സങ്കീർത്തനങ്ങൾ 103 : 1 (OCVML)
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
സങ്കീർത്തനങ്ങൾ 103 : 2 (OCVML)
എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്—
സങ്കീർത്തനങ്ങൾ 103 : 3 (OCVML)
അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു.
സങ്കീർത്തനങ്ങൾ 103 : 4 (OCVML)
അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന്* മൂ.ഭാ. കുഴിയിൽനിന്ന് വീണ്ടെടുക്കുകയും നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു,
സങ്കീർത്തനങ്ങൾ 103 : 5 (OCVML)
നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന് അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു.
സങ്കീർത്തനങ്ങൾ 103 : 6 (OCVML)
പീഡിതരായ എല്ലാവർക്കുംവേണ്ടി യഹോവ നീതിയും ന്യായവും ഉറപ്പാക്കുന്നു.
സങ്കീർത്തനങ്ങൾ 103 : 7 (OCVML)
അവിടന്നു തന്റെ വഴികളെ മോശയ്ക്കും തന്റെ പ്രവൃത്തികളെ ഇസ്രായേൽജനതയ്ക്കും വെളിപ്പെടുത്തി:
സങ്കീർത്തനങ്ങൾ 103 : 8 (OCVML)
യഹോവ കരുണാമയനും ആർദ്രഹൃദയനും ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
സങ്കീർത്തനങ്ങൾ 103 : 9 (OCVML)
അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല, അവിടത്തെ കോപം എന്നേക്കും നിലനിർത്തുകയുമില്ല.
സങ്കീർത്തനങ്ങൾ 103 : 10 (OCVML)
അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അനീതികൾക്കനുസൃതമായി പകരം ചെയ്യുന്നതുമില്ല.
സങ്കീർത്തനങ്ങൾ 103 : 11 (OCVML)
ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ, തന്നെ ഭയപ്പെടുന്നവരോടുള്ള അവിടത്തെ സ്നേഹം ഉന്നതമാണ്.
സങ്കീർത്തനങ്ങൾ 103 : 12 (OCVML)
കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ, അവിടന്ന് നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്നും അകറ്റിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 103 : 13 (OCVML)
ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ, യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;
സങ്കീർത്തനങ്ങൾ 103 : 14 (OCVML)
കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു; നാം പൊടിയെന്ന് അവിടന്ന് ഓർക്കുന്നു.
സങ്കീർത്തനങ്ങൾ 103 : 15 (OCVML)
മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു, വയലിലെ പൂപോലെ അതു തഴയ്ക്കുന്നു;
സങ്കീർത്തനങ്ങൾ 103 : 16 (OCVML)
അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു, അതു നിന്നയിടംപോലും പിന്നെയത് ഓർക്കുന്നില്ല.
സങ്കീർത്തനങ്ങൾ 103 : 17 (OCVML)
എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ നിതാന്തകാലം നിലനിൽക്കും അവിടത്തെ നീതി അവരുടെ മക്കളുടെ മക്കൾക്കും ഉണ്ടാകും—
സങ്കീർത്തനങ്ങൾ 103 : 18 (OCVML)
അവിടത്തെ ഉടമ്പടികൾ പാലിക്കുകയും അവിടത്തെ പ്രമാണങ്ങൾ ഓർത്ത് അനുസരിക്കുകയും ചെയ്യുന്നവരുടെമേൽതന്നെ.
സങ്കീർത്തനങ്ങൾ 103 : 19 (OCVML)
യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു, സകലതും അവിടത്തെ ആധിപത്യത്തിൻകീഴിലാകുന്നു.
സങ്കീർത്തനങ്ങൾ 103 : 20 (OCVML)
അവിടത്തെ അരുളപ്പാടുകൾ ശ്രവിച്ച്, അവിടത്തെ ആജ്ഞകൾ നിറവേറ്റുന്ന ദൂതന്മാരേ, ശക്തരായ ദൂതന്മാരേ, യഹോവയെ വാഴ്ത്തുക.
സങ്കീർത്തനങ്ങൾ 103 : 21 (OCVML)
അവിടത്തെ ഹിതം അനുഷ്ഠിക്കുന്ന സകലസേവകവൃന്ദമേ, സൈന്യങ്ങളുടെ യഹോവയെ വാഴ്ത്തുക.
സങ്കീർത്തനങ്ങൾ 103 : 22 (OCVML)
അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള സകലസൃഷ്ടികളുമേ, യഹോവയെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22