സങ്കീർത്തനങ്ങൾ 125 : 1 (OCVML)
യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്, അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു.
സങ്കീർത്തനങ്ങൾ 125 : 2 (OCVML)
പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ, യഹോവ ഇന്നും എന്നെന്നേക്കും തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 125 : 3 (OCVML)
നീതിനിഷ്ഠർ അധർമം പ്രവർത്തിക്കാൻ അവരുടെ കൈ നീട്ടാതിരിക്കേണ്ടതിന്, നീതിനിഷ്ഠരുടെ അവകാശഭൂമിയിൽ, ദുഷ്ടരുടെ ചെങ്കോൽ വാഴുകയില്ല.
സങ്കീർത്തനങ്ങൾ 125 : 4 (OCVML)
യഹോവേ, നല്ലയാളുകൾക്കും ഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ.
സങ്കീർത്തനങ്ങൾ 125 : 5 (OCVML)
എന്നാൽ വക്രതയുടെ വഴികളിൽ തിരിയുന്നവരെ അധർമം പ്രവർത്തിക്കുന്നവരോടുകൂടെ യഹോവ പുറന്തള്ളും. ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.

1 2 3 4 5