സങ്കീർത്തനങ്ങൾ 114 : 1 (OCVML)
ഇസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,
സങ്കീർത്തനങ്ങൾ 114 : 2 (OCVML)
യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടത്തെ ആധിപത്യവും* അഥവാ, രാജ്യം ആയിത്തീർന്നു.
സങ്കീർത്തനങ്ങൾ 114 : 3 (OCVML)
ചെങ്കടൽ മൂ.ഭാ. സമുദ്രം അവർ വരുന്നതുകണ്ട് ഓടിപ്പോയി, യോർദാൻനദി പിൻവാങ്ങി;
സങ്കീർത്തനങ്ങൾ 114 : 4 (OCVML)
പർവതങ്ങൾ മുട്ടാടുകളെപ്പോലെയും മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
സങ്കീർത്തനങ്ങൾ 114 : 5 (OCVML)
സമുദ്രമേ, നീ ഓടുന്നതെന്തിന്? യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?
സങ്കീർത്തനങ്ങൾ 114 : 6 (OCVML)
പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?
സങ്കീർത്തനങ്ങൾ 114 : 7 (OCVML)
ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,
സങ്കീർത്തനങ്ങൾ 114 : 8 (OCVML)
അവിടന്ന് പാറയെ ജലാശയവും തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.

1 2 3 4 5 6 7 8