സങ്കീർത്തനങ്ങൾ 105 : 1 (OCVML)
യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.
സങ്കീർത്തനങ്ങൾ 105 : 2 (OCVML)
അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.
സങ്കീർത്തനങ്ങൾ 105 : 3 (OCVML)
അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
സങ്കീർത്തനങ്ങൾ 105 : 4 (OCVML)
യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; എപ്പോഴും അവിടത്തെ മുഖവും.
സങ്കീർത്തനങ്ങൾ 105 : 5 (OCVML)
(5-6)യഹോവയുടെ ദാസനായ അബ്രാഹാമിന്റെ സന്തതികളേ, അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ, അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക, അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക.
സങ്കീർത്തനങ്ങൾ 105 : 6 (OCVML)
സങ്കീർത്തനങ്ങൾ 105 : 7 (OCVML)
അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു; അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്.
സങ്കീർത്തനങ്ങൾ 105 : 8 (OCVML)
അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു, അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും
സങ്കീർത്തനങ്ങൾ 105 : 9 (OCVML)
അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ.
സങ്കീർത്തനങ്ങൾ 105 : 10 (OCVML)
അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി:
സങ്കീർത്തനങ്ങൾ 105 : 11 (OCVML)
“നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി, ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.”
സങ്കീർത്തനങ്ങൾ 105 : 12 (OCVML)
അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ, ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ,
സങ്കീർത്തനങ്ങൾ 105 : 13 (OCVML)
അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 14 (OCVML)
അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല; അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു:
സങ്കീർത്തനങ്ങൾ 105 : 15 (OCVML)
“എന്റെ അഭിഷിക്തരെ സ്പർശിക്കരുത്; എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.”
സങ്കീർത്തനങ്ങൾ 105 : 16 (OCVML)
അവിടന്ന് ദേശത്ത് ക്ഷാമം വരുത്തുകയും അവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള മാർഗം ഇല്ലാതാക്കുകയും ചെയ്തു;
സങ്കീർത്തനങ്ങൾ 105 : 17 (OCVML)
അവിടന്ന് ഒരു പുരുഷനെ അവർക്കുമുമ്പായി അയച്ചു— അടിമയായി വിൽക്കപ്പെട്ട യോസേഫിനെത്തന്നെ.
സങ്കീർത്തനങ്ങൾ 105 : 18 (OCVML)
അവർ ചങ്ങലയാൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറിവേൽപ്പിച്ചു, അദ്ദേഹത്തിന്റെ കഴുത്ത് ഇരുമ്പുപട്ടകൾക്കകത്തായിരുന്നു;
സങ്കീർത്തനങ്ങൾ 105 : 19 (OCVML)
അദ്ദേഹത്തിന്റെ പ്രവചനം യാഥാർഥ്യമാകുന്നതുവരെ, അതേ, യഹോവയുടെ വചനം അദ്ദേഹം സത്യവാനെന്നു തെളിയിക്കുന്നതുവരെത്തന്നെ.
സങ്കീർത്തനങ്ങൾ 105 : 20 (OCVML)
രാജാവ് ആളയച്ച് അദ്ദേഹത്തെ മോചിപ്പിച്ചു, ആ ജനതയുടെ ഭരണാധിപൻ അദ്ദേഹത്തെ സ്വതന്ത്രനാക്കി.
സങ്കീർത്തനങ്ങൾ 105 : 21 (OCVML)
രാജാവ് അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധിപതിയാക്കി, തനിക്കുള്ള സകലസമ്പത്തിന്റെയും ഭരണാധിപനും;
സങ്കീർത്തനങ്ങൾ 105 : 22 (OCVML)
തന്റെ പ്രഭുക്കന്മാർക്ക് യോസേഫിന്റെ ഹിതപ്രകാരം ശിക്ഷണം നൽകുന്നതിനും തന്റെ പ്രമുഖരെ ജ്ഞാനം അഭ്യസിപ്പിക്കുന്നതിനുംതന്നെ.
സങ്കീർത്തനങ്ങൾ 105 : 23 (OCVML)
അതിനുശേഷം ഇസ്രായേൽ ഈജിപ്റ്റിലേക്കു പ്രവേശിച്ചു; ഹാമിന്റെ ദേശത്ത് യാക്കോബ് ഒരു പ്രവാസിയായി താമസിച്ചു.
സങ്കീർത്തനങ്ങൾ 105 : 24 (OCVML)
യഹോവ തന്റെ ജനത്തെ അത്യധികമായി വർധിപ്പിച്ചു; അവരെ അവരുടെ ശത്രുക്കളെക്കാളും അതിശക്തരാക്കി,
സങ്കീർത്തനങ്ങൾ 105 : 25 (OCVML)
അവിടന്ന് അവരുടെ ഹൃദയം തന്റെ ജനത്തെ വെറുക്കുന്നതിനായി തിരിച്ചുവിട്ടു, യഹോവയുടെ സേവകർക്കെതിരേ ഗൂഢാലോചന നടത്തുന്നതിനായിത്തന്നെ.
സങ്കീർത്തനങ്ങൾ 105 : 26 (OCVML)
അവിടന്ന് തന്റെ ദാസനായ മോശയെ അയച്ചു, താൻ തെരഞ്ഞെടുത്ത അഹരോനെയും.
സങ്കീർത്തനങ്ങൾ 105 : 27 (OCVML)
അവർ ഈജിപ്റ്റുകാർക്കിടയിൽ അങ്ങയുടെ ചിഹ്നങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.
സങ്കീർത്തനങ്ങൾ 105 : 28 (OCVML)
അവിടന്ന് ഇരുൾ അയച്ച് ദേശത്തെ അന്ധകാരമാക്കി; അവർ അവിടത്തെ ഉത്തരവുകൾ പാലിക്കാതിരുന്നതിനാൽത്തന്നെ.
സങ്കീർത്തനങ്ങൾ 105 : 29 (OCVML)
അവിടന്ന് അവരുടെ വെള്ളം മുഴുവനും രക്തമാക്കി; അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 30 (OCVML)
അവരുടെ ദേശത്ത് തവളകൾ തിങ്ങിനിറഞ്ഞു, അവ ഭരണാധിപന്മാരുടെ കിടപ്പുമുറികളിൽപോലും എത്തിച്ചേർന്നു.
സങ്കീർത്തനങ്ങൾ 105 : 31 (OCVML)
അവിടന്ന് ആജ്ഞാപിച്ചു, ഈച്ചകൾ കൂട്ടമായി വന്നണഞ്ഞു, അവരുടെ ദേശത്തെല്ലാം പേനും പെരുകി.
സങ്കീർത്തനങ്ങൾ 105 : 32 (OCVML)
മഴയ്ക്കുപകരമായി അവിടന്നവർക്ക് കന്മഴനൽകി, ദേശത്തിലുടനീളം മിന്നൽപ്പിണരുകൾ വീശിയടിച്ചു;
സങ്കീർത്തനങ്ങൾ 105 : 33 (OCVML)
അവിടന്ന് അവരുടെ മുന്തിരിവള്ളികളും അത്തിമരങ്ങളും രാജ്യത്തുടനീളമുള്ള സകലവൃക്ഷങ്ങളും തകർത്തുകളഞ്ഞു.
സങ്കീർത്തനങ്ങൾ 105 : 34 (OCVML)
അവിടന്ന് ഉത്തരവുനൽകി, വെട്ടുക്കിളി പറന്നുവന്നു, പുൽച്ചാടികളുടെ എണ്ണം അസംഖ്യമായിരുന്നു;
സങ്കീർത്തനങ്ങൾ 105 : 35 (OCVML)
അവ ദേശത്തെ പച്ചിലകൾ സകലതും തിന്നൊടുക്കി, നിലത്തിലെ സകലവിളവും അവ തിന്നുതീർത്തു.
സങ്കീർത്തനങ്ങൾ 105 : 36 (OCVML)
അതിനുശേഷം ദേശത്തിലെ സകല ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, അവരുടെ പൗരുഷത്തിന്റെ ആദ്യഫലങ്ങളെത്തന്നെ.
സങ്കീർത്തനങ്ങൾ 105 : 37 (OCVML)
അവിടന്ന് ഇസ്രായേലിനെ വെള്ളിയോടും സ്വർണത്തോടുംകൂടെ പുറപ്പെടുവിച്ചു, ഇസ്രായേൽഗോത്രങ്ങളിൽ ആരുടെയും അടിപതറിയില്ല.
സങ്കീർത്തനങ്ങൾ 105 : 38 (OCVML)
അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് ആഹ്ലാദിച്ചു; ഇസ്രായേലിനെപ്പറ്റിയുള്ള ഭീതി അവരുടെമേൽ വീണിരുന്നതിനാൽത്തന്നെ.
സങ്കീർത്തനങ്ങൾ 105 : 39 (OCVML)
അവർക്കുമീതേ ആവരണമായി അവിടന്ന് ഒരു മേഘത്തെ വിരിച്ചു, രാത്രി പ്രകാശത്തിനായി അഗ്നിയും അവർക്കു നൽകി.
സങ്കീർത്തനങ്ങൾ 105 : 40 (OCVML)
അവർ ചോദിച്ചു, അപ്പോൾ അങ്ങ് അവർക്ക് കാടപ്പക്ഷികളെ നൽകി; ആകാശത്തുനിന്നുള്ള അപ്പംകൊണ്ട് അവരെ തൃപ്തരാക്കി.
സങ്കീർത്തനങ്ങൾ 105 : 41 (OCVML)
അവിടന്ന് പാറയെ പിളർന്നു, വെള്ളം പൊട്ടിപ്പുറപ്പെട്ടു; മരുഭൂമിയിലതൊരു നദിപോലെ ഒഴുകി.
സങ്കീർത്തനങ്ങൾ 105 : 42 (OCVML)
അവിടന്ന് തന്റെ ദാസനായ അബ്രാഹാമിനു നൽകിയ വിശുദ്ധ വാഗ്ദാനത്തെ ഓർത്തതിനാൽത്തന്നെ.
സങ്കീർത്തനങ്ങൾ 105 : 43 (OCVML)
അവിടന്ന് തന്റെ ജനത്തെ ആനന്ദത്തോടും തന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ആഹ്ലാദാരവത്തോടുംകൂടെ ആനയിച്ചു.
സങ്കീർത്തനങ്ങൾ 105 : 44 (OCVML)
അവിടന്ന് അവർക്ക് ഇതര രാഷ്ട്രങ്ങളുടെ ഭൂപ്രദേശം നൽകി, അങ്ങനെ അന്യരുടെ അധ്വാനഫലം അവർ അവകാശമായി അനുഭവിച്ചു—
സങ്കീർത്തനങ്ങൾ 105 : 45 (OCVML)
അവർ അവിടത്തെ പ്രമാണങ്ങൾ പാലിക്കേണ്ടതിനും അവിടത്തെ നിയമങ്ങൾ അനുസരിക്കേണ്ടതിനുംതന്നെ. യഹോവയെ വാഴ്ത്തുക.* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45