സദൃശ്യവാക്യങ്ങൾ 22 : 1 (OCVML)
സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം; ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം.
സദൃശ്യവാക്യങ്ങൾ 22 : 2 (OCVML)
സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം: അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു.
സദൃശ്യവാക്യങ്ങൾ 22 : 3 (OCVML)
ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു; എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 22 : 4 (OCVML)
വിനയമാണ് യഹോവാഭക്തി, അതിന്റെ അനന്തരഫലമോ ധനം, ബഹുമതി, ദീർഘായുസ്സ് എന്നിവയും.
സദൃശ്യവാക്യങ്ങൾ 22 : 5 (OCVML)
ദുഷ്ടരുടെ പാതയിൽ മുള്ളുകളും കെണിയുമുണ്ട്, എന്നാൽ സ്വന്തം ജീവനു വിലകൽപ്പിക്കുന്നവർ അവയിൽനിന്നെല്ലാം അകന്നുനിൽക്കുന്നു.
സദൃശ്യവാക്യങ്ങൾ 22 : 6 (OCVML)
കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക, വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.
സദൃശ്യവാക്യങ്ങൾ 22 : 7 (OCVML)
ധനികർ ദരിദ്രർക്കുമേൽ ആധിപത്യംനടത്തുന്നു, വായ്പവാങ്ങുന്നവർ വായ്പകൊടുക്കുന്നവരുടെ ദാസരുമാണ്.
സദൃശ്യവാക്യങ്ങൾ 22 : 8 (OCVML)
ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും, അവരുടെ ഭീകരവാഴ്ച* മൂ.ഭാ. കോപത്തിന്റെ ദണ്ഡ് അവസാനിക്കും.
സദൃശ്യവാക്യങ്ങൾ 22 : 9 (OCVML)
ഉദാരമനസ്കരായവർ അനുഗൃഹീതർ, കാരണം അവർ തങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കിടുന്നു.
സദൃശ്യവാക്യങ്ങൾ 22 : 10 (OCVML)
പരിഹാസിയെ ആട്ടിയോടിക്കുക, അതോടുകൂടി ശണ്ഠ ഒഴിഞ്ഞുപോകും; കലഹവും അധിക്ഷേപവും അവസാനിക്കും.
സദൃശ്യവാക്യങ്ങൾ 22 : 11 (OCVML)
ഹൃദയശുദ്ധി ഇഷ്ടപ്പെടുകയും മാന്യമായി സംസാരിക്കുകയും ചെയ്യുന്നവർക്ക് രാജാവ് സ്നേഹിതനായിത്തീരും.
സദൃശ്യവാക്യങ്ങൾ 22 : 12 (OCVML)
പരിജ്ഞാനത്തിനുമേൽ യഹോവയുടെ ദൃഷ്ടി കാവലിനുണ്ട്, വഞ്ചകരുടെ വാക്കുകൾ അവിടന്നു തകിടംമറിക്കുന്നു.
സദൃശ്യവാക്യങ്ങൾ 22 : 13 (OCVML)
അലസർ ഇപ്രകാരം പറയുന്നു, “വെളിയിൽ ഒരു സിംഹമുണ്ട്! ചത്വരങ്ങളിൽവെച്ച് ഞാൻ വധിക്കപ്പെടും!”
സദൃശ്യവാക്യങ്ങൾ 22 : 14 (OCVML)
വ്യഭിചാരിണിയുടെ വായ് അപകടംനിറഞ്ഞ കെണിയാണ്;† മൂ.ഭാ. ആഴമുള്ള കുഴി യഹോവയുടെ കോപത്തിനിരയായവർ അതിൽ വീഴുന്നു.
സദൃശ്യവാക്യങ്ങൾ 22 : 15 (OCVML)
മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു, എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു.
സദൃശ്യവാക്യങ്ങൾ 22 : 16 (OCVML)
സ്വന്തം സമ്പത്തു വർധിപ്പിക്കുന്നതിന് ദരിദ്രരെ പീഡിപ്പിക്കുന്നവരും ധനികർക്കു ദാനംചെയ്യുന്നവരും ഒരുപോലെ ദരിദ്രരായിത്തീരും.
സദൃശ്യവാക്യങ്ങൾ 22 : 17 (OCVML)
ജ്ഞാനിയുടെ സൂക്തങ്ങൾ ഒന്നാംസൂക്തം ജ്ഞാനിയുടെ സൂക്തങ്ങൾ സശ്രദ്ധം കേൾക്കുക; ഞാൻ ഉപദേശിക്കുന്നതിന് ഹൃദയം നൽകുക,
സദൃശ്യവാക്യങ്ങൾ 22 : 18 (OCVML)
കാരണം അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നതും അധരങ്ങളിൽ ഒരുക്കിനിർത്തുന്നതും ആനന്ദകരം.
സദൃശ്യവാക്യങ്ങൾ 22 : 19 (OCVML)
നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്, ഞാൻ ഇന്നു നിന്നോട്, നിന്നോടുതന്നെ ഉപദേശിക്കുന്നു.
സദൃശ്യവാക്യങ്ങൾ 22 : 20 (OCVML)
ഞാൻ നിനക്കായി മുപ്പതു സൂക്തങ്ങൾ എഴുതിയിട്ടുണ്ട്, ഉപദേശത്തിന്റെയും പരിജ്ഞാനത്തിന്റെയും സൂക്തങ്ങൾതന്നെ,
സദൃശ്യവാക്യങ്ങൾ 22 : 21 (OCVML)
നീ സത്യസന്ധനായി, സത്യംമാത്രം സംസാരിക്കുന്നവൻ ആയിത്തീർന്ന് നീ സേവിക്കുന്നവർക്ക് സത്യസന്ധമായ മറുപടിനൽകേണ്ടതിനാണ് ഞാൻ ഈ സൂക്തങ്ങൾ നിനക്ക് എഴുതിയിട്ടുള്ളത്.
സദൃശ്യവാക്യങ്ങൾ 22 : 22 (OCVML)
രണ്ടാംസൂക്തം ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത് നിർധനരെ കോടതികയറ്റി തകർത്തുകളയരുത്,
സദൃശ്യവാക്യങ്ങൾ 22 : 23 (OCVML)
കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും.
സദൃശ്യവാക്യങ്ങൾ 22 : 24 (OCVML)
മൂന്നാംസൂക്തം ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്, പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്.
സദൃശ്യവാക്യങ്ങൾ 22 : 25 (OCVML)
അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 22 : 26 (OCVML)
നാലാംസൂക്തം മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്;
സദൃശ്യവാക്യങ്ങൾ 22 : 27 (OCVML)
അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്, നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും.
സദൃശ്യവാക്യങ്ങൾ 22 : 28 (OCVML)
അഞ്ചാംസൂക്തം നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരിക്കുന്ന പുരാതനമായ അതിർത്തിക്കല്ലു മാറ്റരുത്.
സദൃശ്യവാക്യങ്ങൾ 22 : 29 (OCVML)
ആറാംസൂക്തം തന്റെ തൊഴിലിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിനെ നിങ്ങൾ കാണുന്നില്ലേ? അവർ രാജാക്കന്മാരെ സേവിക്കും കീഴുദ്യോഗസ്ഥന്മാർക്കുവേണ്ടി അവർ സേവനം അനുഷ്ഠിക്കുകയില്ലാതാനും.
❮
❯