സദൃശ്യവാക്യങ്ങൾ 2 : 1 (OCVML)
ജ്ഞാനത്തിന്റെ പ്രതിഫലം എന്റെ കുഞ്ഞേ,* മൂ.ഭാ. എന്റെ മകനേ നീ എന്റെ വചനങ്ങൾ സ്വീകരിച്ച് എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും
സദൃശ്യവാക്യങ്ങൾ 2 : 2 (OCVML)
ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക.
സദൃശ്യവാക്യങ്ങൾ 2 : 3 (OCVML)
ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും വിവേകത്തിനായി നിലവിളിക്കുകയും ചെയ്യുക.
സദൃശ്യവാക്യങ്ങൾ 2 : 4 (OCVML)
അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക.
സദൃശ്യവാക്യങ്ങൾ 2 : 5 (OCVML)
അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും, ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 2 : 6 (OCVML)
കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്; പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്.
സദൃശ്യവാക്യങ്ങൾ 2 : 7 (OCVML)
പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു, നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്,
സദൃശ്യവാക്യങ്ങൾ 2 : 8 (OCVML)
നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 2 : 9 (OCVML)
അങ്ങനെ നീ, നീതിയുക്തവും ന്യായമായതും ഔചിത്യമായതുമായ സകലമാർഗവും ഗ്രഹിക്കും.
സദൃശ്യവാക്യങ്ങൾ 2 : 10 (OCVML)
കാരണം നിന്റെ ഹൃദയത്തിൽ ജ്ഞാനം ഉദയംചെയ്യും പരിജ്ഞാനം നിന്റെ ആത്മാവിന് ഇമ്പമായിരിക്കും.
സദൃശ്യവാക്യങ്ങൾ 2 : 11 (OCVML)
വിവേചനശക്തി നിന്നെ സംരക്ഷിക്കും, വിവേകം നിന്നെ കാത്തുപരിപാലിക്കും.
സദൃശ്യവാക്യങ്ങൾ 2 : 12 (OCVML)
ജ്ഞാനം നിന്നെ ദുഷ്ടമനുഷ്യരുടെ വഴികളിൽനിന്നും വഴിപിഴച്ചവരുടെ ഉപദേശത്തിൽനിന്നും രക്ഷിക്കും,
സദൃശ്യവാക്യങ്ങൾ 2 : 13 (OCVML)
ഇരുളടഞ്ഞ വഴികളിൽ സഞ്ചരിക്കേണ്ടതിന് അവർ സത്യത്തിന്റെ മാർഗം വിട്ടുകളയുന്നു,
സദൃശ്യവാക്യങ്ങൾ 2 : 14 (OCVML)
അവർ തിന്മയുടെ വൈകൃതങ്ങളിൽ ആമോദിക്കുകയും ദുഷ്ടതയിൽ ആനന്ദിക്കുകയും ചെയ്യുന്നു,
സദൃശ്യവാക്യങ്ങൾ 2 : 15 (OCVML)
അവരുടെ മാർഗം കുടിലതനിറഞ്ഞതാണ് അവരുടെ ആസൂത്രണങ്ങൾ വക്രതനിറഞ്ഞതുമാണ്.
സദൃശ്യവാക്യങ്ങൾ 2 : 16 (OCVML)
ജ്ഞാനം നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും,
സദൃശ്യവാക്യങ്ങൾ 2 : 17 (OCVML)
അവൾ തന്റെ യൗവനകാല ഭർത്താവിനെ ഉപേക്ഷിക്കുകയും ദൈവമുമ്പാകെയുള്ള അവളുടെ ഉടമ്പടി അവഗണിക്കുകയും ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 2 : 18 (OCVML)
അവളുടെ ഭവനം മരണത്തിലേക്കും അവളുടെ വഴികൾ പരേതാത്മാക്കളുടെ സമീപത്തേക്കും നയിക്കുന്നു.
സദൃശ്യവാക്യങ്ങൾ 2 : 19 (OCVML)
അവളുടെ സമീപത്തേക്കു പോകുന്ന പുരുഷൻ മടങ്ങിവരുന്നില്ല, ജീവനിലേക്ക് ഒരിക്കലും മടങ്ങിയെത്താൻ അവന് കഴിയുകയില്ല.
സദൃശ്യവാക്യങ്ങൾ 2 : 20 (OCVML)
ആയതിനാൽ, നീ സജ്ജനത്തിന്റെ പാതയിൽ നടക്കുകയും ധർമിഷ്ഠരുടെ വഴികൾ പിൻതുടരുകയുംവേണം.
സദൃശ്യവാക്യങ്ങൾ 2 : 21 (OCVML)
കാരണം പരമാർഥികൾ ദേശത്ത് വസിക്കും നിഷ്കളങ്കർ അവിടെ സുസ്ഥിരരായിരിക്കും;
സദൃശ്യവാക്യങ്ങൾ 2 : 22 (OCVML)
എന്നാൽ ദുഷ്ടമനുഷ്യർ ദേശത്തുനിന്ന് വിച്ഛേദിക്കപ്പെടും, വഞ്ചകർ അവിടെനിന്ന് ഉന്മൂലനംചെയ്യപ്പെടും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22