സദൃശ്യവാക്യങ്ങൾ 8 : 1 (OCVML)
ജ്ഞാനത്തിന്റെ വിളംബരം ജ്ഞാനമായവൾ വിളംബരം നടത്തുന്നില്ലേ? വിവേകമുള്ളവൾ ഉച്ചൈസ്തരം ഘോഷിക്കുന്നില്ലേ?
സദൃശ്യവാക്യങ്ങൾ 8 : 2 (OCVML)
വീഥികളുടെ സംഗമസ്ഥാനത്ത്, പാതയോരത്തെ ഉയർന്നസ്ഥാനത്ത് അവൾ നിലയുറപ്പിക്കുന്നു;
സദൃശ്യവാക്യങ്ങൾ 8 : 3 (OCVML)
നഗരകവാടത്തിനരികിൽ, അതിന്റെ പ്രവേശനത്തിനരികെ നിന്നുകൊണ്ട്, അവൾ ഉറക്കെ വിളിച്ചുപറയുന്നു:
സദൃശ്യവാക്യങ്ങൾ 8 : 4 (OCVML)
“അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോട് വിളംബരംചെയ്യുന്നു; മനുഷ്യവർഗത്തോടെല്ലാം ഞാൻ എന്റെ സ്വരം ഉയർത്തുന്നു.
സദൃശ്യവാക്യങ്ങൾ 8 : 5 (OCVML)
ലളിതമാനസരേ, കാര്യപ്രാപ്തിയുള്ളവരാകുക; ബുദ്ധിഹീനരായവരേ, വിവേകമുള്ളവരാകുക.
സദൃശ്യവാക്യങ്ങൾ 8 : 6 (OCVML)
ശ്രദ്ധിക്കുക, എനിക്കു ശ്രേഷ്ഠകരമായ വസ്തുതകൾ പ്രസ്താവിക്കാനുണ്ട്; നീതിയുക്തമായതു സംസാരിക്കാൻ ഞാൻ എന്റെ അധരങ്ങൾ തുറക്കുന്നു.
സദൃശ്യവാക്യങ്ങൾ 8 : 7 (OCVML)
എന്റെ വായ് സത്യം സംസാരിക്കുന്നു, തിന്മ എന്റെ അധരങ്ങൾക്ക് അറപ്പാണ്.
സദൃശ്യവാക്യങ്ങൾ 8 : 8 (OCVML)
എന്റെ വായിലെ വാക്കുകളെല്ലാം നീതിയുള്ളവയാണ്; വക്രതയോ വൈകൃതമോ നിറഞ്ഞ ഒന്നുംതന്നെ അവയിലില്ല.
സദൃശ്യവാക്യങ്ങൾ 8 : 9 (OCVML)
വിവേകികൾക്ക് എന്റെ വാക്കുകൾ സുവ്യക്തമാണ്; പരിജ്ഞാനമുള്ളവർക്ക് അവയെല്ലാം വക്രതയില്ലാത്തതായിരിക്കും.
സദൃശ്യവാക്യങ്ങൾ 8 : 10 (OCVML)
എന്റെ ശിക്ഷണം വെള്ളിക്കുപകരമായും പരിജ്ഞാനം മേൽത്തരം തങ്കത്തിലും ശ്രേഷ്ഠമായും സ്വീകരിക്കുക,
സദൃശ്യവാക്യങ്ങൾ 8 : 11 (OCVML)
ജ്ഞാനം മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.
സദൃശ്യവാക്യങ്ങൾ 8 : 12 (OCVML)
“ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം വസിക്കുന്നു; പരിജ്ഞാനവും വിവേചനശക്തിയും എന്റെ അധീനതയിലുണ്ട്.
സദൃശ്യവാക്യങ്ങൾ 8 : 13 (OCVML)
അധർമത്തെ വെറുക്കുക എന്നതാണ് യഹോവാഭക്തി; അഹന്തയും അഹങ്കാരവും ദുഷ്കൃത്യങ്ങളും വൈകൃതഭാഷണവും ഞാൻ വെറുക്കുന്നു.
സദൃശ്യവാക്യങ്ങൾ 8 : 14 (OCVML)
ബുദ്ധിയുപദേശവും ഉത്തമ നീതിനിർവഹണവും എന്റേതാണ്; എനിക്കു വിവേകമുണ്ട്, എനിക്ക് ശക്തിയുമുണ്ട്.
സദൃശ്യവാക്യങ്ങൾ 8 : 15 (OCVML)
ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു അധിപതികൾ നീതിയുക്തമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നു;
സദൃശ്യവാക്യങ്ങൾ 8 : 16 (OCVML)
ഞാൻ മുഖാന്തരമാണ് പ്രഭുക്കന്മാരും നാടുവാഴികളും ഭരണം നിർവഹിക്കുന്നത്.* ചി.കൈ.പ്ര. നീതിനിഷ്ഠരായ ഭരണാധികാരികൾ
സദൃശ്യവാക്യങ്ങൾ 8 : 17 (OCVML)
എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു, എന്നെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും, നിശ്ചയം.
സദൃശ്യവാക്യങ്ങൾ 8 : 18 (OCVML)
എന്റെ അധീനതയിൽ ധനവും ബഹുമാനവും, അനശ്വരസമ്പത്തും അഭിവൃദ്ധിയുമുണ്ട്.
സദൃശ്യവാക്യങ്ങൾ 8 : 19 (OCVML)
എന്റെ ഫലം തങ്കത്തെക്കാൾ ശ്രേഷ്ഠം; എന്റെ വരുമാനം സംശുദ്ധവെള്ളിയെ പിന്നിലാക്കും.
സദൃശ്യവാക്യങ്ങൾ 8 : 20 (OCVML)
ഞാൻ നീതിമാർഗത്തിൽ സഞ്ചരിക്കുന്നു, ന്യായത്തിന്റെ പാതയിൽത്തന്നെ തുടരുന്നു,
സദൃശ്യവാക്യങ്ങൾ 8 : 21 (OCVML)
അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർക്ക് സമ്പത്ത് അവകാശമായിനൽകുകയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 8 : 22 (OCVML)
“യഹോവ തന്റെ പ്രവൃത്തികളുടെ ആരംഭമായി എന്നെ സൃഷ്ടിച്ചു, തന്റെ പുരാതന പ്രവൃത്തികൾക്കും മുമ്പേതന്നെ;
സദൃശ്യവാക്യങ്ങൾ 8 : 23 (OCVML)
പണ്ടേക്കുപണ്ടേ ഞാൻ സൃഷ്ടിക്കപ്പെട്ടു, ആരംഭത്തിൽ ഭൗമോൽപ്പത്തിക്കും മുൻപുതന്നെ.
സദൃശ്യവാക്യങ്ങൾ 8 : 24 (OCVML)
സമുദ്രങ്ങൾ ഉളവാകുന്നതിനുമുമ്പുതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, ജലസമൃദ്ധമായ അരുവികൾ ഉണ്ടാകുന്നതിനും മുമ്പേതന്നെ;
സദൃശ്യവാക്യങ്ങൾ 8 : 25 (OCVML)
പർവതങ്ങൾ ഉറപ്പിക്കപ്പെടുന്നതിനുമുമ്പ്, മലകൾക്കും മുമ്പേതന്നെ എനിക്കു ജന്മം നൽകപ്പെട്ടു,
സദൃശ്യവാക്യങ്ങൾ 8 : 26 (OCVML)
അവിടന്ന് ഭൂമണ്ഡലത്തെയോ വയലുകളെയോ ഭൂതലത്തിലെ ഏതെങ്കിലും ധൂളിയെയോ സൃഷ്ടിക്കുന്നതിനു മുമ്പേതന്നെ.
സദൃശ്യവാക്യങ്ങൾ 8 : 27 (OCVML)
അവിടന്ന് ആകാശവിതാനത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചപ്പോൾ ഞാനവിടെ ഉണ്ടായിരുന്നു, ആഴിയുടെ പരപ്പിൽ ചക്രവാളം വരച്ചപ്പോഴും,
സദൃശ്യവാക്യങ്ങൾ 8 : 28 (OCVML)
അവിടന്ന് മേഘങ്ങളെ ഉയരത്തിൽ സ്ഥാപിച്ചപ്പോഴും അഗാധതയുടെ ഉറവുകളെ സുരക്ഷിതമായി ഉറപ്പിച്ചപ്പോഴും,
സദൃശ്യവാക്യങ്ങൾ 8 : 29 (OCVML)
ആഴികൾ അവിടത്തെ ആജ്ഞകൾ അതിലംഘിക്കാതിരിക്കാൻ അവിടന്ന് ആഴിക്ക് അതിരിട്ടപ്പോഴും അവിടന്ന് ഭൂമിയുടെ അസ്തിവാരം ഉറപ്പിച്ചപ്പോഴും,
സദൃശ്യവാക്യങ്ങൾ 8 : 30 (OCVML)
ഒരു വിദഗ്ദ്ധശില്പിയായി, അവിടത്തെ സഹചാരിയായി ഞാൻ നിന്നു. പ്രതിദിനം ഞാൻ ആനന്ദഭരിതനായിനിന്നു, അവിടത്തെ സന്നിധാനത്തിൽ ആഹ്ലാദപൂർണനായി കഴിഞ്ഞു,
സദൃശ്യവാക്യങ്ങൾ 8 : 31 (OCVML)
അവിടന്നു സൃഷ്ടിച്ച ലോകത്തിൽ ഞാൻ എത്ര ഉല്ലാസഭരിതനായിരുന്നു മനുഷ്യകുലത്തോടൊപ്പം ഞാൻ എത്രമാത്രം ആനന്ദിച്ചു.
സദൃശ്യവാക്യങ്ങൾ 8 : 32 (OCVML)
“അതുകൊണ്ട് ഇപ്പോൾ, എന്റെ കുഞ്ഞുങ്ങളേ,† മൂ.ഭാ. എന്റെ മകനേ എന്നെ ശ്രദ്ധിക്കുക; എന്റെ വഴികൾ ആചരിക്കുന്നവർ അനുഗൃഹീതർ.
സദൃശ്യവാക്യങ്ങൾ 8 : 33 (OCVML)
എന്റെ പ്രബോധനം കേട്ട് വിവേകിയാകുക; അവ അവഗണിക്കരുത്.
സദൃശ്യവാക്യങ്ങൾ 8 : 34 (OCVML)
എന്നെ ശ്രദ്ധിക്കുന്നവർ അനുഗൃഹീതർ, അനുദിനം എന്റെ പ്രവേശനകവാടത്തിൽ കാത്തുനിന്നും എന്റെ പടിവാതിലിൽ കാവൽകാത്തുംതന്നെ.
സദൃശ്യവാക്യങ്ങൾ 8 : 35 (OCVML)
എന്നെ കണ്ടെത്തുന്നവർ ജീവൻ കണ്ടെത്തുകയും യഹോവയിൽനിന്ന് പ്രസാദം നേടുകയും ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 8 : 36 (OCVML)
എന്നിൽനിന്ന് അകന്നുപോകുന്നവർ അവർക്കുതന്നെ ദോഷംവരുത്തുന്നു; എന്നെ വെറുക്കുന്നവരെല്ലാം മരണത്തെ സ്നേഹിക്കുന്നു.”
❮
❯