സങ്കീർത്തനങ്ങൾ 113 : 1 (OCVML)
യഹോവയെ വാഴ്ത്തുക.* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 9 കാണുക. അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക; യഹോവയുടെ നാമത്തെ വാഴ്ത്തുക.
സങ്കീർത്തനങ്ങൾ 113 : 2 (OCVML)
യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 113 : 3 (OCVML)
സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ.
സങ്കീർത്തനങ്ങൾ 113 : 4 (OCVML)
യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു, അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും.
സങ്കീർത്തനങ്ങൾ 113 : 5 (OCVML)
ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്, കുനിഞ്ഞ് ആകാശത്തിലുള്ളവയെയും
സങ്കീർത്തനങ്ങൾ 113 : 6 (OCVML)
ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്?
സങ്കീർത്തനങ്ങൾ 113 : 7 (OCVML)
അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും;
സങ്കീർത്തനങ്ങൾ 113 : 8 (OCVML)
അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ, സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു.
സങ്കീർത്തനങ്ങൾ 113 : 9 (OCVML)
അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു. യഹോവയെ വാഴ്ത്തുക.

1 2 3 4 5 6 7 8 9