സങ്കീർത്തനങ്ങൾ 117 : 1 (OCVML)
സകലരാഷ്ട്രങ്ങളുമേ, യഹോവയെ വാഴ്ത്തുക;
ഭൂമിയിലെ സകലജനതകളുമേ, അവിടത്തെ പുകഴ്ത്തുക.
സങ്കീർത്തനങ്ങൾ 117 : 2 (OCVML)
നമ്മോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ഉന്നതമാണ്,
യഹോവയുടെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു.
യഹോവയെ വാഴ്ത്തുക.
*
മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.
❮
❯
1
2