സങ്കീർത്തനങ്ങൾ 110 : 1 (OCVML)
യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.”
സങ്കീർത്തനങ്ങൾ 110 : 2 (OCVML)
യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും; “നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!”
സങ്കീർത്തനങ്ങൾ 110 : 3 (OCVML)
നിന്റെ യുദ്ധദിവസത്തിൽ, നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും. വിശുദ്ധിയുടെ പ്രഭാവത്തിൽ, ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. യുവാക്കൾ നിന്നിലേക്കു വന്നുചേരും.
സങ്കീർത്തനങ്ങൾ 110 : 4 (OCVML)
യഹോവ ശപഥംചെയ്തിരിക്കുന്നു, ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല: “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.”
സങ്കീർത്തനങ്ങൾ 110 : 5 (OCVML)
കർത്താവ് അഥവാ, എന്റെ കർത്താവ് നിന്റെ വലതുഭാഗത്തുണ്ട്; തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും.
സങ്കീർത്തനങ്ങൾ 110 : 6 (OCVML)
അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും.
സങ്കീർത്തനങ്ങൾ 110 : 7 (OCVML)
അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. അതിനാൽ അവിടന്ന് ശിരസ്സുയർത്തും.

1 2 3 4 5 6 7