സദൃശ്യവാക്യങ്ങൾ 4 : 1 (OCVML)
ജ്ഞാനം സർവോന്നതം എന്റെ കുഞ്ഞുങ്ങളേ,* മൂ.ഭാ. എന്റെ മകനേ; വാ. 10, 20 കാണുക പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക; അതിൽ ശ്രദ്ധനൽകി വിവേചനശക്തി കൈവരിക്കുക.
സദൃശ്യവാക്യങ്ങൾ 4 : 2 (OCVML)
കാരണം ഞാൻ നിനക്കു സദുപദേശം നൽകുന്നു, എന്റെ അഭ്യസനം നിരാകരിക്കരുത്.
സദൃശ്യവാക്യങ്ങൾ 4 : 3 (OCVML)
ഞാനും എന്റെ പിതാവിനു മകനും മാതാവിന്റെ ഏക ഓമനസന്താനവും ആയിരുന്നു.
സദൃശ്യവാക്യങ്ങൾ 4 : 4 (OCVML)
എന്റെ പിതാവ് എന്നെ പഠിപ്പിച്ച് എന്നോട് ഇപ്രകാരം പറഞ്ഞു: “എന്റെ വാക്കുകൾ നീ ഹൃദയപൂർവം സ്വീകരിക്കുക; എന്റെ കൽപ്പനകൾ പാലിച്ചാൽ നീ ജീവിക്കും.
സദൃശ്യവാക്യങ്ങൾ 4 : 5 (OCVML)
ജ്ഞാനം നേടുക, വിവേകം ആർജിക്കുക; എന്റെ വാക്കുകൾ വിസ്മരിക്കുകയോ അവയിൽനിന്നു വ്യതിചലിക്കുകയോ അരുത്.
സദൃശ്യവാക്യങ്ങൾ 4 : 6 (OCVML)
ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും; അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും.
സദൃശ്യവാക്യങ്ങൾ 4 : 7 (OCVML)
ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക. നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും അഥവാ, മറ്റുള്ളതെന്തു ചെയ്താലും അറിവ് സമ്പാദിക്കുക.
സദൃശ്യവാക്യങ്ങൾ 4 : 8 (OCVML)
അവളെ അവൾ, വിവക്ഷിക്കുന്നത് ജ്ഞാനം താലോലിക്കുക, അവൾ നിന്നെ ഉയർത്തും; അവളെ ആലിംഗനംചെയ്യുക, അവൾ നിന്നെ ആദരിക്കും.
സദൃശ്യവാക്യങ്ങൾ 4 : 9 (OCVML)
അവൾ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടം അണിയിക്കുകയും ശോഭയുള്ള കിരീടം നിനക്ക് ഉപഹാരമായി നൽകുകയും ചെയ്യും.”
സദൃശ്യവാക്യങ്ങൾ 4 : 10 (OCVML)
എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക, എന്നാൽ നീ ദീർഘായുസ്സുള്ള വ്യക്തിയായിരിക്കും.
സദൃശ്യവാക്യങ്ങൾ 4 : 11 (OCVML)
ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു നേരായ പാതകളിൽ നിന്നെ നടത്തുകയും ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 4 : 12 (OCVML)
നീ നടക്കുമ്പോൾ നിന്റെ കാലടികൾക്കു തടസ്സം നേരിടുകയില്ല; ഓടുമ്പോൾ, നീ ഇടറിവീഴുകയുമില്ല.
സദൃശ്യവാക്യങ്ങൾ 4 : 13 (OCVML)
ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്; അതിനെ സംരക്ഷിക്കുക, കാരണം അതാകുന്നു നിന്റെ ജീവൻ.
സദൃശ്യവാക്യങ്ങൾ 4 : 14 (OCVML)
ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത് ദുർമാർഗികളുടെ പാതയിൽ നീ സഞ്ചരിക്കുകയുമരുത്.
സദൃശ്യവാക്യങ്ങൾ 4 : 15 (OCVML)
അത് ഒഴിവാക്കുക, ആ വഴിയിൽക്കൂടി സഞ്ചരിക്കരുത്; അത് വിട്ടൊഴിഞ്ഞ് നിന്റെ ലക്ഷ്യത്തിലേക്കു കുതിക്കുക.
സദൃശ്യവാക്യങ്ങൾ 4 : 16 (OCVML)
കാരണം അകൃത്യംചെയ്യുന്നതുവരെ അവർക്ക് ഉറക്കംവരികയില്ല; ആരെയെങ്കിലും വീഴ്ത്തിയില്ലെങ്കിൽ അവരെ സുഖനിദ്ര കൈവിടുന്നു,
സദൃശ്യവാക്യങ്ങൾ 4 : 17 (OCVML)
അവർ ദുഷ്ടതയുടെ ആഹാരം ഭക്ഷിക്കുന്നു അതിക്രമത്തിന്റെ വീഞ്ഞു പാനംചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 4 : 18 (OCVML)
നീതിനിഷ്ഠരുടെ പാത അരുണോദയത്തിലെ പ്രഭപോലെയാകുന്നു, അതു നട്ടുച്ചവരെ അധികമധികമായി പ്രശോഭിച്ചുകൊണ്ടിരിക്കും.
സദൃശ്യവാക്യങ്ങൾ 4 : 19 (OCVML)
എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്; ഏതിൽ തട്ടിവീഴുമെന്ന് അവർ അറിയുന്നില്ല.
സദൃശ്യവാക്യങ്ങൾ 4 : 20 (OCVML)
എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക; എന്റെ മൊഴികൾക്കു ചെവിചായ്‌ക്കുക.
സദൃശ്യവാക്യങ്ങൾ 4 : 21 (OCVML)
അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്, അവ നിന്റെ ഹൃദയത്തിൽത്തന്നെ സൂക്ഷിക്കുക;
സദൃശ്യവാക്യങ്ങൾ 4 : 22 (OCVML)
കാരണം, കണ്ടെത്തുന്നവർക്ക് അവ ജീവനും അവരുടെ ശരീരംമുഴുവൻ ആരോഗ്യവും നൽകുന്നു.
സദൃശ്യവാക്യങ്ങൾ 4 : 23 (OCVML)
എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക, കാരണം അതിൽനിന്നാണ് ജീവന്റെ ഉറവ ഉത്ഭവിക്കുന്നത്.
സദൃശ്യവാക്യങ്ങൾ 4 : 24 (OCVML)
വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക; ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക.
സദൃശ്യവാക്യങ്ങൾ 4 : 25 (OCVML)
നിന്റെ ദൃഷ്ടികൾ ഋജുവായിരിക്കട്ടെ; നിന്റെ കണ്ണുകൾ മുൻപോട്ടുതന്നെ പതിപ്പിക്കുക.
സദൃശ്യവാക്യങ്ങൾ 4 : 26 (OCVML)
നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക§ അഥവാ, ആലോചന നൽകുക അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും.
സദൃശ്യവാക്യങ്ങൾ 4 : 27 (OCVML)
നീ വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്; നിന്റെ കാലുകൾ തിന്മയിൽനിന്ന് ഒഴിഞ്ഞിരിക്കട്ടെ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27