സങ്കീർത്തനങ്ങൾ 120 : 1 (OCVML)
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുന്നു.
സങ്കീർത്തനങ്ങൾ 120 : 2 (OCVML)
യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും വഞ്ചനയുരുവിടുന്ന നാവിൽനിന്നും എന്നെ രക്ഷിക്കണമേ.
സങ്കീർത്തനങ്ങൾ 120 : 3 (OCVML)
വ്യാജമുള്ള നാവേ, ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്? ഇതിലധികം എന്തുവേണം?
സങ്കീർത്തനങ്ങൾ 120 : 4 (OCVML)
യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും.
സങ്കീർത്തനങ്ങൾ 120 : 5 (OCVML)
ഞാൻ മേശെക്കിൽ അലഞ്ഞുതിരിയുന്നതിനാലും കേദാർ കൂടാരങ്ങൾക്കിടയിൽ അധിവസിക്കുന്നതിനാലും എനിക്ക് അയ്യോ കഷ്ടം!
സങ്കീർത്തനങ്ങൾ 120 : 6 (OCVML)
സമാധാനം വെറുക്കുന്നവരോടൊപ്പം ഞാൻ വളരെക്കാലമായി താമസിച്ചുവരുന്നു.
സങ്കീർത്തനങ്ങൾ 120 : 7 (OCVML)
ഞാൻ ഒരു സമാധാനകാംക്ഷിയാണ്; ഞാൻ അതേപ്പറ്റി സംസാരിക്കുമ്പോൾ അവർ യുദ്ധത്തിനായൊരുങ്ങുന്നു.
❮
❯