സദൃശ്യവാക്യങ്ങൾ 9 : 1 (OCVML)
ജ്ഞാനവും അവിവേകവും ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു; ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു.
സദൃശ്യവാക്യങ്ങൾ 9 : 2 (OCVML)
അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി; അവളുടെ തീന്മേശയും ഒരുക്കിവെച്ചു.
സദൃശ്യവാക്യങ്ങൾ 9 : 3 (OCVML)
അവൾ തന്റെ തോഴിമാരെ നിയോഗിച്ചു, നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി,
സദൃശ്യവാക്യങ്ങൾ 9 : 4 (OCVML)
“ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!” ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു,
സദൃശ്യവാക്യങ്ങൾ 9 : 5 (OCVML)
“വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക, ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക.
സദൃശ്യവാക്യങ്ങൾ 9 : 6 (OCVML)
നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക; വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.”
സദൃശ്യവാക്യങ്ങൾ 9 : 7 (OCVML)
പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു; ദുഷ്ടരെ ശകാരിക്കുന്നവർ അവഹേളനപാത്രമാകും.
സദൃശ്യവാക്യങ്ങൾ 9 : 8 (OCVML)
പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും; ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും.
സദൃശ്യവാക്യങ്ങൾ 9 : 9 (OCVML)
ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും; നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും.
സദൃശ്യവാക്യങ്ങൾ 9 : 10 (OCVML)
യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു, പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു.
സദൃശ്യവാക്യങ്ങൾ 9 : 11 (OCVML)
ജ്ഞാനംമൂലം* മൂ.ഭാ. ഞാൻ നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും, നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 9 : 12 (OCVML)
നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും; നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും.
സദൃശ്യവാക്യങ്ങൾ 9 : 13 (OCVML)
ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്; അവൾ ഭോഷയും വിവരംകെട്ടവളുമാണ്.
സദൃശ്യവാക്യങ്ങൾ 9 : 14 (OCVML)
അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു, നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ,
സദൃശ്യവാക്യങ്ങൾ 9 : 15 (OCVML)
സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന മൂ.ഭാ. തങ്ങളുടെ പാതയിൽ നേരേ പോകുന്നവരോട് പുരുഷന്മാരോട്, അവൾ വിളിച്ചുപറയുന്നു,
സദൃശ്യവാക്യങ്ങൾ 9 : 16 (OCVML)
“ലളിതമാനസരേ, എന്നോടൊപ്പം വരിക!” വിവേകരഹിതരോടവൾ ചൊല്ലുന്നു,
സദൃശ്യവാക്യങ്ങൾ 9 : 17 (OCVML)
“അപഹരിക്കപ്പെട്ട ജലം മധുരതരം; ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!”
സദൃശ്യവാക്യങ്ങൾ 9 : 18 (OCVML)
എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18