സദൃശ്യവാക്യങ്ങൾ 24 : 1 (OCVML)
ഇരുപതാംസൂക്തം ദുഷ്ടരോടു നീ അസൂയപ്പെടരുത്, അവരുമായുള്ള കൂട്ടുകെട്ട് നീ അഭിലഷിക്കുകയുമരുത്;
സദൃശ്യവാക്യങ്ങൾ 24 : 2 (OCVML)
കാരണം അവരുടെ ഹൃദയം അതിക്രമത്തിനു കളമൊരുക്കുന്നു, അവരുടെ അധരങ്ങൾ സംഘർഷം സൃഷ്ടിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 24 : 3 (OCVML)
ഇരുപത്തിയൊന്നാംസൂക്തം ജ്ഞാനത്താൽ ഒരു ഭവനം നിർമിക്കപ്പെടുന്നു, വിവേകത്തിലൂടെ അതു സ്ഥിരപ്പെടുകയും ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 24 : 4 (OCVML)
അതിന്റെ മുറികൾ പരിജ്ഞാനത്താൽ നിറയ്ക്കപ്പെടുന്നു; അമൂല്യവും രമണീയവുമായ നിക്ഷേപങ്ങൾകൊണ്ടുതന്നെ.
സദൃശ്യവാക്യങ്ങൾ 24 : 5 (OCVML)
ഇരുപത്തിരണ്ടാംസൂക്തം ജ്ഞാനിക്ക് ബലമുള്ളവരെക്കാൾ ശക്തിയുണ്ട്, പരിജ്ഞാനി ശക്തിക്കുമേൽ ശക്തിനേടുന്നു.
സദൃശ്യവാക്യങ്ങൾ 24 : 6 (OCVML)
യുദ്ധത്തിൽ മുന്നേറാൻ മാർഗനിർദേശങ്ങൾ ആവശ്യമാണ്, എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 24 : 7 (OCVML)
ഇരുപത്തിമൂന്നാംസൂക്തം ജ്ഞാനം ഭോഷർക്ക് അപ്രാപ്യം; പട്ടണകവാടത്തിൽ സമ്മേളിക്കുമ്പോൾ അവർക്ക് പ്രതിവാദം ഇല്ലാതെയാകുന്നു.
സദൃശ്യവാക്യങ്ങൾ 24 : 8 (OCVML)
ഇരുപത്തിനാലാംസൂക്തം ദുഷ്കൃത്യങ്ങൾ ആസൂത്രണംചെയ്യുന്നവർ ഗൂഢാലോചനയിൽ വിദഗ്ദ്ധർ എന്നു വിളിക്കപ്പെടും.
സദൃശ്യവാക്യങ്ങൾ 24 : 9 (OCVML)
ഭോഷത്തം ആസൂത്രണംചെയ്യുന്നത് പാപം, പരിഹാസിയെ ജനം വെറുക്കുന്നു.
സദൃശ്യവാക്യങ്ങൾ 24 : 10 (OCVML)
ഇരുപത്തിയഞ്ചാംസൂക്തം ആപത്ഘട്ടത്തിൽ നിങ്ങൾ ഇടറിപ്പോകുന്നെങ്കിൽ, നിങ്ങളുടെ ശക്തി എത്രയോ പരിമിതം!
സദൃശ്യവാക്യങ്ങൾ 24 : 11 (OCVML)
അന്യായമായി മരണത്തിലേക്കു നയിക്കപ്പെടുന്നവരെ വിടുവിക്കുക; കൊലക്കളത്തിലേക്ക് ഇടറിയിടറി നീങ്ങുന്നവരെ രക്ഷിക്കുക.
സദൃശ്യവാക്യങ്ങൾ 24 : 12 (OCVML)
“ഞങ്ങൾ ഇതേപ്പറ്റി യാതൊന്നും അറിഞ്ഞിരുന്നില്ല,” എന്നു നീ പറഞ്ഞാൽ, ഹൃദയത്തെ തൂക്കിനോക്കുന്നവൻ അതു മനസ്സിലാക്കാതിരിക്കുമോ? നിന്റെ ജീവൻ സംരക്ഷിക്കുന്ന അവിടത്തേക്ക് ഇത് അറിയാതിരിക്കുമോ? അവിടന്ന് ഓരോരുത്തർക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് പകരം ചെയ്യാതിരിക്കുമോ?
സദൃശ്യവാക്യങ്ങൾ 24 : 13 (OCVML)
ഇരുപത്തിയാറാംസൂക്തം എന്റെ കുഞ്ഞേ,* മൂ.ഭാ. എന്റെ മകനേ; വാ. 21 കാണുക. തേൻ കഴിക്കുക, അതു നല്ലതാണ്; തേനടയിലെ തേൻ നിന്റെ നാവിന് ആസ്വാദ്യമാണ്.
സദൃശ്യവാക്യങ്ങൾ 24 : 14 (OCVML)
അതുപോലെതന്നെ, ജ്ഞാനം നിനക്ക് തേൻപോലെയെന്ന് അറിയുക: അതു നീ കണ്ടെത്തിയാൽ, നിനക്കു ശോഭനമായൊരു ഭാവിയുണ്ട്, നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.
സദൃശ്യവാക്യങ്ങൾ 24 : 15 (OCVML)
ഇരുപത്തിയേഴാംസൂക്തം നീതിനിഷ്ഠരുടെ ഭവനത്തിനെതിരേ ദുഷ്ടരെപ്പോലെ പതിയിരിക്കരുത്, അവരുടെ പാർപ്പിടം കൊള്ളയിടുകയുമരുത്;
സദൃശ്യവാക്യങ്ങൾ 24 : 16 (OCVML)
കാരണം നീതിനിഷ്ഠർ ഏഴുവട്ടം വീണാലും അവർ എഴുന്നേൽക്കുകതന്നെചെയ്യും, എന്നാൽ ദുരന്തമുണ്ടാകുമ്പോൾ ദുഷ്ടർ നിലംപരിശാകുന്നു.
സദൃശ്യവാക്യങ്ങൾ 24 : 17 (OCVML)
ഇരുപത്തിയെട്ടാംസൂക്തം നിങ്ങളുടെ ശത്രുവിന്റെ പതനത്തിൽ ആനന്ദിക്കരുത്; അവരുടെ കാലിടറുമ്പോൾ നിന്റെ ഹൃദയം സന്തോഷിക്കുകയുമരുത്,
സദൃശ്യവാക്യങ്ങൾ 24 : 18 (OCVML)
അങ്ങനെയായാൽ, യഹോവ അതുകണ്ട് അതൃപ്തനാകുകയും അവിടത്തെ കോപം ശത്രുവിൽനിന്നു പിൻവലിക്കുകയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 24 : 19 (OCVML)
ഇരുപത്തിഒൻപതാംസൂക്തം ദുഷ്ടർനിമിത്തം ക്ഷോഭിക്കുകയോ നീചരായവരോട് അസൂയപ്പെടുകയോ അരുത്,
സദൃശ്യവാക്യങ്ങൾ 24 : 20 (OCVML)
കാരണം നീചർക്കു ഭാവിപ്രതീക്ഷയില്ല, ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുകയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 24 : 21 (OCVML)
മുപ്പതാംസൂക്തം എന്റെ കുഞ്ഞേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക, മത്സരികളുടെ സംഘത്തിൽ ചേരുകയുമരുത്,
സദൃശ്യവാക്യങ്ങൾ 24 : 22 (OCVML)
കാരണം അവരിരുവരും മത്സരികൾക്കുനേരേ ശീഘ്രനാശം അയയ്ക്കും, അവർ എന്തൊക്കെ ദുരിതങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ആർക്കറിയാം?
സദൃശ്യവാക്യങ്ങൾ 24 : 23 (OCVML)
ജ്ഞാനിയുടെ സൂക്തങ്ങൾ തുടരുന്നു ഇവയും ജ്ഞാനിയുടെ സൂക്തങ്ങൾതന്നെയാണ്: വിധിനിർണയത്തിൽ പക്ഷഭേദം ഉചിതമല്ല:
സദൃശ്യവാക്യങ്ങൾ 24 : 24 (OCVML)
ഒരു കുറ്റവാളിയോട്, “താങ്കൾ നിരപരാധിയാണ്,” എന്നു പറയുന്നവരെ പൊതുജനം ശപിക്കുകയും ജനതകൾ വെറുക്കുകയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 24 : 25 (OCVML)
എന്നാൽ കുറ്റവാളിയെ ശിക്ഷിക്കുന്നവർക്ക് നന്മ കൈവരും, അനവധി അനുഗ്രഹങ്ങൾ വന്നുചേരും.
സദൃശ്യവാക്യങ്ങൾ 24 : 26 (OCVML)
സത്യസന്ധമായ ഉത്തരം യഥാർഥ സൗഹൃദത്തിന്റെ ചിഹ്നമാണ്. മൂ.ഭാ. ചുണ്ടിൽ നൽകുന്ന ചുംബനംപോലെ
സദൃശ്യവാക്യങ്ങൾ 24 : 27 (OCVML)
വെളിയിൽ നിന്റെ വേല ക്രമീകരിക്കുക നിന്റെ പുരയിടം ഒരുക്കുക; അതിനുശേഷം നിന്റെ ഗൃഹനിർമിതി തുടങ്ങുക.
സദൃശ്യവാക്യങ്ങൾ 24 : 28 (OCVML)
മതിയായ കാരണമില്ലാതെ നിന്റെ അയൽവാസിക്കെതിരേ മൊഴിനൽകരുത്— നിന്റെ അധരങ്ങൾകൊണ്ട് അവരെ വഞ്ചിക്കരുത്.
സദൃശ്യവാക്യങ്ങൾ 24 : 29 (OCVML)
“അവർ എന്നോടു ചെയ്തതുപോലെതന്നെ ഞാൻ അവരോടുംചെയ്യും; അവർ ചെയ്തതിനൊക്കെ ഞാൻ അവരോടു പകരംവീട്ടും,” എന്നു പറയരുത്.
സദൃശ്യവാക്യങ്ങൾ 24 : 30 (OCVML)
ഞാൻ അലസരുടെ കൃഷിയിടത്തിനരികിലൂടെയും ബുദ്ധിഹീനരുടെ മുന്തിരിത്തോപ്പിനരികിലൂടെയും നടന്നുപോയി;
സദൃശ്യവാക്യങ്ങൾ 24 : 31 (OCVML)
അവിടെയെല്ലാം മുൾച്ചെടികൾ പടർന്നുപിടിച്ചിരിക്കുന്നു, നിലമെല്ലാം കളകൾ മൂടിയിരിക്കുന്നു, അതിലെ മതിലുകൾ ഇടിഞ്ഞുപോയിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 24 : 32 (OCVML)
ഞാൻ നിരീക്ഷിച്ചവ വിചിന്തനത്തിനു വിധേയമാക്കി, ഞാൻ കണ്ടതിൽനിന്നും ഒരു പാഠം പഠിച്ചു:
സദൃശ്യവാക്യങ്ങൾ 24 : 33 (OCVML)
ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം, ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം;
സദൃശ്യവാക്യങ്ങൾ 24 : 34 (OCVML)
അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34