സദൃശ്യവാക്യങ്ങൾ 14 : 1 (OCVML)
ജ്ഞാനമുള്ള വനിത തന്റെ വീട് പണിയുന്നു, എന്നാൽ ഭോഷയായവൾ സ്വന്തം കൈകൊണ്ട് തന്റെ ഭവനം ഇടിച്ചുതകർക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 2 (OCVML)
യഹോവയെ ഭയപ്പെടുന്നവർ സത്യസന്ധതയോടെ ജീവിക്കുന്നു, എന്നാൽ അവിടത്തെ നിന്ദിക്കുന്നവർ തങ്ങളുടെ കുത്സിതമാർഗം അവലംബിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 3 (OCVML)
ഭോഷരുടെ വായ് അഹങ്കാരവാക്കുൾ ഉരുവിടുന്നു, എന്നാൽ ജ്ഞാനിയുടെ അധരം അവരെ സംരക്ഷിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 4 (OCVML)
കാളകൾ ഇല്ലാത്തിടത്ത്, പുൽത്തൊട്ടി ശൂന്യമായിക്കിടക്കുന്നു, എന്നാൽ കാളയുടെ കരുത്തിൽനിന്ന് സമൃദ്ധമായ വിളവുലഭിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 5 (OCVML)
സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല, എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 6 (OCVML)
പരിഹാസി ജ്ഞാനം അന്വേഷിക്കുന്നു, കണ്ടെത്തുന്നില്ല, എന്നാൽ വിവേകിക്ക് പരിജ്ഞാനം അനായാസം കൈവരുന്നു.
സദൃശ്യവാക്യങ്ങൾ 14 : 7 (OCVML)
ഭോഷരിൽനിന്നും അകലം പാലിക്കുക; നീ അവരുടെ അധരങ്ങളിൽ പരിജ്ഞാനം കണ്ടെത്തുകയില്ല.
സദൃശ്യവാക്യങ്ങൾ 14 : 8 (OCVML)
വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു, എന്നാൽ ഭോഷരുടെ മടയത്തരം അവരെ വഞ്ചിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 9 (OCVML)
ഭോഷർ പാപത്തിനുള്ള പ്രായശ്ചിത്തത്തെ* ചി.കൈ.പ്ര. പാപത്തെ പരിഹാസത്തോടെ വീക്ഷിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവിടത്തെ പ്രീതി ആസ്വദിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 10 (OCVML)
ഓരോ ഹൃദയവും അതിന്റെ വ്യഥ തിരിച്ചറിയുന്നു, മറ്റാർക്കും അതിന്റെ ആനന്ദത്തിൽ പങ്കുചേരാൻ കഴിയുകയില്ല.
സദൃശ്യവാക്യങ്ങൾ 14 : 11 (OCVML)
ദുഷ്കർമിയുടെ ഭവനം നശിപ്പിക്കപ്പെടും, എന്നാൽ നീതിനിഷ്ഠരുടെ കൂടാരം പുരോഗതി കൈവരിക്കും.
സദൃശ്യവാക്യങ്ങൾ 14 : 12 (OCVML)
ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 13 (OCVML)
ആഹ്ലാദം പങ്കിടുമ്പോഴും ഹൃദയം ദുഃഖഭരിതമാകാം, സന്തോഷം സന്താപത്തിൽ അവസാനിക്കുകയുംചെയ്യാം.
സദൃശ്യവാക്യങ്ങൾ 14 : 14 (OCVML)
വിശ്വാസഘാതകർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കും; നല്ല മനുഷ്യർ തങ്ങളുടെ പ്രവൃത്തികളുടെ ഫലവും.
സദൃശ്യവാക്യങ്ങൾ 14 : 15 (OCVML)
ലളിതമാനസർ സകലതും വിശ്വസിക്കുന്നു, വിവേകികൾ തങ്ങളുടെ ചുവടുകൾ സൂക്ഷ്മതയോടെ വെക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 16 (OCVML)
ജ്ഞാനി യഹോവയെ ഭയപ്പെട്ട് അധർമത്തെ അകറ്റിനിർത്തുന്നു, എന്നാൽ ഭോഷർ വീണ്ടുവിചാരമില്ലാത്തവരും സാഹസികരുമാണ്.
സദൃശ്യവാക്യങ്ങൾ 14 : 17 (OCVML)
ഒരു ക്ഷിപ്രകോപി മടയത്തരം പ്രവർത്തിക്കുന്നു, കുടിലതന്ത്രങ്ങൾ മെനയുന്നവർ വെറുക്കപ്പെടുന്നു.
സദൃശ്യവാക്യങ്ങൾ 14 : 18 (OCVML)
ലളിതമാനസർ മടയത്തരം അവകാശമാക്കുന്നു, വിവേകികൾ പരിജ്ഞാനത്താൽ വലയംചെയ്യപ്പെടുന്നു.
സദൃശ്യവാക്യങ്ങൾ 14 : 19 (OCVML)
ദുഷ്ടർ നല്ല മനുഷ്യരുടെമുമ്പാകെ വണങ്ങും; നീചർ നീതിനിഷ്ഠരുടെ കവാടത്തിലും.
സദൃശ്യവാക്യങ്ങൾ 14 : 20 (OCVML)
ദരിദ്രരെ അവരുടെ അയൽവാസികൾപോലും അവഗണിക്കുന്നു, എന്നാൽ ധനികർക്കു ധാരാളം സുഹൃത്തുക്കളുണ്ട്.
സദൃശ്യവാക്യങ്ങൾ 14 : 21 (OCVML)
ഒരാൾ തന്റെ അയൽവാസിയെ നിന്ദിക്കുന്നത് പാപമാണ്, ആവശ്യക്കാരോട് ദയാവായ്പു കാട്ടുന്നവർ അനുഗൃഹീതർ.
സദൃശ്യവാക്യങ്ങൾ 14 : 22 (OCVML)
തിന്മയ്ക്കായി ഗൂഢാലോചന നടത്തുന്നവർ വഴിയാധാരമാകുകയില്ലേ? എന്നാൽ സൽപ്രവൃത്തികൾ ആസൂത്രണംചെയ്യുന്നവർ സ്നേഹവും വിശ്വാസവും നേടുന്നു.
സദൃശ്യവാക്യങ്ങൾ 14 : 23 (OCVML)
എല്ലാ കഠിനാധ്വാനവും ലാഭം കൊണ്ടുവരും, എന്നാൽ കേവലഭാഷണം ദാരിദ്ര്യത്തിന് വഴിതെളിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 24 (OCVML)
ജ്ഞാനിയുടെ സമ്പത്ത് അവരുടെ മകുടം, എന്നാൽ ഭോഷരുടെ ഭോഷത്തത്തിൽനിന്ന് ഭോഷത്തംതന്നെ വിളയുന്നു.
സദൃശ്യവാക്യങ്ങൾ 14 : 25 (OCVML)
സത്യസന്ധതയുള്ള സാക്ഷി ജീവിതങ്ങളെ രക്ഷിക്കുന്നു, എന്നാൽ കള്ളസാക്ഷിയോ വഞ്ചകരാകുന്നു.
സദൃശ്യവാക്യങ്ങൾ 14 : 26 (OCVML)
യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്, അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും.
സദൃശ്യവാക്യങ്ങൾ 14 : 27 (OCVML)
യഹോവാഭക്തി ജീവജലധാരയാണ്, അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 28 (OCVML)
ജനബാഹുല്യം രാജാവിനു മഹത്ത്വം, എന്നാൽ ജനശൂന്യതയാൽ അദ്ദേഹം അധഃപതിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 29 (OCVML)
ദീർഘക്ഷമയുള്ളവർ അത്യന്തം വിവേകശാലികളാണ്, എന്നാൽ ക്ഷിപ്രകോപി മടയത്തരം വെളിപ്പെടുത്തുന്നു.
സദൃശ്യവാക്യങ്ങൾ 14 : 30 (OCVML)
പ്രശാന്തമായ മനസ്സ് ശരീരത്തിനു ജീവദായകമാണ്, എന്നാൽ അസൂയ അസ്ഥികളിൽ അർബുദംപോലെയാണ്.
സദൃശ്യവാക്യങ്ങൾ 14 : 31 (OCVML)
ദരിദ്രരെ പീഡിപ്പിക്കുന്നവർ അവരുടെ സ്രഷ്ടാവിനെ അവഹേളിക്കുന്നു, അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നവർ അവിടത്തെ ബഹുമാനിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14 : 32 (OCVML)
ദുരന്തമുഖത്ത് ദുഷ്ടർ ചിതറിക്കപ്പെടുന്നു, എന്നാൽ നീതിനിഷ്ഠർക്കു മരണത്തിലും അഭയസ്ഥാനമുണ്ട്.
സദൃശ്യവാക്യങ്ങൾ 14 : 33 (OCVML)
വകതിരിവുള്ളവരുടെ ഹൃദയത്തിൽ ജ്ഞാനം കുടികൊള്ളുന്നു എന്നാൽ ഭോഷരുടെ മധ്യത്തിൽപോലും അവൾ അറിയപ്പെടാൻ അനുവദിക്കുന്നു. ചി.കൈ.പ്ര. എന്നാൽ ഭോഷരുടെ ഹൃദയം അവളെ അറിയുകപോലുമില്ല.
സദൃശ്യവാക്യങ്ങൾ 14 : 34 (OCVML)
നീതി ഒരു രാഷ്ട്രത്തെ ഉന്നതസ്ഥിതിയിലെത്തിക്കുന്നു, എന്നാൽ പാപം ഏതു ജനതയ്ക്കും അപമാനകരം.
സദൃശ്യവാക്യങ്ങൾ 14 : 35 (OCVML)
ജ്ഞാനിയായ സേവകരിൽ രാജാവ് സംപ്രീതനാണ്, എന്നാൽ ലജ്ജാകരമായി പ്രവർത്തിക്കുന്ന ദാസൻ രാജാവിന്റെ ക്രോധം ജ്വലിപ്പിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35