപുസ്തകം 4 : 5 (OCVML)
പാളയം യാത്ര പുറപ്പെടുമ്പോൾ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും അകത്തുചെന്ന് മറശ്ശീല അഴിച്ചിറക്കി ഉടമ്പടിയുടെ പേടകം അതുകൊണ്ടു മൂടണം.
സംഖ്യാപുസ്തകം 4 : 6 (OCVML)
പിന്നെ അവർ അതു തഹശുതുകൽകൊണ്ടു* ജലത്തിൽ വസിക്കുന്ന വലിയ സസ്തനജീവികളുടെ തുകൽ ആകാനാണ് സാധ്യത. മൂടണം. ഒരു നീല തുണി അതിന്മേൽ വിരിച്ച് തണ്ടുകൾ യഥാസ്ഥാനത്ത് ഇടുകയും വേണം.
സംഖ്യാപുസ്തകം 4 : 7 (OCVML)
“കാഴ്ചയപ്പത്തിന്റെ മേശമേൽ അവർ ഒരു നീലത്തുണി വിരിച്ച് തളികകളും പാത്രങ്ങളും കോപ്പകളും പാനീയയാഗത്തിനുള്ള ഭരണികളും അതിന്മേൽ വെക്കണം; അവിടെ നിരന്തരം ഉണ്ടാകാറുള്ള അപ്പവും അതിന്മേൽതന്നെ ഉണ്ടായിരിക്കണം.
സംഖ്യാപുസ്തകം 4 : 8 (OCVML)
ഇവയുടെമേൽ അവർ ഒരു ചെമപ്പു തുണി വിരിക്കുകയും അതു തഹശുതുകൽകൊണ്ടു മൂടുകയും, പിന്നീട് അതിന്റെ തണ്ടുകൾ ഉറപ്പിക്കുകയും ചെയ്യണം.
സംഖ്യാപുസ്തകം 4 : 9 (OCVML)
“അവർ ഒരു നീലത്തുണി എടുത്ത് വെളിച്ചത്തിനുള്ള വിളക്ക്, അതിന്റെ ദീപങ്ങളോടും അതിന്റെ കരിന്തിരി മുറിക്കുന്നതിനുള്ള കത്രികകളോടും അതിന്റെ പാത്രങ്ങളോടും അതിൽ ഒഴിക്കുന്ന എണ്ണയുടെ എല്ലാ ഭരണികളോടുംകൂടെ മൂടണം.
സംഖ്യാപുസ്തകം 4 : 10 (OCVML)
പിന്നെ അവർ അതും അതോടു ബന്ധപ്പെട്ട സകല ഉപകരണഭാഗങ്ങളും തഹശുതുകൽകൊണ്ടു പൊതിഞ്ഞ് ചുമക്കാനുള്ള ഒരു തണ്ടിന്മേൽ വെക്കണം.
സംഖ്യാപുസ്തകം 4 : 11 (OCVML)
സംഖ്യാപുസ്തകം 4 : 12 (OCVML)
“തങ്കയാഗപീഠത്തിന്മേൽ അവർ ഒരു നീലത്തുണി വിരിക്കുകയും തഹശുതുകൽകൊണ്ട് അതു മൂടുകയും അതിന്റെ തണ്ട് ഉറപ്പിക്കുകയും വേണം.
സംഖ്യാപുസ്തകം 4 : 13 (OCVML)
“അവർ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം എടുത്ത്, ഒരു നീലത്തുണിയിൽ പൊതിഞ്ഞ്, തഹശുതുകൽകൊണ്ടു മൂടി, ചുമക്കാനുള്ള തണ്ടിന്മേൽ വെക്കണം. “അവർ വെങ്കലയാഗപീഠത്തിന്മേൽനിന്ന് ചാരം നീക്കി ഒരു ഊതവർണത്തിലുള്ള ഒരു ശീല അതിന്മേൽ വിരിക്കണം.
സംഖ്യാപുസ്തകം 4 : 14 (OCVML)
പിന്നെ അവർ അഗ്നികലശങ്ങൾ, മാംസം കൈകാര്യം ചെയ്യാനുള്ള മുൾക്കരണ്ടികൾ, കോരികകൾ, തളിക്കുന്നതിനുള്ള കലങ്ങൾ എന്നിവ ഉൾപ്പെടെ യാഗപീഠത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന സകല ഉപകരണങ്ങും അതിന്മേൽ വെക്കണം. അതിന്മേൽ അവർ തഹശുതുകൽകൊണ്ടുള്ള ഒരു വിരി വിരിച്ച്, ചുമക്കാനുള്ള തണ്ടുകൾ ഉറപ്പിക്കണം.
സംഖ്യാപുസ്തകം 4 : 15 (OCVML)
സംഖ്യാപുസ്തകം 4 : 16 (OCVML)
“അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും വിശുദ്ധ ഉപകരണങ്ങളും സകലവിശുദ്ധവസ്തുക്കളും മൂടിത്തീർന്നശേഷം, പാളയം പുറപ്പെടാൻ തയ്യാറാക്കിയിരിക്കുമ്പോൾ ചുമക്കുന്ന ജോലിക്കായി കെഹാത്യർ വരണം. എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന്, വിശുദ്ധവസ്തുക്കളെ സ്പർശിക്കരുത്. സമാഗമകൂടാരത്തിലുള്ള ഈ സാധനങ്ങളാണ് കെഹാത്യർ ചുമക്കേണ്ടത്.
സംഖ്യാപുസ്തകം 4 : 17 (OCVML)
“വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗം, നിരന്തരം അർപ്പിക്കുന്ന ഭോജനയാഗം, അഭിഷേകതൈലം എന്നിവയുടെ മേൽനോട്ടം പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാർക്ക് ആയിരിക്കണം. സമാഗമകൂടാരം മുഴുവനും, അതിന്റെ വിശുദ്ധ ഉപകരണങ്ങളും വസ്തുക്കളും ഉൾപ്പെടെ അതിലുള്ള സകലതിന്റെയും ചുമതല അദ്ദേഹത്തിനായിരിക്കണം.” യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
സംഖ്യാപുസ്തകം 4 : 18 (OCVML)
“കെഹാത്യകുടുംബങ്ങളുടെ കുലങ്ങൾ ലേവ്യരിൽനിന്ന് നശിപ്പിക്കപ്പെടരുത്.
സംഖ്യാപുസ്തകം 4 : 19 (OCVML)
അതിവിശുദ്ധവസ്തുക്കളോടു സമീപിക്കുമ്പോൾ അവർ മരിക്കാതിരിക്കേണ്ടതിന് അവർക്കുവേണ്ടി ഇതു ചെയ്യുക: അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ കടന്നുചെന്ന് ഓരോ പുരുഷനെയും അവന്റെ ജോലിയും അവൻ ചുമക്കേണ്ട വസ്തുക്കളും ഏൽപ്പിക്കുക.
സംഖ്യാപുസ്തകം 4 : 20 (OCVML)
എന്നാൽ കെഹാത്യർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധവസ്തുക്കൾ മൂടുന്ന സമയം അവർ അകത്തുചെന്നു വിശുദ്ധവസ്തുക്കൾ നോക്കരുത്.”
സംഖ്യാപുസ്തകം 4 : 21 (OCVML)
ഗെർശോന്യർ യഹോവ മോശയോട് അരുളിച്ചെയ്തു:
സംഖ്യാപുസ്തകം 4 : 22 (OCVML)
“പിതൃഭവനമായും കുടുംബമായും ഗെർശോന്യരുടെ ജനസംഖ്യയെടുക്കുക.
സംഖ്യാപുസ്തകം 4 : 23 (OCVML)
സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവരെ വയസ്സു പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക.
സംഖ്യാപുസ്തകം 4 : 24 (OCVML)
“വേലയിലും ചുമട് എടുക്കുന്നതിലും ഗെർശോന്യകുലങ്ങളുടെ ശുശ്രൂഷ ഇതാണ്:
സംഖ്യാപുസ്തകം 4 : 25 (OCVML)
കൂടാരത്തിന്റെ മറശ്ശീലകൾ, സമാഗമകൂടാരം, അതിന്റെ വിരി, തഹശുതുകൽകൊണ്ടുള്ള പുറംമൂടി, സമാഗമകൂടാരവാതിൽക്കലുള്ള മറശ്ശീലകൾ,
സംഖ്യാപുസ്തകം 4 : 26 (OCVML)
സമാഗമകൂടാരത്തെയും യാഗപീഠത്തെയും ചുറ്റിയുള്ള അങ്കണത്തിന്റെ മറശ്ശീലകൾ, അങ്കണകവാടത്തിന്റെ മറശ്ശീല, കയറുകൾ, അതിന്റെ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇവയെല്ലാം അവർ ചുമക്കണം. ഇവകൊണ്ടു ചെയ്യേണ്ട ജോലിയൊക്കെയും ഗെർശോന്യർ ചെയ്യണം.
സംഖ്യാപുസ്തകം 4 : 27 (OCVML)
ചുമടു ചുമക്കുന്നതോ ഇതര വേലകൾ ചെയ്യുന്നതോ ആയ അവരുടെ ശുശ്രൂഷകൾ എല്ലാം അഹരോന്റെയും പുത്രന്മാരുടെയും നിർദേശാനുസരണമായിരിക്കണം. അവർക്കുള്ള കർത്തവ്യമെല്ലാം നീ അവരെ ഏൽപ്പിക്കണം.
സംഖ്യാപുസ്തകം 4 : 28 (OCVML)
സമാഗമകൂടാരത്തിലെ ഗെർശോന്യകുടുംബങ്ങളുടെ ശുശ്രൂഷ ഇതാണ്. പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശാനുസരണം അവർ ശുശ്രൂഷചെയ്യണം.
സംഖ്യാപുസ്തകം 4 : 29 (OCVML)
മെരാര്യർ “മെരാര്യരെ പിതൃഭവനമായും കുടുംബമായും എണ്ണുക.
സംഖ്യാപുസ്തകം 4 : 30 (OCVML)
സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക.
സംഖ്യാപുസ്തകം 4 : 31 (OCVML)
സമാഗമകൂടാരത്തിൽ അവർ ശുശ്രൂഷ നിവർത്തിക്കുമ്പോഴുള്ള അവരുടെ കർത്തവ്യം ഇതാണ്: കൂടാരത്തിന്റെ ചട്ടക്കൂട്, അതിന്റെ സാക്ഷകൾ, തൂണുകളും ചുവടുകളും,
സംഖ്യാപുസ്തകം 4 : 32 (OCVML)
അതുപോലെതന്നെ ചുറ്റുമുള്ള അങ്കണത്തിന്റെ തൂണുകളും ചുവടുകളും, കൂടാരത്തിന്റെ കുറ്റികൾ, കയറുകൾ എന്നിങ്ങനെ എല്ലാ ഉപകരണങ്ങളും അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സകലതും അവർ ചുമക്കണം. ഓരോ പുരുഷനെയും അവൻ ചുമക്കേണ്ട സാധനങ്ങൾ പ്രത്യേകം ഏൽപ്പിക്കുക.
സംഖ്യാപുസ്തകം 4 : 33 (OCVML)
സമാഗമകൂടാരത്തിൽ വേലചെയ്യുമ്പോൾ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശാനുസരണം മെരാര്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട ശുശ്രൂഷ ഇതാണ്.”
സംഖ്യാപുസ്തകം 4 : 34 (OCVML)
ലേവ്യരുടെ എണ്ണം മോശയും അഹരോനും സഭയിലെ നേതാക്കന്മാരും കെഹാത്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
സംഖ്യാപുസ്തകം 4 : 35 (OCVML)
സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള പുരുഷന്മാർ
സംഖ്യാപുസ്തകം 4 : 36 (OCVML)
പിതൃഭവനപ്രകാരം എണ്ണപ്പെട്ടവർ ആകെ 2,750 ആയിരുന്നു.
സംഖ്യാപുസ്തകം 4 : 37 (OCVML)
സമാഗമകൂടാരത്തിൽ ശുശ്രൂഷചെയ്തവരായി കെഹാത്യകുടുംബങ്ങളിലുള്ളവരുടെ ആകെ എണ്ണം ആയിരുന്നു ഇത്. മോശയോട് യഹോവ കൽപ്പിച്ചപ്രകാരം മോശയും അഹരോനും അവരെ എണ്ണി.
സംഖ്യാപുസ്തകം 4 : 38 (OCVML)
ഗെർശോന്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
സംഖ്യാപുസ്തകം 4 : 39 (OCVML)
സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള,
സംഖ്യാപുസ്തകം 4 : 40 (OCVML)
പിതൃഭവനമായും കുടുംബമായും എണ്ണപ്പെട്ട പുരുഷന്മാർ ആകെ 2,630 ആയിരുന്നു.
സംഖ്യാപുസ്തകം 4 : 41 (OCVML)
സമാഗമകൂടാരത്തിൽ ശുശ്രൂഷചെയ്തവരായി ഗെർശോന്യകുടുംബങ്ങളിലുള്ളവരുടെ ആകെ എണ്ണം ആയിരുന്നു ഇത്. യഹോവയുടെ കൽപ്പനപ്രകാരം മോശയും അഹരോനും അവരെ എണ്ണി.
സംഖ്യാപുസ്തകം 4 : 42 (OCVML)
മെരാര്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
സംഖ്യാപുസ്തകം 4 : 43 (OCVML)
സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ളവരും
സംഖ്യാപുസ്തകം 4 : 44 (OCVML)
പിതൃഭവനപ്രകാരം എണ്ണപ്പെട്ടവരുമായ പുരുഷന്മാർ ആകെ 3,200 ആയിരുന്നു.
സംഖ്യാപുസ്തകം 4 : 45 (OCVML)
മെരാര്യകുടുംബങ്ങളിൽ ഉള്ളവരുടെ ആകെ എണ്ണമായിരുന്നു ഇത്. മോശയിലൂടെ യഹോവ കൽപ്പിച്ചപ്രകാരം മോശയും അഹരോനും അവരെ എണ്ണി.
സംഖ്യാപുസ്തകം 4 : 46 (OCVML)
അങ്ങനെ മോശയും അഹരോനും ഇസ്രായേലിന്റെ പ്രഭുക്കന്മാരുംകൂടി ലേവ്യരെ മുഴുവൻ പിതൃഭവനമായും കുടുംബമായും എണ്ണി.
സംഖ്യാപുസ്തകം 4 : 47 (OCVML)
സമാഗമകൂടാരത്തിന്റെ ശുശ്രൂഷയ്ക്കും ചുമടിനും വന്നിരുന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള പുരുഷന്മാർ
സംഖ്യാപുസ്തകം 4 : 48 (OCVML)
സംഖ്യാപുസ്തകം 4 : 49 (OCVML)
യഹോവ മോശയിലൂടെ കൽപ്പിച്ചതുപോലെ, ഓരോരുത്തനെയും താന്താങ്ങളുടെ ചുമതല ഏൽപ്പിച്ചു; അവരുടെ കർത്തവ്യങ്ങളെക്കുറിച്ചു നിർദേശവും നൽകി. യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അവരെ എണ്ണി.
❮
❯