സദൃശ്യവാക്യങ്ങൾ 3 : 1 (OCVML)
ജ്ഞാനത്തിന്റെ അധിക സത്ഫലങ്ങൾ എന്റെ കുഞ്ഞേ,* മൂ.ഭാ. എന്റെ മകനേ; വാ. 11, 21 കാണുക. എന്റെ ഉപദേശം നീ വിസ്മരിക്കരുത്, എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക,
സദൃശ്യവാക്യങ്ങൾ 3 : 2 (OCVML)
അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും.
സദൃശ്യവാക്യങ്ങൾ 3 : 3 (OCVML)
ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ; അവ നിന്റെ കഴുത്തിൽ അണിയുക, നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.
സദൃശ്യവാക്യങ്ങൾ 3 : 4 (OCVML)
അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ പ്രീതിയും സൽപ്പേരും സമ്പാദിക്കും.
സദൃശ്യവാക്യങ്ങൾ 3 : 5 (OCVML)
പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
സദൃശ്യവാക്യങ്ങൾ 3 : 6 (OCVML)
നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ, അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.† അഥവാ, നിന്നെ വഴിനടത്തും
സദൃശ്യവാക്യങ്ങൾ 3 : 7 (OCVML)
സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്; യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.
സദൃശ്യവാക്യങ്ങൾ 3 : 8 (OCVML)
ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും അസ്ഥികൾക്ക് പോഷണവും നൽകും.
സദൃശ്യവാക്യങ്ങൾ 3 : 9 (OCVML)
നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;
സദൃശ്യവാക്യങ്ങൾ 3 : 10 (OCVML)
അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.
സദൃശ്യവാക്യങ്ങൾ 3 : 11 (OCVML)
എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്, അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,
സദൃശ്യവാക്യങ്ങൾ 3 : 12 (OCVML)
കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.‡ എബ്രാ. 12:6
സദൃശ്യവാക്യങ്ങൾ 3 : 13 (OCVML)
ജ്ഞാനം കണ്ടെത്തുകയും വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,
സദൃശ്യവാക്യങ്ങൾ 3 : 14 (OCVML)
കാരണം അവൾ§ അവൾ, വിവക്ഷിക്കുന്നത് ജ്ഞാനം വെള്ളിയെക്കാൾ ആദായകരവും കനകത്തെക്കാൾ ലാഭകരവുമാണ്.
സദൃശ്യവാക്യങ്ങൾ 3 : 15 (OCVML)
അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.
സദൃശ്യവാക്യങ്ങൾ 3 : 16 (OCVML)
അവൾ വലതുകരത്തിൽ ദീർഘായുസ്സും; ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 3 : 17 (OCVML)
അവളുടെ വഴികൾ ആനന്ദഹേതുവും അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.
സദൃശ്യവാക്യങ്ങൾ 3 : 18 (OCVML)
അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം; അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.
സദൃശ്യവാക്യങ്ങൾ 3 : 19 (OCVML)
ജ്ഞാനത്താൽ യഹോവ ഭൂമിക്ക് അടിസ്ഥാനശില പാകി, വിവേകത്താൽ അവിടന്ന് ആകാശത്തെ തൽസ്ഥാനത്ത് ഉറപ്പിച്ചു;
സദൃശ്യവാക്യങ്ങൾ 3 : 20 (OCVML)
അവിടത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിപ്പിളർന്നു, ആകാശം തുഷാരബിന്ദുക്കൾ പൊഴിക്കുന്നു.
സദൃശ്യവാക്യങ്ങൾ 3 : 21 (OCVML)
എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക, അവ നിന്റെ ദൃഷ്ടിപഥത്തിൽനിന്നു മറയാതിരിക്കട്ടെ;
സദൃശ്യവാക്യങ്ങൾ 3 : 22 (OCVML)
കാരണം അവ നിനക്കു ജീവനും, നിന്റെ കഴുത്തിൽ ഒരു അലങ്കാരമാലയും ആയിരിക്കട്ടെ.
സദൃശ്യവാക്യങ്ങൾ 3 : 23 (OCVML)
അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും, നിന്റെ കാലടികൾ ഇടറുകയുമില്ല.
സദൃശ്യവാക്യങ്ങൾ 3 : 24 (OCVML)
കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല; നീ കിടക്കുകയും ഉടനെതന്നെ സുഖനിദ്രയിലമരുകയും ചെയ്യും
സദൃശ്യവാക്യങ്ങൾ 3 : 25 (OCVML)
പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്,
സദൃശ്യവാക്യങ്ങൾ 3 : 26 (OCVML)
കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും.
സദൃശ്യവാക്യങ്ങൾ 3 : 27 (OCVML)
നന്മചെയ്യാൻ നിനക്ക് അധികാരമുള്ളപ്പോൾ, അർഹതപ്പെട്ടവർക്ക് അതു ലഭ്യമാക്കാൻ വിമുഖതകാട്ടരുത്.
സദൃശ്യവാക്യങ്ങൾ 3 : 28 (OCVML)
നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ, “പിന്നെവരിക, നാളെനോക്കാം,” എന്നു നിന്റെ അയൽവാസിയോട് പറയരുത്.
സദൃശ്യവാക്യങ്ങൾ 3 : 29 (OCVML)
നിന്റെ സമീപത്ത് നിന്നെ ആശ്രയിച്ചുകൊണ്ടു വസിക്കുന്ന, നിന്റെ അയൽവാസിക്കെതിരേ നീ ദുരാലോചന നടത്തരുത്.
സദൃശ്യവാക്യങ്ങൾ 3 : 30 (OCVML)
നിനക്കു നിരുപദ്രവകാരിയായ മനുഷ്യനെതിരേ, യാതൊരുകാരണവശാലും കലഹിക്കരുത്.
സദൃശ്യവാക്യങ്ങൾ 3 : 31 (OCVML)
അക്രമിയോട് അസൂയപ്പെടുകയോ അയാളുടെ പാത തെരഞ്ഞെടുക്കുകയോ ചെയ്യരുത്.
സദൃശ്യവാക്യങ്ങൾ 3 : 32 (OCVML)
വക്രതയുള്ളവർ യഹോവയ്ക്ക് അറപ്പാകുന്നു എന്നാൽ പരമാർഥതയുള്ളവരോട് അവിടന്ന് വിശ്വസ്തതപുലർത്തുന്നു.
സദൃശ്യവാക്യങ്ങൾ 3 : 33 (OCVML)
ദുഷ്ടരുടെ ഭവനത്തെ യഹോവ ശപിക്കുന്നു, നീതിനിഷ്ഠരുടെ ഭവനത്തെയോ, അവിടന്ന് അനുഗ്രഹിക്കുന്നു.
സദൃശ്യവാക്യങ്ങൾ 3 : 34 (OCVML)
പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.* യാക്കോ. 4:6;1 പത്രോ. 5:5
സദൃശ്യവാക്യങ്ങൾ 3 : 35 (OCVML)
ജ്ഞാനികൾ ബഹുമാനാർഹരായിത്തീരുന്നു, ഭോഷരെ അപമാനത്തിന് ഏൽപ്പിച്ചുകൊടുക്കും.
❮
❯