സങ്കീർത്തനങ്ങൾ 121 : 1 (OCVML)
പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു— എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?
സങ്കീർത്തനങ്ങൾ 121 : 2 (OCVML)
ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.
സങ്കീർത്തനങ്ങൾ 121 : 3 (OCVML)
നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല— നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;
സങ്കീർത്തനങ്ങൾ 121 : 4 (OCVML)
ഇസ്രായേലിന്റെ കാവൽക്കാരൻ ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.
സങ്കീർത്തനങ്ങൾ 121 : 5 (OCVML)
യഹോവ നിന്നെ സംരക്ഷിക്കുന്നു! നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;
സങ്കീർത്തനങ്ങൾ 121 : 6 (OCVML)
പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല, രാത്രി, ചന്ദ്രനും.
സങ്കീർത്തനങ്ങൾ 121 : 7 (OCVML)
യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും— അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;
സങ്കീർത്തനങ്ങൾ 121 : 8 (OCVML)
യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും, ഇന്നും എന്നെന്നേക്കും.

1 2 3 4 5 6 7 8